ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത സംഭവത്തിന് പിന്നിൽ നടൻ ദിലീപാണ് എന്ന വാർത്തയ്ക്കു പിന്നിലെ യാഥാർഥ്യം എന്ത്? യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് സിനിമാതാരം ഷംന കാസിം മലയാളിവാർത്തയോട് വെളിപ്പെടുത്തുന്നു

ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായ ഒരു വാർത്തയാണ് ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത സംഭവത്തിന് പിന്നിൽ നടൻ ദിലീപാണ് എന്നത് . മുൻപ് ഒരു നടിയെ തട്ടിക്കൊണ്ടുപോകുകയും പീഡനത്തിരയാക്കുകയും ചെയ്തു എന്ന പേരിലും ദിലീപിനെതിരെ കേസ് നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വീണ്ടും ദിലീപിന് നേരെയുള്ള ഈ സൈബർ ആക്രമണം എന്നത് നിസാരമല്ല. കേരളം മുഴുവനും അതുപോലെ സിനിമ മേഖലയിലും വൻ വിവാദം സൃഷ്‌ടിച്ച ബ്ലാക്‌മെയ്‌ലിംഗ് കേസിലും ദിലീപിന്റെ പേര് വലിച്ചിഴക്കുന്നതിനു പിന്നിലെ ഗൂഢ ലക്ഷ്യമെന്തെന്നും തിരിച്ചറിയണം. സിനിമാമേഖലയെ കേന്ദ്രീകരിച്ചും നടന്ന ബ്ലാക്‌മെയ്‌ലിംഗ് കേസ് അന്വേഷണത്തിൽ ധർമജൻ ബോള്ഗാട്ടി ഉൾപ്പെടെ നിരവധിപ്പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഷംനയെ ലക്‌ഷ്യം വെച്ച് നടന്ന ഈ തിരക്കഥയ്ക് പിന്നിൽ ദിലീപാണെന്ന രീതിയിൽ നിരവധി വാർത്തകൾ പ്രചരിക്കുകയും ചെയ്തു .
വിവാഹാലോചനയുടെ പേരിൽ വ്യാജ പേരും മേൽവിലാസവും തിരിച്ചറിയൽ അടയാളങ്ങളും നൽകി വഞ്ചിതരായതിന് ശേഷമാണ്ഷംനയുടെ കുടുംബം പൊലീസിൽ പരാതി നൽകിയത്. അത് ബ്ലാക്‌മെയിലിലേക്ക് കടന്നപ്പോഴാണ് തങ്ങൾ പൊലീസിനെ സമീപിച്ചത് എന്ന് ഷംന പറയുന്നു . തന്നെ പിന്തുണച്ച എല്ലാവര്ക്കും ഷംന നന്ദി പറഞ്ഞിരുന്നു ഒപ്പം . ചിലമാധ്യമങ്ങളില്‍ കേസുമായി ബന്ധപ്പെട്ട ചില വ്യാജ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു എന്നും അതില്‍ വ്യക്തതവരുത്താന്‍ താൻ ആഗ്രഹിക്കുന്നു എന്നും ഷംന പറഞ്ഞു . ഈ ബ്ലാക്ക്‌മെയില്‍ സംഘവുമായി ബന്ധപ്പെട്ട കുറ്റവാളികളെ എനിക്ക് അറിയില്ല. അതുകൊണ്ടു തന്നെ പ്രിയമാധ്യമ സുഹൃത്തുക്കള്‍, എന്നെയും കുറ്റവാളികളേയും ചേര്‍ത്ത് ഇല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്.”എന്നും അവർ ആവശ്യപ്പെട്ടു.
ഷംനയോട് ആദ്യം ഒരു ലക്ഷം ചോദിച്ചു. പിന്നീട് അമ്പതിനായിരം രൂപ ചോദിച്ചു. എന്നാൽ, ഷംന തയ്യാറായില്ല. ഇതേ തുടർന്ന് ഷംനയെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടു. ഷംനയുടെ റൂട്ട് മാപ്പ് അടക്കം മനസിലാക്കി നടിയെ തട്ടിക്കൊണ്ടുപോകാനായിരുന്നു പദ്ധതി. ശേഷം വലിയൊരു തുക മോചനദ്രവ്യമായി ആവശ്യപ്പെടാനും പ്രതികൾ തീരുമാനിക്കുകയായിരുന്നു. എന്നാൽ, അപ്പോഴേക്കും നടി പൊലീസിൽ പരാതി നൽകുകയായിരുന്നു. അതുകൊണ്ടാണ് പ്രതികളുടെ ലക്ഷ്യം പാളിയതെന്നും ഐജി വിജയ് സാക്കറെ പറഞ്ഞു.
ഇതിനിടയിലാണ് ശമനയുടെ നേരെ ഉണ്ടായ ബ്ലാക്‌മെയ്‌ലിംഗ് കേസിൽ നടൻ ദിലീപിന് പങ്കുണ്ടെന്ന രീതിയിൽ ചില മാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചത് .സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രചരിക്കുന്ന വാർത്തകൾക്കു പിന്നിലെ അതിന്റെ സത്യാവസ്ഥ അറിയുന്നതിനായി മലയാളിവാർത്ത ഷംന കാസിമിനെ ബന്ധപ്പെട്ടപ്പോൾ ലഭിച്ച പ്രതികരണം മലയാളിവാർത്ത വിഡിയോയിൽ കൊടുക്കുന്നു .. പ്രേക്ഷകർ ഇത് കേൾക്കുക ,സത്യവും വളച്ചൊടിക്കപെടുന്ന കള്ളസത്യവും , തിരിച്ചറിയുക.
https://www.facebook.com/Malayalivartha