Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.... ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

ഇനി അടങ്ങിയിരിക്കാനാവില്ല! സടകുടഞ്ഞ് ദിലീപ്.. റിമ, പാര്‍വ്വതി, രേവതി, ആഷിഖ്... ഇനി താരങ്ങൾ കോടതി മുറിക്കുള്ളിൽ നേർക്കുനേർ പോര്; മഞ്ജുവിനെ ഒഴിവാക്കി ദിലീപ്! ഇനി നിർണ്ണായകമായ നീക്കം

25 SEPTEMBER 2020 08:44 AM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിൽ കോളിളക്കമുണ്ടാക്കിയ നടിയെ ആക്രമിച്ച കേസില്‍ വിചാരണ തുടരുകയാണ്. നടന്‍ ദിലീപ് കേസിലെ പ്രതിയാണ്. ദിലീപിനെതിരെയുള്ള മൊഴിയാണ് ഭാമ, സിദ്ദീഖ്, ഇടവേള ബാബു, ബിന്ദു പണിക്കര്‍ എന്നിവര്‍ മാറ്റിപ്പറഞ്ഞത്. തൊട്ടുപിന്നാലെ സോഷ്യൽമീഡിയയിൽ പ്രതിഷേധം ആളിക്കത്തുകയായിരുന്നു.

ഇപ്പോഴിതാ നടന്‍ ദിലീപിന്റെ പരാതിയില്‍ ചലച്ചിത്ര താരങ്ങളായ പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, രേവതി, രമ്യാ നമ്പീശന്‍, സംവിധായകന്‍ ആഷിഖ് അബു എന്നിവര്‍ക്ക് കോടതി നോട്ടീസ്. നടിയെ ആക്രമിച്ച കേസിലെ സാക്ഷികള്‍ക്കെതിരായി സമൂഹമാധ്യമങ്ങളിലൂടെ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ദിലീപ് നല്‍കിയ പരാതിയിലാണ് നടപടി.

നടി ആക്രമിക്കപ്പെട്ട കേസില്‍ അഭിനേതാക്കളായ സിദ്ദിഖ്, ഭാമ എന്നിവര്‍ കൂറുമാറിയതിനെ ചലച്ചിത്ര രംഗത്തെ ഒരു വിഭാഗമാളുകള്‍ വിമര്‍ശിച്ചിരുന്നു. കൂടെ നില്‍ക്കേണ്ടവര്‍ തന്നെ ചതിച്ചെന്നും ഇത് ലജ്ജാവഹമാണെന്നും ചൂണ്ടിക്കാട്ടി ഡബ്ലിയുസിസി അംഗങ്ങള്‍ രംഗത്തെത്തി. നടിമാരായ പാര്‍വ്വതി, രേവതി, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, രേവതി സമ്പത്ത് എന്നിവര്‍ക്കൊപ്പം സംവിധായകന്‍ ആഷിഖ് അബുവും ഫേസ്ബുക്കിലൂടെ വിമര്‍ശനമുന്നയിച്ചിരുന്നു.

അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗിലായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. നടന്‍ സിദ്ദിഖ് കൂറുമാറിയത് മനസിലാക്കാം, പക്ഷെ എന്തുകാണ്ടാണ് ഭാമ ഇങ്ങനെ ചെയ്തതെന്നായിരുന്നു രേവതി ചോദിച്ചത്. സ്വന്തം സഹപ്രവര്‍ത്തകരേപ്പോലും വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥ ദു:ഖകരമാണെന്നും രേവതി ഫേസ്ബുക്കില്‍ കുറിച്ചു.

