Widgets Magazine
24
Nov / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന ഐജിയുടെ തീരാ ശാപം... 13 ദിവസം മുമ്പ് ആ രജിസ്‌ട്രേഷൻ സംഭവിച്ചിരുന്നെങ്കിൽ‘ ഇന്ന് ഇഡി കസ്റ്റഡിയിൽ നിന്നും ബിനീഷിന്റെ തിരുവനന്തപുരം മരുതന്‍ കുഴിയിലെ വീട് രക്ഷപ്പെട്ടേനെ... ശാപ കണ്ണീരായി ‘കോടിയേരി’ വീട് മാറിയ സംഭവം ഇങ്ങനെ....


പതിനെട്ടാമത്തെ വയസിൽ ആദ്യമായി നെഞ്ചില്‍ ഒരു ചെറിയ ചെമ്പരത്തി പൂ ടാറ്റൂ ചെയ്തു... ശരീരത്തില്‍ ഒഴിഞ്ഞ സ്ഥലങ്ങള്‍ കാണുമ്പോൾ ബുദ്ധിമുട്ട് തോന്നി തുടങ്ങിയതോടെ ജനനേന്ദ്രിയത്തിലടക്കം 19 ലക്ഷം രൂപയ്ക്ക് ടാറ്റൂ ചെയ്‌ത് യുവതി... പിന്നാലെ വീട്ടുകാരെപോലും ഞെട്ടിച്ച് യുവതിയുടെ മറ്റൊരു തീരുമാനം


പുലര്‍ച്ചെ എഴുന്നേറ്റപ്പോള്‍ കണ്ടത് വീട്ടുപടിക്കല്‍ പട്ടില്‍ പൊതിഞ്ഞ വസ്തു... പോലീസെത്തി പൊതി തുറന്നപ്പോൾ വിട്ടുകാരടക്കം അമ്പരന്നു... കല്‍പ്പറ്റയിൽ നാട്ടുകാരെ ഞെട്ടിച്ച സംഭവം ഇങ്ങനെ....


ആരാധകരെ അത്ഭുതപ്പെടുത്തുന്ന മേക്കോവറിൽ റിമി ടോമി... സൗന്ദര്യ രഹസ്യം തേടി സോഷ്യൽമീഡിയ; വൈറലായി ചിത്രങ്ങൾ....


മുറി വൃത്തിയാക്കുന്നതിനിടെ കണ്ടത് ഉറുമ്പ് കൂടുകൂട്ടിയ നിലയിൽ! മണ്ണെണ്ണ ഒഴിച്ച് കൂടിനുള്ളിലേക്ക് തീവച്ച് ഉറുമ്പുകളെ കൊല്ലാൻ നോക്കി; തീവച്ചതോടെ ഉറുമ്പുകൾ കൂടിനുള്ളിൽ നിന്നും പുറത്തേക്ക് ചിതറി ഇഴ‌‌ഞ്ഞു... പിന്നാലെ സംഭവിച്ചത്... നാടിന് കണ്ണീരായി ഇരുപത്തിയേഴുകാരിയായ സംഗീത

മോദി നുണ പറയുന്നുവെന്ന് രാഹുല്‍ ഗാന്ധി; ബീഹാര്‍ കോവിഡിനെ പൊരുതി തോല്‍പിച്ചെന്ന് മോദി; മോദിയും രാഹുലും നേര്‍ക്കുനേര്‍; ബീഹാറില്‍ തിരഞ്ഞെടുപ്പിന് ചൂട് പിടിച്ചു; കോവിഡ് മാനദണ്ഡങ്ങള്‍ ഒന്നുമില്ലാതെ പ്രചാരണ യോഗങ്ങള്‍; ബീഹാറികള്‍ വിലയിരുത്തുന്നു

23 OCTOBER 2020 04:29 PM IST
മലയാളി വാര്‍ത്ത

More Stories...

