Widgets Magazine
16
Jan / 2021
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യു. പ്രതിഭ എം.എല്‍.എ ഒഴിവാക്കി; കായംകുളത്ത് സി.പി.എമ്മിനുള്ളില്‍ പോര് രൂക്ഷം; പുതിയ വിവാദം മുട്ടേല്‍പാലത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട്; വിവാദമായതോടെ സി.പി.എമ്മിന്റെ എഫ്ബി പേജില്‍ നിന്നും പോസ്റ്റ് പിന്‍വലിച്ചു; പിന്നില്‍ സീറ്റു മോഹികളെന്ന് ആരോപണം


ബിജു പ്രഭാകാറിനെതിരെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പ്രതിഷേധം; സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച്ച പ്രതിഷേധം നടത്തുമെന്ന് ഐ.എന്‍.ടി.യു.സി; പ്രതിഷേധത്തില്‍ സര്‍ക്കാര്‍ അനുകൂല സംഘടനയും ഭാഗമാകുന്നു


പാലക്കാട് പട്ടാമ്പിയിൽ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ കൃഷി സ്ഥലത്ത് പുല്ല് മുളയ്ക്കാതിരിക്കാന്‍ വിരിച്ച പോളിത്തീന്‍ ഷീറ്റിനടിയില്‍ കണ്ടെത്തിയത് ; അമ്പരന്ന് നാട്ടുകാർ


കരിപ്പൂര്‍ കള്ളക്കടത്ത് കേസ് അന്വേഷണത്തിന് അനുമതി തേടി സി.ബി.ഐ; സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി; കേസ് അന്വേഷണം വൈകുന്നത് പ്രതികള്‍ അവസരമാക്കുന്നു; സി.ബി.ഐക്കുള്ള പൊതു അനുമതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചതിന് ശേഷമുള്ള ആദ്യ സി.ബി.ഐ കേസ്


ആരോടും അധികം സംസാരിക്കാറില്ലായിരുന്നു... വീട്ടില്‍ തര്‍ക്കങ്ങളോ മറ്റ് അസ്വഭാവികതകളോ ഉണ്ടായിരുന്നില്ല.. ഒരാള്‍ക്ക് ഒറ്റയ്ക്ക് സ്വയം കഴുത്തും, കൈ ഞരമ്പുകളും മുറിക്കാനാകില്ല; ആതിരയുടെ മരണത്തില്‍ സംശയം ഉണ്ടെന്നാരോപിച്ച് ഭര്‍തൃപിതാവ്

ഇ.ഡി കേസിൽ ശിവശങ്കർ അഞ്ചാം പ്രതി! 7ദിവസത്തേക്ക് ഇ ഡി കസ്റ്റഡിയിൽ.... ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ല എന്നു പറയുന്നത് ശരിയല്ല... തുടർച്ചയായ ചോദ്യം ചെയ്യൽ ഒഴിവാക്കണം... ആയുർവേദ ചികിത്സ ഉറപ്പാക്കണം! ശിവശങ്കർ ജഡ്‌ജിക്ക് അരികിലെത്തിയശേഷം കോടതിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ....

29 OCTOBER 2020 11:17 AM IST
മലയാളി വാര്‍ത്ത

More Stories...

കരിപ്പൂര്‍ കള്ളക്കടത്ത് കേസ് അന്വേഷണത്തിന് അനുമതി തേടി സി.ബി.ഐ; സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി; കേസ് അന്വേഷണം വൈകുന്നത് പ്രതികള്‍ അവസരമാക്കുന്നു; സി.ബി.ഐക്കുള്ള പൊതു അനുമതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചതിന് ശേഷമുള്ള ആദ്യ സി.ബി.ഐ കേസ്

ആരോടും അധികം സംസാരിക്കാറില്ലായിരുന്നു... വീട്ടില്‍ തര്‍ക്കങ്ങളോ മറ്റ് അസ്വഭാവികതകളോ ഉണ്ടായിരുന്നില്ല.. ഒരാള്‍ക്ക് ഒറ്റയ്ക്ക് സ്വയം കഴുത്തും, കൈ ഞരമ്പുകളും മുറിക്കാനാകില്ല; ആതിരയുടെ മരണത്തില്‍ സംശയം ഉണ്ടെന്നാരോപിച്ച് ഭര്‍തൃപിതാവ്

