Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...ന്യൂനമർദ്ദം ..രാത്രി പത്ത് മണി വരെ കനത്ത മഴ..കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത് ഈ ഭാഗങ്ങളില്‍


കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...


യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...


കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റുകളിൽനിന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി കേന്ദ്ര സർക്കാർ... തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണു ചിത്രം നീക്കിയതെന്നാണു വിശദീകരണം...


ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...

കശ്മീരിന്റെ മുഖച്ഛായ മാറുന്നു; കാശ്മീര്‍ റെയില്‍വേ 2022 ഓഗസ്റ്റ് 15 നുള്ളില്‍; വന്‍കിട പദ്ധതികളുമായി കേന്ദ്രസര്‍ക്കാര്‍; പാരപണിയാന്‍ പാക്കിസ്ഥാനും ചൈനയും പിന്നെ കുറെ ജിഹാദികളും

24 AUGUST 2020 09:41 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കാശ്മീര്‍ റെയില്‍വേ പദ്ധതി 2022 ഓഗസ്റ്റ് 15 നുള്ളില്‍ നടപ്പിലാക്കണമെന്ന് റെയില്‍വേ മന്ത്രാലയം. കാശ്മീരിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ പദ്ധതിയിലൂടെ കശ്മീരിന്റെ സമഗ്ര പുരോഗതി ആണ് രാജ്യം ലക്ഷ്യം വയ്ക്കുന്നത്. വാദങ്ങളും മറുവാദങ്ങളും വാഗ്വാദങ്ങളും ഒരുപാടുണ്ടെങ്കിലും സ്വാതന്ത്രാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ സംഭവങ്ങളില്‍ ഒന്നാണ് ഭരണ ഘടനാ അനുച്ഛേദം 370 എടുത്തുമാറ്റിയതു. ഇതില്‍ പ്രകാരം കാശ്മീരിനു നല്‍കി വന്ന പ്രേത്യേക പദവികള്‍ എല്ലാം എടുത്തു കളയുകയും, കശ്മീര്‍ ഇന്ത്യയുടെ ഭാഗം ആയ ഒരു കേന്ദ്ര ഭരണ പ്രദേശം ആയി മാറുകയും ചെയ്തു.

നമ്മുടെ ആദ്യ പ്രധാനമന്ത്രിയുടെ ജന്മദേശമായ കാശ്മീര്‍ ഭൂമിയിലെ സ്വര്‍ഗ്ഗമായാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ ഏഴ് ദശകങ്ങള്‍ ആയി വികസനം അങ്ങോട്ടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. രൂക്ഷമായ തീവ്രവാദ ആക്രമണവും, പാകിസ്ഥാന്റെ കുതന്ത്രങ്ങളും , ആഭ്യന്തര പ്രശ്‌നങ്ങളും ഒക്കെ ആയിരിന്നു കാരണം. എന്നാല്‍ ഇതൊക്കെ നേരിടുവാന്‍ വേണ്ട നടപടികള്‍ കൈകൊള്ളുവാന്‍ കേന്ദ്ര സര്‍ക്കാരിന് കാശ്മീരിനു മേല്‍ ഒരുപാടു പരിമിതികള്‍ ഉണ്ടായിരിന്നു. 2019 ഓഗസ്റ്റ് 15 വരെ.

2019 ഓഗസ്റ്റ് 5 നു കശ്മീരിന് പ്രേത്യേക അവകാശം നല്‍കുന്ന ഭരണഘടനാ അനുച്ഛേദം 370 എടുത്തു കളഞ്ഞതോടെ കശ്മീരിന്റെ മുഖം മാറാന്‍ തുടങ്ങുകയാണ് .വിപുലമായ വികസന പ്രവര്‍ത്തനങ്ങള്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ കാശ്മീരില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. കശ്മീരിലെ വികസനത്തിന് ശക്തി കൂട്ടുവാന്‍ വേണ്ടി മേഖലയിലെ റോഡ് റെയില്‍ വികസനത്തിനാക്കം കൂട്ടുകയാണ് കേന്ദ്രം. കാശ്മീരിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന റെയില്‍ ശൃംഖലയുടെ പണി പൂര്‍ത്തിയായി വരുന്നു, 2022 ഓഗസ്റ്റ് 15 നുള്ളില്‍ റെയില്‍വേ പദ്ധതി പൂര്‍ത്തിയാക്കാന്‍ ആണ് റെയില്‍വേ ക്കു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് . ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലം ഈ പദ്ധതിയുടെ ഭാഗമാണ്.

