Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

'അപരിചിതന്, സമാന ചിന്താഗതിക്കാരന്, സുഹൃത്തിന്, പങ്കാളിക്ക് ഒക്കെ നമ്മുടെ വൈകാരികതയിലേക്കും, സ്വകര്യതയിലേക്കും ഇറങ്ങി വരുവാൻ അദൃശ്യ അതിർ വരമ്പുകൾ കൃത്യമായി വേണം...' പേഴ്‌സണൽ സ്പേസും ഇമോഷണൽ സ്പേസും എന്ന വിഷയത്തില്‍ സുരേഷ് സി പിള്ള പങ്കുവച്ച കുറിപ്പ് ശ്രദ്ധേമാകുന്നു

25 FEBRUARY 2021 03:36 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

നമ്മൾ വിചാരിക്കുമ്പോൾ മാത്രം തുറക്കാനായി നമ്മൾ തീർക്കുന്ന വൈകാരിക മതിലുകളുടെ താക്കോൽ നമ്മുടെ കയ്യിൽ മാത്രം ആയിരിക്കണം. മാത്രമല്ല ഇമോഷണൽ സ്‌പേസ് കൃത്യമായി കൈകാര്യം ചെയ്യുന്നത് ഒരു സ്കിൽ ആണ്. ഇമോഷണൽ സ്‌പേസ് മാത്രമല്ല, സന്തോഷവും വിഷമങ്ങളും സ്വകര്യതയും, വൈകാരികതയും എല്ലാം കൃത്യമായി മാനേജ് ചെയ്യേണ്ടത് സംതൃപ്തമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ് എന്ന് വ്യക്തമാക്കുകയാണ് സുരേഷ് സി പിള്ള പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്.

സുരേഷ് സി പിള്ള പങ്കുവച്ച കുറിപ്പ് ഇങ്ങനെ;

പേഴ്‌സണൽ സ്പേസും, ഇമോഷണൽ സ്പേസും.

പേഴ്സണൽ സ്‌പേസ് എന്നാൽ, നമ്മുടെ ശരീരത്തിൽ ഒരു അപരിചിതന് അതിക്രമിച്ചു കടക്കാൻ കഴിയാത്ത വിധം ശരീരത്തിനു ചുറ്റും നമ്മൾ തന്നെ തീർക്കുന്ന ഒരു അദൃശ്യ അതിർ വരമ്പാണ്; എന്ന് പറഞ്ഞത് കാലിഫോർണിയ യൂണിവേഴ്സിറ്റി യിലെ സൈക്കോളജി പ്രൊഫസ്സർ ആയ റോബർട്ട് സോമ്മർ ആണ്. പേഴ്സണൽ സ്‌പേസിനെപ്പറ്റി ഞാൻ ആദ്യം കേൾക്കുന്നത്, എന്റെ പഴയ ഒരു സഹപ്രവർത്തകൻ ആയ ഡേവിഡിൽ നിന്നാണ്. അദ്ദേഹത്തിന്റെ കേട്ടറിവിൽ പേഴ്‌സണൽ സ്പേസിനെ നാലായി തിരിച്ചിട്ടുണ്ട്. </p>

പബ്ലിക് സ്‌പേസ് ഏകദേശം ആറടി അല്ലെങ്കിൽ ഒരാൾ അകലം. ഒരു പരിചയവും ഇല്ലാത്ത ആൾക്കാരുമായി സംസാരിക്കുമ്പോൾ അദ്ദേഹം ഒരാൾ അകലം സ്വീകരിക്കാറുണ്ടത്രെ. നമ്മുടെ സേഫ്റ്റിക്ക് അത്രയും അകലം വേണമത്രേ, അതായത് കഴുത്തിൽ കയറിപ്പിടിക്കുവാനോ, കയ്യിലുള്ള ബാഗ് തട്ടിപ്പറിച്ചു കൊണ്ടു പോകുവാനോ ഉള്ള സാധ്യതകൾ ഇല്ലാതാക്കാൻ ആണ് ഇങ്ങനെ ചെയ്യുന്നത്.