ഒരു വെറൈറ്റി തൊഴിലവസരം; പിസ തിന്ന് നെറ്റ്ഫ്ലിക്സ് കാണാൻ നൽകും ശമ്പളം, അതും 36,500 രൂപ! ജോലിക്ക് അപേക്ഷിക്കുന്നവർ ചെയ്യേണ്ടത് ഇത്രമാത്രം

13 വയസുകാരനെ ആദ്യം നിര്‍ബന്ധിത ലിംഗമാറ്റ ശസ്ത്രക്രിയ വിധേയമാക്കി; പിന്നീട് വര്‍ഷങ്ങളോളം കൂട്ടബലാത്സംഗം ചെയ്തു; പുറലോകം അറിയിയുന്നത് കുട്ടി രക്ഷപ്പെട്ട് വനിതാ കമ്മീഷന് മുന്നില്‍ എത്തിയപ്പോള്‍; കുട്ടിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ഇങ്ങനെ; സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു

ഉമ്മന്‍ചാണ്ടിയുടെ പദവി; ഡല്‍ഹി ചര്‍ച്ച നിര്‍ണായകം; കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഉമ്മന്‍ചാണ്ടി; രമേശ് ചെന്നിത്തലക്ക് വെല്ലുവിളിയാകും; കോണ്‍ഗ്രസിലെ അഴിച്ചുപണി ഇങ്ങനെ; ഉമ്മന്‍ചാണ്ടിക്ക് അനുകൂലമാകുന്ന ഘടകങ്ങള്‍ ഇവയാണ്

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ 7ദിവസത്തേക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറ‌ക്‌ടറേറ്റ് കസ്റ്റഡിയിൽ. ശിവശങ്കറിനെ അഞ്ചാംപ്രതിയാക്കി കൊണ്ടുളള കുറ്റപത്രം എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ സമർപ്പിച്ചു. അതേസമയം ശിവശങ്കറിന് ഗുരുതരമായ നടുവേദനയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. കസ്റ്റഡി അപേക്ഷയെ എതിർക്കുന്നില്ലെന്നും ശിവശങ്കറിന്റെ അഭിഭാഷകൻ പറഞ്ഞു. ജില്ലാ കോടതിയിൽ നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്. ശിവശങ്കർ ജഡ്‌ജിക്ക് അരികിലെത്തി അദ്ദേഹത്തോട് സംസാരിച്ചു. ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ല എന്നു പറയുന്നത് ശരിയല്ല. തുടർച്ചയായ ചോദ്യം ചെയ്യൽ ഒഴിവാക്കണം. ആയുർവേദ ചികിത്സ ഉറപ്പാക്കണമെന്നും ശിവശങ്കർ കോടതിയിൽ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനായി ഇ.ഡി. തയ്യാറാക്കിയ അറസ്റ്റ് മെമ്മോയിലെ വിശദാംശങ്ങള്‍ പുറത്ത് വന്നിരുന്നു.

