സ്‌കൂള്‍ പ്രിന്‍സിപ്പലിന് ലോക്ക്ഡൗണില്‍ പണിപോയി, തുടങ്ങിയ ഇഡ്ഡലിക്കട ഇപ്പോള്‍ ലാഭത്തില്‍...!

തെലങ്കാനയിലെ ഖമ്മത്തിലെ ഒരു സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ജീവിതം കോവിഡ് എത്തിയതോടെ ആകെ മാറിമറിഞ്ഞു. പ്രിന്‍സിപ്പലായിരുന്ന മരഗാനി റമ്പാബുവിന് 22,000 രൂപ ശമ്പളമുണ്ടായിരുന്ന അവസരത്തിലാണ് സ്‌കൂള്‍ തുറക്കുന്നതു വരെ തന്റെ സേവനം ആവശ്യമില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചത്. വരുമാനം നിലച്ചതോടെ ഭാര്യയെയും രണ്ട് മക്കളെയും പോറ്റാന്‍ മറ്റ് ഉപജീവനമാര്‍ഗം ഇല്ലാതെ തുടര്‍ന്നുള്ള ദിനങ്ങളില്‍ എങ്ങനെ ജീവിതം മുന്നോട്ടുകൊണ്ടുപോകുമെന്ന ആശങ്കയിലായി.
പിന്നീട് ലോക്ക് ഡൗണ്‍ ഇളവ് പ്രഖ്യാപിച്ച ജൂണ്‍ അഞ്ച് മുതല്‍ ഒരു ഭക്ഷണ സ്റ്റാള്‍ ആരംഭിക്കുകയായിരുന്നു. ആദ്യം തീരുമാനം വിചിത്രമായെന്ന് തോന്നി. 2,000 രൂപയ്ക്ക് ഒരു ഉന്തുവണ്ടി വാങ്ങി. തുടര്‍ന്ന് ഭാര്യയെയും കൂടെക്കൂട്ടി. ഇഡ്ഡലി, ദോശ, വട വില്‍പ്പന ആരംഭിച്ചു. ദിവസവും 200 രൂപയുടെ ലാഭമുണ്ടാക്കുന്നു'' -അദ്ദേഹം പറയുന്നു.
ഇതുപോലെത്തന്നെയാണ് തെലങ്കാനയിലെ മറ്റ് അദ്ധ്യാപകരുടെ അവസ്ഥയും. സ്‌കൂളില്‍ നിന്ന് ഒരു അറിയിപ്പ് ഉണ്ടാകുന്നവരെ വരേണ്ടതില്ല എന്ന് വിലക്കി. രാജ്യത്തുടനീളമുള്ള സ്വകാര്യ സ്‌കൂളിലെ നിരവധി അദ്ധ്യാപകര്‍ക്ക് തൊഴില്‍ നഷ്ടമായി.
മാതാപിതാക്കള്‍ക്ക് ഫീസായി പണം അടയ്ക്കാന്‍ സാധിക്കാത്തതോടെ മാനേജ്‌മെന്റുകള്‍ക്കും അദ്ധ്യാപകര്‍ക്ക് ശമ്പളം നല്‍കാനാകാത്ത അവസ്ഥയായി. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലോക്ക് ഡൗണ്‍ ഏറ്റവും കൂടുതല്‍ ബാധിച്ചതോടെ നിരവധി പേരാണ് ചെറുകിട വ്യാപാരത്തിലേക്ക് ഇറങ്ങിയത്.
https://www.facebook.com/Malayalivartha

























