നിങ്ങള്‍ക്ക് പെണ്കുട്ടിയുണ്ടായോ..എങ്കില്‍ കിട്ടും തേക്കിന്തൈ, പദ്ധതി നടപ്പാക്കുന്നത് മഹാരാഷ്ട്ര വനംവകുപ്പ്
ഇനി മുതല്‍ പെണ്‍കുട്ടിയാണെങ്കില്‍ തോക്കിന്തൈ സൗജന്യമായി ലഭിക്കും. കേരളത്തിലല്ല ഇത്തരത്തിലൊരു പുതിയ പദ്ധതിയ്ക്ക് തുടക്കമാകുന്നത്. മറിച്ച് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയില്‍ ഇനി പെണ്കുട്ടികളുണ്ടാകുന്ന മാതാപിതാക്കള്‍ക്കു സര്‍ക്കാര്‍ വക സമ്മാനമായിട്ടാണ് തേക്കിന്തൈ നല്‍കുക. ഒരു തേക്കിന് തൈ ആയിരിക്കും സമ്മാനമായി നല്‍കുക. മഹാരാഷ്ട്ര വനംവകുപ്പാണ് ഇത്തരമൊരു പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ലിംഗവിവേചനത്തിനെതിരേയുള്ള നടപടികളുടെ ഭാഗമായാണു സര്‍ക്കാരിന്റെ പുതിയ പദ്ധതി. പെണ്‍കുട്ടി ജനിച്ചുകഴിയുമ്പോഴാണു തേക്കിന്തൈ നല്‍കുക. 20 വര്‍ഷം കൊണ്ട് തേക്കിനു നല്ല വളര്‍ച്ച ഉണ്ടാകുമെന്നും ഇതു വെട്ടിവിറ്റാല്‍ കുട്ടിയുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമുള്ള വരുമാനം ലഭിക്കുമെന്നാണു വനംവകുപ്പു പറയുന്നത്. തുടക്കത്തില്‍ നാലു ജില്ലകളിലാണു പദ്ധതി നടപ്പിലാക്കുന്നത്. തുടര്‍ന്നു മറ്റു ജില്ലകളിലേക്കു വ്യാപിപ്പിക്കാനാണ് നിര്‍ദേശം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha