Widgets Magazine
24
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


സങ്കടക്കാഴ്ചയായി... പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...

പാതിവ്രത്യം തെളിയിക്കാന്‍ ഭർത്താവിന്റെ അറ്റകൈ പ്രയോഗം... സംഭവത്തിന്റെ ദൃശ്യങ്ങള്‍ യുവാവ് മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു! കരഞ്ഞു നിലവിളിക്കുന്ന ഭാര്യയുടെ വീഡിയോ വൈറലായതോടെ കിട്ടിയത് മുട്ടൻപണി! ഭര്‍ത്താവ് അറസ്റ്റില്‍

24 FEBRUARY 2021 01:01 PM IST
മലയാളി വാര്‍ത്ത

പാതിവ്രത്യം തെളിയിക്കാന്‍ ഭാര്യയുടെ കൈ തിളച്ച എണ്ണയില്‍ മുക്കാന്‍ നിര്‍ബന്ധിച്ച ഭര്‍ത്താവിനെതിരേ മഹാരാഷ്ട്ര പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം യുവതി ഭര്‍ത്താവിനോട് വഴക്കിട്ട് വീട്ടില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു. നാലു ദിവസത്തിന് ശേഷമാണ് ഇവര്‍ തിരികെ എത്തിയത്.

ബസ് കാത്തുനിന്നപ്പോള്‍ രണ്ടുപേര്‍ തന്നെ തട്ടിക്കൊണ്ടുപോയെന്നും നാലുദിവസം ബന്ദിയാക്കിയെന്നും സ്ത്രീ പറഞ്ഞു. എന്നാല്‍ ഭാര്യയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ ഭര്‍ത്താവ് തയ്യാറായില്ല.

തുടര്‍ന്നാണ് പാതിവൃത്യം തെളിയിക്കാന്‍ കൈ തിളച്ച എണ്ണയില്‍ മുക്കാന്‍ നിര്‍ബന്ധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈലില്‍ പകര്‍ത്തി. സമൂഹമാധ്യമങ്ങളില്‍ വീഡിയോ വന്‍തോതില്‍ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി.

അവര്‍ അവളെ ഒന്നും ചെയ്തില്ലെന്നും പറയുന്നു. എന്റെ ഭാര്യ സത്യമാണോ പറയുന്നതെന്ന് അറിയണം. അതിനുവേണ്ടിയാണ് ഇത് ചെയ്യുന്നതെന്ന്' ഭര്‍ത്താവ് വിഡിയോയില്‍ പറയുന്നുണ്ട്. തിളച്ച എണ്ണയില്‍ കൈമുക്കിയതോടെ ഭാര്യ കരയുന്നതും കൈ പച്ചവെള്ളത്തില്‍ മുക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു.

ഇന്ത്യയിൽ ഗാർഹിക പീഡനം വളരെ കൂടുതലാണ് ഇപ്പോൾ. ശാരീരിക ആക്രമണമോ പ്രഹരമോ (അടിക്കുക, തൊഴിക്കുക, കടിക്കുക, തള്ളിമാറ്റുക, പിടിച്ചുവെക്കുക, കൈകൊണ്ട് അടിക്കുക, എറിയുക, തുടർച്ചയായ പ്രഹരങ്ങൾ ഏൽപ്പിക്കുകയോ അങ്ങനെ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയോ ചെയ്യുക, ലൈംഗിക പീഡനം/ ബലാത്സംഗം, നിയന്ത്രിക്കുകയോ ആധിപത്യം സ്ഥാപിക്കുകയോ ചെയ്യുക, വിരട്ടിയൊതുക്കുക, നിരന്തരം ഒളിച്ച് പിന്തുടരുക (stalking), പെട്ടെന്ന് തിരിച്ചറിയാനാവാത്ത പീഡനം (ഉദാ, അവഗണന) എന്നിവയും സാമ്പത്തിക സ്രോതസ്സ് തടയുക എന്നിവ ഗാർഹിക പീഡനത്തിന്റെ പലരൂപങ്ങളാണ്.

അപകടത്തിൽപ്പെടുത്തുക, ബലം പ്രയോഗിച്ച് എന്തെങ്കിലും ചെയ്യിക്കുക, തട്ടിക്കൊണ്ടുപോവുക, നിയമവിരുദ്ധമായി തടവിൽ വെക്കുക, അതിക്രമിച്ച് കയറുക, നിരന്തരം ഉപദ്രവിക്കുക എന്നിവയും ഗാർഹിക പീഡനത്തിൽ പെടുന്നു.

ഭയപ്പെടുത്തുക, വേദനിപ്പിക്കുക, മുറിവേൽപ്പിക്കുക, മറ്റു ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുക, ശാരീരിക അപകടം ഉണ്ടാക്കുക എന്നീ ലക്ഷ്യങ്ങളോടെ ചെയ്യുന്ന ശാരീരിക ഇടപെടലുകൾ ആണ് ശാരീരിക പീഡനത്തിൽ വരുന്നത്.

 

ഭീഷണി, വിരട്ടൽ, നിയന്ത്രിക്കൽ, ഒറ്റപ്പെടുത്തൽ, നിയന്ത്രണത്തിലൂടെ വ്യക്തി സ്വാതന്ത്ര്യത്തിന് തടസ്സങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ മറ്റു പീഡനസ്വഭാവങ്ങളുടെ മൂർദ്ധന്യാവസ്ഥയിലാവാം ശാരീരിക പീഡനം സംഭവിക്കുന്നത്.

വൈദ്യസഹായം നിഷേധിക്കുക, ഉറങ്ങാൻ അനുവദിക്കാതിരിക്കുക, നിർബന്ധമായി മരുന്നുകളോ മദ്യമോ കഴിപ്പിക്കുക എന്നിവയും ശാരീരിക പീഡനമാണ്. ഇരയെ വൈകാരികമായി ആക്രമിക്കാനായി കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ മുറിവേൽപ്പിക്കുന്നതും ശാരീരിക അതിക്രമത്തിൽപ്പെടും.

പുരുഷന്മാർ കൊല്ലപ്പെടുന്ന കേസുകളേക്കാൾ സ്ത്രീകളുടെ കൊല്ലപ്പെടുന്ന കേസുകളിൽ വലിയൊരുപങ്കും ഗാർഹിക പീഡനത്തിന്റെ ഭാഗമായി സംഭവിക്കുന്നതാണ്.

അമേരിക്കയിലെ സ്ത്രീകളുടെ കൊലപാതകങ്ങളിൽ അൻപത് ശതമാനവും നിലവിലുള്ള പങ്കാളിയോ മുൻ പങ്കാളിയോ ആണ് പ്രതി.

ഇംഗ്ലണ്ടിൽ കൊലചെയ്യപ്പെടുന്ന പുരുഷന്മാരിൽ 6 ശതമാനം അടുത്ത പങ്കാളിയുടെ കയ്യാൽ കൊലചെയ്യപ്പെടുമ്പോൾ സ്ത്രീകളുടെ കാര്യത്തിൽ ഇത് 37 ശതമാനമാണ്.

ക്യാനഡ, ആസ്ത്രേലിയ, സൌത്ത് ആഫ്രിക്ക, ഇസ്രായേൽ, അമേരിക്ക എന്നിവിടങ്ങളിൽ 40 ശതമാനത്തിനും 70 ശതമാനത്തിനും ഇടയിൽ സ്ത്രീകൾ അടുത്ത പങ്കാളികളാൽ കൊലചെയ്യപ്പെടുന്നു.

ലോകാരോഗ്യസംഘടനയുടെ കണക്കു പ്രകാരം ആഗോളതലത്തിൽ ഏതാണ്ട് 38% സ്ത്രീകളുടെ കൊലപാതകങ്ങളും അടുത്ത പങ്കാളികളാണ് ചെയ്യുന്നത്.

