Widgets Magazine
27
Oct / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിര്‍ണായക നീക്കം... ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി നാളെ തീര്‍പ്പാക്കുമ്പോള്‍ ആകാംക്ഷയോടെ കേരളം; വെറും സംശയ നിഴലില്‍ മാത്രമായിരുന്ന ശിവശങ്കറിന് മേല്‍ കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റും കൂടുതല്‍ തെളിവ് നിരത്തിയതോടെ മുന്‍കൂര്‍ ജാമ്യം തുലാസില്‍


ശങ്കര സ്വപ്നം അപാരം... കേരളത്തില്‍ ഐടി സെക്രട്ടറിയായി വിലസിയപ്പോള്‍ തന്നെ സ്വപ്നയുടെ വാക്ക് കേട്ട് ദുബായില്‍ ബിസിനസിന് ശിവശങ്കര്‍ പദ്ധതിയിട്ടു; അറബികളെ കുപ്പിയിലിറക്കി ഐടി ബിസിനസ് തുടങ്ങാനുള്ള ശിവശങ്കറിന്റെ പദ്ധതി പൊളിഞ്ഞത് ഇഡിയുടെ വരവോടെ; സ്വപ്നയുടേയും ശിവശങ്കറിന്റേയും അമ്പരപ്പിക്കുന്ന ബിസിനസ് പദ്ധതി


മലപ്പുറത്തെ സ്വകാര്യ തിയറ്ററിനടുത്തുള്ള കുളത്തില്‍ ഇരുപത്തിയെട്ടുകാരനായ വൈശാഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നിലെ ചുരുളഴിഞ്ഞു.... ആന്തരികാവയവങ്ങളില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ മാരകമായ പരുക്കുകൾ! ശ്വാസനാളം പൊട്ടി... തൈറോയ്ഡ് ഗ്രന്ഥികള്‍ തകര്‍ന്നു... അന്നനാളം കീറി തൊണ്ടക്കുഴി നുറുങ്ങിയ അവസ്ഥ; ഉറ്റ സുഹൃത്തിന്റെ കൊടുംചതിയിൽ അമ്പരന്ന് നാട്ടുകാർ; കൊലപാതകത്തിലെ പ്രതിയുടെ മൊഴി ഞെട്ടിക്കുന്നത്...


സ്വര്‍ണക്കടത്തു കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരേ വിജിലന്‍സ് അന്വേഷണം ഉടന്‍ പ്രഖ്യാപിച്ചേക്കും


ഭാവന എന്നും എന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ആണ്,ഞങ്ങൾ എന്നും വിളിക്കും! ആ ബന്ധം ഇന്നും കാത്തു സൂക്ഷിക്കുന്നു... എന്റെ ജീവിതത്തിലെ ഈ മാറ്റങ്ങൾക്ക് പിന്നിൽ ഭാവനയാണ്; അവൾ പറഞ്ഞത് കൊണ്ടാണ് എല്ലാം സംഭവിച്ചത്; മനസ് തുറന്ന് റിമി ടോമി...

ടിബറ്റില്‍ വംശഹത്യക്കൊരുങ്ങി ചൈന; സാംസ്‌കാരിക ഉന്മൂലനം ലക്ഷ്യം; ഇന്ത്യന്‍ സൈന്യത്തിന്റെ ടിബറ്റ് വിമോചനം ഉടന്‍? അമേരിക്ക-ഇന്ത്യ സംയുക്ത സൈന്യം ടിബറ്റിലെത്തും; ഇത് ഇന്ത്യയുടെ ധാര്‍മിക ഉത്തരവാദിത്വം

24 SEPTEMBER 2020 04:45 PM IST
മലയാളി വാര്‍ത്ത

More Stories...

'എന്‍റെ ആരോഗ്യസ്ഥിതിയും കോവിഡും കാരണം ഇവിടെ നേരിട്ടെത്തി നിങ്ങളെ അഭിസംബോധന ചെയ്യാനാവാത്തതില്‍ ദുഃഖമുണ്ട്..പക്ഷെ, എനിക്ക് നിങ്ങളെ ഓര്‍മ്മിപ്പിക്കാനുള്ളത്...' സഖാവ് വിഎസിന്റെ വാക്കുകൾ

'ബാഹ്യ സൗന്ദര്യത്തിന് സ്ത്രീയുടേതിന് മാത്രം പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ല.പ്രാധാന്യം വേണമെങ്കില്‍ രണ്ടു പേരുടെയും ബാഹ്യ സൗന്ദര്യത്തിന് ഒരേ വില കൊടുക്കുക...' ഡോ. ഷിനു ശ്യാമളന്‍ പങ്കുവയ്ക്കുന്നു

നവ ദമ്പതികൾക്ക് കിട്ടിയ ഹണിമൂണ്‍ സമ്മാനം... ഖത്തറിലേക്ക് പറന്ന ദമ്പതികൾ ജയിലിൽ.. മനസില്ലാ മനസോടെ തുടങ്ങിയ യാത്ര ഇങ്ങനെയൊരു കുരുക്കാകുമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ല... നവദമ്പതികൾ ജയിലിലായി ഒരു വര്‍ഷം പിന്നിടുമ്പോൾ പുറത്തിറങ്ങാമെന്ന പ്രതീക്ഷയോടെ ദമ്പതിമാരും ഉറ്റവരും....

ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപ ചെലവ് ചെയ്ത് സ്മര്‍ഫിനെ എത്തിക്കുന്നു; പ്രിയപ്പെട്ടവര്‍ ഇല്ലാതെ എന്തു വിവാഹാഘോഷ മെന്ന് മാളവിക!

സി.പി.എമ്മിന് വേണ്ടി കെ.ആര്‍ മീര; ഏഷ്യനെറ്റിലെ വിനു വി ജോണിനെതിരെ ഫെസ്ബുക്ക് പോസ്റ്റ്; കെ.ആര്‍ മീരയെ വിമര്‍ശിച്ച് സംവാദത്തില്‍ പങ്കെടുത്ത ശ്രജീത്ത് പണിക്കര്‍; ചര്‍ച്ചയിലെ അശ്ലീലം ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല

ഉയിഗുര്‍ മുസ്ലിംസിനെ അടിച്ചമര്‍ത്തുന്ന സിന്‍ജിയാങിന് പ്രവിശ്യക്ക് സമാനമായ തരത്തില്‍ പുതിയ രൂപത്തിലേക്ക് ഉയര്‍ന്നുവരുകയാണ് ടിബറ്റ് . അതിനുള്ള കുടില പ്രവൃത്തികളാണ് ചൈന ടിബറ്റില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. അനവധി ടിബറ്റുകാരെ നിര്‍ബന്ധിത ജോലിക്കായി പ്രേരിപ്പിക്കുന്ന ഒരു പദ്ധതിയാണ് ചൈന നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ചൈനീസ് വ്യവസായങ്ങള്‍ക്ക് കീഴില്‍ ചെറിയ വരുമാനത്തിന് നിര്‍ബന്ധിത ജോലി എടുക്കുവാന്‍ വേണ്ടി തങ്ങളുടെ മാതൃ രാജ്യത്തു നിന്നും പലായനം ചെയ്യാന്‍ നിര്ബന്ധിതരാക്കുകയാണ് ടിബറ്റന്‍ ജനതയെ ചൈന. റോയിട്ടേഴ്‌സ് പുറത്തു വിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള ശക്തമായ സൈനിക സംഘര്‍ഷങ്ങള്‍ ഏപ്രില്‍ അവസാനത്തോടെ ആരംഭിച്ചതിനുശേഷം മനുഷ്യാവകാശ ലംഘനങ്ങളുടെ ഭീകരത ടിബറ്റില്‍ അഭൂതപൂര്‍വമായ വേഗതയില്‍ വിപുലീകരിക്കപ്പെട്ടു. ചുരുക്കത്തില്‍ അടുത്ത ഒരു സിന്‍ജിയാങ് പ്രവിശ്യ ആയി ടിബറ്റിനെ മാറ്റുകയാണ് ചൈനയുടെ ഉദ്ദേശം. എന്നാല്‍ പതുക്കെ പതുക്കെ ആണെങ്കിലും ചൈനയുടെ കൈകളില്‍ നിന്നും ടിബറ്റിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ഇന്ത്യ എന്നാണ് അതിര്‍ത്തിയിലെ ഇന്ത്യന്‍ സേനയുടെ നിലപാടുകളില്‍ നിന്നും വ്യക്തമാകുന്നത്.

