Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...ന്യൂനമർദ്ദം ..രാത്രി പത്ത് മണി വരെ കനത്ത മഴ..കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത് ഈ ഭാഗങ്ങളില്‍


കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...


യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...


കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റുകളിൽനിന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി കേന്ദ്ര സർക്കാർ... തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണു ചിത്രം നീക്കിയതെന്നാണു വിശദീകരണം...


ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...

ദുബായില്‍ നിന്നും അവസാനത്തെ തുമ്പും ചികഞ്ഞെടുത്ത് എന്‍ഐഎ! ദുബായ് കേന്ദ്രീകരിച്ചു കേരളത്തിലേക്കു നടക്കുന്ന സ്വര്‍ണക്കടത്ത്, അതിനു പിന്നിലെ കള്ളപ്പണ ഇടപാട് എന്നിവ സംബന്ധിച്ച് എന്‍ഐഎയ്ക്ക് ലഭിച്ചത് ഏറ്റവും നിര്‍ണായക തെളിവുകളും വിവരങ്ങളും.. കേസ് തെളിയുന്നത് എന്‍ഐഎയുടെ അന്വേഷണ മികവില്‍! സ്വര്‍ണക്കടത്ത് കേസില്‍ ഒട്ടും പ്രതീക്ഷിയ്ക്കാത്തവരുടെ അറസ്റ്റ് ഉടൻ?....

24 AUGUST 2020 10:07 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

സ്വർണക്കടത്ത് കേസിൽ ദിനംപ്രതി പുതിയ വഴിത്തിരുവുകളാണ് സംഭവിക്കുന്നത്. ഇപ്പോഴിതാ കേസില്‍ നിര്‍ണായക അറസ്റ്റുകള്‍ക്കു തയാറെടുത്തിരിക്കുകയാണ് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്(ഇഡി). വിദേശത്തെ തെളിവെടുപ്പു പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) ആദ്യസംഘം കൈമാറുന്ന വിവരങ്ങള്‍ പരിശോധിച്ചശേഷം ബുധനാഴ്ചയോടെ ഇഡിയുടെ അറസ്റ്റുകളുണ്ടാകുമെന്നാണ് വിവരം.

ദുബായ് കേന്ദ്രീകരിച്ചു കേരളത്തിലേക്കു നടക്കുന്ന സ്വര്‍ണക്കടത്ത്, അതിനു പിന്നിലെ കള്ളപ്പണ ഇടപാട് എന്നിവ സംബന്ധിച്ച്‌ എന്‍ഐഎ ദുബായില്‍ നിന്നു ശേഖരിച്ച വിവരങ്ങളടങ്ങിയ ഫയലുകള്‍ കേസ് അന്വേഷിക്കുന്ന കസ്റ്റംസ്, ഇഡി എന്നിവര്‍ക്കു കൈമാറും. സ്വപ്ന സുരേഷിന്റെ നേതൃത്വത്തില്‍ സ്വര്‍ണക്കടത്ത് നടക്കുമ്ബോള്‍ തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനില്‍ നിന്നും എന്‍ഐഎ സംഘം അനൗദ്യോഗികമായി വിവരം തേടി.

എന്നാല്‍ എന്‍ഐഎ അന്വേഷിക്കുന്ന സ്വര്‍ണക്കടത്തിനു പിന്നിലെ ഭീകരബന്ധം സംബന്ധിച്ച വിവരങ്ങള്‍ ദുബായില്‍ നിന്നും ലഭിച്ചതായി അറിവില്ല. ദുബായ് പൊലീസ് കസ്റ്റഡിയിലെടുത്ത ഫൈസല്‍ ഫരീദില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ അനുസരിച്ച്‌ സ്വര്‍ണം നയതന്ത്ര പാഴ്‌സലിനുള്ളിലാക്കാന്‍ സ്വന്തം സ്ഥാപനം മറയാക്കാന്‍ അനുവദിച്ചതാണു കേസില്‍ ഫൈസലിന്റെ റോള്‍. കേസിലെ മറ്റൊരു പ്രതിയായ റബിന്‍സ് ഹമീദാണു സ്വര്‍ണം ഒളിപ്പിക്കുന്ന പാഴ്‌സല്‍ ഒരുക്കിയിരുന്നത്.

അതേസമയം അതേസമയം വിദേശസഹായം സ്വീകരിക്കുന്നതിനു മുന്നോടിയായി സ്വീകരിക്കേണ്ട നിയമവശങ്ങളെപ്പറ്റി മുഖ്യമന്ത്രി പിണറായി വിജയന്‌ വ്യക്‌തമായി അറിയാമായിരുന്നെങ്കിലും ചതിച്ചത്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉപദേശികളുമായിരുന്നുവെന്നും സൂചനകളുണ്ട്.

മഹാപ്രളയത്തെ തുടര്‍ന്നു കേരള പുനഃസൃഷ്‌ടിക്ക്‌ വിദേശ ധനസഹായം സ്വീകരിക്കുന്നതു സംബന്ധിച്ച്‌ കഴിഞ്ഞ മാര്‍ച്ച്‌ പത്തിന്‌ വി. അബ്‌ദുറഹ്‌മാന്‍ എം.എല്‍.എ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിനു മറുപടിയായി വിദേശ രാജ്യങ്ങളില്‍നിന്നും സഹായം സ്വീകരിക്കുന്നതിന്‌ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്‌. ഇതുമായി ബന്ധപ്പെട്ട്‌ വിദേശ രാജ്യങ്ങളില്‍നിന്നും ഒരു സഹായവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു. 2019 ജൂലൈ 11നു സര്‍ക്കാരും യു.എ.ഇ. റെഡ്‌ക്രെസന്റും ലൈഫ്‌ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട്‌ ധാരണാപത്രത്തില്‍ ഒപ്പുവച്ച വിവരം അദ്ദേഹം നിയമസഭയെ അറിയിച്ചില്ല.

വിദേശത്തുനിന്നും സാമ്പത്തിക സഹായം ലഭിക്കും മുമ്പ്‌ ആഭ്യന്തരവകുപ്പിനെ രേഖാമൂലം വിവരം അറിയിക്കണം. അര്‍ഹമായ പദ്ധതിക്ക്‌ വിദേശനാണയ വിനിമയ ചട്ടത്തിന്റെ പരിധിയില്‍ സഹായം സ്വീകരിക്കാന്‍ അനുമതി നല്‍കുകയാണ്‌ രീതി. ഇത്തരത്തില്‍ ലഭിക്കുന്ന അനുമതി കര്‍ശന നിരീക്ഷണങ്ങള്‍ക്ക്‌ വിധേയമാണ്‌. റിസര്‍വ്‌ ബാങ്കിന്റെ വിജിലന്‍സ്‌ വിഭാഗം ലഭിക്കുന്ന പണത്തിന്റെ വിനിയോഗത്തെപ്പറ്റി നിരന്തരം വീക്ഷിച്ചുകൊണ്ടിരിക്കും. വഴിവിട്ട്‌ പണം ചെലവാക്കാന്‍ അനുവദിക്കില്ല. ചെലവാക്കുന്ന പദ്ധതിയെപ്പറ്റിയുള്ള റിപ്പോര്‍ട്ടും റിസര്‍വ്‌ ബാങ്കിന്‌ ലഭിച്ചിരിക്കണം. ഇടനിലക്കാര്‍ക്ക്‌ ഇതില്‍ സ്‌ഥാനമില്ല. അതിനാല്‍ ഇത്തരത്തിലുള്ള ഇടപാടുകള്‍ക്ക്‌ ആര്‍ക്കും കമ്മീഷന്‍ ലഭിക്കുകയുമില്ല.

ഇത്‌ ഒഴിവാക്കാനാണ്‌ മുഖ്യമന്ത്രിയുടെ ഉപദേശകര്‍ ഒത്തുചേര്‍ന്ന്‌ യു.എ.ഇ റെഡ്‌ക്രെസന്റില്‍നിന്നും പണം നേരിട്ട്‌ എത്തിക്കാന്‍ കരുക്കള്‍ നീക്കിയത്‌. സ്വപ്‌ന സുരേഷിനെ മുന്‍നിര്‍ത്തി മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരന്‍ മാത്രമല്ല, മറ്റു ചില ഉന്നതരും പല വിദേശ പണമിടപാടുകള്‍ക്കും കരുക്കള്‍ നീക്കിയിരുന്നുവെന്നാണു സൂചന. ഇതില്‍ വിരമിച്ച ഉന്നതനും ഉള്‍പ്പെടുന്നു. സംസ്‌ഥാന സര്‍ക്കാരിന്റെ വക്‌താവ്‌ എന്ന നിലയിലാണ്‌ സ്വപ്‌ന സുരേഷ്‌ യു.എ.ഇ റെഡ്‌ക്രെസന്റുമായി ഇടപെട്ടതെന്ന്‌ എന്‍.ഐ.എയ്‌ക്ക്‌ വ്യക്‌തമായിട്ടുണ്ട്‌. ഇക്കാര്യം ലൈഫ്‌ മിഷന്‍ പദ്ധതിയുടെ ചെയര്‍മാനായ മുഖ്യമന്ത്രിയും അറിഞ്ഞിട്ടുണ്ടെന്നാണ്‌ കണക്കാക്കുന്നത്‌. 2019 ജൂലൈ 11നാണ്‌.

യു.എ.ഇ. റെഡ്‌ക്രെസന്റ്‌ അതോറിറ്റിയുടെ ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ്‌ അബ്‌ദീക്ക്‌ അല്‍ ഫലാഹി ഒന്നാം പാര്‍ട്ടിയും ലൈഫ്‌ മിഷന്റെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ യു.വി. ജോസും ധാരണാപത്രം ഒപ്പിട്ടത്‌. തങ്ങള്‍ നോണ്‍ പ്രോഫിറ്റബിള്‍ സ്‌ഥാപനമാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ധനവിനിയോഗം നടത്താറുണ്ടെന്നുമാണ്‌ റെഡ്‌ക്രെസന്റ്‌ ധാരണാപത്രത്തില്‍ പറയുന്നത്‌.

