Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...


യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...


ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...

സി.പി.എമ്മിന് വേണ്ടി കെ.ആര്‍ മീര; ഏഷ്യനെറ്റിലെ വിനു വി ജോണിനെതിരെ ഫെസ്ബുക്ക് പോസ്റ്റ്; കെ.ആര്‍ മീരയെ വിമര്‍ശിച്ച് സംവാദത്തില്‍ പങ്കെടുത്ത ശ്രജീത്ത് പണിക്കര്‍; ചര്‍ച്ചയിലെ അശ്ലീലം ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല

25 OCTOBER 2020 04:54 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ന്യൂസ് ചര്‍ച്ചക്കിടയില്‍ അശ്ലീല പരാമര്‍ശം നടത്തിയ സി.പി.എം നേതാക്കള്‍ക്കെതിരെ സമൂഹമാധ്യമങ്ങലിലും സമൂഹത്തിലും പ്രതിഷേധം ശക്തമാകുകയാണ്. ഇതിനിടെ ന്യൂസ് ചര്‍ച്ച നിയന്ത്രിച്ച മാധ്യമ പ്രവര്‍ത്തകര്‍ സി.പി.എം നേതാക്കളെ നിയന്ത്രിക്കാന്‍ സാധിക്കത്തതിലുള്ള തെറ്റില്‍ സമൂഹത്തിനോട് പരസ്യമായി തന്നെ മാപ്പു പറഞ്ഞു. ഇത് സി.പി.എമ്മിനെ സംബന്ധിച്ച് വലിയ ക്ഷീണമായി. വീണ്ടുമൊരു ബഹിഷ്‌കരണം സാധ്യമല്ലാത്തതുകൊണ്ട് സി.പി.എം പുതിയ തന്ത്രം പയറ്റുകയാണ് ഇതിന്റെ ഭാഗമായിയാണ് പ്രശസ്ത എഴുത്തുകാരി കെ.ആര്‍ മീര രംഗത്ത് വന്നിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. സുനിത ദേവദാസിനെതിരെ അശ്ലീല കമന്റെഴുതിയെന്ന ആരോപണവമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനു വി ജോണിനെതിരെ എഴുത്തുകാരി കെ ആര്‍ മീര രംഗത്ത് വന്നിരിക്കുന്നത്. യാസിര്‍ എടപ്പാളിനെ ന്യൂസ് അവറില്‍ 'വിളിച്ചിരുത്തി' എന്ന ഫേസ്ബുക്ക് പോസ്റ്റിലെ പരാമര്‍ശം വസ്തുതാപരമായി ശരിയല്ലെന്നുമുള്ള വിനു വി ജോണിന്റെ പ്രസ്താവനയ്ക്ക് മറുപടിയായിരുന്നു കെ ആര്‍ മീരയുടെ ഫേസ്ബുക്ക് പോസ്റ്റ്.

തന്നെക്കുറിച്ച് മുന്‍പ് ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ 'ഫാക്ച്വലി കറക്ട്' ആയിരുന്നോ എന്നായിരുന്നു കെ ആര്‍ മീരയുടെ ചോദ്യം. 'എഴുത്തുകാരിയെന്ന നിലയില്‍ വിനു എന്നെ ഇഷ്ടപ്പെടുന്നതായി പറഞ്ഞെങ്കിലും വിനുവിന്റെ ന്യൂസ് അവര്‍ എനിക്ക് ഇഷ്ടമല്ല എന്ന് വിഷമത്തോടെ പറയട്ടെ.' കെ ആര്‍ മീര തുറന്നടിച്ചു. 'ഇഷ്ടാനിഷ്ടങ്ങളും വ്യക്തിപരമായ താത്പര്യങ്ങളും പക്ഷപാതവും' പ്രകടിപ്പിക്കനുള്ള വേദിയല്ല പത്രവും ചാനലുമെന്ന് അവര്‍ കുറിച്ചു. ആ 'പരമമായ നിയമം വിനു ലംഘിക്കുകയാണ്' എന്നും ചാനലിന്റെയും വിനുവിന്റെയും വിശ്വാസ്യത വിനു വി ജോണ്‍ ഇല്ലാതാക്കിയെന്നും കെ ആര്‍ മീര ആരോപിച്ചു.

ഓഗസ്റ്റ് 14ന് ഏഷ്യാനെറ്റ് പ്രസിദ്ധീകരിച്ച വാര്‍ത്തയെക്കുറിച്ച് തനിക്ക് ചിലത് പങ്കുവെക്കാനുണ്ട് എന്നു പറഞ്ഞുകൊണ്ടായിരുന്നു കെ ആര്‍ മീര ചോദ്യങ്ങള്‍ ഉയര്‍ത്തിയത്. 'ചട്ടങ്ങള്‍ മറികടന്ന് കെ ആര്‍ മീരയ്ക്ക് എം ജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ നിയമനം' എന്ന വാര്‍ത്തയില്‍ തന്നെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വസ്തുതാപരമായി ശരിയാണോ എന്നാണ് കെ ആര്‍ മീര ചോദിക്കുന്നത്. 'നിയമനം' എന്ന വാക്ക് ഉപയോഗിച്ചത് ഫാക്ച്വലി കറക്ടായിരുന്നോ എന്ന് അവര് !ചോദിച്ചു. ശമ്പളമോ ആനുകൂല്യങ്ങളോ ില്ലാത്ത ബോര്‍ഡിലേയ്ക്കുള്ള 'നാമനിര്‍ദേശത്തെ'യാണ് ഏഷ്യാനെറ്റ് ന്യൂസ് 'നിയമനം' എന്ന് വിളിച്ചതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

തന്നെ 'അപകീര്‍ത്തിപ്പെടുത്തിയതിന്' ഒരു ഫോണ്‍ കോളിലൂടെയെങ്കിലും മാപ്പ് പറയാനുള്ള മര്യാദയും ഉത്തരവാദിത്തവും വിനുവോ ചാനല്‍ മേധാവി എം ജി രാധാകൃഷ്ണനോ കാണിച്ചില്ലെന്നും കെ ആര്‍ മീര ആരോപിച്ചു. യാസിര്‍ എടപ്പാള്‍ എഴുതി പ്രചരിപ്പിക്കുന്ന അശ്ലീല പോസ്റ്റുകളെപ്പറ്റിയും സ്ത്രീവിരുദ്ധതയെക്കുറിച്ചും അറിയാതെയാണോ വിനു ചര്‍ച്ച നടത്തിയെന്ന് കെ ആര്‍ മീര ചോദിച്ചു. 'ഒരാള്‍ക്കു വേണ്ടി ചര്‍ച്ച നടത്തുമ്പോള്‍ അയാളെ കുറിച്ച് മിനിമം ധാരണ പോലുമില്ലെങ്കില്‍ അതെന്തു തരം ജേണലിസമാണ്' അവര്‍ ചോദിച്ചു.


അതെ സമയം ഇക്കാര്യത്തില്‍ നോവലിസ്റ്റായ കെ ആര്‍ മീര എഴുതിയ കുറിപ്പിനെതിരെ ശ്രീജിത്ത് പണിക്കര്‍ രംഗത്തു വന്നു. താന്‍ കൂടി പങ്കെടുത്ത ചര്‍ച്ചയിലെ കെ ആര്‍ മീരയുടെ നിലപാടുകള്‍ക്കെതിരെയാണ് ശ്രീജിത്ത് പണിക്കരുടെ പോസറ്റ്. വിനു എങ്ങനെ ചര്‍ച്ച നയിക്കണമെന്ന് മീരയാണ് പറയേണ്ടതെങ്കില്‍, മീര ഏതൊക്കെ നോവല്‍ എഴുതണമെന്ന് വിനുവും പറയണം. അതാണല്ലോ തുല്യനീതി എന്നാണ് ശ്രീജിത്ത് ചോദിക്കുന്നത്.

