Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്യാ രാജേന്ദ്രൻ വിവാദത്തിൽ, എം.എൽഎക്കും മേയർക്കുമെതിരെ സി.പി.എം... കെ എസ് ആർറ്റി സി ഡ്രൈവർക്കെതിരെ നടപടി വേണമെന്ന മേയറുടെ ആവശ്യം...ശ്യം മന്ത്രി കെ.ബി. ഗണേഷ് കുമാർ തള്ളിയത് സി.പി.എം നേതാക്കളുമായുള്ള, ആശയവിനിമയത്തിന് ശേഷമാണെന്ന് മനസിലാക്കുന്നു.,,


മേയർ പടച്ചുവിട്ടതെല്ലാം പച്ചക്കള്ളം; കെഎസ്ആർടിസി ഡ‍്രൈവറുമായുള്ള തർക്കത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്...നിയമങ്ങൾ തെറ്റിച്ചത് ഗവർണർ...


ഇസ്രായേലിന്റെ ക്രൂരത ഒരുഭാഗത്ത് അരങ്ങേറുന്നതിനിടെ, കനത്ത ചൂടും ഗസ്സയിൽ ദുരിതം വിതയ്ക്കുന്നു... ചൂട് കാരണം രണ്ട് കുട്ടികൾ മരിച്ചതായി യുഎൻ...മരണം, പട്ടിണി, രോഗം, പലായനം, ഇപ്പോഴിതാ കനത്ത ചൂടും ജനം ജീവനും കൊണ്ട് ഓടുന്നു...


ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ..? ശോഭാ സുരേന്ദ്രനെ താന്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന മുന്‍നിലപാട് ആവർത്തിച്ച് ഇ.പി ജയരാജൻ...


നമ്മുടെ പ്രപഞ്ചത്തില്‍ ഭൂമി നേരിടുന്ന നിരവധി ഭീഷണികളുണ്ട്... അതിലൊന്നാണ് ഛിന്നഗ്രഹങ്ങള്‍.. ആശങ്കയ്ക്കിടെ വീണ്ടുമൊരു ഛിന്നഗ്രഹം കൂടി ഭൂമി ലക്ഷ്യമിട്ട് വരുന്നുണ്ടെന്ന് നാസ..ഇപ്പോള്‍ വലിയ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്...

ചോദ്യങ്ങളോട് മുഖ്യമന്ത്രിയുടെ അസഹിഷ്ണുത പുതുമയില്ല; പക്ഷേ വിരട്ട് ഞങ്ങളോട് വേണ്ടെന്ന് എന്താ മാധ്യമപ്രവര്‍ത്തകര്‍ക്ക് പറയാന്‍ സാധിക്കാത്തത്; പുലികള്‍ പൂച്ചകളാകുമ്പോള്‍ നഷ്ടമാകുന്നത് മഹത്തായ മാധ്യമ പരമ്പര്യം; ചോദ്യങ്ങള്‍ ചോദിക്കാനുള്ളതാണ്, അതാണ് മാധ്യമ ധര്‍മം

08 AUGUST 2020 12:13 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമങ്ങളോടുള്ള അസഹിഷ്ണുത പുതിയ കാര്യമൊന്നുമല്ല. അദ്ദേഹത്തിന് മാധ്യമ പ്രവര്‍ത്തകര്‍ പരനാറികളും, പുറത്ത് നില്‍ക്കേണ്ടവരുമാണ്. അപൂര്‍വം ചില അവസരങ്ങളില്‍ തനിക്ക് വേണ്ടി സ്തുതി പാടുമെങ്കില്‍ മാത്രമേ മാധ്യമങ്ങളെ അദ്ദേഹം അംഗീകരിക്കാറുള്ളു. സ്തുതിപാടകരല്ലാത്ത എല്ലാ മാധ്യമങ്ങളും മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ച് പ്രത്യേക അജഢയോടെ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നവരാണ്. അവരുടെ ആവശ്യമാണ് മുഖ്യമന്ത്രിയുടെ രാജി. അങ്ങനെയുള്ള വരെ തൃപ്തിപ്പെടുത്താന്‍ മുഖ്യമന്ത്രി രാജി വയ്ക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് നടക്കാന്‍ പോകുന്നില്ലെന്ന് മുഖ്യമന്ത്രി തുറന്നു പറയുന്നതില്‍ എന്താണ് തെറ്റ്. എന്നാല്‍ അതല്ല ഇവിടത്തെ യഥാര്‍ഥ പ്രശ്‌നം. മുഖ്യമന്ത്രി വിരട്ടിയാല്‍ വിരണ്ടു പോകുന്ന മാധ്യമപ്രവര്‍ത്തകര്‍ തന്നെ അല്ലെ ഇവിടത്തെ യഥാര്‍ഥ പ്രശ്‌നം.

അധികം പിന്നോട്ട് ഒന്നും പോകുന്നില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലം ഒന്നും പരിശോധിച്ചാല്‍ മതി. എന്തായിരുന്ന മാധ്യമപ്രവര്‍ത്തകരുടെ പവര്‍. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തിവരെ അവര്‍ ചോദ്യങ്ങള്‍ ചോദിച്ചു. വഴിയില്‍ തടഞ്ഞ് ചോദ്യങ്ങള്‍ ചോദിച്ച് അതിന് മുഖ്യമന്ത്രി മറുപടി പറയാത്ത സന്ദര്‍ഭങ്ങളില്‍ മുഖ്യമന്ത്രിയുടെ പ്രതികരിക്കാത്തതിനെതിരെ വരെ രൂക്ഷമായ വാര്‍ത്തകള്‍ നല്‍കി. ബുധനാഴ്ച്ച മന്ത്രിസഭാ യോഗത്തിന് ശേഷം കൃത്യമായി തന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഇങ്ങനെയൊരു അവസരമുണ്ടായിരുന്നിട്ടും മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ് അദ്ദേഹത്തിനെ ചോദ്യം ചെയ്യാനുള്ള അവകാശം മാധ്യമ പ്രവര്‍ത്തകര്‍ സ്വന്തമാക്കി. ഇന്ന് മന്ത്രിസഭക്ക് ശേഷമുള്ള വാര്‍ത്താ സമ്മേളനമില്ല. കോവിഡിന് മുമ്പ് അപൂര്‍വ്വമായി വിളിച്ചിരുന്ന വാര്‍ത്താ സമ്മേളനത്തില്‍ വിഷയത്തിന് പുറത്തുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും പിണറായി വിജയനെന്ന മുഖ്യമന്ത്രി തയ്യാറായില്ല. കോവിഡ് കാലത്ത് ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ മികച്ച പ്രകടനം നടത്തുകയും പ്രതിഛായ വര്‍ധിക്കുകയും ചെയ്‌തോടെ മുഖ്യമന്ത്രി ദിവസവും വാര്‍ത്താ സമ്മേളനം നടത്തി തുടങ്ങി. എന്നാല്‍ കോവിഡ് കാലത്തെ സര്‍ക്കാരിന്റെ അഴിമതി കഥകള്‍ പുറത്തു വന്നതോടെ മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി. ഇതോടെ പിണറായി തന്റെ അസഹിഷ്ണുത പുറത്തെടുത്തു തുടങ്ങി. ഇതോടെ മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളുടെ ചോദ്യശലങ്ങളുടെ ശക്തി കുറക്കുകയാണ് ചെയ്ത്. അല്ലാത്ത ചോദ്യം ചോദിക്കാനുള്ള തങ്ങളുടെ അവകാശം അവര്‍ പിണറായി വിജയനെതിരെ ഉപയോഗിച്ചിട്ടില്ല എന്നതാണ് സത്യം.

സോഷ്യല്‍ മീഡിയ സജീവമായതോടെ മാധ്യമങ്ങള്‍ ഏറ്റെടുക്കാന്‍ മടിച്ചാലും സമൂഹത്തില്‍ ചില വിഷയങ്ങള്‍ ശക്തമായി തന്നെ ചര്‍ച്ചയാകുകയാണ്. അതുകൊണ്ടു തന്നെ താല്‍പര്യമില്ലെങ്കിലും മാധ്യമങ്ങള്‍ റേറ്റിംഗ് കൂട്ടുന്നതിനായി എങ്കിലും ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടി വരുന്നു. മാധ്യമ പ്രവര്‍ത്തകരില്‍ നല്ലൊരു ശതമാനം ഇടതുപക്ഷ അനുഭാവികള്‍ തന്നെയാണ്. ഇതില്‍ പലര്‍ക്കും ഇഷ്ടം സ്തുതിപാടകരായി പിണറായി പറയുന്നത് കേട്ടിരിക്കാനാണ്. ഇത്തരക്കാര്‍ ആണോ പിണറായിയുടെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുന്നതെന്നാണ് സാധാരണക്കാര്‍ സംശയിക്കുന്നത്. അപൂര്‍വം പ്രതിപക്ഷ സ്വരം ഉയരുമ്പോള്‍ അതിനെ ഉടന്‍ തന്നെ അടിച്ചമര്‍ത്തുന്ന നിലപാടാണ് പിണറായിയുടെ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. ഇന്നലെ മാധ്യമങ്ങളെ പിണറായി വിജയന്‍ വിമര്‍ശിച്ചപ്പോള്‍ അതില്‍ ന്യായമുണ്ടെന്ന് വാദിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ഇതിന് ഉദാഹരമണാണ്. ഇന്നലെ മുഖ്യമന്ത്രിക്ക് പറയേണ്ടി വന്നത് കോവിഡ് ദുരന്തം, രാജമലദുരന്തം പിന്നെ മാധ്യമ ദുരന്തം. ഓരോ ദുരന്തങ്ങള്‍ എന്നിങ്ങനെ മാധ്യമ പ്രവര്‍ത്തകര്‍ തന്നെ തങ്ങളുടെ സഹപ്രവര്‍ത്തകരെ വിമര്‍ശിക്കുന്ന കാഴ്ച്ച തികച്ചും നിന്ത്യമാണ്. അപ്പോള്‍ പിന്നെ പിണറായി വിജയന്‍ പറയുന്നതില്‍ എന്തിരിക്കുന്നു.

