Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്

വെള്ളാപ്പള്ളി നടേശന്‍ ഇഴവ സമൂദായത്തിന്റെ ഒരെ ഒരു രാജാവ്: എതിര്‍ ശബ്ദങ്ങള്‍ ഇല്ലാതാക്കി സംഘടനയില്‍ ഏകാദിപത്യം; കൂടെ നിന്നവര്‍ പോലും വെറുത്തു പിന്‍മാറിയ അഴിമതിയുടെ നാറിയ കഥകളും കുടുംബ വാഴ്ചയും; കേട്ടാല്‍ ഞെട്ടുന്ന കോടികളുടെ അഴിമതി കഥകള്‍

05 JULY 2020 10:08 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

സംഘടിച്ചു ശക്തരാകുകയെന്ന ശ്രീ നാരായണ ഗുരുദേവന്റെ ഉദ്‌ബോധനമാണ് ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം എന്ന എസ്.എന്‍.ഡി.പി യോഗത്തിന്റെ സ്ഥാപനത്തിന് കാരണമായത്. ഗുരുദേവന്‍ പ്രസിഡന്റ് സ്ഥാനവും മഹാകവി കുമാരാനാശന്‍ ജനറല്‍ സെക്രട്ടറി സ്ഥാനവും വഹിച്ച ഈ പ്രസ്ഥാനത്തിന്റെ ഇന്നത്തെ അമരക്കാരനാണ് വെള്ളാപ്പളളി നടേശന്‍. ഇഴവരുടെ അട്ടിപേര്‍ അവകാശം കൈയാളുന്ന വെള്ളാപ്പള്ളി സമുദായത്തിന്റെ പേരില്‍ കെട്ടിപടുത്തത് കോടികളുടെ സ്വന്തം ബിസിനസ് സമ്പ്രാജ്യമായിരുന്നു. വെള്ളാപ്പള്ളി നടേശന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും നിര്‍മാണ കമ്പനികളും ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയിലുമെല്ലാം സമുദായത്തിന്റെ പണമുണ്ടെന്നാണ് ആരോപണം. എതിര്‍ സ്വരങ്ങളെ ഇല്ലായ്മചെയ്തും മറ്റുള്ളവരെ പണത്തിന്റെ ബലത്തില്‍ കൂടെ നിര്‍ത്തിയുമാണ് എസ്.എന്‍.ഡി.പി യുടെ ഒരെ ഒരു ശക്തി കേന്ദ്രമായി വെള്ളാപ്പള്ളി മാറായത്.

എസ്.എന്‍.ഡി.പി ചേര്‍ത്തല റിജണില്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ തിരഞ്ഞെടുപ്പ് കോഡിനേറ്റനായിയാണ് വെള്ളപ്പിള്ളി നടേശന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പിന്നിട് 1994 കാലഘട്ടത്തില്‍ എസ് എന്‍ ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയായി ഇദ്ദേഹം എത്തുന്നു. പിന്നീട് 1996 യിലാണ് വെള്ളാപ്പള്ളി നടേശന്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയാകുന്നത്. അന്ന് പരാജയപ്പെടുത്തിയത് അഡ്വ. കെ. ഗോപിനാഥനെയായിരുന്നു. കെ. ഗോപിനാഥന്‍ ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ പിന്തുണയിലാണ് വെള്ളാപ്പള്ളി എസ്.എന്‍ ട്രസ്റ്റ് സെക്രട്ടറിയാകുന്നത്. അതിന് ശേഷം യോഗം തിരഞ്ഞെടുപ്പില്‍ കെ. ഗോപിനാഥനെ തന്നെ ഒതുക്കി ജനറല്‍ സെക്രട്ടറിയാകുകയും ചെയ്തു. ചതിയുടെ കഥ ഇവിടെ നിന്നും ആരംഭിക്കുകയായിരുന്നു.