അതായതു ഇന്ത്യ-ചൈന എന്ന് വിളിക്കപ്പെടുന്ന ഇന്ത്യ- ടിബറ്റ് അതിര്‍ത്തിയില്‍ ഇനി കാര്യങ്ങള്‍ പഴയ പോലെ ആകില്ല. 2020 ഏപ്രിലില്‍ ഉണ്ടായിരുന്നതുപോലെ സ്ഥിതിഗതികള്‍ പുന സ്ഥാപിക്കുന്നതിനായിട്ടല്ല ഇന്ത്യ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് . ഇനി ഒരു പിന്‍വാങ്ങല്‍ ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ സാധ്യതയില്ല, ഇനി മുതല്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍ തിരികെ നല്‍കില്ല. മാറിയിരിക്കുന്ന സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ 1950 കളുടെ അവസാനം മുതല്‍ ലഡാക്കില്‍ ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്ററിലധികം ചൈന കയ്യേറിയ ഭൂമി തിരിച്ചുപിടിക്കുന്ന തിന് ആയിരിക്കും ഇനി മുതല്‍ ഊന്നല്‍ കൊടുക്കാന്‍ പോകുന്നത്. കഴിഞ്ഞ മാസം ടിബറ്റിന്റെ പ്രാദേശിക സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പോസ്റ്റുചെയ്ത ഒരു അറിയിപ്പില്‍ 2020ന്റെ ആദ്യ ഏഴു മാസങ്ങളില്‍ അരലക്ഷത്തിലധികം ആളുകള്‍ക്ക് പദ്ധതിയുടെ ഭാഗമായി പരിശീലനം ലഭിച്ചു പ്രദേശത്തെ ജനസംഖ്യയുടെ 15 ശതമാനം. ഇതില്‍ 50,000 ത്തോളം പേരെ ടിബറ്റിനുള്ളില്‍ തന്നെ വിവിധയിനം ജോലിയിലേക്ക് മാറ്റി, ആയിരക്കണക്കിന് ആളുകളെ ചൈനയുടെ മറ്റ് ഭാഗങ്ങളിലേക്കും അയച്ചിട്ടുണ്ട്. ടെക്‌സ്‌റ്റൈല്‍ നിര്‍മ്മാണം, നിര്‍മ്മാണം, കൃഷി എന്നിവയുള്‍പ്പെടെ കുറഞ്ഞ വേതനം ലഭിക്കുന്ന ജോലികളിലാണ് പലരും എത്തപ്പെടുന്നതെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ചൈനയുടെ പൊതു നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ തയ്യാറാകാത്ത, സംസ്‌കാരമില്ലാത്ത, അലസരും വൃത്തികെട്ടവരുമായ ഒരു ജനതയായാണ് ചൈനക്കാര്‍ ടിബറ്റന്‍മാരെ കണക്കാക്കുന്നത്. വാസ്തവത്തില്‍, പുതിയ നയം പ്രകാരം പ്രവിശ്യയിലെ മടിയന്മാര്‍ എന്ന് വിളിക്കപ്പെടുന്ന ഇവരെ ഫലപ്രദമായി ഇല്ലാതാക്കാന്‍ ആണ് ചൈന ഉദ്ദേശിക്കുന്നത്. ചൈനീസ് കുടിലബുദ്ധിയുടെ ഭാഗമായ സൈനിക വല്‍കൃതമായ പരിശീലനങ്ങളും ഇത്തരം കേന്ദ്രങ്ങള്‍ സാക്ഷ്യം വഹിക്കുന്നുണ്ട്. ചൈനയുടെ സൈനിക ശക്തിയുടെ അടിയില്‍ ഒരുപാടു വര്‍ഷങ്ങളായി അകപ്പെട്ടു പോയ സാധാരണക്കാരും സമാധാന കാംഷികളും ആയ ജനങ്ങളെ മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യല്‍ ആണ് ചൈനയുടെ ഉദ്ദേശം. ചൈന ഉയിഗര്‍ മുസ്ലിങ്ങളെ ക്രൂരമായി പീഡിപ്പിക്കുകയും അവരെ നിര്‍ബന്ധിത തൊഴിലാളികളായി ഉപയോഗിക്കുകയും ചെയ്യുകയാണ്. കുറഞ്ഞ വേതനം, അവരുടെ സഞ്ചാര സ്വാതന്ത്രത്തിന്മേല്‍ പോലുമുള്ള നിയന്ത്രണങ്ങള്‍, 'റീഎഡ്യൂക്കേഷന്‍' ക്യാമ്പുകളില്‍ നിന്നുള്ള ബിരുദം എന്നിവയെല്ലാം നിര്‍ബന്ധിത തൊഴിലാളികളുടെ സൂചകങ്ങളാണ്. ഇതൊക്കെ നാസി ജര്‍മ്മനിയെ ഓര്‍മ്മപ്പെടുത്തുന്നുണ്ടു എങ്കില്‍ ആരും ആശ്ചര്യപ്പെടുത്തേണ്ടതില്ല, ഹിറ്റ്‌ലറും ഷി ജിന്‍പിംഗും തമ്മില്‍ വളരെ അധികം സാമ്യങ്ങളുണ്ട്. ഹിറ്റ്‌ലര്‍ ജൂതന്മാരെ ലേബര്‍ ക്യാമ്പുകളില്‍ ആണ് ഉപയോഗിച്ചതെങ്കില്‍ ഷി ജിന്‍ പിംഗ് പുനര്‍ വിദ്യാഭാസ കേന്ദ്രങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന സ്ഥലങ്ങളിലാണ് ഉയിഗുര്‍ മുസ്ലിങ്ങളെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതേ അവസ്ഥ തന്നെയാണ് ടിബറ്റന്‍ ജനതയ്ക്കും വരാന്‍ പോകുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ടിബറ്റ് അധിനിവേശം ഉപയോഗിക്കാന്‍ ഇന്ത്യക്ക് ധാര്‍മ്മിക ഉത്തരവാദിത്വം ഉണ്ട്, ഒരുപക്ഷേ അമേരിക്കയുള്‍പ്പെടെ ലോകത്തിലെ മറ്റേതൊരു രാജ്യത്തെക്കാളും അധികം. ഇതിനാലാണ് ഭയാശങ്കയിലായ ചൈന ആസന്നമായ ഒരു കലാപത്തിന്റെ പൊട്ടിപുറപ്പെടല്‍ ഒഴിവാക്കുവാന്‍ ടിബറ്റുകാരെ മറ്റ് ചൈനീസ് പ്രവിശ്യകളിലേക്ക് കയറ്റി അയക്കാന്‍ നോക്കുന്നത്. ടിബറ്റന്‍ ജനതയെ ഇത്തരത്തിലുള്ള വരുമാനം കുറഞ്ഞതും നിര്‍ബന്ധിതവുമായ തൊഴിലുകള്‍ക്കു വേണ്ടി ചൈനയുടെ മറ്റു മേഖലകളിലേക്ക് അയക്കുന്നതിലൂടെ ടിബറ്റന്‍ ജനതയുടെ സ്വാതന്ത്രത്തിനു വേണ്ടിയുള്ള ആഗ്രഹങ്ങളെ വിഘടിപ്പിച്ചു നിര്‍ത്താം എന്നാണ് ചൈന കണക്കു കൂട്ടുന്നത്.