മാധ്യമപ്രവര്‍ത്തകര്‍ എന്നും പ്രതിപക്ഷമായിരിക്കുകയെന്നത് മാധ്യമ ധര്‍മമാണ്. എന്നാല്‍ ഇന്ന് ഇത് പാലിക്കുന്നുണ്ടോയെന്ന് സംശയമാണ്. പലരും സ്വന്തം നേട്ടങ്ങള്‍ക്ക് മാധ്യമ പ്രവര്‍ത്തനം എന്ന തന്റെ തൊഴില്‍ ഉപയോഗപ്പെടുത്തുകയാണ്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരും വക്കീലന്മാരു തമ്മിലുണ്ടായ പോരാട്ടത്തിനിടെ മാധ്യമപ്രവര്‍ത്തകരെ അവര്‍ വിളിച്ചത് മാധ്യമ വേശ്യകളെന്നാണ്. അന്ന് മാധ്യമങ്ങള്‍ ശക്തമായ പ്രതിഷേധം നടത്തി. വക്കീലന്മാരല്ലാത്ത പൊതുസമൂഹം മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം നിന്നു. എന്നാല്‍ ഇപ്പോള്‍ പിണറായിയോടുകാട്ടുന്ന ഈ വിധേയത്വം കാണുമ്പോള്‍ ഇത്തരക്കരായ മാധ്യമപ്രവര്‍ത്തകരെ എന്തു വിളിക്കാനാണ് സമൂഹം ആഗ്രഹിക്കുന്നതെന്നു വ്യക്തമല്ല. പിണറായിയുടെ ധാര്‍ഷ്ഠ്യത്തിന് മുന്നില്‍ മുട്ടുമടക്കേണ്ടതല്ല മാധ്യമ ധര്‍മം. ഏഷ്യനെറ്റില്‍ വിനു വി ജോണ്‍ പറഞ്ഞു പോലെ ചോദ്യങ്ങള്‍ ആര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയാലും അത് ചോദിച്ചുകൊണ്ടു തന്നെയിരിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും  (1 hour ago)

ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കൊപ്പം പാട്ടു പാടി പട്ടം സനിത്ത്!!  (1 hour ago)

ഇ പി ജയരാജനെ സംരക്ഷിച്ച് സിപിഎം.. ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരും... ഇപി വിവാദത്തില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (1 hour ago)

യുഎഇയിൽ ജോലി നേടാം; കൈനിറയെ തൊഴിലവസരങ്ങൾ; ഇനി മടിച്ചു നിൽക്കാതെ വേഗം അപേക്ഷിക്കൂ; ഇതിലും നല്ല അവസരം സ്വപ്നത്തിൽ മാത്രം!!  (1 hour ago)

വിശ്വസിക്കരുതേ; മികച്ച ജോലി, ശമ്പളം; വമ്പൻ ആനുകൂല്യങ്ങൾ; പിന്നാലെ റിക്രൂട്ട്മെന്റും!!  (2 hours ago)

ISRO /VSSC വിളിക്കുന്നു; 95000 വരെ ശമ്പളം; ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം!!  (2 hours ago)

പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക്; റെയില്‍വേ പോലീസ് ആവാം; 4660 ഒഴിവുകള്‍; മേയ് 14 വരെ അപേക്ഷിക്കാം!!  (2 hours ago)

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിനെ കണ്ടതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഗൂഢാലോചനയെന്ന് ആവ‍ര്‍ത്തിച്ച് ഇപി ജയരാജൻ....  (3 hours ago)

മേയറുടെ ആവശ്യം മന്ത്രി കെ.ബി. ഗണേഷ് കുമാർ തള്ളി  (3 hours ago)

'10 മണിക്ക് സൈറൺ മുഴങ്ങും, പരിഭ്രാന്തി വേണ്ട': ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ നടക്കുന്നത് സൈറൺ ട്രയൽ റൺ..!  (3 hours ago)

വോട്ടിംഗ് ശതമാനം കുറഞ്ഞത് യു ഡി എഫിനെ ബാധിക്കും; ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽ ഡി എഫിന് ഭൂരിപക്ഷം സീറ്റുകളും ലഭിക്കുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (3 hours ago)

ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭൂരിപക്ഷം സീറ്റുകൾ എൽഡിഎഫിന് ലഭിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ  (4 hours ago)

ബെംഗളൂരുവിൽ നിന്ന് എറണാകുളത്ത് എത്തിയ യുവതി പെരിയാറിൽ മുങ്ങി മരിച്ചു...  (4 hours ago)

ലോക്സഭ തെരഞ്ഞെടുപ്പില്‍ 12 സീറ്റില്‍ വിജയം ഉറപ്പാണെന്ന് വിലയിരുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്....  (4 hours ago)

തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും അപകടമരണം: വള്ളം വലിയ തിരയിൽപ്പെട്ട് തലകീഴായി മറിഞ്ഞു...  (4 hours ago)

Malayali Vartha Recommends