Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

മടിയില്‍ കനമില്ലാത്തവര്‍, ധര്‍മ്മ യുദ്ധം നടത്തുന്നവര്‍, തുക്കിലേറാന്‍ തയ്യാറായിരിക്കുന്നവര്‍.... ശിവശങ്കറിന്റെ അറസ്റ്റില്‍ ഉറക്കം നഷ്ടപ്പെടുന്നവര്‍; ഇതു വഴിതിരിവ്; പോയിന്റ് ഓഫ് കോണ്‍ടാക്റ്റിന്റെ കോണ്‍ടാക്റ്റില്‍ ലിസ്റ്റില്‍ പൊളിച്ചടക്കുന്ന അന്വേഷണ എജന്‍സികള്‍

28 OCTOBER 2020 05:07 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്റെ അറസ്റ്റ് കേരള രാഷ്ട്രീയത്തില്‍ വരുത്താന്‍ പോകുന്ന കോളിളക്കങ്ങള്‍ ചെറുതല്ല. ഇതിനോടകം തന്നെ ശിവശങ്കറില്‍ എല്ലാ പഴിയും ചാരി രക്ഷപ്പെടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമം തുടങ്ങിയെങ്കിലും അത് അങ്ങനെ പറഞ്ഞ് ഒഴിയാന്‍ സാധിക്കുന്ന ഒരു ബന്ധമല്ലെന്ന് സി.പി.എമ്മിലെ ന്യായീകരണ തൊഴിലാളികള്‍ക്കും അറിയാം. അതുകൊണ്ടു തന്നെ എ.കെ.ജി സെന്ററില്‍ നിന്നും വീരം കൂടി ക്യാപ്‌സ്യൂളുമായി ആയിരിക്കും ചാനല്‍ ചര്‍ച്ചയില്‍ ഇന്ന് സി.പി.എം നേതാക്കള്‍ എത്തുക. അങ്ങനെയെങ്കില്‍ ഇന്നത്തെ ചാനല്‍ ചര്‍ച്ചകള്‍ അഡല്‍സ് ഒള്ളി ആകാനാണ് സാധ്യത. കാരണം അവര്‍ക്ക് പ്രതിരോധിക്കേണ്ടത് സ്വന്തം മുഖ്യമന്ത്രിയെയും പാര്‍ട്ടി സെക്രട്ടറിയെയും മന്ത്രിമാരെയും അവരുടെ മകളെയും എല്ലാമാണ്. എം ശിവശങ്കര്‍ വാ തുറക്കുന്നതിന് അനുസരിച്ച് വണ്‍ ടു ത്രി മുറക്ക് ഓരോ നേതാക്കളാണ് അന്വേഷണ എജന്‍സിയുടെ ചക്രവ്യൂഹത്തില്‍ പെട്ടുകൊണ്ടിരിക്കും.

പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരിക്കുമ്പോള്‍ നടത്തിയ സ്വര്‍ണ്ണക്കടത്തിനാണ് ശിവശങ്കറെ ഇഡി കസ്റ്റഡിയില്‍ എടുത്തത്. മുഖ്യമന്ത്രിയുടെ തലവേദന തുടങ്ങുന്നു എന്നാണ് ശിവശങ്കറിന്റെ കസ്റ്റഡി നല്‍കുന്ന സൂചന. ഇനിയും മൂന്നു പേര്‍ കേന്ദ്ര ഏജന്‍സികളുടെ ലിസ്റ്റിലുണ്ട്. കേന്ദ്ര ഏജന്‍സിയുടെ ലിസ്റ്റിലുള്ള ഒന്നാമനായ ശിവശങ്കര്‍ ആണ് അറസ്റ്റില്‍ ആകുന്നത്. ഇത് മുന്നില്‍ കണ്ടു തന്നെയാവണം കേന്ദ്രമന്ത്രി വി. മുരളിധരന്‍ ഇത് വെറും തുടക്കമാണെന്ന അഭിപ്രായം രേഖപ്പെടുത്തിയത്. മന്ത്രി കെ.ടി. ജലീല്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി, കാരാട്ട് റസാഖ് എംഎല്‍എ എന്നിവര്‍ ഈ ലിസ്റ്റിലുണ്ട്. ലിസ്റ്റിലുള്ള ഇവരുടെ കൂടി കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ തുടങ്ങിയാല്‍ സര്‍ക്കാരിന് മുന്നിലുള്ള പ്രതിസന്ധിയും മുഖ്യമന്ത്രിക്ക് ഉള്ള തലവേദനയും അധികരിക്കും. ശിവശങ്കറിന്റെ കസ്റ്റഡിയില്‍ ഉള്ള ചോദ്യം ചെയ്യല്‍ വേളയില്‍ ശിവശങ്കറിന് എല്ലാം ഓര്‍മ്മ വന്നാല്‍ എല്ലാം വെളിപ്പെടുത്തിയാല്‍ മുഖ്യമന്ത്രിയും ചോദ്യം ചെയ്യപ്പെടലിന്റെ നിഴലില്‍ ആകും.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ച് മുഖ്യമന്ത്രിയാണ് സ്വപ്‌നയെ പരിചയപ്പെടുത്തിയത് എന്ന മൊഴി കേന്ദ്ര ഏജന്‍സികള്‍ക്ക് ശിവശങ്കര്‍ നല്‍കിയിട്ടുണ്ട്. യുഎഇ കോണ്‍സുലേറ്റുമായുള്ള പോയിന്റ് ഓഫ് കോണ്‍ടാക്റ്റ് തന്നെയാണ് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത് എന്ന് ശിവശങ്കര്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ കൂടുതല്‍ കാര്യങ്ങള്‍ മൊഴിയില്‍ പറഞ്ഞിട്ടില്ല. ഇനിയുള്ള ചോദ്യം ചെയ്യലില്‍ കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞാല്‍ അത് മുഖ്യമന്ത്രിയിലേക്കും അന്വേഷണം നീളാന്‍ പര്യാപ്തമാകും. സ്വര്‍ണ്ണക്കടത്തും കള്ളപ്പണ ഇടപാടുമാണ് ശിവശങ്കറിന്റെ പേരില്‍ ചാര്‍ജ് ചെയ്യാന്‍ പോകുന്ന കേസുകള്‍. ശിവശങ്കറിനെ സസ്‌പെന്ഡ് ചെയ്തിരുന്നു എന്നത് മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ ആകുന്നില്ല. പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരിക്കെ സ്വര്‍ണ്ണക്കടത്തിനു നേതൃത്വം നല്‍കുക എന്നത് സര്‍ക്കാരിനെ തന്നെ പ്രതിക്കൂട്ടില്‍ ആക്കുകയാണ്. മുഖ്യമന്ത്രിയുടെ അതിവിശ്വസ്തന്‍ ആയിരുന്നു ശിവശങ്കര്‍ എന്നും ഓര്‍ക്കേണ്ടതുമുണ്ട്. ഭരണസിരാകേന്ദ്രം സ്വര്‍ണ്ണക്കടത്തിനു താവളമാകുക എന്ന അവിശ്വസനീയ സംഭവത്തിനാണ് സെക്രട്ടറിയെറ്റ് സാക്ഷ്യം വഹിച്ചത്.

അന്താരാഷ്ട്ര ബന്ധങ്ങളുള്ള സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ സൂത്രധാരകയായ സ്വപ്‌നാ സുരേഷ് മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്ഥിരം സന്ദര്‍ശകയും ആയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറിയിറങ്ങിക്കൊണ്ടിരിക്കുന്ന സ്വപ്‌നയും സരിത്തും ഇപ്പോള്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലാണ്. ഈ അറസ്റ്റ് മാത്രമല്ല മന്ത്രി കെ.ടി.ജലീലും ചോദ്യം ചെയ്യലിന്റെയും അറസ്റ്റിന്റെയും നിഴലിലാണ്. സി ആപ്റ്റ് വഴി നടന്ന സ്വര്‍ണ്ണക്കടത്തില്‍ എന്‍ഐഎയും കസ്റ്റസും ഇഡിയുമെല്ലാം ലക്ഷ്യമാക്കുന്നത് ജലീലിനെയാണ്. ശിവശങ്കര്‍ കടന്നുപോന്ന വഴിയിലൂടെ തന്നെയാണ് ചോദ്യം ചെയ്യല്‍ കാര്യത്തില്‍ ജലീലും കടന്നുപോന്നത്. എന്‍ഐഎയും ഇഡിയും കസ്റ്റംസ്‌മെല്ലാം ജലീലിനെ ചോദ്യം ചെയ്തു കഴിഞ്ഞിട്ടുമുണ്ട്. ശിവശങ്കര്‍ കസ്റ്റഡിയില്‍ ആയതോടെ ജലീലിനെതിരെ നടപടികള്‍ ശക്തമാക്കും എന്ന സൂചനകള്‍ അന്വേഷണ ഏജന്‍സികളുടെ ഭാഗത്ത് നിന്നും വന്നിട്ടുണ്ട്. നിരന്തര ചോദ്യം ചെയ്യലിന് ജലീല്‍ വിധേയനായി കഴിഞ്ഞിട്ടുണ്ട്. ശിവശങ്കര്‍ മുന്നില്‍ ഉള്ളതിനാല്‍ ജലീലിന്റെ കാര്യത്തില്‍ മെല്ലെപ്പോക്ക് ആണ് വന്നത്. സി ആപ്റ്റ് വഴി നടന്ന സ്വര്‍ണ്ണക്കടത്തില്‍ ജലീലിനു ക്ലീന്‍ ചിറ്റ് നല്‍കാന്‍ കസ്റ്റസും ഇഡിയും തയ്യാറായിട്ടില്ല. ശിവശങ്കറിന്റെ അറസ്റ്റ് ഓടെ ജലീലിനെതിരെയുള്ള നടപടികള്‍ അന്വേഷണ ഏജന്‍സികള്‍ ശക്തമാക്കും.

കാരാട്ട് റസാഖ് എംഎല്‍എ.ക്കും സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒഴിഞ്ഞുമാറാന്‍ കഴിയില്ല. സ്വര്‍ണ്ണക്കടത്ത് കേസില്‍ കൊഫെപോസെ ചുമത്തപ്പെട്ടിട്ടുള്ള സന്ദീപും ചോദ്യം ചെയ്യല്‍ വേളയില്‍ സന്ദീപിന്റെ ഭാര്യ നല്‍കിയ മൊഴിയും കാരാട്ട് റസാഖിന് എതിരാണ്. കാരാട്ട് റസാഖിനു വേണ്ടിയാണ് സ്വര്‍ണം കടത്ത് നടത്തുന്നത് എന്നാണ് സന്ദീപിന്റെ ഭാര്യ സൗമ്യ കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരിക്കുന്നത്. ഒരിക്കലും കാരാട്ട് റസാഖിന്റെ പേര് പറയരുത് എന്നാണ് റമീസ് പറഞ്ഞത് എന്നാണ് സന്ദീപിന്റെ ഭാര്യയുടെ മൊഴി. കൊടുവള്ളിയിലുള്ള കാരാട്ട് റസാഖിനും ഫൈസലിനും വേണ്ടിയാണ് റമീസ് സ്വര്‍ണം കടത്തുന്നത്. സ്വപ്‌നയുടെ ഒത്താശയോടുകൂടിയാണ് സ്വര്‍ണക്കടത്തെന്നും മൊഴിയില്‍ പറയുന്നുണ്ട്. ഇതോടെ ചോദ്യം ചെയ്യല്‍ ലിസ്റ്റിലേക്ക് കാരാട്ട് റസാഖ് കൂടി എത്തിപ്പെടുകയാണ്. ഇതുകൊണ്ട് തന്നെയാണ് ശിവശങ്കറിന്റെ അറസ്റ്റ് പിണറായി സര്‍ക്കാരിനെയും സിപിഎം നേതൃത്വത്തെയും ഭയപ്പെടുത്തുകയും പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നത്.

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും തന്റെ ഐ.ടി സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നി സ്ഥാനങ്ങള്‍ ഉപയോഗിച്ച് ശിവശങ്കര്‍ സ്വപ്‌നയെക്കാള്‍ ചിലപ്പോല്‍ സഹായിച്ചിരിക്കുക മുഖ്യമന്ത്രിയുടെ മകള്‍ വീണയെ ആയിരിക്കും. വീണയുടെ കമ്പനി നേടിയ എല്ലാ വളര്‍ച്ചക്കും മുഖ്യമന്ത്രിയെ പോലെ തന്നെ ശിവശങ്കറും കാരണക്കാരാനാണ്. അങ്ങനെ എങ്കില്‍ പിണറായിയുടെ മകളിലേക്കും അന്വേഷണം എത്തും. കസ്റ്റംസല്ല ഇ.ഡിയാണ് ഇപ്പോള്‍ ശിവശങ്കറിനെ അറസ്റ്റു ചെയ്തിരിക്കുന്നത്. അതുകൊണ്ടു തന്നെ സ്വര്‍ണക്കടത്തിന് പുറമേ അനധികൃത സമ്പാദനം മുഴുവന്‍ ചോദ്യം ചെയ്യപ്പെടും. ഇത് സി.പി.എമ്മിനെ സംബന്ധിച്ച് വലിയ തലവേദനയാകുമെന്ന കാര്യത്തില്‍ സംശയമില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (8 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (10 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (10 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (10 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (11 hours ago)

ദൃശ്യങ്ങൾ പുറത്ത്  (11 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (11 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (11 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (11 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (13 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (13 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (14 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (14 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (14 hours ago)

Malayali Vartha Recommends