എന്നാല്‍ ചൈനയ്‌ക്കെതിരെ ഇന്ത്യ സൂക്ഷ്മമായി ടിബറ്റ് കാര്‍ഡ് കളിക്കാന്‍ തുടങ്ങിയെന്ന് ചൈനക്ക് മനസ്സിലായി തുടങ്ങിയിട്ടുണ്ട്. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ തങ്ങളുടെ രഹസ്യമായ സ്‌പെഷ്യല്‍ ഫ്രോണ്ടിയര്‍ ഫോഴ്‌സിനെയാണ് ചൈനയ്ക്ക് മേല്‍ അഴിച്ചുവിട്ടത്. ഇന്ത്യന്‍ സൈന്യത്തോടൊപ്പം ടിബറ്റുകാര്‍ മാത്രം ഉള്‍പ്പെടുന്ന സ്‌പെഷ്യല്‍ ഫ്രണ്ടിയര്‍ ഫോഴ്‌സിനെ പാംഗോംഗ് ത്സോ തടാകത്തിലും മറ്റ് ചില സ്ഥലങ്ങളിലും പിടിച്ചെടുക്കാന്‍ ഇന്ത്യ ചുമതലപ്പെടുത്തിയിട്ടുണ്ട്. അധിനിവേശ സിന്‍ജിയാങ് പ്രവിശ്യയിലെ ഉയ്ഘര്‍ വംശജരെ പീഡിപ്പിക്കുന്നത് തുടരുന്നതുപോലെ ചൈന ടിബറ്റുകാരെ ക്രൂരമായി പീഡിപ്പിക്കാനുള്ള അവരുടെ പദ്ധതികള്‍ ശക്തമാക്കുകയാണ്. പരിശീലന കേന്ദ്രങ്ങളുടെ ആവിര്‍ഭാവം, ടിബറ്റന്‍ തൊഴിലാളികളെ ജോലിക്കാരായി അയയ്ക്കല്‍, കുറഞ്ഞ വേതനം, പ്രത്യയശാസ്ത്രപരമായ പ്രബോധനം എന്നിവ ടിബറ്റിന്റെ സിന്‍ജിയാങ് വത്കരണത്തിന്റെ ചില സൂചകങ്ങള്‍ മാത്രമാണ്. ഇന്ത്യയും ലോക സമൂഹവും ഈ രണ്ട് പ്രവിശ്യകളിലെയും ചൈനീസ് അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഉണര്‍ന്നു പ്രവൃത്തിക്കേണ്ടത് വളരെയധികം അടിയന്തിര പ്രാധാന്യം അര്‍ഹിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്.

സ്‌പെഷ്യല്‍ ഫ്രണ്ടിയര്‍ ഫോഴ്‌സിനെ കുന്തമുനയായി ഉപയോഗിക്കുന്നതിലൂടെ, ഇന്ത്യ അതിന്റെ ഐതിഹാസികമായ , വീര്യം, ഭൂപ്രദേശത്തെക്കുറിച്ചുള്ള ഗണ്യമായ അറിവ്, ഉയര്‍ന്ന ഉയരങ്ങളില്‍ പോരാടാനുള്ള കഴിവ് എന്നിവ നേടിയിരിക്കുകയാണ്. ഒരുപാടു കാലമായി സ്തംഭനാവസ്ഥയിലായിരുന്ന ടിബറ്റ് ചര്‍ച്ചകളില്‍ ഇപ്പോള്‍ കടന്നു വന്നിരിക്കുന്ന പുതിയ ഉണര്‍വ് അടിവരയിടുന്നത് ടിബറ്റിനെ മോചിപ്പിക്കാനും 1950 കളില്‍ സംഭവിച്ച ചരിത്രപരമായ ഒരു തെറ്റ് ഇല്ലാതാക്കാനുമുള്ള ശ്രമമാണ് സാവധാനത്തിലെങ്കിലും ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. എന്നാണ് അമേരിക്കയുടെ പൂര്‍ണ നയതന്ത്ര പിന്തുണയുള്ള ഒരു പ്രക്രിയ ഇന്ത്യ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ടിബറ്റിനെ ഇന്ത്യയുടെ പിന്തുണയോടു കൂടിയുള്ള ഒരു സൈന്യം സ്വാതന്ത്രമാക്കുന്ന ഒരു കാലം അതിവിദൂരമല്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിര്‍ണായക നീക്കം... ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി നാളെ തീര്‍പ്പാക്കുമ്പോള്‍ ആകാംക്ഷയോടെ കേരളം; വെറും സംശയ നിഴലില്‍ മാത്രമായിരുന്ന ശിവശങ്കറിന് മേല്‍ കസ്റ്റംസും എന്‍ഫോഴ്‌സ്‌മെ  (7 minutes ago)

