ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം! ഉറപ്പാണ് എല്‍ഡിഎഫ്'; മുഖ്യമന്ത്രിയുടെ ചിത്രത്തോടെ പരസ്യ ബോര്‍ഡുകള്‍... പുതിയ പരസ്യവാചകവുമായി ഇടതുമുന്നണി

എല്‍ഡിഎഫ് വരും എല്ലാം ശരിയാകുമെന്നായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരസ്യവാചകം. ഇത്തവണ ഉറപ്പാണ് എല്‍ഡിഎഫ് എന്നതാണ് പുതിയ പരസ്യവാചകം. ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളുമുണ്ട്.
മുഖ്യമന്ത്രിയുടെ ചിത്രത്തോടെയാണ് പരസ്യ ബോര്‍ഡുകള്‍. സര്‍ക്കാര്‍ നടപ്പാക്കിയ വികസനക്ഷേമ പദ്ധതികളുടെ ചിത്രങ്ങളും ബോര്‍ഡിലുണ്ട്.
പരസ്യബോര്‍ഡുകള്‍ക്ക് പുറമേ സോഷ്യല്‍ മീഡിയയിലും ഉറപ്പാണ് എല്‍ഡിഎഫ് ഹാഷ് ടാഗ് ക്യാംപയിനും എല്‍ഡിഎഫ് പ്രചരണ വിഭാഗം ഉദ്ദേശിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ പരസ്യവാചകമുള്ള പ്രചാരണ ബോര്‍ഡുകള്‍ പ്രധാനനഗരങ്ങളിലെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം നിയയമസഭ തെരഞ്ഞെടുപ്പില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് മത്സരിക്കാന്‍ മൂന്നു മണ്ഡലങ്ങള്‍ പഗിഗണിച്ച് സിപിഎം. കല്ല്യാശ്ലേരി, തളിപ്പറമ്ബ,മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ കെ കെ ശൈലജ വണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
മട്ടന്നൂരില്‍ മന്ത്രി ഇ പി ജയരാന് മത്സരിച്ചില്ലെങ്കില്‍ കെ കെ ശൈലജയ്ക്ക് പ്രാഥമിക പരിഗണ നല്‍കണമെന്നാണ് പ്രാദേശിക ഘടകങ്ങളുടെ ആവശ്യം. എന്നാല്‍ ഇ പി ഒരുതവണ കൂടി മത്സര രംഗത്തുണ്ടായേക്കും എന്നാണ് സൂചന.
സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ കല്ല്യാശ്ശേരിയും തളിപ്പറമ്ബും ശൈലജയ്ക്ക് വേണ്ടി പാര്‍ട്ടി ആലോചിക്കുന്നുണ്ട്. ശൈലജ നിലവില്‍ പ്രതിനിധീകരിക്കുന്ന കൂത്തുപറമ്ബ മണ്ഡലം ജനതാദളിന് നല്‍കിയേക്കും. പേരാവൂരില്‍ ആരോഗ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണം നേരത്തെ ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha