Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...


കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു.. അഞ്ചുപേര്‍ അറസ്റ്റില്‍..കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു..

അമിത്ഷായോട് മുട്ടാന്‍ ചങ്കുറപ്പില്ലാത്ത ഇരട്ടചങ്കന്‍; സി.ബി.ഐ വെട്ടണം, പക്ഷേ ലാവലിന്‍ പണിയാകും; സി.ബി.ഐയെ സര്‍ക്കാര്‍ നിയന്ത്രിക്കണമെന്ന ആവശ്യവുമായി കോടിയേരി ബാലകൃഷ്ണന്‍; സി.പി.ഐക്കും അനുകൂല നിലപാട്; എന്നിട്ടും സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല

24 OCTOBER 2020 12:50 PM IST
മലയാളി വാര്‍ത്ത

സി.ബി.ഐ എന്നും സി.പി.എമ്മിന് വലിയ തലവേദനയാണ്. അതിപ്പോള്‍ ഭരണത്തിലിരുന്നാലും ഇല്ലെങ്കിലും അങ്ങനെ തന്നെയാണ്. അടുത്തിടെ ലൈഫ് മിഷന്‍ പദ്ധതിയില്‍ സി.ബി.ഐ അന്വേഷണം തടയാന്‍ തങ്ങളെകൊണ്ടു സാധിക്കുന്നതെല്ലാം പിണറായി സര്‍ക്കാര്‍ ചെയ്തു. എന്നിട്ടും കേസ് സി.ബി.ഐ അന്വേഷിക്കുകയാണ്. സംസ്ഥാന സര്‍ക്കാറിന്റെ അനുമതിയോ കോടതി വിധിയോ ഇല്ലാതെ സിബിഐ അന്വേഷണം ഏറ്റെടുത്തത്ത സംസ്ഥാന സര്‍ക്കാറിന് ശരിക്കും തിരിച്ചടിയായിരുന്നു. ഹൈക്കോടതിയെ സമീപിച്ചാണ് ഈ കേസില്‍ നിന്നും ഭാഗിക അനുകൂല്യം നേടിയെങ്കിലും ഇത് എത്രനാള്‍ തുടരുമെന്ന് ഉറപ്പില്ല. ഇതോടെയാണ് സി.ബി.ഐയെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരാനും ഓഡിനന്‍സ് കൊണ്ടുവരാനും സര്‍ക്കാര്‍ ആഗ്രഹിച്ചത്.

സംസ്ഥാനത്തെ കേസുകള്‍ അനുമതിയില്ലാതെ ഏറ്റെടുക്കുന്നത് തടയാന്‍ വേണ്ടി സര്‍ക്കാര്‍ സംസ്ഥാനത്ത് സിബിഐയെ വിലക്കുക എന്നതാണ് ലക്ഷ്യം. മഹാരാഷ്ട്ര, ബംഗാള്‍, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതിനോടകം തന്നെ ഇത്തരമൊരു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആ സംസ്ഥാനങ്ങളെ മാതൃകയാക്കണമെന്ന ആവശ്യം സിപിഎം സര്‍ക്കാറിന് മുന്നില്‍ വെച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ പരിധിയിലുള്ള കേസുകളില്‍ സിബിഐ നേരിട്ട് കേസെടുക്കുന്നത് വിലക്കി ഉത്തരവിറക്കുന്നകാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെയാണ് കഴിഞ്ഞ ദിവസം ഈ ആവശ്യം ഉന്നയിച്ചത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് രാഹുല്‍ഗാന്ധിപോലും പറഞ്ഞ പശ്ചാത്തലത്തില്‍ മുന്‍കൂര്‍ അനുമതി റദ്ദാക്കുന്നതിന്റെ നിയമവശം സര്‍ക്കാര്‍ പരിശോധിക്കണമെന്നാണ് കോടിയേരിയുടെ ആവശ്യം.