ഗർഭിണിയായിരിക്കുമ്പോൾ ഒരു സ്ത്രീ പീഡിപ്പിക്കപ്പെടാൻ കൂടുതൽ സാദ്ധ്യതയുണ്ട്. മുൻപേ നിലനിൽക്കുന്ന പീഡനം ഗർഭകാലത്ത് അമ്മയുടെയും ഗർഭസ്ഥ ശിശുവിന്റെയും ആരോഗ്യത്തെയും ഗുരുതരമായി ബാധിക്കാവുന്ന തരത്തിൽ കൂടുതൽ തീവ്രമാവുകയും ചെയ്യും.

ജനിക്കാനിരിക്കുന്ന തന്റെ കുഞ്ഞിനെ അപായപ്പെടുത്താൻ ആഗ്രഹിക്കാത്ത പീഡകൻ ഗർഭകാലത്ത് അല്പം പിൻവലിയാനും സാദ്ധ്യതയുണ്ട്. പ്രസവത്തിനു ശേഷം ഉടനുള്ള കാലയളവിൽ ഗാർഹിക പീഡനത്തിൽ നിന്നുള്ള അപകടസാദ്ധ്യത കൂടുന്നു.

ആസിഡ് ആക്രമണങ്ങൾ ആക്രമണത്തിന്റെ തീവ്രതയേറിയ രൂപമാണ്. അന്ധതയും സ്ഥിരമായ വടുക്കളും ഉൾപ്പെടെ ഗുരുതരമായ ഹാനിവരുന്ന തരത്തിൽ ഇരയുടെ മുഖത്തിനു നേരെ ആസിഡ് എറിഞ്ഞ് പരിക്കേൽപ്പിക്കുന്നു.

ലൈംഗിക ബന്ധത്തിനായുള്ള അഭ്യർഥനയോ പ്രണയാഭ്യർഥനയോ നിരസിക്കുന്ന സ്ത്രീകൾക്കെതിരെയുള്ള പ്രതികാരമായി ധാരാളമായി പ്രയോഗിക്കപ്പെടുന്ന ആക്രമണമാണിത്.

മദ്ധ്യപൂർവേഷ്യയിലും ലോകത്തിന്റെ മറ്റുഭാഗങ്ങളിലും നടക്കുന്ന ആസൂത്രണം ചെയ്യപ്പെട്ട ഗാർഹിക കൊലപാതകങ്ങളാണ് ദുരഭിമാനക്കൊലകൾ. ഇര കുടുംബത്തിന്റെയോ സമുദായത്തിന്റെയോ അഭിമാനം തകരാൻ കാരണമായി എന്ന വിശ്വാസമാണ് ദുരഭിമാനക്കൊലയ്ക്ക് കാരണം.

കുടുംബം നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് സമ്മതിക്കാതിരിക്കുക, ലൈംഗിക അതിക്രമത്തിന് ഇരയാവുക, വിവാഹമോചനം ആവശ്യപ്പെടുക, ആരോപിക്കപ്പെടുന്ന പരപുരുഷഗമനം എന്നീ കുറ്റങ്ങളാണ് ദുരഭിമാനക്കൊലയിലേക്ക് നയിക്കുന്നത്.

 

ലോകത്തിന്റെ ചില ഭാഗങ്ങളിൽ, വിവാഹരാത്രിയിൽ കന്യകയല്ലെന്ന് കണ്ടുപിടിക്കപ്പെട്ടാൽ നവവധു ക്രൂരമായ ആക്രമണങ്ങൾക്കും ദുരഭിമാനക്കൊലയ്ക്കും വിധേയയാകും.

നവവധുവിനെ തീവെച്ചു കൊല്ലുന്നതും സ്ത്രീധനക്കൊലപാതകങ്ങളും വിവാഹത്തിനു ശേഷം സ്ത്രീധന സംബന്ധമായി ഭർത്താവിന്റെയും ബന്ധുക്കളുടെയും അതൃപ്തിക്ക് ഇരയാകുന്നതു കാരണം ഉണ്ടാകുന്ന കൊലകളാണ്.

