Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോവിഡ് മൂലം വിവാഹത്തിന്റേയും പരീക്ഷയുടേയും തീയതി മാറ്റി, പിന്നെ തീയതി എത്തിയപ്പോഴും കോവിഡ് പോയിട്ടില്ല, പക്ഷേ ഇത്തവണ ആര്യ പിന്മാറിയില്ല...!

02 JUNE 2020 11:32 AM IST
മലയാളി വാര്‍ത്ത

കോഴഞ്ചേരി സെന്റ് തോമസ കോളജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയും കൊടുമണ്‍ ചരുവിള പുത്തന്‍ വീട്ടില്‍ രവീന്ദ്രന്റെ മകളുമായ ആര്‍. ആര്യയും അങ്ങാടിക്കല്‍ സ്വദേശി അനില്‍ കുമാറുമായുള്ള വിവാഹം ഏപ്രില്‍ 5-ന് നടത്താന്‍ നിശ്ചയിച്ചിരുന്നതാണ്.

കോവിഡിന്റെ വരവോടെ വിവാഹം മാറ്റി. സര്‍വകലാശാലകളും പരീക്ഷകള്‍ മാറ്റിവച്ചു. മാറ്റിവച്ച പരീക്ഷകള്‍ മേയ് അവസാനം നടക്കുമെന്ന് അറിയിച്ചു. അതിന്‍ പ്രകാരം ജൂണിലേക്ക് കല്യാണം തീരുമാനിച്ചു. പിന്നീട് ലോക്ഡൗണ്‍ നീട്ടിയതോടെ പരീക്ഷ ജൂണ്‍ ഒന്നിലേക്ക് മാറ്റി. അങ്ങനെ കല്യാണവും പരീക്ഷയും ഒരുദിവസം എത്തി.

കല്യാണം കൊടുമണ്‍ വൈകുണ്ഠപുരം ക്ഷേത്രത്തില്‍ 12-നും 12.30-നും ഉള്ള മുഹൂര്‍ത്തത്തില്‍ നടന്നു. 1.15-ന് പരീക്ഷ ഹാളില്‍ എത്തേണ്ടതിനാല്‍ കല്യാണ സദ്യപോലും കഴിക്കാതെ ആര്യ വരനുമൊത്ത് കോളജിലേക്ക് എത്തി.

എംജി സര്‍വകലാശാല ഇന്നലെ പുനരാരംഭിച്ച 6-ാം സെമസ്റ്റര്‍ ബികോം പരീക്ഷ എഴുതുന്നതിനാണ് വിവാഹ വേഷത്തില്‍ ആര്യ സെന്റ് തോമസ് കോളജിലെ പരീക്ഷ ഹാളില്‍ എത്തിയത്. പരീക്ഷ കഴിയും വരെ വരന്‍ ഹാളിന് പുറത്ത് കാത്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മധ്യവയസ്‌കയെ വീട്ടുവളപ്പിലെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി...  (23 minutes ago)

ഫാറ്റി ലിവർ: ആധുനിക ജീവിതശൈലിയിലെ നിശബ്ദ കൊലയാളി  (1 hour ago)

വിദ്യാലയത്തിലെ കുട്ടികൾക്കായി കൗൺസിലിംഗ് സംവിധാനം ഏർപ്പെടുത്തും.... ആവശ്യമായ അധ്യാപകരെ അടിയന്തരമായി താൽക്കാലികമായി നിയമിക്കും... മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി എൽ പി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ അധ്യ  (1 hour ago)

ചെങ്ങന്നൂരിൽ കാർ ഒന്നിലധികം ബസുകളിലിടിച്ച് അപകടം.... രണ്ട് പേർക്ക് പരുക്ക്  (1 hour ago)

9മരണം തന്റെ കൈയ്യാലോ!! മനസ്സും ശരീരവും ഒരേ പോലെ നീറിപുകഞ്ഞ് ആശുപത്രിയിൽ നാഷാദിന്റെ മൊഴി നിർണായകം  (1 hour ago)

വാഹന പരിശോധനയിൽ കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് പിടികൂടി... മൂന്നു പേർ അറസ്റ്റിൽ  (1 hour ago)

കൊളറാഡോ റാപ്പിഡ്സിനെ 3-2 ന് തോൽപ്പിച്ച് ഇന്റർ മിയാമി  (1 hour ago)

തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു....സഹോദരനും കടിയേറ്റെന്ന് സംശയം  (2 hours ago)

മറച്ച് വച്ച തെളിവ് പുറത്തേക്ക്!! വേദനയിലും നീതിക്ക് വേണ്ടി പോരാടാൻ നിതിന്റെ കുടുംബം  (2 hours ago)

ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നുള്ള ആവശ്യം കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ  (2 hours ago)

അവസാനം കണ്ടത് ബാങ്കിൽ പിന്നീട് അവനെയാരും കണ്ടില്ല വടകരയിൽ യുവാവ് MISSING !!  (2 hours ago)

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ പഞ്ചാബ് കിങ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (2 hours ago)

സുഹൃത്തിന്റെ മർദനമേറ്റ് ഇരട്ടയാർ വയലുങ്കൽ സ്വദേശി മരിച്ചു, സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പോലീസ്  (3 hours ago)

നാലര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിനൊടുവിൽ സൗദിയിൽ കിളിമാനൂർ സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു....  (3 hours ago)

പുലിയുടെ ആക്രമണത്തിൽ വയോധികയ്‌ക്ക് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends