Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് പാൽവിലയിൽ ചെറിയ വർദ്ധന വരുത്തുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി ജെ. ചിഞ്ചുറാണി...


ബിസിനസ് രംഗത്തെ അതികായനും ഹിന്ദുജ ഗ്രൂപ്പിന്റെ ചെയർമാനുമായ ഗോപിചന്ദ് പരമാനന്ദ് ഹിന്ദുജ അന്തരിച്ചു...


ശബരിമല സ്വർണകൊള്ളക്കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ വാസു പ്രതിപ്പട്ടികയിൽ... രണ്ടാമത്തെ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക സംഘം ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും


സി.ബി.ഐ ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം ആസ്ഥാനം സന്ദർശിച്ചു.. പാർട്ടി നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ..സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു..


തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...

മാധ്യമ സംവാദത്തില്‍ പച്ചത്തെറി; എ.കെ.ജി സെന്ററില്‍ നിന്നും സി.പി.എം നേതാക്കള്‍ക്ക് ലഭിച്ച ക്യാപ്‌സ്യൂള്‍; നേതാക്കള്‍ക്കെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമാണ് സംവാദത്തില്‍ പങ്കെടുത്ത ശ്രീജിത്ത് പണിക്കര്‍; തല്‍സമയം തെറിവിളി

22 OCTOBER 2020 03:20 PM IST
മലയാളി വാര്‍ത്ത

ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെയായപ്പോള്‍ ആദ്യം ബഹിഷ്‌കരണം അതു പൊളിഞ്ഞപ്പോള്‍ പിന്നെ ചാനല്‍ ചര്‍ച്ച നിയന്ത്രിക്കുന്ന അവതാരകനോട് തട്ടിക്കയറല്‍ ഇപ്പോള്‍ ഇതാ സംവാദത്തിന് വരുന്ന എല്ലാവരെയും പച്ചക്ക് തെറിവിളിക്കുന്ന നിലയില്‍ എത്തി നില്‍ക്കുകയാണ് സി.പി.എം നേതാക്കള്‍. എല്ലാ തെറികളും എ.കെ.ജി സെന്ററില്‍ നിന്നും പ്രത്യേകം തയ്യാരാക്കി നേതാക്കള്‍ക്ക് നല്‍കുകയാണ്. പറയേണ്ടത് പറയേണ്ടത് ഉപയോഗിച്ചാല്‍ മാത്രം മതി. ഇതാണ് ഇന്നലെ ചാനല്‍ ചര്‍ച്ചയിലെത്തിയ നേതാക്കള്‍ ചെയ്തത്.

മാധ്യമ സംവാദത്തിനിടെ പി.സി ജോര്‍ജ് നടത്തുന്ന തെറികള്‍ നാം കേള്‍ക്കാറുണ്ട്. അദ്ദേഹത്തിന്റെ പൊതുവേയുള്ള ശൈലിയാണ് അതെന്ന് നമുക്ക് മനസിലാക്കാവുന്നതേയുള്ളു. എന്നാല്‍ ഇത്തരം നടപടികളെ രൂക്ഷമായി വിമര്‍ശിച്ചവരാണ് സി.പി.എമ്മിലെ സംസ്‌കാര സമ്പന്നതായ നേതാക്കള്‍. ഈ സംസ്‌കാര സമ്പന്നരാണ് ഇപ്പോള്‍ ചാനല്‍ ചര്‍ച്ചകളില്‍ ഉത്തരം മുട്ടുമ്പോള്‍ പച്ചത്തെറി പറയുന്ന്. അതും തത്സമയം തന്നെ. ഇതിനെതിരെ സമൂഹത്തിലും സമൂഹമാധ്യമങ്ങളിലും സിപിഎം നേതാക്കള്‍ക്കെതിരേ വിമര്‍ശനം ശക്തമാകുകയാണ്.

മാതൃഭൂമി ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകളുടെ രാത്രി ചര്‍ച്ചയിലാണ് സിപിഎം നേതാക്കളായ വി.പി.പി. മുസ്തഫ, എസ്.കെ. സജീഷ് എന്നിവര്‍ തെറി പറഞ്ഞത്. മുസ്ലിം ലീഗിന്റെ സൈബര്‍ നേതാവായ പ്രവാസി യാസിര്‍ എടപ്പാളിനെ നാടുകടത്താന്‍ മന്ത്രി ജലീല്‍ ശ്രമിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച. ഈ ചര്‍ച്ചയിലാണ് യാസിര്‍ പണ്ട് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിനിട്ട തെറി കമന്റ് അതേപടി സിപിഎം നേതാക്കള്‍ ആവര്‍ത്തിച്ചത്. ഒരു സിപിഎം നേതാവ് യാദൃശ്ചികമായി പറഞ്ഞ കാര്യമായി ഇതിനെ കണക്കാക്കാനാകില്ല എന്നാണ് വിമര്‍ശനം. രണ്ടു പേരും ഒരുപോലെ തെറി കമന്റ് തത്സമയ ചര്‍ച്ചയില്‍ ആവര്‍ത്തിക്കുകായായിരുന്നു. അവതാരകരായ മാധ്യമപ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചെങ്കില്‍ സിപിഎം നേതാക്കള്‍ ശബ്ദമുയര്‍ത്തി വീണ്ടും തെറി പറഞ്ഞുകൊണ്ടേയിരിക്കുക ആയിരുന്നു. യാസിറിന്റെ സ്ത്രീവിരുദ്ധത ഉയര്‍ത്തിക്കാട്ടാനാണ് തെറി ആവര്‍ത്തിച്ചതെന്നാണ് ഇവരുടെ വാദം.

അതേസമയം, വിഷയത്തെ രൂക്ഷമായി വിമര്‍ശിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത സംവാദകന്‍ ശ്രീജിത്ത് പണിക്കര്‍ രംഗത്തെത്തി. എല്ലാ പ്രായത്തിലുമുള്ള മനുഷ്യര്‍ കാണുന്ന തല്‍സമയ ചര്‍ച്ചകളില്‍ ഏതുതരം ഭാഷ ഉപയോഗിക്കണം എന്നുള്ള തിരിച്ചറിവ് ഉണ്ടാകുന്നതിന് 'സാമാന്യബോധം' എന്നുപറയും. വെള്ളം തൊടാതെ വിഴുങ്ങിയ ക്യാപ്‌സൂള്‍ പുറത്തേക്ക് വമിപ്പിച്ച വക്താക്കള്‍ വെളിവാക്കിയതും ഇതേ സാമാന്യബോധത്തിന്റെ ന്യൂനതയാണ് തങ്ങളുടെ അടിസ്ഥാന പ്രശ്‌നമെന്നാണെന്ന് ശ്രീജിത് ഫേസ്ബുക്കില്‍ കുറിച്ചു.

ശ്രീജിത്തിന്റെ ഫെയ്‌സിബുക്ക് പോസ്റ്റ് ഇങ്ങനെ

ന്യായീകരിച്ചു ന്യായീകരിച്ച് ഒരു പ്രസ്ഥാനം എത്രത്തോളം അധഃപതിച്ചെന്നതിന്റെ ദൃഷ്ടാന്തമാണ് ഇന്നലത്തെ ചാനല്‍ ചര്‍ച്ചകള്‍. എല്ലാ പ്രായത്തിലുമുള്ള മനുഷ്യര്‍ കാണുന്ന തല്‍സമയ ചര്‍ച്ചകളില്‍ ഏതുതരം ഭാഷ ഉപയോഗിക്കണം എന്നുള്ള തിരിച്ചറിവ് ഉണ്ടാകുന്നതിന് 'സാമാന്യബോധം' എന്നുപറയും. വെള്ളം തൊടാതെ വിഴുങ്ങിയ ക്യാപ്‌സൂള്‍ പുറത്തേക്ക് വമിപ്പിച്ച വക്താക്കള്‍ വെളിവാക്കിയതും ഇതേ സാമാന്യബോധത്തിന്റെ ന്യൂനതയാണ് തങ്ങളുടെ അടിസ്ഥാന പ്രശ്‌നമെന്നാണ്.

