ചിത്രകാരനും സിനിമാ ഡോക്യുമെന്ററി സംവിധായകനുമായ മലപ്പുറം മേപ്പള്ളിക്കുന്നത്ത് ജ്യോതിപ്രകാശ് അന്തരിച്ചു.... സംസ്ഥാന ദേശീയ പുരസ്കാര ജേതാവിന്റെ വിയോഗത്തിൽ കണ്ണീരോടെ ആരാധകർ...
ചിത്രകാരനും സിനിമാ ഡോക്യുമെന്ററി സംവിധായകനുമായ മലപ്പുറം മേപ്പള്ളിക്കുന്നത്ത് ജ്യോതിപ്രകാശ് (60) അന്തരിച്ചു. റിട്ട. വില്ലേജ് ഓഫീസറാണ്.
ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിനെ അടിസ്ഥാനമാക്കി ജ്യോതിപ്രകാശ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ഇതിഹാസത്തിലെ ഖസാഖ് സംസ്ഥാന അവാര്‍ഡ് നേടിയിരുന്നു.
ആത്മന്' എന്ന ഹ്രസ്വചിത്രത്തിന് 1996-ല്‍ ദേശീയ അവാര്‍ഡും ലഭിച്ചു. ജോണ്‍ അബ്രഹാം പുരസ്കാരവും നേടിയിട്ടുണ്ട്.
കണ്ണൂര്‍ വെങ്ങര എടയേടത്ത് ബാലന് നായരുടെയും, മലപ്പുറം മേല്‍മുറി മേപ്പള്ളിക്കുന്നത്ത് ശാരദാമ്മയുടെയും മകനാണ്. ഭാര്യ: ഗീത (അധ്യാപിക, ജി.എച്ച്.എസ്.എസ്.നടക്കാവ്).
മക്കള്‍: ആദിത്യമേനോന് (ഡിഗ്രി വിദ്യാര്‍ഥി), ചാന്ദ് പ്രകാശ് (സില്‍വര്‍ ഹില്‍സ് എച്ച്.എസ്.എസ്.). സഹോദരങ്ങള്‍: പ്രദീപ് മേനോന്, പ്രമോദ്, പ്രശാന്ത്, പ്രീത.
ശവസംസ്കാരം മുയിപ്പോത്ത് കിഴക്കേ ചാലില്‍ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ നടന്നു.
https://www.facebook.com/Malayalivartha