Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...


കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു.. അഞ്ചുപേര്‍ അറസ്റ്റില്‍..കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു..

പിതാവ് കാത്തു വച്ച സമ്പാദ്യം അപ്രതീക്ഷിതമായി വീണ്ടെടുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ ഡോ.പ്രസന്നന്‍

21 SEPTEMBER 2020 02:17 PM IST
മലയാളി വാര്‍ത്ത

കടമാഞ്ചിറ വാഴയില്‍ ഡോ.വി.എസ്.പ്രസന്നന്റെ പിതാവ് വി.ജി.ശ്രീധരന്‍ 6 വര്‍ഷം മുന്‍പ് മരിച്ചു. സ്റ്റാംപ്, നാണയങ്ങള്‍ എന്നിവ ശേഖരിക്കുന്ന സ്വഭാവമുള്ള ഡോ.പ്രസന്നന്‍ പിതാവിന്റെ സ്വകാര്യശേഖരങ്ങളില്‍ നടത്തിയ തിരച്ചിലില്‍ പിതാവിന്റെ പക്കലുണ്ടായിരുന്ന അമൂല്യമായ ഒരു വസ്തു കണ്ടെടുത്തു. പോസ്റ്റല്‍ സ്റ്റാംപില്‍ ഇടം നേടുന്ന ആദ്യ മലയാളിയെന്ന ബഹുമതിയോടെ 1967-ല്‍ ശിവഗിരി മഠത്തില്‍ വച്ചു പുറത്തിറക്കിയ ശ്രീനാരായണ ഗുരുവിന്റെ ചിത്രമുള്ള സ്റ്റാംപുകളാണു പിതാവ് വി.ജി.ശ്രീധരന്റെ ശേഖരത്തില്‍ നിന്ന് ഡോ.പ്രസന്നന്‍ കഴിഞ്ഞ ദിവസം കണ്ടെടുത്തത്.

മുന്‍ മുഖ്യമന്ത്രി ആര്‍.ശങ്കറുമായുള്ള അടുപ്പമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ശ്രീധരനു അമൂല്യമായ ഈ സ്റ്റാംപുകള്‍ ലഭിക്കാന്‍ കാരണമായത്. 1967 ഓഗസ്റ്റ് 21-ന് ശിവഗിരി മഠത്തില്‍ നടന്ന ചടങ്ങില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് സ്റ്റാംപ് പ്രകാശനം ചെയ്തത്. അതേ വേദിയില്‍ നിന്നു തന്നെയാണ് 52 സ്റ്റാംപുകള്‍ ശ്രീധരനു ലഭിച്ചത്.

2009-ല്‍ ശിവഗിരി മഠത്തില്‍ വച്ചു ശ്രീലങ്കന്‍ പോസ്റ്റല്‍ സ്റ്റാംപില്‍ ഇടം നേടിയ ആദ്യ മലയാളിയെന്ന ബഹുമതിയോടെ പുറത്തിറക്കിയ സ്റ്റാംപ് ഡോ.പ്രസന്നന്‍ ഉദ്ഘാടന വേദിയില്‍ വച്ചുതന്നെ സ്വന്തമാക്കിയിരുന്നു. ശ്രീനാരായണ ഗുരുവിന്റെ 150-ാമത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇതേ വേദിയില്‍ വച്ച് പുറത്തിറക്കിയ ശ്രീനാരായണ ഗുരുവിന്റെ ചിത്രം ആലേഖനം ചെയ്ത 100 രൂപ, 5 രൂപ നാണയങ്ങളും ഡോ.പ്രസന്നന്‍ സ്വന്തമാക്കിയിട്ടുണ്ട്.

വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിലൂടെ വിവിധ രാജ്യങ്ങളിലെ നാണയങ്ങളും സ്റ്റാംപുകളും ശേഖരിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും പിതാവ് കാത്തു വച്ച സമ്പാദ്യം നശിച്ചു പോകാതെ വീണ്ടെടുക്കാന്‍ കഴിഞ്ഞതാണ് ഏറെ സന്തോഷം നല്‍കുന്നതെന്നു ഡോ.പ്രസന്നന്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (5 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (6 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (6 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (6 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (7 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (8 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (8 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (8 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (8 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (9 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (9 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (9 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (9 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (9 hours ago)

KOZHIKODE കണ്ടെത്താനാവില്ലെന്ന് സന്ദേശം  (10 hours ago)

Malayali Vartha Recommends