ശിവഗിരിയില്‍ 1996 കാലഘട്ടതിലുണ്ടായ സംഘര്‍ങ്ങളില്‍ മുതലെടുപ്പ് നടത്തിയാണ് വെള്ളാപ്പള്ളി എസ്.എന്‍.ഡി.പി യോഗത്തിന്റെ നേതൃത്വത്തിലെത്തുന്നത്. ശിവഗിരിയില്‍ അന്നുണ്ടായ സംഭവങ്ങള്‍ക്ക് ഉത്തവാദിത്വം അന്നത്തെ യോഗം ജനറല്‍ സെക്രട്ടറി കെ.ഗോപിനാഥനാണെന്നും പോലീസ് നടപടികള്‍ക്ക് പിന്നില്‍ അദ്ദേഹത്തിന്റെ കൈയാണെന്നും വെള്ളാപ്പള്ളി വരുത്തി തീര്‍ത്തു. അന്ന് സ്വാമി ശാശ്വതീകാനന്ദയുമായി നല്ല ബന്ധത്തിലായിരുന്നു അദ്ദേഹം. അതുകൊണ്ടു തന്നെ ശാശ്വതീകാനന്ദയുടെ അനുഗ്രാഹാശംസകളോടെയാണ് വെള്ളാപ്പള്ളി യോഗം ജനറല്‍ സെക്രട്ടറിയാകുന്നത്. പിന്നീട് ശാശ്വതീകാന്ദ സ്വാമികളുമായി തെറ്റുന്ന വെള്ളാപ്പള്ളിയെയും കേരളം കണ്ടും. പിന്നീട് സ്വാമി ശാശ്വതികാനന്ദ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടപ്പോള്‍ അതിന്റെ ഉത്തവാദി വെള്ളാപ്പള്ളിയാണെന്ന ആരോപണം അന്നെ ഉയര്‍ന്നു വന്നു. കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി കെ.കെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ടു വെള്ളാപ്പള്ളി നടേശന്റെ പേരുകള്‍ ഉയര്‍ന്നു വന്ന ഈ സാഹചര്യത്തില്‍ ശാശ്വതികാന്ദയുടെ ദുരൂഹ മരണവും ചര്‍ച്ചയാകുകയണ്. ഈ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശാശ്വതികാനന്ദയുടെ കുടുംബം രംഗത്ത് എത്തിട്ടുണ്ട്.

24 വര്‍ഷമായി ജനറല്‍ സെക്രട്ടറിയായി തുടരുന്ന വെള്ളാപ്പള്ളി തന്നെയാണ് യോഗത്തില്‍ ഏറ്റവും അധികം കാലം ജനറല്‍ സെക്രട്ടറിയായിരുന്ന ആള്‍. ഇയാള്‍ക്കെതിരെ കോടികളുടെ അഴിമതിയാണ് പല കാലഘട്ടത്തിലും ഉയര്‍ന്നു വന്നിട്ടുള്ളത്. നിലവില്‍ ഹൈക്കോടതി ഇടപ്പെട്ടതിനെ തുടര്‍ന്ന് കൊല്ലം എസ്.എന്‍ കോളേജ് ജൂബിലി ഫണ്ട് തിരിമറികേസില്‍ െ്രെകം ബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിട്ടുണ്ട്. 199798 കാലഘട്ടത്തിലെ കേസാണ് ഇത്. സൂവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഓഡിറ്റോറിയവും ലൈബ്രറി കോംപ്ലക്‌സും നിര്‍മിക്കാനായ നടത്തിയ പണ പിരിവില്‍ കിട്ടിയ തുകയില്‍ 55 ലക്ഷം രൂപ വകമാറ്റിയെന്നതാണ് പരാതി. കൊല്ലം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന തുക വക മാറ്റിയിരുന്നതായി െ്രെകം ബ്രാഞ്ചു കണ്ടെത്തിട്ടുമുണ്ട്. എന്നാലും ഈ വിഷയത്തില്‍ എന്തെങ്കിലുമൊരു നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ. എതു പാര്‍ട്ടി വന്നാലും അധികാര കേന്ദ്രങ്ങളില്‍ സമുദായത്തിന്റെ ശക്തി പ്രകടനം നടത്തി കാര്യങ്ങള്‍ നേടിയെടുക്കാന്‍ വെള്ളാപ്പള്ളിക്ക് സാധിക്കും. അതിന് തെളിവാണ് 13 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പാക്കാന്‍ പോലും ഈ കേസില്‍ സാധിക്കാത്തത്.

എസ്.എന്‍ മാനേജ്‌മെന്റിന്റെ കീഴിലുള്ള സ്‌കൂള്‍, കോളജ് അഡ്മിഷനും നിയമനങ്ങളുമായി ബന്ധപ്പെട്ട് 1600 കോടി രൂപയുടെ അഴിമതി ആരോപണം നിലവിലുണ്ട്. ഇത് ഉന്നയിച്ചതാകട്ടെ മുന്‍ വിശ്വസ്തനായ സുബാഷ് വാസുവും മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറുമാണ്. ട്രസ്റ്റിന്റെ പണമിടപാടുകളെക്കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷിക്കണമെന്നായിരുന്ന ഇവരുടെ ആവശ്യം. എന്നാല്‍ ഇതുവരെ ഒരു അന്വേഷണവും പ്രഖ്യാപിച്ചിട്ടില്ല. കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി കെ.കെ മഹേശന്റെ ആത്മഹത്യ കുറിപ്പ് സൂചിപ്പിക്കുന്നതും ഇത്തരമൊരു അഴിമതിയാണ്. എസ്.എന്‍ ട്രസ്റ്റിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യപക നിയമനവുമായി ബന്ധപ്പെട്ട് കോടികണക്കിന് രൂപയാണ് ഉദ്യോഗാര്‍ഥികളില്‍ നിന്നും ശേഖരിച്ചത്. എന്നാല്‍ നിയമനം നടത്തിതുമില്ല. ഇതോടെ പരാതിയുമായി ഉദ്യോഗാര്‍ഥികള്‍ പോലീസിനെ സമീപിച്ചു. അന്വേഷണത്തില്‍ തന്നെ വെള്ളാപ്പള്ളി നടേശനും മാനേജരും ചേര്‍ന്ന് ഒറ്റപ്പെടുത്തി പ്രതിയാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആത്മഹത്യ കുറിപ്പിലെ പ്രധാന ആരോപണം.

വെള്ളാപ്പള്ളിക്കെതിരെ ഉയരുന്ന മറ്റൊരു അഴിമതിയാണ് മൈക്രോ ഫിനാന്‍സ് തട്ടിപ്പ്. ഇതിന്റെ പേരില്‍ ജനങ്ങളില്‍ നിന്നും വെള്ളാപ്പള്ളി കോടിക്കണക്കിന് രൂപ തട്ടിയെടുത്തുവെന്നാണ് ആരോപണം. എന്നാല്‍ ഇടതുപക്ഷ സര്‍ക്കാരിന് അനുകൂല നിലപാട് സ്വീകരിച്ചതോടെ ആദ്യം നല്ലരീതിക്ക് അന്വേഷണം ആരംഭിച്ച കേസ് ഇപ്പോള്‍ എങ്ങുമെത്താതെയായി. കോടികളുടെ അഴിമതികള്‍ മറക്കാനാണ് വെള്ളാപ്പള്ളി സമുദായ ശക്തി ഉപയോഗിക്കുന്നത്. ഇതിന് തെളിവാണ് ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങളെല്ലാം. എല്‍.ഡി.എഫ് ആണെങ്കിലും യു.ഡി.എഫാണെങ്കിലും ഇപ്പോള്‍ എന്‍.ഡി.എ ആണെങ്കിലും വെള്ളാപ്പള്ളിക്കെതിരെ നടപടിയെടുക്കാന്‍ ആരും തയാറാകില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (24 minutes ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (36 minutes ago)

ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ  (47 minutes ago)

വീട്ടുകാര്‍ വധുവിന് നല്‍കുന്ന സ്വര്‍ണമുള്‍പ്പെടെയുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി...  (1 hour ago)

പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേര്‍ കുഴഞ്ഞ് വീണുമരിച്ചു...  (1 hour ago)

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...  (1 hour ago)

'പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും' ...ഇപി ജയരാജന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോക്സഭ തിരഞ്ഞെടുപ്പ് 2024ന്റെ വോട്ടിംഗ് സംസ്ഥാനത്ത് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 8.52 ശതമാനം പോളിംഗ്... രാവിലെ മുതല്‍ വലിയ ക്യൂവാണ് ബൂത്തുകളില്‍  (1 hour ago)

പതിവ് തെറ്റിക്കാതെ ഇക്കുറിയും വീട്ടില്‍ നിന്ന് കാല്‍നടയായി മുഖ്യമന്ത്രി പിണറായി വിജയന്‍ സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി...  (2 hours ago)

കോഴിക്കോട് ബാങ്കില്‍ നിന്നും സ്വര്‍ണവായ്പ എടുക്കുന്നതിനായി മുക്കു പണ്ടങ്ങളുമായി എത്തിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്  (2 hours ago)

കുടുംബസമേതം പോളിങ് ബൂത്തിലെത്തി.... കുടുംബ സമേതം രാവിലെ വോട്ട് ചെയ്ത് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി....  (2 hours ago)

വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്....  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തു  (3 hours ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന് 13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളില്‍ വോട്ടെടുപ്പ് പ്രക്രിയകള്‍ക്ക് നിയോഗിച്ചത് 1,01176 പോളിങ് ഉദ്യോഗസ്ഥരെ... ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ അടക്  (3 hours ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍  (4 hours ago)

Malayali Vartha Recommends