സ്ത്രീധന പീഡനം തെക്കേ ഏഷ്യയിൽ, പ്രത്യേകിച്ച് ഇന്ത്യയിൽ ആണ് കൂടുതലായി നടക്കുന്നത്. ദേശീയ ക്രൈം റിക്കോർഡ്സ് ബ്യൂറോയുടെ കണക്കു പ്രകാരം 2011 ഇൽ 8618 സ്ത്രീധന മരണങ്ങൾ ഇന്ത്യയിൽ നടന്നു. പക്ഷെ അനൌദ്യോഗിക കണക്കുകൾ ഇതിന്റെ മൂന്നിരട്ടിയോളം വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്ദേഭാരത് ട്രെയിന്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍  (1 hour ago)

അന്ത്യകര്‍മ്മങ്ങള്‍ക്കിടയില്‍ ഒരു തര്‍ക്കത്തിന് മുതിരാതെ മക്കള്‍: ശ്രീനിവാസന്റെ അന്ത്യകര്‍മ്മം ചെയ്തത് കോടികളുടെ തട്ടിപ്പ് കേസ് പ്രതി  (2 hours ago)

'എടാ, വേട്ടാ വളിയാ. നീ ഒറ്റക്ക് നിന്നാൽ നിന്റെ വാർഡിൽ എന്ത് വികസനം വരും....!ഞാൻ ഒരുത്തനെയും പിന്തുണയ്ക്കില്ല സ്വതന്ത്രൻ ഒറ്റി  (2 hours ago)

കൂട്ട ആത്മഹത്യ നടന്ന രാവിലെ ആ വീട്ടിൽ പോലീസ് എത്തി..!ക്ഷേത്ര കലവറയിലും കലാധരൻ അസ്വസ്ഥൻ  (2 hours ago)

റഹീം ജയിച്ചു ഇംഗ്ലീഷ് തോറ്റു...! ഉഫ് ഇംഗ്ലീഷ് കേട്ട് സ്‌പീക്കർ എഴുന്നേറ്റ് ഓടി..! പോയി പഠിച്ചിട്ട് വാ റഹീമേ...!  (2 hours ago)

രാഹുലിന് സീറ്റ് ഇല്ല സതീശന്റെ ചതി..! സ്വതന്ത്രനായി രാഹുൽ ഇറങ്ങും..! കോൺഗ്രസ്സ് V/S രാഹുൽ  (2 hours ago)

പി കെ ശ്രീമതിയുടെ ബാഗ് അടിച്ചുമാറ്റി..40000 രൂപയും ഫോണും.. സ്വർണവും കൊണ്ടുപോയി ചെയിൻ വലിച്ചു..RPF എത്തി  (3 hours ago)

ഭാര്യയെ വെടിവെച്ച്കൊലപ്പെടുത്തി. യുവാവ്‌  (4 hours ago)

ഓഹരി വിപണിയും നേട്ടത്തിൽ  (4 hours ago)

പാസഞ്ചർ ട്രെയിൻ ഇടിച്ച് രണ്ട് കൗമാരക്കാർക്ക് ദാരുണാന്ത്യം  (4 hours ago)

ഡൽഹിയിലെ വായുമലിനീകരണം മൂലം തനിക്ക് അലർജിയുണ്ടായെന്ന് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി...  (5 hours ago)

അപകടത്തിൽ അമ്മയും മകനും ദാരുണാന്ത്യം‌  (5 hours ago)

പാൽ കുപ്പിയിൽ വിഷം കലക്കി മക്കളെ കൊന്നു, പിന്നാലെ അമ്മയെയും,കലാധരൻ തൂങ്ങി മൃതദേഹത്തിൽ കത്ത്, കാരണം ഭാര്യ  (5 hours ago)

പി കെ ശ്രീമതിയുടെ ഫോണും ഹാന്‍ഡ്ബാഗും മോഷണം പോയി.... പൊലീസില്‍ പരാതി നല്‍കിയതായി പി കെ ശ്രീമതി  (5 hours ago)

കനത്ത നാശനഷ്ടമുണ്ടാക്കിയ ശ്രീലങ്കയ്ക്ക് 45 കോടിഡോളറിന്റെ സഹായപാക്കേജ് പ്രഖ്യാപിച്ച് ഇന്ത്യ  (5 hours ago)

Malayali Vartha Recommends