Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

കാല്‍ നൂറ്റാണ്ടിനു ശേഷം പ്രതി സ്വയം മുന്നോട്ടുവന്നു, 'ഞാന്‍ ഒരാളെ കൊന്നതിനെക്കുറിച്ച് ഏറ്റുപറയാന്‍ ആഗ്രഹിക്കുന്നു'... അന്വേഷണം എങ്ങുമെത്താതെ എഴുതിത്തള്ളിയ കേസില്‍ വഴിത്തിരിവ്

26 NOVEMBER 2020 06:40 AM IST
മലയാളി വാര്‍ത്ത

അമേരിക്കയിലെ ജോര്‍ജിയയില്‍ലെ ഒരു ഹോട്ടലില്‍ വെയിറ്ററായിരുന്ന ക്രിസ്റ്റഫറിനെ 1995 ഏപ്രില്‍ 26 മുതല്‍ കാണാതായി. പിന്നീട് തലയ്ക്കു വെടിയേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പകുതി മുങ്ങിയ നിലയില്‍ കാറും കണ്ടെത്തി. അന്വേഷണം തകൃതിയായി നടന്നെങ്കിലും യാതൊരു തുമ്പും കിട്ടിയില്ല. സംശയത്തിന്റെ നിഴലില്‍ പോലും ആരും ഉണ്ടായില്ല. സാക്ഷികളും. ആയുധം പോലും കണ്ടെടുക്കാന്‍ കഴിയാതെ വന്നതോടെ കേസ് അവസാനിക്കുകയായിരുന്നു.

ഈ മാസം 18-ന് അമേരിക്കയിലെ ജോര്‍ജിയയിലുളള ഡിക്കേറ്ററില്‍ പൊലീസ് ഡിക്ടറ്റീവ് ആയ സീന്‍ മുഖാദമിന്  ഒരു ഫോണ്‍ കോള്‍ വന്നു. 'വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ ഒരാളെ കൊന്നതിനെക്കുറിച്ച് ഏറ്റുപറയാന്‍ ആഗ്രഹിക്കുന്നു'-ഇതായിരുന്നു മറുവശത്തുനിന്നുള്ള വാചകം. ജോണി ഡ്വയിറ്റ് വിറ്റഡ് എന്നയാളാണ് ഡിക്കേറ്റര്‍ പൊലീസിലേക്ക് വിളിച്ചത്. 1995 ഏപ്രിലില്‍ നഗരത്തിന് പുറത്ത് വനപ്രദേശത്ത് വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ ക്രിസ്റ്റഫര്‍ ആല്‍വിന്‍ ഡെയ്ലി എന്ന 26-കാരനെ കൊന്നത് താനാണെന്നു ജോണി പറഞ്ഞു. ഇതോടെ 25 വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു. അന്വേഷണം എങ്ങുമെത്താതെ എഴുതിത്തള്ളിയ കേസില്‍ കൊലയാളി തന്നെ തുമ്പുമായി പൊലീസിനെ തേടിയെത്തി.

എന്നാല്‍ ഏതു വര്‍ഷമാണ് കൊല നടത്തിയതെന്ന് 53-കാരനായ ജോണിക്ക് ഓര്‍മയുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ മേഖലയില്‍ 1980 മുതല്‍ നടന്ന എല്ലാ കൊലപാതകങ്ങളെക്കുറിച്ചുമുള്ള വിവരം അന്വേഷണ സംഘം പരിശോധിച്ചു. തുടര്‍ന്ന് ജോണി പറഞ്ഞതുമായി സാമ്യമുള്ള കേസുകള്‍ വേര്‍തിരിച്ച് കൃത്യമായ വര്‍ഷം കണ്ടെത്തി. പിന്നീട് സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളയാള്‍ക്കു മാത്രം ഉത്തരം നല്‍കാന്‍ കഴിയുന്ന ചോദ്യങ്ങള്‍ ഉന്നയിച്ചു. ഇതിനും ശരിയുത്തരം കിട്ടിയതോടെ സീനും മറ്റ് ഉദ്യോഗസ്ഥരും ജോണിയെ നേരില്‍ കാണാന്‍ തീരുമാനിച്ചു. അവരെ ജോണ്‍ സംഭവം നടന്ന സ്ഥലത്തെത്തിച്ച് കാര്യങ്ങള്‍ വിശദീകരിച്ചു.

25 വര്‍ഷങ്ങള്‍ക്കു മുമ്പ് അതേ സ്ഥലത്ത് ടെന്നെസി നദിയിലാണ് ക്രിസ്റ്റഫറിന്റെ വാഹനം ആക്സിലേറ്ററില്‍ കല്ല് കെട്ടി പകുതി മുങ്ങിയ നിലയില്‍ കണ്ടെത്തിയിരുന്നത്. വാഹനത്തിന്റെ വിവരങ്ങള്‍ കൂടി നല്‍കിയതോടെ ജോണി പറയുന്നത് സത്യമാണെന്ന് അനേഷണ സംഘത്തിനു ബോധ്യപ്പെട്ടു.

എന്തിനാണ് ജോണി ക്രിസ്റ്റഫറിനെ കൊന്നതെന്നു വെളിപ്പെടുത്താന്‍ സീന്‍ തയാറായില്ല. ഗുരുതരമായ ശ്വാസകോശ അര്‍ബുദം ബാധിച്ച ജോണി, മരിക്കുന്നതിനു മുമ്പ് തന്റെ മനസിലെ ഭാരം ഇറക്കിവയ്ക്കാന്‍ വേണ്ടിയാണ് കൊലക്കുറ്റം ഏറ്റുപറഞ്ഞതെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

കേസ് ഒരിക്കലും തെളിയില്ലെന്നു കരുതിയിരുന്ന ക്രിസ്റ്റഫറിന്റെ കുടുംബത്തിനും ആശ്ചര്യമായിരുന്നു ജോണിയുടെ ഏറ്റുപറച്ചില്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (7 minutes ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (10 minutes ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (16 minutes ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (18 minutes ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (27 minutes ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (34 minutes ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (58 minutes ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (1 hour ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (1 hour ago)

INDIA കരുതലോടെ ഇന്ത്യ  (1 hour ago)

സ്റ്റേജിൽ കയറി പൊട്ടിത്തെറിച്ച് രാജി പ്രഖ്യാപിച്ച് ശ്വേത മേനോൻ.. ഭരണസമിതി ഒന്നടങ്കം രാജിവെച്ചു; രാജി അവിശ്വാസം നേരിടാതെ  (1 hour ago)

ജര്‍മ്മന്‍ പാസ്പോര്‍ട്ടിനായി വന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് വെറും 11 യൂറോയ്ക്ക് ബി1 സര്‍ട്ടിഫിക്കറ്റുകള്‍ വില്‍പനയ്ക്ക്  (1 hour ago)

നാട്ടിൽ വന്നാൽ വിവാഹം..! പിന്നാലെ മലയാളി യുവാവ് സൗദിയിൽ തൂങ്ങി മരിച്ചു..! പ്രവാസികൾ അറിഞ്ഞോ  (1 hour ago)

THREE WARSHIPS ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റി മൂന്ന് യുദ്ധക്കപ്പലുകൾ  (1 hour ago)

ഓസ്‌ട്രേലിയയിലേക്ക് കുടിയേറണോ? വിസ നടപടികളെ കുറിച്ച് വിശദമായി അറിയാം .. വിസയ്ക്ക് അപേക്ഷിക്കേണ്ട വിധം  (1 hour ago)

Malayali Vartha Recommends