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന ഐജിയുടെ തീരാ ശാപം... 13 ദിവസം മുമ്പ് ആ രജിസ്‌ട്രേഷൻ സംഭവിച്ചിരുന്നെങ്കിൽ‘ ഇന്ന് ഇഡി കസ്റ്റഡിയിൽ നിന്നും ബിനീഷിന്റെ തിരുവനന്തപുരം മരുതന്‍ കുഴിയിലെ വീട് രക്ഷപ്പെട്ടേനെ... ശാപ കണ്ണീരായി ‘കോടിയേരി’ വീട് മാറിയ സംഭവം ഇങ്ങനെ....

പതിനെട്ടാമത്തെ വയസിൽ ആദ്യമായി നെഞ്ചില്‍ ഒരു ചെറിയ ചെമ്പരത്തി പൂ ടാറ്റൂ ചെയ്തു... ശരീരത്തില്‍ ഒഴിഞ്ഞ സ്ഥലങ്ങള്‍ കാണുമ്പോൾ ബുദ്ധിമുട്ട് തോന്നി തുടങ്ങിയതോടെ ജനനേന്ദ്രിയത്തിലടക്കം 19 ലക്ഷം രൂപയ്ക്ക് ടാറ്റൂ ചെയ്‌ത് യുവതി... പിന്നാലെ വീട്ടുകാരെപോലും ഞെട്ടിച്ച് യുവതിയുടെ മറ്റൊരു തീരുമാനം

അഞ്ച് സെന്റും 25 ലക്ഷവും വാഗ്ദാനം നാസറിന്റെ പിന്നിൽ ദിലീപിന്റെ അഭിഭാഷകൻ? ജിൻസന്റെ നിർണായക മൊഴി; നടിയെ അക്രമിച്ച കേസ് വഴിത്തിരിവിലേക്ക്....

വയനാട്ടില്‍ ഹെലികോപ്ടറെത്തി, വൈശാഖിന്റെ കല്യാണപ്പെണ്ണിനെ എത്തിച്ചു!

ഒറ്റയാൻ കലിപ്പിൽ, അടുത്തടുത്ത് നിര്‍ത്തിയിട്ടത് അഞ്ച് ഓട്ടോകളിൽ ഒരെണ്ണം തിരഞ്ഞുപിടിച്ച്‌ തകര്‍ത്തു! ശബ്ദം കേട്ട് വീടിനു പുറത്ത് ഇറങ്ങിയവരെ വിരട്ടിയോടിച്ചു... തകര്‍ന്ന ഓട്ടോയ്ക്കു സമീപം അര മണിക്കൂറോളം നിലയുറപ്പിച്ച ശേഷം ചെയ്തത്... തൊടുപുഴയിൽ നാട്ടുകാരെ മുൾമുനയിൽ നിർത്തിയ സംഭവം ഇങ്ങനെ...

ഒരെ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ബിഹാറിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയത്. ബിഹാറികള്‍ക്ക് മാത്രം സൗജന്യമായി വാക്‌സിന്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള ബി.ജെ.പിയുടെ പ്രകടന പത്രിക ഇന്നലെ പുറത്തിറക്കിയിരുന്നു. ഇത് വിവാദമായെങ്കിലും ഇതില്‍ തെറ്റില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. ഇതിന് പിന്നാലെയാണ് മോദി ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയത്.

വീണ്ടുമൊരിക്കല്‍ ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാര്‍ എന്ന പഴയ മുദ്രാവാക്യം ബിഹാറില്‍ പൊടിതട്ടിയെടുക്കുകയാണ് മോദി. ബിഹാര്‍ എന്ന നാടിനെ 'ബിമാരു' (അസുഖബാധിതം) ആക്കാന്‍ ശ്രമിച്ചവര്‍ക്കായി വോട്ട് ചെയ്യേണ്ടെന്ന് ജനങ്ങള്‍ തീരുമാനിച്ച് കഴിഞ്ഞുവെന്നാണ് മോദി ബിഹാറിലെ സസാറാമില്‍ നടത്തിയ ആദ്യതെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞത്. പുല്‍വാമയും ഗല്‍വാനും ഉയര്‍ത്തിക്കാട്ടി, കൊവിഡില്‍ ഊന്നിയാണ് മോദിയുടെ പ്രസംഗം. അതെ സമയം ബിഹാറിലെ ബിസുവയില്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പ് പ്രചരണപരിപാടിയില്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രചാരണം. ഇന്ത്യ-ചൈന സംഘര്‍ഷം, കുടിയേറ്റ തൊഴിലാളി പ്രതിസന്ധി എന്നിവ ഉയര്‍ത്തിക്കാട്ടിയായിരുന്നു രാഹുലിന്റെ ആക്രമണം.

കേന്ദ്രത്തില്‍ സഖ്യകക്ഷിയാണെങ്കിലും ബിഹാറില്‍ ഉടക്കി നില്‍ക്കുന്ന എല്‍ജെപിയുടെ നേതാവും അന്തരിച്ച കേന്ദ്രമന്ത്രിയുമായ രാംവിലാസ് പസ്വാന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് മോദി പ്രസംഗം തുടങ്ങിയതെന്നത് ശ്രദ്ധേയമായി. മുന്‍ കേന്ദ്രമന്ത്രിയായിരുന്ന, ഈയിടെ അന്തരിച്ച രഘുവംശപ്രസാദിനും മോദി ആദരാഞ്ജലികള്‍ നേര്‍ന്നു. കൊവിഡിനെ ബിഹാറിലെ ജനങ്ങള്‍ നേരിട്ട മാതൃക അനുകരണീയമാണെന്നും, അഭിനന്ദനാര്‍ഹമാണെന്നും മോദി പറഞ്ഞു. നിതീഷ് കൃത്യസമയത്ത് ഇടപെട്ടതുകൊണ്ടാണ്, സംസ്ഥാനത്ത് കോവിഡ് പിടിച്ചുനിര്‍ത്താനായത്. അതിന് സംസ്ഥാനസര്‍ക്കാര്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു മോദി പറഞ്ഞു.

ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലിലും, പുല്‍വാമ ഭീകരാക്രമണത്തിലും വീരമൃത്യു വരിച്ച ബിഹാര്‍ സ്വദേശികളായ സൈനികര്‍ക്കും മോദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അഴിമതിയുടെ കൂത്തരങ്ങായി ബിഹാറിനെ മാറ്റിയതാരെന്ന് മനസ്സിലാക്കണം. സംസ്ഥാനത്തെ ക്രമസമാധാനനില ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു. അത് മാറ്റിയത് നിതീഷാണ് മോദി പറഞ്ഞു. നിതീഷ് ജിയുടെ എതിരാളികളുടെ നിര്‍ദേശ പ്രകാരം യുപിഎ ഭരണകാലത്ത് നിതീഷ്ജിയുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തി ബീഹാറിന്റെ 10 വര്‍ഷം യുപിഎ പാഴാക്കിയെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

അതിര്‍ത്തിയിലേക്ക് സ്വന്തം പുത്രന്‍മാരെയും പുത്രിമാരെയും പോരാടാന്‍ അയച്ചവരാണ് ബിഹാറുകാര്‍. കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞ സര്‍ക്കാരാണിത്. ഇപ്പോള്‍ ഞങ്ങള്‍ക്കെതിരെ നില്‍ക്കുന്നവര്‍ അധികാരത്തില്‍ വന്നാല്‍ കശ്മീരിന് പ്രത്യേകാധികാരം തിരികെ നല്‍കുമെന്നാണ് പറയുന്നത്. എന്ത് ധൈര്യത്തിലാണ് അവര്‍ ഇവിടെ വന്ന് വീണ്ടും വോട്ട് ചോദിക്കുന്നത് എന്ന് മോദി ചോദിച്ചു. ഇടനിലക്കാരില്‍ നിന്ന് കര്‍ഷകച്ചന്തകളെ രക്ഷിക്കാനാണ്, കര്‍ഷകനിയമം സര്‍ക്കാര്‍ പാസ്സാക്കിയതെന്ന് മോദി പറയുന്നു. ലോക്‌സഭാതെരഞ്ഞെടുപ്പിന് മുമ്പ് കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് പണമയച്ചതിനെ പല രീതിയില്‍ പ്രതിപക്ഷം തടസ്സപ്പെടുത്താന്‍ നോക്കിയെന്ന് മോദി ആരോപിക്കുന്നു. റഫാല്‍ വിമാനങ്ങള്‍ വാങ്ങിയപ്പോള്‍ ഇടനിലക്കാരുടെയും അട്ടിമറിക്കാരുടെയും ഭാഷയിലാണ് പ്രതിപക്ഷം സംസാരിച്ചതെന്നും മോദിയുടെ ആരോപണം.