സാക്ഷികളുടെ കൂറുമാറ്റത്തില്‍ പ്രതിഷേധിച്ച് നടി റിമ കല്ലിങ്ങല്‍ പറഞ്ഞതിങ്ങനെയായിരുന്നു... കൂറുമാറിയ നടീനടന്മാരെ പേരെടുത്ത് വിമര്‍ശിച്ചായിരുന്നു റിമയുടെ ഫേസ്ബുക്ക് പോസ്റ്റ്. 'ഏറ്റവും കൂടുതല്‍ സഹായം ആവശ്യമുള്ള അവസാന സമയത്ത് ചില സഹപ്രവര്‍ത്തകര്‍ അവള്‍ക്കെതിരെ തിരിഞ്ഞത് കടുത്ത ദുഃഖമുണ്ടാക്കുന്നതാണ്. നാല് പേര്‍ അവരുടെ മൊഴി മാറ്റിപ്പറഞ്ഞെന്നാണ് കേള്‍ക്കുന്നത്. നമുക്കറിയാവുന്നത് പോലെ, ഇപ്പോള്‍ കൂറുമാറിയ സ്ത്രീകളും സിനിമാ വ്യവസായത്തിന്റെ അധികാര ശ്രേണിയില്‍ യാതൊരു സ്ഥാനവുമില്ലാത്ത ഇരകളാണ്. എന്നിട്ടുപോലും അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഇതുവരെ ഇടവേള ബാബു, ബിന്ദു പണിക്കര്‍, സിദ്ദിഖ്, ഭാമ എന്നിവരാണ് കൂറുമാറിയവര്‍. കേട്ടത് സത്യമാണെങ്കില്‍ എന്തൊരു നാണക്കേടാണിതെന്നായിരുന്നുറിമ കുറിച്ചത്.

വേദനാജനകമായ സാഹചര്യത്തെ അതിജീവിച്ചത് നിങ്ങളുടെ സ്വന്തമാണെന്നിരിക്കെ എങ്ങനെയാണ് ചതിക്കാന്‍ പറ്റുന്നത് എന്ന് രമ്യാ നമ്പീശനും ചോദിച്ചു.സംഭവിച്ച ക്രൂരതക്ക്അനുകൂലമായ നിലപാട് സ്വീകരിക്കുന്നതിലൂടെ ധാര്‍മികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനുകൂലികളായി മാറുകയാണെന്ന് ആഷിക് അബുവും വിമര്‍ശിച്ചിരുന്നു.

ഭാമയുടെ നീക്കം കടുത്ത ആഘാതമാണ് ആക്രമിക്കപ്പെട്ട നടിയ്ക്കും അവർക്കൊപ്പം നിൽക്കുന്ന സഹപ്രവർത്തകർക്കും ആരാധകർക്കും നൽകിയത്. കാരണം നടിയുടെ അടുത്ത സുഹൃത്തായിരുന്ന ഭാമ. 2017 ൽ ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം പിന്തുണ പ്രഖ്യാപിച്ച് ഭാമ രം​ഗത്ത് വന്നിരുന്നു. 'എന്റെ പ്രിയസുഹൃത്തിനു എല്ലാവിധ പിന്തുണയും. അതോടൊപ്പം ഈ അവസ്ഥ പുറംലോകത്തെ അറിയിച്ച അവളുടെ ധൈര്യത്തെ നിങ്ങള്‍ ഓര്‍ക്കുക..’ എല്ലാവരുടെയും നിറഞ്ഞ സ്നേഹവും പിന്തുണയും അവരുടെ കൂടെ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു'- ഇതായിരുന്നു അന്നത്തെ നിലപാട്. എന്നാൽ അതിന് വിരുദ്ധമായാണ് ഭാമ മൊഴിമാറ്റിയത്. കൂറുമാറിയതിന് ശേഷം ഭാമയുടെ പഴയ ഫെയ്സ്ബുക്ക് പോസ്റ്റ് ചർച്ചയാകുകയും അവരത് നീക്കം ചെയ്യുകയും ചെയ്തു.

വിമർശനങ്ങൾക്ക് പുറമെ സെെബർ ആക്രമണം ശക്തമായതോടെ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിലെ കമൻറ് സെക്ഷൻ ഭാമ ഡിസേബിൾ ചെയ്തു. ഫെയ്സ്ബുക്കിൽ പോസ്റ്റുകൾക്ക് താഴെ വന്ന ഏതാനും മോശം കമന്റുകൾ നടി നീക്കം ചെയ്യുകയും ചെയ്തു. അ‌മ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്സൽ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മിൽ തർക്കമുണ്ടായെന്ന് നേരത്തേ സിദ്ധിഖും ഭാമയും മൊഴി നൽകിയിരുന്നു. എന്നാൽ, ഇത് കോടതിയിൽ ഇവർ ഇക്കാര്യം സ്ഥിരീകരിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു.