പ്രതിഫലം കൂടാതെ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്‌ എന്തുകൊണ്ട്‌ കമ്മീഷന്‍ കടന്നുവന്നു എന്ന ചോദ്യമാണ്‌ അധികൃതര്‍ ഉയര്‍ത്തുന്നത്‌. ലൈഫ്‌ മിഷന്‍ പദ്ധതിയുടെ ഭാഗമായി റെഡ്‌ക്രസന്റ്‌ 20 കോടി നല്‍കുമ്പോള്‍ അതില്‍ 4.25 കോടി രൂപാ കമ്മീഷനായി മാറുന്നു. 14.50 കോടിയാണ്‌ ഭവന നിര്‍മ്മാണത്തിന്‌ ഉപയോഗിക്കുന്നത്‌. കമ്മീഷന്‍ കഴിഞ്ഞു ശേഷിക്കുന്ന 10.25 കോടിക്ക്‌ നിര്‍ദിഷ്‌ട ഫ്‌ളാറ്റ്‌ സമുച്ചയം നിര്‍മിച്ചാല്‍ അതിന്റെ ഗുണനിലവാരം എത്രമാത്രമാണെന്ന കാര്യത്തില്‍ സംശയമുണ്ട്‌.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനങ്ങള്‍ പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം... ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം ചേര്‍ന്ന് മുഖ്യമന്ത്  (15 minutes ago)

യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...  (23 minutes ago)

കെഎസ്ആര്‍ടിസിയില്‍ ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി  (42 minutes ago)

വയറുവേദനയുമായെത്തിയ യുവതിയുടെ വയറ്റില്‍ നിന്നും 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ നീക്കം ചെയ്തു  (1 hour ago)

മലപ്പുറത്ത് ഡ്രൈവിങ് സ്‌കൂള്‍ മാഫിയയെന്ന ഗണേഷ് കുമാറിന്റെ പരാമര്‍ശം കത്തിച്ച് സിഐടിയു;കൈവെച്ചത് മലപ്പുറത്ത് ആയതുകൊണ്ട് പിണറായി ഗണേഷിനെ കൈയ്യൊഴിഞ്ഞു,തൊപ്പിയും തലേക്കെട്ടുമുള്ളവരോട് പ്രകടിപ്പിക്കുന്ന വൈ  (1 hour ago)

കേരള സ്റ്റാര്‍ട്ടപ്പായ ആലിബൈ ഗ്ലോബലും ഐഐടി ബോംബെയും ടെക്നോളജി കരാര്‍ ഒപ്പുവെച്ചു:- അത്യാധുനിക സ്ഫെറിക്കല്‍ റോബോട്ട് സാങ്കേതികവിദ്യ പങ്കിടും...  (3 hours ago)

എസ്എൻസി ലാവ്‍ലിൻ കേസ് ലിസ്റ്റ് ചെയ്തത് 110 നമ്പർ കേസായി ,101 നമ്പർ കേസ് പരിഗണിച്ച് തീരത്തെ വന്നതോടെ വീണ്ടും മാറ്റി....40-ആം തവണയും ലാവ്‌ലിൻ കേസ് മാറ്റി  (3 hours ago)

ശൈഖ് തഹ്‌നൂന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി...  (3 hours ago)

മുജീബ് ടി. മുഹമ്മദ് കഥ എഴുതി സംവിധാനം ചെയ്ത അഞ്ചാം വേദം ചർച്ചയാകുന്നു....  (3 hours ago)

ചിപ്സ് നിർമ്മാണശാലയിൽ വൻ തീപിടുത്തം...  (4 hours ago)

കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...  (4 hours ago)

റോബിൻ ബസ് ഉടമ റോബിൻ ഗിരീഷ് യാദവിനെ കാണാൻ തിരുവനന്തപുരത്ത് വരുന്നു..? ഇനി പണി റോബിൻ ബസിൽ ദിവസം 3000 രൂപ നൽകാമെന്ന് റോബിൻ ഗിരീഷ്..!  (4 hours ago)

യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...  (4 hours ago)

സച്ചിൻ ദേവ് ബസിൽ കയറിയില്ലെന്ന് തെളിഞ്ഞാൽ യദു പ്രതിരോധത്തിലാകുമെന്നും അതുകൊണ്ടാണ് മെമ്മറി കാർഡ് നഷ്ടമായതെന്നും സൈബർ സഖാക്കൾ  (4 hours ago)

സിപിഎമ്മിന്റെ കാലുവാരിയിട്ടും ഇപിയെ തൊടാനാകാതെ ഗോവിന്ദന്‍;പിണറായിക്കാലത്ത് പാര്‍ട്ടി സെക്രട്ടറി പദവി മെഴുകാനുള്ള കസേര, ബിജെപിക്കാരുടെ പിറകെ നടന്ന് ജയരാജന്‍ ചായ കുടിച്ച് ജീ ആകാന്‍ ചര്‍ച്ച നടത്തിയതിന് ന  (4 hours ago)

Malayali Vartha Recommends