ഒരാള്‍ മാത്രം കാട്ടുന്ന വിവരക്കേട് ആയിരുന്നെങ്കില്‍ അത് ആ ആളിന്റെ മാത്രം സാമാന്യബോധത്തിന്റെ പ്രശ്‌നമാണെന്ന് ഞാന്‍ കരുതിയേനേ. അതിന്റെ പേരില്‍ ആ പ്രസ്ഥാനത്തെ കുറ്റപ്പെടുത്തുമായിരുന്നില്ല. എന്നാല്‍ പല ചാനലുകളിലും അശ്ലീലം പറയുകയും സ്‌ക്രീന്‍ഷോട്ട് കാണിക്കുകയും ചെയ്യുക വഴി സംഭവം ആസൂത്രിതമായിരുന്നെന്ന ചിന്ത ബലപ്പെടുകയാണ്.

ലോകമെങ്ങുമുള്ള മലയാളികളെ അപമാനിച്ച പ്രസ്ഥാനം മാപ്പുപറയണമെന്നൊക്കെ ഒരു ഭംഗിക്ക് ആവശ്യപ്പെടാം. എന്നാല്‍ ഒരു നിമിഷത്തില്‍ സംഭവിച്ച കാര്യമല്ല അതെന്നും അതിനു പിന്നില്‍ ഒരു ആസൂത്രണം ഉണ്ടായിരുന്നിരിക്കാം എന്നതും പരിഗണിച്ചാല്‍ മാപ്പുനല്‍കാന്‍ കഴിയുന്ന അപരാധമല്ല ആ പ്രസ്ഥാനം ചെയ്തതെന്ന് മനസ്സിലാകും. എന്തായാലും പ്രസ്ഥാനത്തിന്റെ സ്വന്തം ആളെക്കുറിച്ച് ഒരുവന്‍ ഫേസ്ബുക്കില്‍ കുറിച്ച തെറി ലോകമാകെ എത്തിച്ച നിങ്ങളെ സമ്മതിക്കണം. നിങ്ങള്‍ ഇനിയും തെറി പറയൂ; മലയാളികള്‍ കാണുന്നുണ്ട്. നിങ്ങള്‍ പോകും; എല്ലാം ശരിയാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ ഹോസ്പിറ്റാലിറ്റി മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന ഹോളി ഗ്രെയിൽ റസ്റ്ററന്റ് ഉടമ അന്തരിച്ചു...  (6 minutes ago)

. ഉയർന്ന തിരമാലയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിലെ തീരപ്രദേശങ്ങളിൽ...  (13 minutes ago)

ഡിക് ചെനി അന്തരിച്ചു....  (21 minutes ago)

. പരസ്യ പ്രചാരണം അവസാനിച്ചു  (28 minutes ago)

വോട്ടർ പട്ടികയിൽ ഇന്നു കൂടി പേര് ചേർക്കാം...  (35 minutes ago)

കേസ് രജിസ്റ്റർ ചെയ്തു  (44 minutes ago)

രക്ഷാപ്രവർത്തനം പൂർത്തിയായി  (1 hour ago)

വിമാനം തകർന്നുവീണു, തീപിടുത്തം  (1 hour ago)

എസ്‌ഐആര്‍...സര്‍വകക്ഷിയോഗം ഇന്നു നടക്കും.  (1 hour ago)

പ്രതിമാസം 1 ലിറ്റർ വെളിച്ചെണ്ണ ലഭിച്ചിരുന്നത് 2 ലിറ്ററാക്കി  (1 hour ago)

കത്ത് വൈകിയത് നേട്ടമായി  (1 hour ago)

പാൽവിലയിൽ ചെറിയ വർദ്ധന വരുത്തുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി  (1 hour ago)

നെട്ടോട്ടം ഓടി ഐഎസ്‌ഐ  (2 hours ago)

ഗോപിചന്ദ് പരമാനന്ദ് ഹിന്ദുജ അന്തരിച്ചു...  (2 hours ago)

പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ  (2 hours ago)

Malayali Vartha Recommends