പ്രണയം ഭ്രാന്തായി... നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ പ്രണയാഭ്യര്ഥനയുമായെത്തിയ യുവാവ് കുത്തി
നാടിനെ നടുക്കി ഒരു പ്രേമാഭ്യര്‍ത്ഥന. ഞായറാഴ്ച വൈകുന്നേരം നാലരയോടെ വാഗമണ്ണിലെ കെ.കെ. ലയത്തിലായിരുന്നു സംഭവം. പ്രണയാഭ്യര്‍ഥനയുമായി എത്തിയ യുവാവ് പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കോയമ്പത്തൂരില്‍ നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയ 20കാരിക്കാണ് കുത്തേറ്റത്. വയറിനും മുതുകിലും കൈക്കും പരിക്കേറ്റ പെണ്‍കുട്ടിയെ ആദ്യം പാലായിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പരിക്കുകള്‍ സാരമുള്ളതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കൃത്യത്തിനുശേഷം തമിഴ്നാട് സ്വദേശിയായ യുവാവ് കടന്നുകളഞ്ഞു.
പെണ്‍കുട്ടിയുടെ കൂട്ടുകാരിയുടെ അകന്ന ബന്ധുവായ യുവാവാണ് ആക്രമണം നടത്തിയത്. തിരുപ്പൂരില്‍ മൊബൈല്‍ ഷോപ്പ് നടത്തുകയാണ് ഇയാള്‍. ഇയാളെക്കുറിച്ച കൂടുതല്‍ വിവരങ്ങള്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളോട് തിരക്കി ആളെ കണ്ടത്തൊനുള്ള ശ്രമത്തിലാണ് പൊലീസ്.
തമിഴ്നാട്ടുകാരനായ യുവാവ് പെണ്‍കുട്ടിയുടെ വീട് കണ്ടെത്താനായി രണ്ട് ദിവസമായി വാഗമണ്‍ പരിസരത്ത് ചുറ്റിത്തിരിയുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച ഉച്ചക്ക് പെണ്‍കുട്ടിയുടെ വീട്ടിലത്തെിയ യുവാവ് വിവാഹാഭ്യര്‍ഥന നടത്തി. ബന്ധുക്കളുമായി വരാന്‍ പറഞ്ഞ് പെണ്‍കുട്ടിയുടെ പിതാവ് യുവാവിനെ പറഞ്ഞയച്ചു.
ഇതിന് ശേഷം പിതാവ് വീടുവിട്ട് പുറത്ത്പോയി. ഈ സമയം പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് അത്യാവശ്യമായി ഒരു കാര്യം പറയാനുണ്ടെന്നും വീടിന് പുറത്തേക്ക് ഇറങ്ങിവരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പുറത്തേക്ക് വന്ന പെണ്‍കുട്ടിയെ കൈയില്‍ കരുതിയ കത്തികൊണ്ട് കുത്തുകയായിരുന്നു. പെണ്‍കുട്ടി അപകടനില തരണം ചെയ്തതായി അറിയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha