വീട്ടിൽ കളിച്ച് കൊണ്ടിരുന്ന മകനെ കാണാതായത് നിമിഷ നേരത്തിനുള്ളിൽ! തിരച്ചിലിനൊടുവിൽ വീട്ടിനടുത്തുള്ള പാറമടയുടെ സമീപം കണ്ടെത്തിയത് 14കാരന്റെ ഷര്‍ട്ടും മാസ്ക്കും ഫോണും... പത്തനാപുരത്ത് കാണാതായ പതിനാലുകാരനു വേണ്ടി തിരച്ചില്‍ തുടരുന്നു

പത്തനാപുരത്ത് കാണാതായ പതിനാലുകാരനു വേണ്ടി തിരച്ചില്‍ തുടരുന്നു. പത്തനാപുരം വട്ടപ്പാറ വീട്ടില്‍ ഇക്ബാലിന്റെ മകന് ഹബീബിനെ(14)യാണ് ഇന്നലെ വൈകിട്ട് നാലു മുതല്‍ കാണാതായത്.
പാറമടയുടെ സമീപം ഷര്‍ട്ടും മാസ്ക്കും ഫോണും കണ്ടതിനെത്തുടര്‍ന്നു നാട്ടുകാര്‍ അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. അസി. സ്റ്റേഷന് ഓഫിസര്‍ കെ.വേലായുധന്റെ നേതൃത്വത്തില്‍ രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്.
വീട്ടില്‍ നിന്നു മുക്കാല്‍ കിലോമീറ്റര്‍ അകലെയാണു പാറമട. ആലത്തൂര്‍ എസ്ഐ ജിസ്മോന് വര്‍ഗീസിന്റെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തെത്തി.
പത്തനാപുരം തോലമ്ബുഴ റൂട്ടില്‍ വട്ടപ്പാറ പള്ളിക്കു സമീപമുള്ള പഴയ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണതായാണു സംശയിക്കുന്നത്.
40 അടി താഴ്ചയുള്ള പാറമടയില്‍ രാത്രി വൈകിയുള്ള തിരച്ചില്‍ ദുഷ്കരമായതിനാല് സ്കൂബാ ടീമിന്റെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്.
ചരപ്പറമ്ബ് യത്തീം ഖാനയിലെ വിദ്യാര്‍ഥിയാണു ഹബീബ്. പാറമടയില്‍ കുളിക്കാന്‍ വരാറുണ്ടായിരുന്നെന്നു പറയുന്നു.
https://www.facebook.com/Malayalivartha