എന്നാല്‍ ബിഹാറിലെ ജവാന്മാര്‍ രക്തസാക്ഷിത്വം വരിച്ചപ്പോള്‍ പ്രധാനമന്ത്രി എന്തായിരുന്നു ചെയ്തിരുന്നതെന്നാണ് ചോദ്യമാണ് രാഹുല്‍ ഉയര്‍ത്തിയത്. ബിഹാര്‍ തന്റെ ആണ്‍മക്കളെ അതിര്‍ത്തിയിലേക്കുന്നതിനെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ വിമര്‍ശനം. ചൈന നമ്മുടെ ഭൂമിയില്‍ അതിക്രമിച്ചുകയറിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അത് നിഷേധിച്ചത് എന്തിന്? ഇന്ന് അദ്ദേഹം പറയുന്നു ജവാന്മാരുടെ ത്യാഗത്തിന് മുന്നില്‍ താന്‍ തലകുനിക്കുന്നുവെന്ന്. അങ്ങനെയാണെങ്കില്‍ എന്തിനാണ് അങ്ങ് നുണ പറഞ്ഞത്? ' രാഹുല്‍ ഗാന്ധി ചോദിച്ചു.

'ബിഹാറികളോട് നുണ പറയരുത് മോദിജി. നിങ്ങള്‍ ബിഹാറികള്‍ക്ക് തൊഴില്‍ നല്‍കിയിട്ടുണ്ടോ? കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തത് രണ്ട് കോടി തൊഴിലുകളാണ്. ഒരാള്‍ക്കുപോലും അത് ലഭിച്ചില്ല. സൈന്യത്തിന്റേയും കര്‍ഷകരുടേയും തൊഴിലാളികളുടേയും വ്യാപാരികളുടേയും മുന്നില്‍ തല കുനിക്കുന്നുവെന്ന് അദ്ദേഹം പരസ്യമായി പറയും. എന്നാല്‍, വീട്ടിലെത്തിക്കഴിഞ്ഞാല്‍ അദ്ദേഹം അംബാനിക്കും അദാനിക്കും വേണ്ടിയാണ് ജോലി ചെയ്യുന്നത്.' രാഹുല്‍ ആരോപിച്ചു. കോവിഡ് 19നെ കുറിച്ചും അതിനെ തുടര്‍ന്നുണ്ടായ കുടിയേറ്റ തൊഴിലാളുകളുടെ പ്രതിസന്ധിയെ കുറിച്ചും രാഹുല്‍ സംസാരിച്ചു. 'എല്ലാ കുടിയേറ്റ തൊഴിലാളികളേയും ബിഹാറിലേക്ക് മടക്കി അയച്ചു. നിങ്ങള്‍ മൈലുകളോളം നടക്കുമ്പോള്‍ പ്രധാനമന്ത്രി മോദി എന്താണ് ചെയ്തിരുന്നത്? നിങ്ങള്‍ക്ക് അദ്ദേഹം ട്രെയിന്‍ ലഭ്യമാക്കിയോ?' രാഹുല്‍ ചോദിച്ചു.

രാഹുല്‍ ഗാന്ധിക്ക് മുമ്പ് റാലിയെ അഭിസംബോധന ചെയ്തത് മഹാഗഥ്ബന്ധന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ തേജസ്വി യാദവാണ്. താന്‍ അധികാരത്തിലെത്തുകയാണെങ്കില്‍ പത്തു ലക്ഷം സര്‍ക്കാര്‍ ജോലി ബിഹാര്‍ യുവജനങ്ങള്‍ക്ക് നല്‍കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. വാഗ്ദാനവും ആശംസയും ഏറ്റുവാങ്ങുന്ന ബിഹാര്‍ ജനത എന്താണ് തിരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്ന നിലപാട് എന്നറിയാന്‍ തിരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കണം എന്നുമാത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നാളെ പൊതു അവധി പ്രഖ്യാപിച്ചു  (2 minutes ago)