ഒക്ടോബര്‍ പതിനഞ്ചിന് നടന്ന ചോദ്യം ചെയ്യലില്‍ സ്വപ്ന ആവശ്യപ്പെട്ടതുപ്രകാരം കസ്റ്റംസിനെ ബന്ധപ്പെട്ടതായി ശിവശങ്കര്‍ സമ്മതിച്ചിട്ടുണ്ടെന്ന് അറസ്റ്റ് മെമ്മോ വ്യക്തമാക്കുന്നു. ഇതില്‍ നിന്നും സ്വപ്ന ചെയ്ത കുറ്റകൃത്യത്തില്‍ ശിവശങ്കറിനുളള പങ്ക് വ്യക്തമാണ്. ഇത് പദവി ദുരുപയോഗം ചെയ്തതിന് തെളിവാണ്. 2019-20 കാലയളവില്‍ 21 തവണയാണ് ഇത്തരത്തില്‍ ഇടപാട് നടന്നിട്ടുളളത്. ഇതിലെല്ലാം ശിവശങ്കറിന്റെ സഹായമുണ്ടായിട്ടുണ്ട്. കുറ്റകൃത്യമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് കടത്തിന് കൂട്ടുനിന്നതെന്നതിലൂടെ കളളപ്പണ ഇടപാടില്‍ ശിവശങ്കറും കുറ്റക്കാരനാണ്. നയതന്ത്ര ബാഗേജിലൂടെ 14.82 കോടി രൂപ വിലവരുന്ന 30 കിലോഗ്രാം സ്വര്‍ണം കടത്തിയതിന് സരിത് പി.എസ്, സ്വപ്ന പ്രഭ സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനം തടയുന്ന നിയമപ്രകാരം സെക്ഷന്‍ 16,17, 18 വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു.

ഈ കേസിന്റെ ഇതുവരെയുളള അന്വേഷത്തില്‍ നിന്ന് സരിത്ത്.പി.എസ്, സ്വപ്ന സുരേഷ്, ഫൈസല്‍ ഫരീദ്, സന്ദീപ് നായര്‍ എന്നിവര്‍ കുറ്റം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തില്‍ സ്വപ്നയുടെ മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് തുടങ്ങിയവയില്‍ നിന്നും ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചിരുന്നു. ഇതില്‍ നിന്നും കണ്ടെത്തിയ വാട്സാപ്പ് ചാറ്റുകളില്‍ നയതന്ത്ര ബാഗേജ് പരിശോധന കൂടാതെ വിട്ടുനല്‍കാനായി കസ്റ്റംസ് അധികൃതരോട് ആവശ്യപ്പെടണമെന്ന് ശിവശങ്കറിനോട് സ്വപ്ന ആവശ്യപ്പെടുന്നുണ്ടെന്ന് അറസ്റ്റ് മെമ്മോ പറയുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനോട് പണമിടപാടുകള്‍ കൈകാര്യം ചെയ്യുന്നതിനായി സ്വപ്നയെ സഹായിക്കാനായി ശിവശങ്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തികമായി നല്ല നിലയില്‍ അല്ലാതിരുന്ന സ്വപ്നയെ നല്ല ജോലി ലഭിക്കുന്നതിന് സഹായിച്ചിട്ടുളളതായി ശിവശങ്കര്‍ സമ്മതിച്ചിട്ടുണ്ട്.

വേണുഗോപാല്‍ സമര്‍പ്പിച്ച വാട്സാപ്പ് ചാറ്റില്‍ സ്വപ്നയുടെ ബാങ്ക്ലോക്കറിലെ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വേണുഗോപാല്‍ ശിവശങ്കറുമായി പങ്കുവെച്ചിരുന്നുവെന്ന് വ്യക്തമാണെന്നും അറസ്റ്റ് മെമ്മോയില്‍ പറയുന്നു. സി.എയുമൊത്തുള്ള സ്വപ്‌നയുടെ ജോയിന്റ്‌ അക്കൗണ്ടിലെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്തിരുന്നതായി ശിവശങ്കറിന്റെ പ്രവൃത്തികളില്‍നിന്ന് വ്യക്തമാണ്. സി.എയെ സ്വപ്‌നയ്ക്ക് പരിചയപ്പെടുത്തിയത് ശിവശങ്കറാണ്. സ്വപ്‌നയുടെ സാമ്പത്തിക കാര്യങ്ങളില്‍ ശിവശങ്കറിന് താല്‍പര്യമുണ്ടായിരുന്നു. എന്‍.ഐ.എ. സ്വപ്‌നയുടെ ലോക്കറില്‍നിന്ന് പിടിച്ചെടുത്ത പണത്തിന്റെ കാര്യത്തില്‍ ഉള്‍പ്പെടെയാണിത്. ഒരുപക്ഷെ ഈ പണം ശിവശങ്കറിന്റേതാകാനും സാധ്യതയുണ്ട്. കേരളത്തില്‍ വളരെ വലിയ സ്വാധീനമുള്ള വ്യക്തിയാണ് ശിവശങ്കര്‍. കുറ്റകൃത്യത്തിലൂടെ സമാഹരിച്ച പണം വിനിയോഗിച്ചതിനെ കുറിച്ചും ഒളിപ്പിച്ചുവെച്ചതും അടക്കം അറിയാന്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിന് ശിവശങ്കറിനെ കസ്റ്റഡിയില്‍ കിട്ടേണ്ടത് അത്യാവശ്യമാണ്.

ഇതുവരെ നടത്തിയ അന്വേഷണത്തിന്റെയും സമാഹരിച്ച തെളിവുകളുടെയും അടിസ്ഥാനത്തില്‍, നിയമവിരുദ്ധ പ്രവര്‍ത്തനത്തിലൂടെ വലിയ അളവില്‍ പണം സമാഹരിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കാന്‍ നിരവധി അവസരം നല്‍കിയിരുന്നു. എന്നാല്‍ നിസ്സഹകരിക്കുന്ന നിലപാടാണ് ശിവശങ്കര്‍ സ്വീകരിച്ചത്. ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറുകയോ വഴിതെറ്റിക്കുന്ന മറുപടികള്‍ നല്‍കുകയോ ചെയ്തു. സത്യം പറയാന്‍ ശിവശങ്കര്‍ തയ്യാറാകുന്നില്ല. ഇതുവരെ ശേഖരിച്ച തെളിവുകളുടെയും പി.എം.എല്‍.എ. നിയമത്തിലെ സെക്ഷന്‍ 50 പ്രകാരം വിവിധ വ്യക്തികളില്‍നിന്ന് എടുത്ത മൊഴികളുടെയും അടിസ്ഥാനത്തില്‍, ശിവശങ്കര്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയിട്ടുണ്ടെന്ന് വ്യക്തമാണെന്നും അറസ്റ്റ് മെമ്മോ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരവാദിത്തം നിര്‍വഹിക്കാതെ മാനേജ്‌മെന്റ് തൊഴിലാളികളെ അടച്ചാക്ഷേപിക്കുന്നത് ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറലാണെന്ന് എളമരം കരീം  (6 minutes ago)

മദ്യം വാങ്ങാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ നടപ്പാക്കിയ ബെവ്ക്യൂ ആപ്പ് റദ്ദാക്കി  (28 minutes ago)

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ മദ്യം കഴിക്കാമോ?  (36 minutes ago)

ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 5011 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 68,416; ഇതുവരെ രോഗമുക്തി നേടിയവര്‍ 7,70,768, കഴിഞ്ഞ 24 മണിക്കൂറിനിടെ 64,908 സാമ്പിളുകള്‍ പരിശോധിച്ചു, ഇന്ന്  (2 hours ago)

യുഎഇയിൽ റെക്കോർഡ് കടന്ന് പ്രതിദിനരോഗികൾ; ഇന്ന് പുതിയതായി 3,432 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം  (3 hours ago)

വാക്സിൻ എത്തി ..പക്ഷെ വിപണിയിൽ പലതരം വാക്സിനുകൾ .  (3 hours ago)

'പ്രിയപ്പെട്ടവന്റെ ചേതനയറ്റ നെറ്റിയില്‍ അന്ത്യചുംബനം നല്‍കുന്ന നജിലയെ കേരളം മറക്കില്ല. ഹഖിന്റെ കുഞ്ഞ് ജീവിക്കും. അനാഥനായല്ല, കേരളത്തിലെ ഡിവൈഎഫ്‌ഐ സഖാക്കളുടെ അകെ മകനായി അവന്‍ വളരും...' വൈറലായി കുറിപ്പ്  (3 hours ago)

യു. പ്രതിഭ എം.എല്‍.എ ഒഴിവാക്കി; കായംകുളത്ത് സി.പി.എമ്മിനുള്ളില്‍ പോര് രൂക്ഷം; പുതിയ വിവാദം മുട്ടേല്‍പാലത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട്; വിവാദമായതോടെ സി.പി.എമ്മിന്റെ എഫ്ബി പേജില്‍ നിന്നും പോസ്റ്റ്  (3 hours ago)

'അങ്കിളിനു പറ്റുമെങ്കിൽ മാത്രം സഹായിച്ചാൽ മതി. ഇങ്ങനെയൊരു സാഹചര്യത്തിൽ ഇത് പോലെയൊരു കമന്റിടാൻ കഴിഞ്ഞെങ്കിൽ അങ്കിളിന്റെ തൊലിക്കട്ടിയും മോശമാണെന്നു ഞാൻ കരുതുന്നില്ല...' പരിഹസിച്ചയാൾക്ക് കിടിലൻ മറുപടി നൽ  (4 hours ago)

'പുരുഷന്റെ 'വയറ്റിലൂടെ മനസ്സിലേക്കെത്താനുള്ള' വഴികള്‍ സ്ത്രീകള്‍ തങ്ങളുടെ ഇഷ്ടങ്ങളും, ജീവിതവും കൂടി അടുപ്പിലിട്ടു കത്തിച്ചുണ്ടാക്കേണ്ട സ്ഥലം. സ്ത്രീയുടെ ലോകം. അവളുടെ സ്വാതന്ത്ര്യത്തിന്റെ അതിര്...' വൈറ  (4 hours ago)

ബിജു പ്രഭാകാറിനെതിരെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പ്രതിഷേധം; സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച്ച പ്രതിഷേധം നടത്തുമെന്ന് ഐ.എന്‍.ടി.യു.സി; പ്രതിഷേധത്തില്‍ സര്‍ക്കാര്‍ അനുകൂല സംഘടനയും ഭാഗമാകുന്നു  (4 hours ago)

'ദേ ..ഒരു അത്ഭുതം ..ലോകത്തിലെ ഏറ്റവും മികച്ച നടന്‍ സന്തോഷ് പണ്ഡിറ്റ്' തന്റെ പേര് സേര്‍ച്ച്‌ ചെയ്താല്‍ ലോകത്തെ ഏറ്റവും മികച്ച നടനെന്ന് വരുമെന്ന് സന്തോഷ് പണ്ഡിറ്റ്, ശ്രദ്ധേയമായി കുറിപ്പ്  (4 hours ago)

'അയ്യോ...മുൻകരുതലുകളെ കാറ്റിൽ പറത്താനും പുളകം കൊള്ളാനും ഒന്നുമായില്ല. അതിന്‌ സമൂഹത്തിലെ വലിയൊരു ശതമാനം ആളുകൾ വാക്‌സിനെടുക്കണം. ഘട്ടം ഘട്ടമായി നമ്മൾ അവിടേക്ക്‌ എത്തിക്കൊണ്ടിരിക്കുന്നതേയുള്ളൂ...' ഡോക്ടർ  (4 hours ago)

കാമുകനൊപ്പം സ്‌കൂട്ടറില്‍ ഉല്ലാസയാത്ര നടത്തിയ ഭാര്യയെ ഭര്‍ത്താവ് കൈയോടെ പിടികൂടി; പിന്നീട് സംഭവിച്ചത്; യുവതി ഒരു കുട്ടിയുടെ മാതാവാണ്; കാമുകനായ യുവാവ് വിവാഹിതനും ഒരുകുട്ടിയുടെ പിതാവുമാണ്; യുവതിയെ സ്വീക  (5 hours ago)

പാലക്കാട് പട്ടാമ്പിയിൽ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ കൃഷി സ്ഥലത്ത് പുല്ല് മുളയ്ക്കാതിരിക്കാന്‍ വിരിച്ച പോളിത്തീന്‍ ഷീറ്റിനടിയില്‍ കണ്ടെത്തിയത് ; അമ്പരന്ന് നാട്ടുകാർ  (5 hours ago)

Malayali Vartha Recommends