ഇതിന് പിന്നാലെയായിരുന്നു ഭാമയ്ക്കും സിദ്ധിഖിനുമെതിരേ രൂക്ഷവിമർശനവുമായി രേവതി, റിമ കല്ലിങ്കൽ,ആഷിക് അബു, രമ്യ നമ്പീശൻ തുടങ്ങിയവർ രം​ഗത്തെത്തി. സിദ്ദിഖ് മൊഴി മാറ്റിയത് മനസ്സിലാക്കാമെന്നും എന്നാൽ ഭാമയുടെ ഭാ​ഗത്ത്നിന്ന് അത്തരത്തിലൊരു നീക്കം പ്രതീക്ഷിച്ചില്ലെന്നും രേവതി ഫെയ്സ്ബുക്കിൽ കുറിച്ചു. നമുക്കൊപ്പം പോരാട്ടത്തിലുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളുടെ നിറം മാറുമ്പോൾ അതിയായ വേദന തോന്നുന്നുവെന്ന് രമ്യ കുറിച്ചു. മൊഴിമാറ്റിയ സ്ത്രീ ഒരു തരത്തിൽ ഇരയാണെന്നാണ് റിമ അഭിപ്രായപ്പെട്ടത്.

കേസിൽ ആക്രമിക്കപ്പെട്ട നടിയോട് എട്ടാം പ്രതിയായ ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെക്കുറിച്ചാണ് ചലച്ചിത്ര പ്രവർത്തകരിൽ നിന്ന് പ്രൊസിക്യൂഷൻ മൊഴിയെടുക്കുന്നത്. ദിലീപ് തന്‍റെ അവസരങ്ങൾ തട്ടിത്തെറിപ്പിക്കുന്നതായി ആക്രമണത്തിനിരയായ നടി നേരത്തെ മൊഴി നൽകിയിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് ഭാമയേയും സാക്ഷിയാക്കിയത്.

അ‌മ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്സൽ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മിൽ തർക്കമുണ്ടായെന്ന് നേരത്തേ സിദ്ധിഖും ഭാമയും മൊഴി നൽകിയിരുന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിക്കുന്നതിനാൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയിയെ സമീപിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബവഴക്കിനിടെ ഭാര്യയെ ഭർത്താവ് പിടിച്ച് തള്ളി; 24കാരിക്ക് ദാരുണാന്ത്യം  (2 minutes ago)

ഓപ്പറേഷന്‍ ഡി-ഹണ്ട്; മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുക്കുന്നു; സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ പരിശോധിച്ച്  (12 minutes ago)

നാല് സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം  (26 minutes ago)

മോളുസേ, ചക്കരേ , നീ സുന്ദരിയാണ് എന്ന മെസ്സേജുകൾ ഇപ്പൊ വരാറില്ല; സങ്കടമുണ്ടെന്ന് നടി റിനി ആൻ ജോർജ്  (38 minutes ago)

15 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന ഏഷ്യയില്‍ നിന്നുള്ള ആദ്യ വനിതാ താരമായി സ്മൃതി മന്ദാന...  (40 minutes ago)

മണ്ഡലത്തിൽ സജീവമാകുന്നതിന് മുന്നോടിയായി ശബരിമല ദർശനം; കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സന്നിധാനത്ത്  (45 minutes ago)

ഓട്ടോറിക്ഷയിടിച്ച് വയോധികന് ദാരുണാന്ത്യം  (48 minutes ago)

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത  (1 hour ago)

മില്‍മയ്ക്കാണ് പാല്‍വില വര്‍ധിപ്പിക്കാനുള്ള അധികാരമുള്ളത്  (1 hour ago)

അക്ഷരക്കൂട്ട് - കുട്ടികളുടെ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്ത് മന്ത്രി  (1 hour ago)

തുർക്കി പിസ്റ്റളുകൾ കണ്ടെടുത്തു  (1 hour ago)

'ചേച്ചിയുടെ ചന്തി കണ്ടപ്പോൾ പിടിക്കാൻ തോന്നി സാറെ'..! +2-ക്കാരന്റെ കയ്യിലിരിപ്പ്..! സ്കൂളിൽ കയറി തൂക്കി യുവതി..!  (1 hour ago)

തീരുമാനം തിങ്കളാഴ്ചയോടെ... പാലിയേക്കരയില്‍ ടോള്‍ വിലക്ക് തുടരും  (1 hour ago)

കള്ള ഫെമിനിച്ചികളുടെ തൊലിയുരിച്ച് രാഹുല്‍ ഈശ്വര്‍ ! റിനി വട്ടത്തില്‍ കിടന്നിഴയുന്നു കമ്മിണികളുടെ മോങ്ങല്‍  (2 hours ago)

തലയോട്ടിക്ക് പരിക്കേറ്റു  (2 hours ago)

Malayali Vartha Recommends