സര്‍ക്കാരിനെയും ആരോഗ്യവകുപ്പിനെയും പ്രശംസിച്ച് എസ്തര്‍ അനില്‍  (14 minutes ago)

വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച നാല് കിലോ കഞ്ചാവ് പിടികൂടി  (1 hour ago)

5420 പേര്‍ക്ക് കൂടി കോവിഡ്, 592 പേരുടെ ഉറവിടം അറിയില്ല  (1 hour ago)

സംസ്ഥാനത്ത് ഇന്ന് 5420 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 5149 പേര്‍ രോഗമുക്തി നേടി; 4693 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചു; 592 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല  (1 hour ago)

ട്യൂഷൻ സെന്ററുകളും പരിശീല കേന്ദ്രങ്ങളും തുറക്കാം  (1 hour ago)

പ്രതിഷേധത്തിനൊടുവില്‍ മുട്ടുമടക്കി സര്‍ക്കാര്‍: പോലീസ് നിയമഭേദഗതി ഓര്‍ഡിനന്‍സ് ഉടന്‍ റദ്ദാകും  (1 hour ago)

പ്രവാസികളുൾപ്പെടെ എല്ലാ താമസക്കാർക്കും കോവിഡ് പ്രതിരോധ വാക്സീൻ സൗജന്യം; സൗദിയുടെ പ്രഖ്യാപനത്തിൽ കണ്ണ് നിറഞ്ഞ് പ്രവാസലോകം, അവയുടെ സാമ്പത്തിക ബാധ്യത ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന് അധികൃതർ  (2 hours ago)

സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതി കണ്‍സല്‍ട്ടന്‍സി പണം തട്ടാനുള്ള തട്ടിപ്പ് ;ഗുരുതരമായ ആരോപണവുമായി രമേശ് ചെന്നിത്തല  (2 hours ago)

'തകരാറിലായ കിഡ്നികൾ! ഹൃദയത്തിനും പ്രശ്നങ്ങള്‍, ബിപി സ്ട്രോക്ക് വരാന്‍ 70 ശതമാനം സാധ്യത, 30 ശതമാനം മരണ സാധ്യതവരെയുണ്ടായിരുന്നു...' റാണ ദഗുബാട്ടി മനസ്സ് തുറക്കുന്നു  (3 hours ago)

ഭക്ഷണത്തിനിടെ വെള്ളംകുടിക്കാമോ ?  (3 hours ago)

നിവാര്‍ ചുഴലിക്കാറ്റ് തീരം തൊടാന്‍ മണിക്കൂറുകള്‍ മാത്രം; തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ അതീവജാഗ്രത, നിവാര്‍ ചുഴലിക്കാറ്റ് തീരം തൊടുന്നത് ബുധനാഴ്ച വൈകിട്ടോടെ  (3 hours ago)

കോവിഡ് ബാധിച്ച് പ്രവാസി മലയാളി ദുബായിൽ മരിച്ചു; ചെങ്ങന്നൂർ ചെറിയനാട് പുതുപ്പള്ളി മൂത്തേടത്ത് സ്വദേശിയാണ് മരിച്ചത്  (3 hours ago)

സീരിയൽ നടി ഗായത്രി അരുണിനെ അപകീർത്തിപ്പെടുത്തിയെന്ന് ഹർജി : കോടതി നേരിട്ട് തെളിവെടുക്കും  (3 hours ago)

പ്രവാസികളുടെ തോളിൽ കയ്യിട്ട് യുഎഇ; രാജ്യത്തെ ഉടമസ്ഥാവകാശ നിയമത്തില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തി കയ്യടി നേടി യുഎഇ, പ്രവാസി സംരംഭകര്‍ക്ക് പൂര്‍ണമായും ഉടമസ്ഥാവകാശമുള്ള കമ്പനി തുടങ്ങാൻ അനുമതി  (3 hours ago)

Malayali Vartha Recommends