Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

സി.പി.എമ്മിന് സി.ബി.ഐ വേണ്ട; വിമര്‍ശനവുമായി വി.മുരളീധരന്‍; വിശദീകരണവുമായി മന്ത്രിമാര്‍; കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെ ചുണ്ടികാട്ടി എ.കെ ബാലന്‍; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ ലിസ്റ്റ് നിരത്തി ബി.ജെ.പി; സര്‍ക്കാര്‍ നീക്കം അധാര്‍മികമെന്ന് രമേശ് ചെന്നിത്തല

24 OCTOBER 2020 04:34 PM IST
മലയാളി വാര്‍ത്ത

സി.ബി.ഐയെ ലൈഫ് മിഷന്‍ അന്വേഷണത്തില്‍ നിന്നും മാറ്റം. അതിനുള്ള തയ്യാറെടുപ്പിലാണ് സി.പി.എം സര്‍ക്കാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സര്‍ക്കാരിന് കത്ത് നല്‍കി. ഒപ്പം സി.പി.ഐയുടെ നിലപാടും സി.ബി.ഐയെ നിയന്ത്രക്കണം എന്നതാണ്. ഇതോടെ സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് തടയിടാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും രംഗത്ത് വന്നിരിക്കുകയാണ്. സര്‍ക്കാര്‍ എന്തിന് സി.ബി.ഐയെ പേടിക്കുന്നവെന്നതിന് കാരണം നിരത്തുകയാണ് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍. സിപിഎം നടത്തിയ തീവെട്ടിക്കൊള്ളകള്‍ ഒരു സ്വതന്ത്ര ഏജന്‍സി അന്വേഷിച്ചാല്‍ പുറത്തുവരും. അതാണ് സിബിഐ വിരോധത്തിന് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് കോടതിയില്‍ വാദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത് 34 ലക്ഷം രൂപയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഡല്‍ഹിയില്‍ നിന്ന് വലിയ ഫീസ് വാങ്ങുന്ന അഭിഭാഷകരെ ഇറക്കിയാണ് ചെറുപ്പക്കാരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎമ്മുകാര്‍ പ്രതിയായ അന്വേഷണത്തിന് തടസമുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം തടയാന്‍ സുപ്രീം കോടതിവരെ പോയിരിക്കുകയാണ്. ഹൈക്കോടതിയില്‍ അഭിഭാഷകന് ഹാജരാകാന്‍ ഒരുതവണ കൊടുത്തത് 25 ലക്ഷമാണ്. ഏറ്റവുമൊടുവില്‍ ലൈഫ് മിഷനിലെ അഴിമതിക്കെതിരായ വിഷയത്തില്‍ സിപിഎം പ്രതിരോധത്തിലായതാണ് ഇപ്പോഴത്തെ തീരുമാനത്തിന് പ്രേരണ ആയതും. യൂണിടാക്കിലെ ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞാണ് സിബിഐ പ്രതിചേര്‍ത്തിരിക്കുന്നത്. ലൈഫ് മിഷന്റെ ഒരു ഉദ്യോഗസ്ഥനെയും പ്രതി ചേര്‍ത്തിട്ടില്ല. എന്നാല്‍ അതിലും എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കോടതിയില്‍ പോയത്. സിബിഐ രാഷ്ട്രീയ പ്രേരിതമായാണ് അന്വേഷിക്കുന്നതെന്ന് സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും ബോധ്യമാകില്ലെന്നും മുരളീദരന്‍ പറഞ്ഞു.

ബംഗാളിലെ ശാരദാ ചിട്ടിതട്ടിപ്പ് കേസില്‍ 2014 ല്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് സീതാറാം യെച്ചൂരിയും ബുദ്ധദേവ് ഭട്ടാചാര്യയുമാണ്. ആന്ധ്രാപ്രദേശിലെ അമരാവതി ഭൂമിയിടപാട് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത് അവിടുത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയാണ്. 2019ലെ പൊള്ളാച്ചി പീഡനക്കേസിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് സിപിഎം പോളിറ്റ്‌ബ്യോറോ അംഗം ജി. രാമകൃഷ്ണനാണ്. 2014 ല്‍ സ്വാമി അസീമാനന്ദയ്‌ക്കെതിരായ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് സിപിഎം നേതാവായ ബസുദേവ് ആചാര്യ ആണെന്നും മുരളീധരന്‍ ചുണ്ടികാട്ടി.

അതെ സമയം വി മുരളീധരനന്റെ പ്രസ്താവന തള്ളി മന്ത്രി എ കെ ബാലന്‍ രംഗത്ത് വന്നു. മുരളീധരന് എന്തും പറയാമെന്നും നിയമപരമായി മാത്രമാണ് സംസ്ഥാനത്തിന്റെ ഇടപെടലെന്നും അദ്ദേഹം പറയുന്നു. ഏത് ഏജന്‍സിയെയും സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുവെന്നും, നിയമവിരുദ്ധമായി ഇടപെടുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ അത് ചോദ്യം ചെയ്യുന്നതെന്നും എ കെ ബാലന്‍ വിശദീകരിച്ചു. സ്വന്തം നിലക്കുള്ള സിബിഐ അന്വേഷണത്തെ വിലക്കാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. ലൈഫിലെ സിബിഐ അന്വേഷണമാണ് നീക്കത്തിന് കാരണമെന്ന് എ കെ ബാലന്‍ പറഞ്ഞു.

സിബിഐയെ വിലക്കാനുള്ള സിപിഎം നിര്‍ദ്ദേശത്തെ സിപിഐ പിന്തുണച്ചപ്പോള്‍ സര്‍ക്കാര്‍ ശ്രമം അഴിമതി മൂടിവെക്കാനാണെന്നാണ് കോണ്‍ഗ്രസ് വിമര്‍ശനം. സിബിഐ കേസെടുക്കുന്നത് വിലക്കാനുള്ള തീരുമാനം അധാര്‍മികമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ലൈഫ് കേസില്‍ മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ഈ തീരുമാനമെന്ന് ചെന്നിത്തല ആരോപിച്ചു. രാഷ്ട്രീയ പ്രേരിതമായ കേസുകളിലാണ് മറ്റ് സംസ്ഥാനങ്ങളില്‍ സിബിഐയെ വിലക്കുന്നത്. എന്നാല്‍ ലൈഫ് അഴിമതിക്കേസാണെന്ന് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി തന്നെയാണ് പ്രധാനമന്ത്രിക്ക് കത്തെഴുതി സ്വര്‍ണ്ണക്കടത്തടമുള്ള കേസുകള്‍ കേന്ദ്ര അന്വേഷിക്കണ ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീങ്ങുന്നുവെന്ന് വന്നപ്പോഴാണ് സിപിഎമ്മിന് ഹാലിളകിയത്. സിപിഎമ്മിന്റെ ആജ്ഞ അനുസരിച്ചു പ്രവര്‍ത്തിക്കുന്ന സിപിഐയും ഇതിനെ പിന്താങ്ങുന്നു. ഇത് ജനത്തോടുള്ള വെല്ലുവിളിയാണെന്നും അഴിമതിക്കേസ് അന്വേഷിക്കേണ്ടെന്ന തീരുമാനം ആത്മഹത്യാപരമാണ്. അഴിമതി മൂടിവയ്ക്കാനുള്ള വലിയ ശ്രമത്തിന്റെ ഭാഗമാണ് ഈ തീരുമാനം'. അതിനാണ് മുഖ്യമന്ത്രിയും ഇടത് മുന്നണിയും ശ്രമിക്കുന്നത്. തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ദേശീയ അന്വേഷണ ഏജന്‍സികള്‍ സംസ്ഥാനത്തെ വിവിധ കേസുകളില്‍ പിടിമുറുക്കുമ്പോഴാണ് സിബിഐയെ പടിക്ക് പുറത്താക്കാനുള്ള നടപടി. സിബിഐ അന്വേഷണത്തിന് കേരളം നല്‍കിയ പൊതു അനുമതി പിന്‍വലിക്കണമെന്ന ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം. ബംഗാള്‍, ഛത്തീസ്ഗഡ്, മഹാരാഷ്ട്രാ പോലുള്ള സംസ്ഥാനങ്ങള്‍ സിബിഐ അന്വേഷണത്തിനുള്ള പൊതു അനുമതി പിന്‍വലിച്ചത് മാതൃകയാക്കാനാണ് കേരളത്തിന്റെ ശ്രമം.

ദേശീയ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയപ്രേരിതമായി കേന്ദ്രം ഉപയോഗിക്കുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനവും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സിബിഐക്കുള്ള പൊതുഅനുമതി പിന്‍വലിച്ചതും വിമര്‍ശനങ്ങളെ നേരിടാന്‍ സിപിഎം ആയുധമാക്കുന്നു. എന്നാല്‍ കെപിസിസി സര്‍ക്കാര്‍ തീരുമാനത്തിനെതിരാണ്. പൊതു അനുമതി പിന്‍വലിക്കുന്നതില്‍ മന്ത്രിസഭാ തീരുമാനമെടുത്താല്‍ മതിയെന്നാണ് നിയമവകുപ്പ് വിശദീകരണം. ഉത്തരവിറങ്ങിയാല്‍ സിബിഐ അന്വേഷണം കോടതിയും സംസ്ഥാനസര്‍ക്കാറും ആവശ്യപ്പെടുന്ന കേസുകളില്‍ മാത്രമായി ചുരുങ്ങും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (1 hour ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (1 hour ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (2 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (2 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (2 hours ago)

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം  (3 hours ago)

സ്ത്രീയെയും പുരുഷനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (3 hours ago)

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല  (3 hours ago)

അമീബിക് മസ്തിഷ്‌ക ജ്വരം, ആദ്യം ചികിത്സാമാര്‍ഗരേഖ പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി  (3 hours ago)

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ആവശ്‌യം തള്ളി സുപ്രീംകോടതി  (4 hours ago)

ഗാസ ചാരക്കൂമ്പാരം  (4 hours ago)

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...  (4 hours ago)

പ്രധാനമന്ത്രിയുടെ എസ്പിജി അംഗമായ മലയാളി മരിച്ചു  (4 hours ago)

വയോധികയുടെ ചോദ്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും വിവാദത്തില്‍  (4 hours ago)

രണ്ട് ഇടത്തായി നാലുപേർ; കുട്ടികളെ കാണാനില്ല  (4 hours ago)

Malayali Vartha Recommends