Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...


ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...

നാല്പതിനായിരത്തിലേറെ പാ​ട്ടു​ക​ള്‍ പാ​ടി ഗി​ന്ന​സ് ബു​ക്കി​ല്‍.. രാജ്യത്തിന്റെ സിനിമാ സംഗീത്തിലെ സ്വരനിറവായിരുന്നു സംഗീതം പഠിക്കാത്ത എസ്.പി. ബാലസുബ്രഹ്മണ്യം! മ​ന​സു​ക​ളും ചേ​ര്‍​ത്തു​പി​ടി​ച്ച പാ​ട്ടു​കാ​ര​ന്‍

25 SEPTEMBER 2020 02:31 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

നാല്പതിനായിരത്തിലേറെ ഗാനങ്ങള്‍ വിവിധ ഭാഷകളില്‍, നാലു ഭാഷകളിലായി ആറ് ദേശീയ പുരസ്‌കാരങ്ങള്‍. ശാസ്ത്രീയ സംഗീതത്തില്‍ കാര്യമായ പരിശീലനമൊന്നും നേടാതെ നാല് പതിറ്റാണ്ടുകളായി ഇന്ത്യന്‍ സിനിമാസംഗീത രംഗത്ത് നിറഞ്ഞുനിന്ന മഹാപ്രതിഭ, അതാണ് എസ്.പി.ബിയെന്ന ചുരുക്കപേരില്‍ സംഗീതപ്രേമികള്‍ സ്‌നേഹത്തോടെ വിളിച്ച എസ്.പി ബാലസുബ്രഹ്മണ്യം. ചലച്ചിത്രപിന്നണിഗായക രംഗത്തേക്ക് അദ്ദേഹം വന്നത് 1966ലെ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തില്‍ പാടികൊണ്ടാണ്. അതിനു ശേഷം ഇതുവരെ അദ്ദേഹം 40000ത്തോളം ഗാനങ്ങള്‍ പതിനൊന്നോളം ഇന്ത്യന്‍ ഭാഷകളിലായി പാടിയിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, തുളു,ഒറിയ, ആസാമി, പഞ്ചാബി ഭാഷകളിലായി ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയതിന്റെ റെക്കോഡുംസ്വന്തമാക്കി.

ഏറ്റവും കൂടുതല്‍ സിനിമാഗാനങ്ങള്‍ പാടിയ ഗായകന്‍ എന്ന ഗിന്നസ് ലോകറെകോര്‍ഡ്‌എസ്.പി.ബി ക്ക് സ്വന്തമാണ്. ഈ റെക്കോഡ് സ്വന്തമാക്കിയ ഗായിക ലതാ മങ്കേഷ്‌കറാണ്. ഇന്ത്യയിലെ പ്രശസ്തരായ ഒട്ടുമിക്ക സംഗീതസംവിധായകരും എസ്.പി.ബിയെ കൊണ്ട് പാടിച്ചിട്ടുണ്ട്. ഒരു ദിവസം ഏറ്റവും കൂടുതല്‍ പാട്ടുകള്‍ റെക്കോഡിങ്ങിനായി പാടിയ റെക്കോഡും എസ്.പി.ബിയ്ക്ക് സ്വന്തം. കന്നട സംഗീത സംവിധായകനായ ഉപേന്ദ്രകുമാറിന് വേണ്ടി അദ്ദേഹം 12 മണിക്കൂറുകള്‍ കൊണ്ട് പാടി റെക്കോഡ് ചെയ്തത് 21 ഗാനങ്ങള്‍. തമിഴ് സിനിമയ്ക്ക് വേണ്ടി ഒരു ദിവസം 19 ഗാനങ്ങളും തെലുങ്ക് സിനിമയ്ക്ക് വേണ്ടി 16 പാട്ടുകളും അദ്ദേഹം അങ്ങനെ റെക്കോഡ് ചെയ്തിട്ടുണ്ട്.

രാജ്യത്തിന്റെ സിനിമാ സംഗീത്തിലെ സ്വരനിറവായിരുന്നു, സംഗീതം പഠിക്കാത്ത എസ്.പി. ബാലസുബ്രഹ്മണ്യം. ഏതാണ്ട് എല്ലാഭാഷകളിലും പാടിയിട്ടുള്ള എസ്.പി.ബി നാല്‍പ്പതിനായിരത്തിലേറെ പാട്ടുകളാണ് റെക്കോഡ് ചെയ്തിട്ടുള്ളത്. ഇന്ത്യന്‍ സിനിമയെ ഇതുപോലെ പതിറ്റാണ്ടുകള്‍ കീഴടക്കിയ മറ്റൊരുഗായകനില്ല. ശങ്കരാഭരണം എന്ന തെലുങ്ക് ചിത്രത്തിനുവേണ്ടി കെ.വി മഹാദേവന്‍ ചിട്ടപ്പെടുത്തിയ സ്വരങ്ങളിലൂടെ എസ്.പി.ബി ഇന്ത്യന്‍ സിനിമാ സംഗീതത്തിന് അനിഷേധ്യനാവുകയായിരുന്നു.

ആദ്യ ദേശീയ പുരസ്‌കാരം ശങ്കരാഭരണത്തിലൂടെ. 1980 ല്‍. ഭാഷപ്രശ്‌നമല്ലാത്ത ഗായകന്‍ ആറുതവണകൂടി ദേശീയ പുരസ്‌കാരം നേടി. അതിലൊന്ന് തൊട്ടടുത്തവര്‍ഷം തന്നെ .ചിത്രം എക് ദുജെ കേലിയെ. ഇതിനൊക്കെ മുമ്ബുതന്നെ സംഗീതാരാധകരുമായി ആ ബന്ധം ദൃഢമായിത്തുടങ്ങിയിരുന്നു. ദേശകാലഭാഷാ അതിരുകള്‍ മായച്ചുകളഞ്ഞ ബന്ധം.

ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ 1946 ല്‍ ജനിച്ച എസ്.പി. ബാലസുബ്രഹ്മണ്യം ബാല്യത്തിലെ ഹരികഥാകലാകാരനായി. സിനിമയിലും പാടിത്തുടങ്ങിയത് മാതൃഭാഷയായ തെലുങ്കില്‍. എന്‍ജിനീയറിങ് പഠനത്തിനായി ചെന്നൈയിലെത്തിയ അദ്ദേഹം തമിഴകത്തിന് സ്വന്തമാവുകയായിരുന്നു. അതിന് കാരണക്കാര്‍ മറ്റാരുമല്ല എസ്.ബി.യുടെ അകമ്ബടിക്കാരായ സാക്ഷാല്‍ ഇളയരാജയും ഗംഗൈ അമരനും. അങ്ങനെ അറുപതുകളുടെ ഒടുവിലും എഴുപതുകളിലും വിന്ധ്യന് തെക്ക് അടക്കിവാഴാന്‍ തുടങ്ങിയ എസ്.പി.ബിക്ക് പക്ഷേ തമിഴ് പാട്ടിന് ആദ്യ ദേശീയപുരസ്‌കാരം നേടാന്‍ 1983 വരെ കാത്തിരിക്കേണ്ടിവന്നു. സാഗരസംഗമം തന്നെയായിരുന്നു അത്. എം.ജി.ആര്‍, ശിവാജിഗണേശന്‍, ജെമിഗണേശന്‍, അങ്ങനെ തമിഴിലെ എല്ലാ നായകന്മാരുടെയും ശബ്ദമായി മാറിയ എസ്.പി.ബി പക്ഷേ കമല്‍ഹാസന് വേണ്ടി പാടുമ്ബോള്‍ കൂടുതല്‍ മനോഹരമായി.

നല്ലൊരുഡബിങ് കലാകാരന്‍കൂടിയായ എസ്.പി.ബിയുടെ ശബ്ദത്തിലാണ് കമല്‍ഹാസനെ തെലുങ്കിലും കന്നടഡയിലുമൊക്കെ കണ്ടത്. രജനീകാന്ത്, ഭാഗ്യരാജ്, സല്‍മാന്‍ഖാന്‍, ഗിരീഷ് കര്‍ണാഡ് അങ്ങനെ പലര്‍ക്കും പലഭാഷയില്‍ എസ്.പി.ബി ശബ്ദം നല്‍കി. എന്തിനേറെ റിച്ചാഡ് ആറ്റന്‍ബറോയുടെ ഇതിഹാസ ചിത്രം ഗാന്ധിയുടെ തെലുങ്കു പതിപ്പില്‍ ബെന്‍കിങ്‌സിലിയുടെപോലും ശബ്ദമായി. മറ്റുനടന്മാര്‍ക്കുമാത്രമല്ല വെള്ളിത്തിരയില്‍ പലപ്പോഴും സ്വന്തംശബ്ദമുമായിട്ടുണ്ട് എ.എസ്.പി.ബി. പാടി അഭിനയിക്കുകയും ചെയ്തു. അപാരമായ ശ്വസനക്ഷമതകൊണ്ടാകണം ഒരുദിവസം ഏറ്റവുംകൂടുതല്‍ പാട്ടുകള്‍ റെക്കോഡ് ചെയ്ത ഗായകനെന്ന റെക്കോഡ് ഈ ഗായകന് സ്വന്തമായത്. 1981 ല്‍ കന്നഡ സംവിധായകന്‍ ഉപേന്ദ്രക്കുവേണ്ടി 21 പാട്ടുകള്‍. പിന്നീടൊരിക്കല്‍ തമിഴില്‍ 19 പാട്ടും ഹിന്ദിയില്‍ 16 പാട്ടും ഇതുപോലെ റെക്കോഡ് ചെയ്തു. ഇക്കാലത്ത് സങ്കല്‍പ്പിക്കാനാകുമോ ഈ നേട്ടം…. ഇതേ ഗായകന്‍ തന്നെ കൂടെപ്പാടി എസ്. ജാനകിയുടെ ഭാവം കിട്ടാന്‍ ഒരേ പാട്ട് നേരം വെളുക്കുവോളം പാടി റെക്കോഡ് ചെയ്തു,

വിദ്യാസാഗറിന് വേണ്ടിയായിരുന്നു ഇത്. അന്നത്തെ സ്റ്റുഡിയോ വാടക പോലും എസ്.പി.ബി നല്‍കിയെന്നാണ് കഥ. തൊണ്ണൂറുകളില്‍ തന്നെ ഹിന്ദിയിലെയും ഏറ്റവും തിരക്കേറിയ ഗായകനായി എസ്.പി.ബി. ഖാന്‍മാരില്‍ അന്ന് തിളങ്ങിനിന്ന സല്‍മാന്‍ഖാനെക്കാള്‍ ചെറുപ്പമുള്ള ശബ്ദമായി. സംവിധാകയന്‍ ആരുമായിക്കൊള്ളട്ടെ, നായകന്‍ ആരുമാകട്ടെ, സംഗീതസംവിധായകന്‍ ആരുമാകട്ടെ ഗായന്‍ ഒറ്റയാള്‍ എന്ന ഒരുകാലമുണ്ടായിുന്നു തെന്നിന്ത്യയില്‍. ഏതുഗാനവും ഇതുപോലെ മനോഹരമാക്കാന്‍ ആര്‍ക്കും കഴിയും. ഇളരാജയും എസ്.പി.ബിയും ചേര്‍ന്ന് തമിഴില്‍ സൃഷ്ടിച്ചത് തരംഗം തന്നെയായിരുന്നു. എഴുകട്ട എട്ടുകട്ട എന്ന് തിരിയാത പാടി ആ ശബ്ദത്തില്‍ എല്ലാ ഭാവവും ഉള്‍ച്ചേര്‍ന്നു. എസ്.പി.ബിയുടെ ആഴം അവഗണിക്കാന്‍ പരീക്ഷശബ്ദങ്ങള്‍ ഇഷ്ടപ്പെടുന്ന എ.ആര്‍. റഹ്മാന് പോലും കഴിഞ്ഞില്ല.ലോകമെങ്ങും വേദികളില്‍ നിറഞ്ഞു നിന്ന എസ്.പി.ബി പക്ഷേ ബോളിവുഡില്‍ നിന്ന് പതിറ്റാണ്ടിലേറെ വിട്ടുനിന്നു. പതിനഞ്ചുവര്‍ഷത്തിന് ശേഷം ചെന്നൈ എക്പ്രസില്‍ ഷാരൂഖാന് വേണ്ടി പാടിയാണ് മങ്ങിയെത്തിയത്.

1946 ജൂണ്‍ 4 ന് ആന്ധ്രപ്രദേശിലെ നെല്ലൂരിലാണ് 'എസ്പിബി' എന്നും 'ബാലു' എന്നും അറിയപ്പെട്ട ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്‌മണ്യത്തിന്റെ ജനനം. ഹരികഥാ കലാകാരന്‍ എസ്.പി. സാംബമൂര്‍ത്തിയായിരുന്നു പിതാവ്. അമ്മ ശകുന്തള. മകനെ എന്‍ജിനീയറാക്കണമെന്നായിരുന്നു പിതാവിന്റെ മോഹമെങ്കിലും ചെറുപ്പത്തിലേ സംഗീതത്തോട് അഭിനിവേശം തോന്നിയ ബാലു പാട്ടിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു.തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, അസമീസ്, ഒറിയ, ബംഗാളി, ഹിന്ദി, സംസ്‌കൃതം, തുളു, മറാത്തി, പഞ്ചാബി തുടങ്ങി പതിനാറു ഭാഷകളിലായി 40,000 ല്‍ അധികം ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചിട്ടുണ്ട്. ഇത്രയധികം ചലച്ചിത്രഗാനങ്ങള്‍ പാടിയ മറ്റൊരു ഗായകന്‍ ലോകത്തുണ്ടായിട്ടില്ല.

ഏറ്റവുമധികം പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്‌തതിന്റെ ഗിന്നസ് റെക്കോര്‍ഡ് എസ്.പി.ബാലസുബ്രഹ്‌മണ്യത്തിന്റെ പേരിലാണ്. തെലുങ്ക് സംഗീതസംവിധായകന്‍ എസ്.പി.കോദണ്ഡപാണിയുടെ ശ്രീശ്രീ ശ്രീ മര്യാദ രാമണ്ണ(1966)യിലാണ് അദ്ദേഹം ആദ്യമായി പാടിയത്. നാലു ഭാഷകളിലായി മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം ആറു തവണ അദ്ദേഹത്തെ തേടിയെത്തി. 1979-ല്‍ പുറത്തിറങ്ങിയ കെ. വിശ്വനാഥിന്റെ ശങ്കരാഭരണം എന്ന തെലുങ്ക് ചിത്രത്തിലെ ഓംകാര നാദനു എന്ന ഗാനം എസ്പിബിയെ ആദ്യത്തെ ദേശീയ അവാര്‍ഡിന് അര്‍ഹനാക്കി. ഏക് ദുജേ കേലിയേ (ഹിന്ദി - 1981), സാഗര സംഗമം (തെലുങ്ക് - 1983), രുദ്രവീണ (തെലുങ്ക് - 1988), സംഗീത സാഗര ഗാനയോഗി പഞ്ചാക്ഷര ഗാവയി (കന്നഡ - 1995), മിന്‍സാര കനവ് (തമിഴ് - 1996) എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കും ദേശീയ അവാര്‍ഡ് ലഭിച്ചു.

2001 ല്‍ പത്മശ്രീയും 2011 ല്‍ പദ്‌മഭൂഷണും ലഭിച്ചു. തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാരം, കേരള സര്‍ക്കാരിന്റെ ഹരിവരാസനം പുരസ്കാരം, കര്‍ണാടക സര്‍ക്കാരിന്റെ കര്‍ണാടക രാജ്യോല്‍സവ അവാര്‍ഡ് എന്നിവ ലഭിച്ചു. പല സര്‍വകലാശാലകളും ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചിട്ടുണ്ട്. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളുടെ ചലച്ചിത്ര പുരസ്കാരങ്ങള്‍ പല തവണ നേടിയിട്ടുണ്ട്. അമ്ബതോളം ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. കെ.ബാലചന്ദര്‍ സംവിധാനം നിര്‍വഹിച്ച മനതില്‍ ഉറുതി വേണ്ടും എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തും അരങ്ങേറ്റം കുറിച്ചു. തുടര്‍ന്നു വന്ന കേളടി കണ്‍മണി ഏറെ ശ്രദ്ധേയമായിരുന്നു. മുദിനമാവ എന്ന കന്നഡ ചിത്രത്തിലെ പ്രധാന വേഷത്തിന് സംസ്‌ഥാന അവാര്‍ഡും ലഭിച്ചു.

കഴിഞ്ഞ ഏഴിന് എസ്.പി.ബിയുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും ഹൃദയവും ശ്വാസകോശവും സ്വയം പ്രവര്‍ത്തിക്കാന്‍ കഴിയാത്തവിധം ദുര്‍ബലമായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓഗസ്റ്റ് അ‍ഞ്ചാം തിയ്യതി ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്.പിബിയെ എട്ടാം തിയ്യതിയാണ് വെന്റിലേറ്ററിലേക്കു മാറ്റിയത്. അടുത്ത ദിവസം തന്നെ ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ ഉപകരണങ്ങളുടെ സഹായത്തോടെ ആക്കിയിരുന്നു.

വ്യാഴാഴ്ച്ച വൈകീട്ടോടെയാണ് അദ്ദേഹത്തിന്റെ ആ​രോ​ഗ്യം മോശമായത്. അദ്ദേഹം ചികിത്സയിൽ കഴിയുന്ന ചെന്നൈയിലെ എംജിഎം ഹെൽത്ത് കെയർ വൃത്തങ്ങൾ മെഡിക്കൽ ബുള്ളറ്റിനിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ്‌ ജോലി; മാസ ശമ്പളം 83000 രൂപ വരെ; ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം  (5 hours ago)

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം!!!! പത്താം ക്ലാസ്സ്‌ മതി റെയില്‍വേ പോലീസ് ആവാം; 4660 ഒഴിവുകള്‍;മേയ് 14 വരെ അപേക്ഷിക്  (5 hours ago)

അഴിമതി നടത്തിയ രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലടച്ച കേന്ദ്രസർക്കാർ പിണറായി വിജയനെ എന്താണ് ജയിലിൽ അടയ്ക്കാത്തതെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം ഇരട്ടത്താപ്പാണ്; തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന  (5 hours ago)

ആശ്ചര്യവും ആവേശവും നിറച്ച കുടമാറ്റത്തിന്റെ കാഴ്ചയിലലിഞ്ഞ് തൃശ്ശൂർ... ഇലഞ്ഞിത്തറയില്‍ കിഴക്കൂട്ട് അനിയൻ മാരാരും സംഘവും താളമേള വിസ്മയം ...നീണ്ടുനിന്നത് രണ്ട് മണിക്കൂർ  (5 hours ago)

വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (6 hours ago)

കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി എത്തിയ രാഹുൽ ഗാന്ധി വോട്ട് തേടിയത് ഇന്ത്യ മുന്നണി സ്ഥാനാർത്ഥിയ്ക്കായി; രാഹുൽ ഗാന്ധി തിരുനക്കരയിൽ എത്തി വോട്ട് ചോദിച്ചത് ആ  (6 hours ago)

ഇരുപത്തിനാല് മണിക്കൂറും ബിജെപിയുമായി ആശയപരമായി യുദ്ധം ചെയ്യുന്ന ആളാണ് ഞാൻ; ഒരു ദിവസം ആരംഭിക്കുന്നതു തന്നെ ബി ജെ പി യുടെ ആശയങ്ങളോട് എങ്ങനെ പോരടിക്കണം എന്ന് ആലോചിച്ചാണ്; നിരന്തരമായി വേട്ടയാടുന്ന ബിജെപി  (6 hours ago)

ഇറാന്‍-ഇസ്രയേല്‍ നേര്‍ക്കുനേര്‍ ഏഴ് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം.. അവസാനിക്കുന്നത് മൂന്നാം ലോക മഹായുദ്ധത്തിലോ?  (6 hours ago)

ഭർത്താവിനോടുള്ള വിരോധത്താൽ ഭാര്യയെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ചു; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (6 hours ago)

യുവാവിന്റെ കൈയിൽ നിന്നും പണവും, മൊബൈൽ ഫോണും, വാച്ചും കവർച്ച ചെയ്ത കേസ്; രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു;കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (6 hours ago)

എക്‌സാലോജിക്കും സി.എം.ആര്‍.എല്ലുമായുള്ള ഇടപാടില്‍ കമ്പനി ഉടമ ശശിധരന്‍ കര്‍ത്തായെ ഇ.ഡി ചോദ്യം ചെയ്യുമ്പോള്‍ അദ്ദേഹം സ്വയം പ്രതിയാകുമോ? മുഖ്യമന്ത്രി പിണറായി വിജയനെയും മകള്‍ വീണാവിജയനെയും പ്രതികളാക്കുന്ന  (7 hours ago)

ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ... ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. ഉഗ്ര സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്...  (8 hours ago)

പിണറായി അങ്കലാപ്പില്‍ വീണ അറസ്റ്റിലായാല്‍ രാജിവച്ച് വച്ചേ തീരൂ  (8 hours ago)

പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...  (8 hours ago)

എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്  (8 hours ago)

Malayali Vartha Recommends