മറുനാട്ടില്‍നിന്നു കഠിനപാത താണ്ടി എത്തിയെങ്കിലും വ്യാജ പ്രചാരണം മൂലം ഒറ്റപ്പെടുത്തല്‍ നേരിടേണ്ടി വന്ന യുവാവ് അവ ഓര്‍ത്തെടുക്കുന്നു

മലപ്പുറം എടവണ്ണപ്പാറയിലെ ഷമീം 5 വര്‍ഷമായി ചെന്നൈ അഡയാറിനടുത്ത് മൊബൈല്‍ ഷോപ്പ് നടത്തുകയാണ് . ലോക്ഡൗണ്‍ വന്നതോടെ, 10 ദിവസം മുറിയില്‍ത്തന്നെ കഴിഞ്ഞു. ഭക്ഷണം മുടങ്ങി. എങ്ങനെയെങ്കിലും നാട്ടിലെത്തിയില്ലെങ്കില്‍ എല്ലാം അവസാനിക്കുമെന്ന ഭീതിയിലായി. അങ്ങനെയാണ് ഷമീം ഉള്‍പ്പെടെയുള്ള 6 പേര് പാസ് എടുത്ത്, 3 ബൈക്കുകളിലായി നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചത്.
വിശപ്പുമാറ്റാന്‍ കയ്യിലുണ്ടായിരുന്നതു വെള്ളം മാത്രം. വെയിലും ചുടുകാറ്റും സഹിച്ചു തുടര്‍ച്ചയായി ബൈക്ക് ഓടിച്ചു. നാട്ടിലെത്തിയാല്‍ സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചു വീട്ടില്‍ സ്വയംനിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയായിരുന്നു. വീട്ടുകാരെ പ്രയാസപ്പെടുത്തേണ്ടെന്നു കരുതി അടുത്തൊരു വാടകക്കെട്ടിടത്തില്‍ താമസിച്ചു.
അതോടെ ഷമീമിന് കോവിഡ് ആണെന്നും അതുകൊണ്ടാണ് വീട്ടില്‍ കഴിയാത്തതെന്നും കഥ പരന്നു. തൊട്ടടുത്ത താമസക്കാര്‍ ഒഴിഞ്ഞുപോയി. ചിലര്‍ കുടുംബാംഗങ്ങളോടു പോലും നീരസം കാട്ടിയതായും മെഡിക്കല്‍ ഓഫിസറെ ഭീഷണിപ്പെടുത്തിയതായും ഷമീം പറഞ്ഞു. 'ആരോടും പരാതിയില്ല. എല്ലാ നിര്‍ദേശങ്ങള്‍ പാലിച്ചിട്ടും ഒറ്റപ്പെടുത്തല്‍ കഥകള്‍ എങ്ങനെ പ്രചരിച്ചു എന്നറിയില്ല. ഇങ്ങനെ വ്യാജപ്രചാരണം നടത്തിയാല്‍ ആളുകള്‍ നിരീക്ഷണത്തില്‍ പോകാനും ചികിത്സ തേടാനും മടിക്കും' ഷമീം പറഞ്ഞു. കഴിഞ്ഞ ദിവസം ഷമീമിന്റെ കോവിഡ് പരിചരണകേന്ദ്രത്തിലെ നിരീക്ഷണം അവസാനിച്ചു.
https://www.facebook.com/Malayalivartha