അടുത്തത് സോഷ്യൽ സ്‌പേസ് ആണ്, അതായത് പാർട്ടികൾ, കല്യാണം, ജോലി സംബദ്ധമായ കോൺഫറന്സുകൾ, ബാറുകൾ, ആരാധനാലയങ്ങൾ അല്ലെങ്കിൽ നമ്മുടെ സമാന ആശയങ്ങൾ ഉൾക്കൊള്ളുന്നവർ ഉള്ളയിടങ്ങൾ, അവിടെ ഒരു കൈ അകലം. അവിടെ മരണ ഭയം വേണ്ട, ബാഗ് തട്ടിപ്പറിച്ചു കൊണ്ട് പോകുമോ എന്ന ഭയം വേണ്ട, പക്ഷെ നമ്മളെ അവർ അനാവശ്യമായി തൊടുന്നതോ, തോണ്ടുന്നതോ ഒഴിവാക്കാം. വേണമെങ്കിൽ ഒരു ഷേക്ക് ഹാൻഡ് കൊടുക്കാം എന്ന തരത്തിൽ. ആ അകലത്തിൽ കൂടുതൽ സൗകര്യമായി സമാന ആശയങ്ങൾ ഉൾക്കൊള്ളുന്നവരുമായി സംസാരിക്കാൻ പറ്റും.

ഇനിയുള്ളത് ക്ലോസ്‌ പേഴ്‌സണൽ സ്പേസ് ആണ്, അരകൈ അകലം. അതായത് ഒരു വൈൻ ഗ്ലാസ്സോ, ബിയർ കുപ്പിയോ പിടിച്ചാൽ തമ്മിൽ മുട്ടാതെ സംസാരിക്കാനുള്ള അകലം. നമ്മുടെ അടുത്ത ബന്ധുക്കൾ, സുഹൃത്തുക്കൾ ഇവർക്ക് മാത്രമായുള്ളതാണ് ഈ 'ക്ലോസ്‌' പേർസണൽ സ്പേസ്.

ഇനിയുള്ളതാണ് ഇന്റിമേറ്റ് സ്‌പേസ്, പൂജ്യം അടി മുതൽ രണ്ടടി അകലം ആണ് ഇത്. ഇത് നമ്മുടെ ഇണ അല്ലെങ്കിൽ പങ്കാളിക്ക് മാത്രമുള്ള സ്‌പേസ് ആണ്. (ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ അല്ലെങ്കിൽ, മറ്റു ചില പബ്ലിക്ക് ഇടങ്ങളിൽ മുകളിലത്തെ സ്പേസ് പാലിക്കാൻ പറ്റില്ല, എങ്കിലും കഴിവതും, ശരീരത്തിൽ അതിക്രമിച്ചു കടക്കുന്നവരെ പെട്ടെന്ന് തിരിച്ചറിയാൻ പറ്റും).

പേഴ്സണൽ സ്‌പേസ് പോലെ, കൃത്യമായി നിർവചിക്കാനോ, കൃത്യമായി അളവുകൾ കണ്ടെത്താനോ ബുദ്ധിമുട്ടുള്ളതാണ്, ഇമോഷണൽ സ്‌പേസ്. എന്നിരുന്നാലും നമ്മുടെ വൈകാരികതയിലേക്കുള്ള കടന്നു കയറ്റത്തെ (emotional intrusion) ചെറുക്കണം എങ്കിൽ അദൃശ്യ അതിർ വരമ്പുകൾ തീർക്കേണ്ടത് ആവശ്യമാണ്. അപരിചിതന്, സമാന ചിന്താഗതിക്കാരന്, സുഹൃത്തിന്, പങ്കാളിക്ക് ഒക്കെ നമ്മുടെ വൈകാരികതയിലേക്കും, സ്വകര്യതയിലേക്കും ഇറങ്ങി വരുവാൻ അദൃശ്യ അതിർ വരമ്പുകൾ കൃത്യമായി വേണം.

നമ്മുടെ വൈകാരികതയ്ക്ക്, സ്വകാര്യതയ്ക്ക് കോട്ടം തട്ടുന്നു എന്ന് കണ്ടാൽ ആ ഇടങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാനും ശീലിക്കേണ്ടതുണ്ട്. എല്ലാത്തരം നല്ല ബന്ധങ്ങൾക്കും അതിർവരമ്പുകൾ ആവശ്യമാണ്. ;നിന്റെ സൗഹൃദം എനിക്കിഷ്ടമാണ്, പക്ഷെ, നീ വൈകാരികതയുടെ അതിർ വരമ്പുകൾ ഭേദിക്കുന്നു&quot; എന്ന് പറയേണ്ടി വരുന്ന അവസരങ്ങൾ പലപ്പോളും ജീവിതത്തിൽ ഉണ്ടാവും. അങ്ങിനെ തോന്നുമ്പോൾ അങ്ങിനെ തന്നെ പറയണം. സൗഹൃദത്തിന്, വൈകാരികതയ്ക്ക്, സ്വകാര്യതയ്ക്ക് എല്ലാം അതിർവരമ്പുകൾ (സ്‌പേസ്) വേണം.

അതിർവരമ്പ് എന്ന് പറയുന്നത്, ഒരിക്കലും തുറക്കാൻ പറ്റാത്ത ഒരു ഇരുമ്പു ഗേറ്റിനെ അല്ല, മറിച്ച്‌ അദൃശ്യ മതിൽ, അല്ലെങ്കിൽ അദൃശ്യ സ്‌പേസിനെ ആണ്. ആ സ്‌പേസ് നിയന്ത്രിക്കേണ്ടത് നമ്മൾ മാത്രമാണ്.

 

 

Matthieu Ricard എന്ന ഫ്രഞ്ച് സൈദ്ധാന്തികൻ പറഞ്ഞത് &quot;Happiness is a skill, emotional balance is a skill, compassion and altruism are skills, and like any skill they need to be developed. That's what education is about.&quot; വിദ്യാഭ്യാസം എന്നാൽ ഇപ്പോളും, മാത്തമാറ്റിക്ക്‌സും, സയൻസും മാത്രമാണ് എന്നാണ് പൊതുബോധം. വൈകാരിക സ്വകര്യത, ഇവയുടെ അതിരുകൾ പഠിക്കേണ്ടത് സ്കൂളിൽ നിന്നും കൂടിയാണ്.

പറഞ്ഞു വന്നതിന്റെ, ചുരുക്കം എന്തെന്നാൽ നമ്മൾ തീർക്കുന്ന വൈകാരിക മതിലുകളുടെ താക്കോൽ നമ്മുടെ കയ്യിൽ മാത്രം ആയിരിക്കണം, നമ്മൾ വിചാരിക്കുമ്പോൾ മാത്രം തുറക്കാനായി. ഇമോഷണൽ സ്‌പേസ് കൃത്യമായി കൈകാര്യം ചെയ്യുന്നത് ഒരു സ്കിൽ ആണ്. ഇമോഷണൽ സ്‌പേസ് മാത്രമല്ല, സന്തോഷവും, വിഷമങ്ങളും, സ്വകര്യതയും, വൈകാരികതയും എല്ലാം കൃത്യമായി മാനേജ് ചെയ്യേണ്ടത് സംതൃപ്തമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. പാഠ്യപദ്ധതികളിലൂടെയും, കൃത്യമായ വിദ്യാഭ്യാസത്തിലൂടെയും മാത്രമേ വൈകാരിക വകതിരിവുള്ള ഒരു സമൂഹത്തെ ഉണ്ടാക്കാൻ പറ്റൂ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (3 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (3 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (3 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (3 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (3 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (3 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (3 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (3 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (4 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (4 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (4 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (10 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (10 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (11 hours ago)

Malayali Vartha Recommends