സിനിമാ ജീവിതത്തിന്റെ വാര്ഷികത്തോടൊപ്പം വ്യക്തിജീവിതത്തിലെ മറ്റൊരു പ്രധാന ദിവസവും ഇന്നാണ്... എന്റെ അശ്വതിയെ ഒപ്പം കൂട്ടിയ ദിവസം; ജയറാമിന്റെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽമീഡിയ...
മുപ്പത്തിമൂന്ന് വര്‍ഷം മുന്‍പ് ഇതുപോലെയൊരു ഫെബ്രുവരി 18നായിരുന്നു ആദ്യമായി ക്യാമറയ്ക്കു മുന്നില്‍ നടന് ജയറാം വന്നു നിന്നത്.
പദ്മരാജന് സംവിധാനം ചെയ്ത 'അപരന്' എന്ന ചിത്രത്തിലെ മുഖ്യവേഷം അവതരിപ്പിക്കാനായിരുന്നു ഇത്.
പിന്നീട് വര്‍ഷങ്ങള്‍ നീണ്ട സിനിമാജീവിതത്തില്‍ നിരവധി ഉയര്‍ച്ച താഴ്ചകളുണ്ടായി.
സിനിമാ ജീവിതത്തിന്റെ വാര്ഷികത്തോടൊപ്പം വ്യക്തിജീവിതത്തിലെ മറ്റൊരു പ്രധാനദിനവും ഇന്ന് ജയറാം ആഘോഷിക്കുകയാണ്.
ഭാര്യയായ പാര്‍വതിയെ (അശ്വതിയെ) ഒപ്പം കൂട്ടിയ ദിനവുമാണ് ഇന്ന്. ഈ രണ്ട് സന്തോഷവും നടന് ഇന്ന് ആരാധകരുമായി പങ്കുവയ്ക്കുകയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ.
ഗുരുതുല്യനായി കണക്കാക്കുന്ന സംവിധായകന് പദ്മരാജന് ശ്രദ്ധാഞ്ജലിയും പോസ്റ്റിലൂടെ ജയറാം അര്‍പ്പിക്കുന്നു.
https://www.facebook.com/Malayalivartha