സിപിഐ.ക്ക് നേരത്തേ ഇതേ നിലപാടാണ്. എല്‍.ഡി.എഫ്. യോഗത്തില്‍ എല്ലാ ഘടകകക്ഷികളും ഇത്തരമൊരാശങ്ക പങ്കുവെച്ചിട്ടുണ്ട്. ഈ സഹാചര്യത്തില്‍ നേരത്തേ നല്‍കിയ അനുമതി പുനഃപരിശോധിക്കണം. രാഷ്ട്രീയ ആയുധത്തിന് അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്ന തോന്നലുണ്ടായപ്പോഴാണ് ബിജെപി ഇതര സര്‍ക്കാരുകളെല്ലാം ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഛത്തിസ്ഗഢ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളൊക്കെ സിബിഐ.ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യം കേരളവും പരിശോധിക്കേണ്ടതുണ്ടെന്ന് കോടിയേരി ആവശ്യപ്പെട്ടു. സംസ്ഥാനസര്‍ക്കരുകള്‍ വിലക്കിയാലും സിബിഐ. അന്വേഷിക്കുന്നതിന് വ്യവസ്ഥചെയ്ത കേസുകള്‍ ഏറ്റെടുക്കുന്നതിന് തടസ്സമുണ്ടാകില്ല. സര്‍ക്കാര്‍ ആവശ്യപ്പെടുന്ന കേസുകള്‍ സിബിഐക്ക് അന്വേഷിക്കാം. സര്‍ക്കാര്‍ ആവശ്യപ്പെടുന്ന കേസുകള്‍ ഏറ്റെടുക്കാതിരിക്കുകയും, മറ്റ് കേസുകള്‍ അന്വേഷിക്കുകയും ചെയ്യുന്നതാണ് പ്രശ്‌നം. ഇതൊരു പ്രശ്‌നം തന്നെയാണ്. അതാണ് മുന്‍കൂര്‍ അനുമതി പുനഃപരിശോധിക്കണമെന്ന് സിപിഎം നിര്‍ദേശിക്കാന്‍ കാരണം.

പക്ഷേ ആഗ്രഹമുണ്ടെങ്കിലും പിണറായി വിജയന്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് സിബിഐ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ നേരിട്ട് സിബിഐക്ക് കേസ് ഏറ്റെടുക്കാനുള്ള അനുമതി എടുത്തു കളഞ്ഞാല്‍ അത് അമിത്ഷായെ സ്വാഭാവികമായും കോപാകുലനാക്കും. ഈ സാഹചര്യത്തില്‍ ലാവലിന്‍ അടക്കമുള്ള കേസുകളില്‍ സിബിഐയെ ഉപയോഗിച്ച് സിപിഎമ്മിനെ പിടിക്കുമെന്ന ഭയവും സര്‍ക്കാറിനുണ്ട്. കേരളത്തിനെ നിരവധി രാഷ്ട്രീയ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കുന്നുണ്ട്. പെരിയ ഇരട്ടക്കൊല അടക്കം സിബിഐ അന്വേഷിക്കുന്നതിനെ എതിര്‍ത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിയമ പോരാട്ടത്തിലാണ് താനും. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സിബിഐയുടെ അനുമതി എടുത്തു കളയുന്നതിനെ ഭയക്കുന്നതും.

എന്നാല്‍ സംസ്ഥാനത്ത് സി.ബി.ഐയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അത്തരം ഓര്‍ഡിനന്‍സുകള്‍ പ്രാബല്യത്തിലുണ്ട്. കേരളത്തില്‍ അത്തരമൊരു സാഹചര്യമില്ലെന്നും സി.ബി.ഐ അവരുടെ പണിയെടുക്കട്ടെയെന്നുമാണ് പിണറായിയുടെ നിലപാട്. സി.ബി.ഐയെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഡല്‍ഹി സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമം അനുസരിച്ചാണു രാജ്യത്തെ അഴിമതിക്കേസുകള്‍ സിബിഐ അന്വേഷിക്കുന്നത്. ഇതിനു സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണമെന്നതിനാല്‍ കേരളം ഉള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളും പൊതു അനുമതി സിബിഐക്കു മുന്‍കൂട്ടി നല്‍കിയിട്ടുണ്ട്. ഈ അനുമതി പിന്‍വലിക്കാനാണ് കേരളം ഒരുങ്ങുന്നത്. മഹാരാഷ്ട്രയും ബംഗാളും അടക്കമുള്ളവര്‍ സിബിഐയെ നേരിട്ടത് സമാനമായ മാര്‍ഗ്ഗത്തിലൂടെയാണ്. ഈ മാര്‍ഗ്ഗം കേരളവും പയറ്റണമെന്നാണ് ഉയരുന്ന ആവശ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (5 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (6 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (6 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (7 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (7 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (8 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (8 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (8 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (8 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (9 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (9 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (9 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (9 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (10 hours ago)

KOZHIKODE കണ്ടെത്താനാവില്ലെന്ന് സന്ദേശം  (10 hours ago)

Malayali Vartha Recommends