ശങ്കര സ്വപ്നം അപാരം... കേരളത്തില്‍ ഐടി സെക്രട്ടറിയായി വിലസിയപ്പോള്‍ തന്നെ സ്വപ്നയുടെ വാക്ക് കേട്ട് ദുബായില്‍ ബിസിനസിന് ശിവശങ്കര്‍ പദ്ധതിയിട്ടു; അറബികളെ കുപ്പിയിലിറക്കി ഐടി ബിസിനസ് തുടങ്ങാനുള്ള ശിവശങ്ക  (16 minutes ago)

സ്വപ്ന സുരേഷും ശിവശങ്കറും തമ്മില്‍ എന്താണ് ബന്ധം ? സ്വപ്ന ശിവശങ്കരന്റെ ബിനാമിയോ അതോ കൊള്ളമുതല്‍ സൂക്ഷിപ്പുകാരിയോ.?  (21 minutes ago)

മലപ്പുറത്തെ സ്വകാര്യ തിയറ്ററിനടുത്തുള്ള കുളത്തില്‍ ഇരുപത്തിയെട്ടുകാരനായ വൈശാഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നിലെ ചുരുളഴിഞ്ഞു.... ആന്തരികാവയവങ്ങളില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ മാരകമായ പരുക്കു  (24 minutes ago)

സഹപ്രവര്‍ത്തകനായിരുന്ന സുഹൃത്തിനെ കൊലപ്പെടുത്താന്‍ കാരണം കടുത്ത അസൂയ.... ജോലിയില്‍ കൂടുതല്‍ കഴിവു തെളിയിക്കുന്നതു കണ്ട് വൈശാഖിനോട് തോന്നിയ അസൂയ ഒടുവില്‍ പകയായി....  (32 minutes ago)

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യസൂത്രധാരന്മാരില്‍ ഒരാളായ റബിന്‍സ് ഹമീദിനെ ഇന്ന് എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും... യു.എ.ഇയില്‍ നിന്ന് നാടുകടത്തിയ ഇയാളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ചാണ് എന്‍.ഐ.എ അ  (50 minutes ago)

ഫോണിനെ ചൊല്ലിയുള്ള തര്‍ക്കം ഒടുവിലെത്തിയത് കൊലപാതകത്തില്‍ .... മദ്യലഹരിയിലെത്തിയ ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചതോടെ അനാഥരായത് നാലു കുരുന്നുകള്‍.....  (1 hour ago)

ടിപ്പര്‍ ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച് രോഗിയും ആംബുലന്‍സ് ഡ്രൈവറും മരിച്ചു.... ഗുരുതരാവസ്ഥയില്‍ വെമ്പായം സ്വദേശിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേയായിരുന്നു സംഭവം..  (1 hour ago)

കായലില്‍ ചാടിയ യുവതിയും പിഞ്ചുകുഞ്ഞും മരിച്ചനിലയില്‍... ഗാര്‍ഹിക പീഡനമെന്ന് ബന്ധുക്കള്‍, സംഭവശേഷം ഒളിവില്‍ പോയ സിജുവിനായി തെരച്ചില്‍ ആരംഭിച്ചു  (1 hour ago)

സിസ്റ്റര്‍ അഭയ കൊലക്കേസ്: അഞ്ച് സിബിഐ ഡിവൈഎസ്പിമാരെ ഇന്ന് (ചൊവ്വാഴ്ച) വിസ്തരിക്കും  (1 hour ago)

സ്വര്‍ണക്കടത്തു കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരേ വിജിലന്‍സ് അന്വേഷണം ഉടന്‍ പ്രഖ്യാപിച്ചേക്കും  (1 hour ago)

ഹാഥ്‌റസ് സംഭവം സി.ബി.ഐ.യോ എസ്.ഐ.ടി.യോ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന ഹര്‍ജികളില്‍ സുപ്രീംകോടതി വിധി ഇന്ന്  (2 hours ago)

പിതാവിന്റെ മര്‍ദനമേറ്റ് ഒമ്പത് വയസ്സുകാരി ഗുരുതരാവസ്ഥയില്‍....  (9 hours ago)

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണും...  (10 hours ago)

ഷാര്‍ജയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി പ്രവാസി യുവതി ആത്മഹത്യ ചെയ്തു  (10 hours ago)

Malayali Vartha Recommends