കൊങ്കണ്‍ റെയില്‍വേ ചെയര്‍മാന്‍ സഞ്ജയ് ഗുപ്ത യുടെ വാക്കുകളില്‍ 150 വര്‍ഷത്തെ ഇന്ത്യന്‍ റയില്‍വെയുടെ ചരിത്രത്തില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യങ്ങളില്‍ ഒന്നാണ് ഇപ്പൊ കാശ്മീരില്‍ നിര്‍മ്മിക്കാന്‍ പോകുന്ന ലോകത്തെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലം ഉള്‍പ്പെടുന്ന പാത .ഭീമമായ കമാന ആകൃതിയില്‍ ഈ പാലം നിര്‍മ്മിക്കുന്നതിന് ഇതു വരെ 5462 ടണ്‍ സ്റ്റീല്‍ ഉപയോഗിച്ചു കഴിഞ്ഞു . നദിയില്‍ നിന്നും 359 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാലം പൂര്‍ത്തിയാകുന്നതോടെ , 275 മീറ്റര്‍ ഉയരമുള്ള ചൈനയിലെ ഷുയിബായ് റെയില്‍വേ പാലം ആണ് ഉയരത്തില്‍ രണ്ടാം സ്ഥാനത്തേക്ക് ആക്കുന്നത് . 2022 ഓഗസ്റ്റ് 15 നുള്ളില്‍ കാശ്മീരിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളോട് ബന്ധിപ്പിക്കുന്ന ഈ റെയില്‍ പദ്ധതി നിലവില്‍ വരും.

ഇന്ത്യയില്‍ ബാധകം ആയിരിക്കുന്ന എല്ലാ നിയമങ്ങളും ഇപ്പോള്‍ ജമ്മു കാശ്മീരിലും നടപ്പിലാക്കുന്നതായിരിക്കും .ജനാധിപത്യ സംവിധാനങ്ങളെ ശക്തി പെടുത്തുന്നതിന്റെ ഭാഗം ആയി ബ്ലോക്ക് വികസന സമിതികളിലേക്കു ഉള്ള തിരഞ്ഞെടുപ്പുകള്‍ നടത്തുകയുണ്ടായി . '98 ശതമാനം' ആയിരിന്നു വോട്ടര്‍ പ്രാതിനിധ്യം. സീറ്റുകളില്‍ വനിതാ സംവരണവും നടപ്പിലാക്കിയിരുന്നു . ജമ്മു കാശ്മീരില്‍ നടപ്പിലാക്കിയ ചില നിയമങ്ങള്‍ ഇനി പറയുന്നവ ആണ്, വിദ്യാഭ്യാസ അവകാശ നിയമം , ജുവനൈല്‍ ജസ്റ്റിസ് നിയമം , മനുഷ്യാവകാശ സംരക്ഷണ നിയമം , വിവരാവകാശ നിയമം തുടങ്ങിയവ.

ഇന്ത്യയിലെ തന്നെ ഏറ്റവും താഴ്ന്ന നിലയിലുള്ള തദ്ദേശീയ ഭരണ പ്രാതിനിധ്യം നില നിര്‍ത്തുന്ന കാശ്മീരില്‍ പഞ്ചായത്തുകളെ ശക്തി പെടുത്താന്‍ 200 ദശ ലക്ഷം ഡോളര്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ ചിലവഴിച്ചത് . ജമ്മു കശ്മീരിന്റെ ചരിത്രത്തില്‍ ആദ്യമായി അവിടേക്കു നിക്ഷേപം ആകര്‍ഷിച്ചു കൊണ്ട് നിക്ഷേപ സംഗമം ന്യൂ ഡല്‍ഹിയില്‍ വച്ച് നടന്നു . ഉല്പാദന കേന്ദ്രങ്ങളുടെയും സേവന മേഖലയുടെയും വികസനത്തിലൂടെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനുള്ള ധാരണ നിലവില്‍ വന്നു .1 .8 ബില്യണ്‍ ഡോളറിന്റെ 168 ധാരണാ പത്രങ്ങള്‍ ആണ് ഒപ്പു വയ്ക്കപ്പെട്ടതു . അതില്‍ നിന്ന് തന്നെ ഈ നിക്ഷേപ സംഗമത്തിന്റെ വിജയം വ്യക്തമാകുന്നു. ലോക പ്രശസ്തമായ കാശ്മീരി ആപ്പിളിനും കാശ്മീരി കുങ്കുമ പൂവുകള്‍ക്കും പ്രേത്യേക പദ്ധതികള്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നു .പണം ഇടനിലക്കാരില്ലാതെ നേരിട്ട് കര്‍ഷകരിലേക്കു എത്തുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കാശ്മീരി യുവാക്കള്‍ക്ക് വേണ്ടി അടിയന്തിരമായി 10000 സര്‍ക്കാര്‍ തസ്തികകള്‍ രൂപീകരിച്ചു .മറ്റു 25000 തൊഴിലുകള്‍ കൂടി അധികം വൈകാതെ ലഭ്യമാക്കും.