ശ്രീജിത്ത് പണിക്കരുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ആരാച്ചാര്‍' എന്ന നോവല്‍ എഴുതിയ കെ ആര്‍ മീരയുടെ ഫേസ്ബുക്ക് പോസ്റ്റുകളും എന്നെക്കുറിച്ചുള്ള പരാമര്‍ശവും ഒക്കെ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ കുറിപ്പ്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വിനു വി ജോണ്‍ നയിച്ച ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ ഞാന്‍ പങ്കെടുത്തിരുന്നു. അതിലാണ് സിപിഎം പ്രതിനിധി വി പി പി മുസ്തഫ, യാസര്‍ അറഫാത്ത് എന്ന വ്യക്തിയുടെ അഥമമായ ഫേസ്ബുക്ക് കമന്റ് അതേപോലെ വായിച്ചത്. യാസറിന്റെ കമന്റിലെ സഭ്യതയായിരുന്നില്ല ചര്‍ച്ചാവിഷയം. ഇന്ത്യാക്കാരനായ ഒരാളെ വിദേശത്തുനിന്നും തിരികെ നാടുകടത്താന്‍ ഒരു സംസ്ഥാനമന്ത്രിക്ക് അധികാരമുണ്ടോ എന്നും അതിന് മന്ത്രി സ്വീകരിച്ച മാര്‍ഗം നിയമപരമാണോ എന്നതുമായിരുന്നു.

ചര്‍ച്ച കഴിഞ്ഞതോടെ മീര ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്: 'അശ്ലീലം നിറഞ്ഞ കമന്റുകള്‍ വായിക്കാന്‍ തയ്യാറായ സിപിഎം. പ്രതിനിധിയുടെ മാന്യതയില്ലായ്മയാണ് അതെഴുതിയ യാസിര്‍ എടപ്പാളിന്റെ സാന്നിധ്യത്തേക്കാള്‍ അവതാരകനെ അലട്ടിയത്.' അവാസ്തവമായ പ്രസ്താവനയാണിത്. കാരണം മുസ്തഫയെയും എന്നെയും കൂടാതെ പങ്കെടുത്തത് യൂത്ത് ലീഗില്‍ നിന്നും പി കെ ഫിറോസ്, യാസര്‍ അറഫാത്തിന്റെ പിതാവ് എ കെ എം അലി എന്നിവരാണ്. യാസര്‍ അറഫാത്തിന്റെ സാന്നിധ്യം ആ ചര്‍ച്ചയില്‍ ഉണ്ടായിരുന്നില്ല. എഴുതാന്‍ ആധാരമായ ചര്‍ച്ചയിടെ വിഡിയോ ഒരുവട്ടം കണ്ടിരുന്നെങ്കില്‍ മീരയ്ക്ക് ഈ അബദ്ധം സംഭവിക്കുമായിരുന്നില്ല.

ഈ വസ്തുത ഇന്നലെ ഞാന്‍ പങ്കെടുത്ത മറ്റൊരു ചര്‍ച്ചയ്ക്കു ശേഷം വിനു പ്രേക്ഷകരോട് പ്രസ്താവിക്കുകയും ചെയ്തു. ഇതിനുപിന്നാലെ മീര മറ്റൊരു പോസ്റ്റുമായി വന്നിട്ടുണ്ട്. അതാണ് ബഹുരസം. വിനുവിന്റെ ചര്‍ച്ചകള്‍ കാണാറില്ലെന്ന് സമ്മതിക്കുന്ന മീര പറയുന്നു, 'യാസറിന്റെ സാന്നിധ്യം' എന്നത് അയാളുടെ ദൃശ്യങ്ങളും രേഖകളും ആയിരുന്നെന്ന് യാസറിനു വേണ്ടി സംസാരിക്കാന്‍ അയാളുടെ പിതാവിനൊപ്പം മറ്റു രണ്ടു പേരെക്കൂടി കൊണ്ടുവന്നിരുന്നുവെന്ന് ഫിറോസും ഞാനും.

ഇതിനാണ് പറയുക, ഉരുണ്ടു മണ്ണില്‍ വീണാല്‍ അവിടെക്കിടന്ന് മണ്ണപ്പം ചുടുക എന്ന്. സാമാന്യബോധമുള്ളവര്‍ക്ക് 'സാന്നിധ്യ'മെന്ന വാക്കിന്റെ അര്‍ത്ഥമറിയാം. യാസര്‍ അറഫാത്തിന്റെ ദൃശ്യങ്ങള്‍ കാണിക്കുന്നതാണ് അയാളുടെ സാന്നിധ്യമെങ്കില്‍, അയാളുടെ പേര് നിരവധി തവണ പറയുകയും അയാളുടെ ദൃശ്യം ചേര്‍ക്കുകയും ചെയ്ത മീരയുടെ പോസ്റ്റിലും അയാളുടെ സാന്നിധ്യമാണെന്ന് പറയേണ്ടിവരുമല്ലോ!
ലീഗുകാരന്‍ ആയ യാസര്‍ അറഫാത്തിന്റെ ചെയ്തികളെ ന്യായീകരിക്കാന്‍ ചര്‍ച്ചയില്‍ അയാളുടെ പിതാവോ ലീഗിന്റെ പ്രതിനിധിയോ പോലും മുതിര്‍ന്നില്ല. ഞാനും അയാളെ ഒരു തരത്തിലും ന്യായീകരിച്ചില്ല എന്നു തന്നെയല്ല, അയാളുടെ മനോവൈകൃതത്തേക്കള്‍ വൈകൃതം ഉള്ളവര്‍ക്ക് മാത്രമേ അയാളുടെ പോസ്റ്റ് പരസ്യമായി വായിക്കാന്‍ കഴിയൂ എന്നാണ് പറഞ്ഞതും. അയാള്‍ ചെയ്ത കുറ്റം നാട് കടത്താന്‍ പര്യാപ്തമാണോ, ആണെങ്കില്‍ അതിനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെ എന്ന നിയമവശമാണ് ഞാന്‍ സംസാരിച്ചത്. മീരയുടെ പ്രശ്‌നം നിസ്സാരമാണ് ചര്‍ച്ച കണ്ടില്ല, അതില്‍ നടന്നത് എന്തെന്ന് ഊഹിച്ചു, പോസ്റ്റ് ഇട്ടു, അബദ്ധമായി.

അതെങ്ങനെ ഏതാനും ആഴ്ചകള്‍ക്കു മുന്‍പ്, എംജി സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ നിന്നും രാജി പ്രഖ്യാപിച്ചുകൊണ്ട് മീര ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു: 'ഞാന്‍ അപേക്ഷിച്ചിട്ടില്ലെങ്കിലും എനിക്കു കിട്ടിയതായി ചാര്‍ത്തിത്തന്നതും ഇതുവരെ എനിക്ക് അറിയിപ്പു ലഭിച്ചിട്ടില്ലാത്തതുമായ ഈ ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനത്തില്‍നിന്നു ഞാന്‍ രാജി വച്ചതായി മാധ്യമസുഹൃത്തുക്കളെ അറിയിച്ചു കൊള്ളുന്നു.'' അതായത് നിയമിക്കപ്പെട്ടിട്ടില്ലാത്ത സ്ഥാനത്തു നിന്നും രാജിവച്ചത്രേ! ഉദാഹരണത്തിന്, എന്റെ റെസിഡന്‍സ് അസോസിയേഷന്റെ സെക്രട്ടറി ഞാനല്ല, മറ്റൊരാളാണ് എന്നു കരുതുക. എന്നാലും സെക്രട്ടറി സ്ഥാനത്തു നിന്നും ഞാന്‍ രാജിവച്ചെന്നു കരുതുക; അതുപോലെ! അതെങ്ങനെ സാധിക്കും എന്നൊന്നും ചോദിക്കരുത്, അതിനൊക്കെ മീരയ്ക്ക് മേല്പറഞ്ഞതു പോലുള്ള യുക്തിയുണ്ടാവും. വാര്‍ത്തകളിലെ 'നിയമനം' എന്ന വാക്കിന്റെ 'സാന്നിധ്യം' ഒക്കെ നിയമനമായി കരുതാമല്ലോ!

ഇതിലും രസം അതല്ല. മുസ്തഫ വായിച്ച യാസര്‍ അറഫാത്തിന്റെ കമന്റല്ല അയാളെ നാടുകടത്താനുള്ള ഇടപെടലിനു കാരണം എന്നതാണ്. അയാള്‍ ജലീലിനെതിരായി എഴുതി എന്നതാണ് ആരോപിക്കപ്പെടുന്ന കുറ്റമെന്ന് അയാളും കുടുംബവും മാധ്യമങ്ങളോട് പറയുന്നുണ്ട്. ആ പോസ്റ്റ് അല്ലല്ലോ മുസ്തഫ വായിക്കാന്‍ ശ്രമിച്ചത്. യാസര്‍ അറഫാത്ത് ഒരു സ്ത്രീവിരുദ്ധനാണെന്നും അയാള്‍ നാടുകടത്തപ്പെടാന്‍ സര്‍വധാ യോഗ്യനാണെന്നും ഉള്ള ധ്വനിയില്‍ ആണല്ലോ അയാളുടെ കമന്റ് വായിക്കപ്പെട്ടത്. അങ്ങനെയാണോ നാട്ടിലെ നിയമസംവിധാനം പ്രവര്‍ത്തിക്കുന്നത്, മീര?

വിനു എങ്ങനെ ചര്‍ച്ച നയിക്കണമെന്ന് മീരയാണ് പറയേണ്ടതെങ്കില്‍, മീര ഏതൊക്കെ നോവല്‍ എഴുതണമെന്ന് വിനുവും പറയണം. അതാണല്ലോ തുല്യനീതി.

പറയാനുള്ളത് ഇതാണ്: യാസറിന്റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ചയെന്ന താങ്കളുടെ പ്രസ്താവന തിരുത്തുക; കാരണം, അത് അവാസ്തവമാണ്. യാസറിനു വേണ്ടി സംസാരിക്കാന്‍ ഞാന്‍ പോയെന്ന വാദം തിരുത്തുക; കാരണം, അത് അസംബന്ധമാണ്. കാളപെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയര്‍ എടുക്കുന്നവര്‍ക്ക് ഇതൊരു പാഠമാവണം.

കയറിനെ കുറിച്ച് പറഞ്ഞപ്പോഴാണ് വീണ്ടും ആരാച്ചാരെക്കുറിച്ച് ഓര്‍ത്തത്. ആരാച്ചാര്‍ ചെയ്യുന്നത് നിയമവിധേയമായ കൊലപാതകമാണ്; വിഷം നിറഞ്ഞ ക്യാപ്‌സൂള്‍ സ്വമേധയാ കഴിച്ചുമരിക്കുന്നതിന് ആത്മഹത്യ എന്നാണ് പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വീണ്ടും വിജയത്തില്‍...  (9 minutes ago)

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച്  (45 minutes ago)

സംസ്ഥാനത്ത് നാളെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.... സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു  (1 hour ago)

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ ജീപ്പില്‍ നിന്ന് വീണു മരിച്ചു  (1 hour ago)

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമ  (1 hour ago)

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (6 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (6 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (6 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (6 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (7 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (7 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (7 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (7 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (7 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (7 hours ago)

Malayali Vartha Recommends