50 പുതിയ വിദ്യാഭാസ സ്ഥാപനങ്ങള്‍ നിലവില്‍ വരും , അഞ്ചു ലക്ഷം സ്‌കോളര്‍ഷിപ്പുകള്‍ നല്‍കും ആരോഗ്യ രംഗത്ത് രണ്ടു എയിംസുകളും , 7 മെഡിക്കല്‍ കോളേജുകളും ഒരു സംസ്ഥാന കാന്‍സര്‍ ഇന്‌സ്ടിട്യൂട്ടിനും പദ്ധതി ഇട്ടിട്ടുണ്ട്. ഭൗതിക സാഹചര്യ വികസനത്തിന് 80 ദശലക്ഷം ഡോളറിന്റെ 500 പ്രൊജെക്ടുകള്‍ പൂര്‍ത്തിയാക്കി .800 ദശലക്ഷം ഡോളറിന്റെ 2000 പദ്ധതികള്‍ക്ക് അംഗീകാരം കൊടുത്തു. ജമ്മുവും ശ്രീനഗറും സ്മാര്‍ട്ട് സിറ്റികള്‍ ആകാന്‍ 900 ദശലക്ഷം ഡോളറിന്റെ 190 ഓളം പദ്ധതികള്‍ ആണ് പ്ലാന്‍ ചെയ്തിരിക്കുന്നത് . ലഘു റെയില്‍ സംവിധാനത്തിന് അംഗീകാരം കൊടുത്തു കഴിഞ്ഞിരിക്കുന്നു .രണ്ടു ലക്ഷം വീടുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ക്ക് അംഗീകാരം ആയിരിക്കുകയാണ് .മൂന്ന് ലക്ഷം വീടുകളില്‍ ഒരിക്കല്‍ സ്വപ്‌നം മാത്രം ആയിരുന്ന വൈദ്യുതി എത്തി കഴിഞ്ഞിരിക്കുന്നു.

കശ്മീര്‍ താഴ്‌വരയുടെ മുഖ മുദ്ര ആയിരുന്ന അക്രമ സംഭവങ്ങള്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതോടെ ഗണ്യമായി കുറഞ്ഞിട്ടുണ്ട് . കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം സുരക്ഷാ സേനയ്ക്ക് തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ ഗണ്യമായ മുന്നേറ്റം തന്നെ നടത്താന്‍ സാധിച്ചിട്ടുണ്ട് .ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിനു ശേഷം അക്രമ സംഭവങ്ങള്‍ 36 ശതമാനമാണ് കുറവ് വന്നിരിക്കുന്നത്. കാശ്മീര്‍ സമാധാനത്തിന്റെ പാതയില്‍ ആണ്. എന്നാല്‍ നമുക്ക് മുന്നിലുള്ള വെല്ലു വിളികള്‍ ചെറുതല്ല .സ്വാതന്ത്രാനന്തര കശ്മീരിന്റെ ദുരവസ്ഥയെ മുതലാക്കി സ്വന്തം കാര്യം ഭംഗിയാക്കിയിരുന്ന ചിലര്‍, കശ്മീരിന്റെ പ്രത്യേക പദവി എടുത്തു മാറ്റിയതില്‍ അങ്ങേയറ്റം അസ്വസ്ഥര്‍ ആണ് . കാര്യങ്ങള്‍ കലങ്ങി തെളിയുന്നത് സ്വാഭാവികമായും അവര്‍ക്കു സഹിക്കുവാന്‍ സാധിക്കുകയില്ല . അത്തരത്തിലുള്ള ഒരു നിലപാടില്‍ ആണ് കശ്മീരിലെ മുന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍. ഒരു കാലത്തു പരസ്പരം പോരടിച്ചു നിന്നിരുന്ന നാഷണല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി, പീപ്പിള്‍സ് കോണ്‍ഫെറന്‍സ്, സി.പി.എം , കോണ്‍ഗ്രസ്, അവാമി നാഷണല്‍ കോണ്‍ഫെറന്‍സ് എന്നീ പാര്‍ട്ടികള്‍ ദീര്‍ഘ കാലത്തേ വൈരം മറന്നാണ് ഒരുമിച്ചു നില്ക്കാന്‍ തീരുമാനിച്ചത്. ജനങ്ങളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനേക്കാള്‍ അവര്‍ക്കു ശ്രദ്ധ തങ്ങള്‍ക്കു നഷ്ടപെട്ട സൗകര്യങ്ങളില്‍ ആയിരിക്കും എന്നത് സ്വാഭാവികമാണല്ലോ.

ഇത് കൂടാതെ പാകിസ്ഥാനും ചൈനയും തമ്മില്‍ നടന്ന ദ്വിരാഷ്ട്ര നയതന്ത്ര സമ്മേളനത്തില്‍ കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനെ ശക്തമായി പിന്താങ്ങി കൊണ്ട് ചൈന പ്രസ്താവന നടത്തിയിരുന്നു .മേഖലയിലെ ഉയര്‍ന്നു വരുന്ന ഇന്ത്യന്‍ സ്വാധീനം കുറക്കുവാനും, സാമ്പത്തിക താല്‍പര്യങ്ങള്‍ക്കു വേണ്ടിയും ഇന്ത്യയെ അസ്ഥിര പെടുത്തേണ്ടത് ചൈനയുടെ പ്രാഥമിക ആവശ്യങ്ങളില്‍ പെട്ടതാണ്. ചൈന, തങ്ങളുടെ ഉല്‍പാദന കേന്ദ്രങ്ങള്‍ ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് പോകുന്നത് തടയാന്‍ എന്ത് കുടില തന്ത്രവും പ്രയോഗിക്കും. ഇത്തരത്തില്‍ രാജ്യത്തിനകത്തും പുറത്തും വ്യത്യസ്ത തരത്തിലുള്ള വെല്ലുവിളികളാണ് നമ്മുടെ രാജ്യം നേരിട്ട് കൊണ്ടിരിക്കുന്നത്. ഇതിനെയൊക്കെ ചെറുത് നിന്ന് കൊണ്ട് കാശ്മീര്‍ വികസനത്തിന്റെ പാതയിലേക്ക് പതുക്കെ നടക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ഭൂമിയിലെ സ്വര്‍ഗ്ഗം വീണ്ടും ഉയര്‍ത്തെഴുനേല്‍ക്കുമോ നമുക്ക് കാത്തിരുന്നു കാണാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡ്രൈവിഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് എതിരെയുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നാളെ  (1 hour ago)

നയന മനോഹര കാഴ്ചയുമായി മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി  (2 hours ago)

കുഞ്ഞുങ്ങളുടെ ആഹാരക്രമത്തില്‍ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവക്കാം...  (2 hours ago)

കൊവിഷീല്‍ഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ മകള്‍ മരിച്ചെന്ന ആരോപണവുമായി മാതാപിതാക്കള്‍  (2 hours ago)

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ വയോധിക കുഴഞ്ഞു വീണ് മരിച്ചു  (2 hours ago)

കരുതലോടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനായി പല തരത്തിലുള്ള ഫേഷ്യലുകളും ട്രീറ്റ്മെന്റുകളും എടുക്കാം...  (2 hours ago)

കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പില്‍ കൊവാക്‌സിന്‍ മികച്ച സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് ഭാരത് ബയോടെക്  (3 hours ago)

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് ആറു വരെ അവധി പ്രഖ്യാപിച്ചു  (4 hours ago)

ആര്യയെരക്ഷിക്കാന്‍ വന്നിട്ട് വെട്ടിയിട്ട് വാഴത്തണ്ടായി ചിന്ത ജെറോം;മേയറെ ആക്രമിക്കുന്ന സൈബര്‍ തെമ്മാടി കൂട്ടങ്ങളെ വെച്ചേക്കില്ലെ ചേച്ചിയുടെ ഡയലോഗിന് കിടിലന്‍ മറുപടി,ചിന്തേച്ചി എവിടെ പരിപാടി അവതരിപ്പിച  (4 hours ago)

പുതിയ ഡ്രൈവിംഗ് ലൈസന്‍സ് ഇനി സ്വപ്‌നങ്ങളില്‍ മാത്രമാകുമോ?  (4 hours ago)

ജനങ്ങള്‍ പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം... ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം ചേര്‍ന്ന് മുഖ്യമന്ത്  (5 hours ago)

യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...  (5 hours ago)

കെഎസ്ആര്‍ടിസിയില്‍ ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി  (5 hours ago)

വയറുവേദനയുമായെത്തിയ യുവതിയുടെ വയറ്റില്‍ നിന്നും 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ നീക്കം ചെയ്തു  (6 hours ago)

മലപ്പുറത്ത് ഡ്രൈവിങ് സ്‌കൂള്‍ മാഫിയയെന്ന ഗണേഷ് കുമാറിന്റെ പരാമര്‍ശം കത്തിച്ച് സിഐടിയു;കൈവെച്ചത് മലപ്പുറത്ത് ആയതുകൊണ്ട് പിണറായി ഗണേഷിനെ കൈയ്യൊഴിഞ്ഞു,തൊപ്പിയും തലേക്കെട്ടുമുള്ളവരോട് പ്രകടിപ്പിക്കുന്ന വൈ  (6 hours ago)

Malayali Vartha Recommends