Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

ദുബായില്‍ വെച്ച് തനിക്ക് ബ്രെയ്ന്‍ ട്യൂമറാണെന്ന് ഡോക്ടര്‍ പറഞ്ഞ നിമിഷം ആ യുവതി ആകെ തകര്‍ന്നുപോയി. ഭര്‍ത്താവ്, കുഞ്ഞുങ്ങള്‍, മൂന്ന് വയസ് മാത്രമുള്ള ഇളയമകള്‍... മകളുടെ വിവാഹം കാണാന്‍ വേണ്ടി ജീവിച്ച അമ്മ! വൈറലായി കുറിപ്പ്

17 APRIL 2021 04:55 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ദുബായില്‍ വെച്ച് തനിക്ക് ബ്രെയ്ന്‍ ട്യൂമറാണെന്ന് ഡോക്ടര്‍ പറഞ്ഞ നിമിഷം ആ യുവതി ആകെ തകര്‍ന്നുപോയി. ഭര്‍ത്താവ്, കുഞ്ഞുങ്ങള്‍, മൂന്ന് വയസ് മാത്രമുള്ള ഇളയമകള്‍... ജീവിച്ച് കൊതിതീര്‍ന്നിട്ടില്ല.അവിടത്തെ പ്രശസ്തമായ ആശുപത്രികളില്‍ ചികില്‍സ നേടി. പക്ഷെ ഫലമുണ്ടായില്ല. ശസ്ത്രക്രിയ മാത്രമാണ് അവസാനവഴി. അത് ചെയ്താലും പക്ഷെ രക്ഷപെടുമെന്ന് ഉറപ്പില്ല. ഒടുവില്‍ നാട്ടില്‍ തിരിച്ചെത്തി. ആരോ പറഞ്ഞറിഞ്ഞ് ഈ യുവതിയും ഭര്‍ത്താവും എന്റെയടുത്തെത്തി. വലിയ പ്രതീക്ഷയൊന്നും അവരുടെ മുഖത്തുണ്ടായിരുന്നില്ല.പിന്നെ സംഭവിച്ചത്. കുറിപ്പുമായി ഡോ. പി.പി വിജയൻ.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

മകളുടെ വിവാഹം കാണാന്‍ വേണ്ടി ജീവിച്ച അമ്മ!

ദുബായില്‍ വെച്ച് തനിക്ക് ബ്രെയ്ന്‍ ട്യൂമറാണെന്ന് ഡോക്ടര്‍ പറഞ്ഞ നിമിഷം ആ യുവതി ആകെ തകര്‍ന്നുപോയി. ഭര്‍ത്താവ്, കുഞ്ഞുങ്ങള്‍, മൂന്ന് വയസ് മാത്രമുള്ള ഇളയമകള്‍... ജീവിച്ച് കൊതിതീര്‍ന്നിട്ടില്ല. അവിടത്തെ പ്രശസ്തമായ ആശുപത്രികളില്‍ ചികില്‍സ നേടി. പക്ഷെ ഫലമുണ്ടായില്ല. ശസ്ത്രക്രിയ മാത്രമാണ് അവസാനവഴി. അത് ചെയ്താലും പക്ഷെ രക്ഷപെടുമെന്ന് ഉറപ്പില്ല. ഒടുവില്‍ നാട്ടില്‍ തിരിച്ചെത്തി. ആരോ പറഞ്ഞറിഞ്ഞ് ഈ യുവതിയും ഭര്‍ത്താവും എന്റെയടുത്തെത്തി. വലിയ പ്രതീക്ഷയൊന്നും അവരുടെ മുഖത്തുണ്ടായിരുന്നില്ല. ഞാന്‍ അവരോട് പറഞ്ഞു. ''ശസ്ത്രക്രിയ കടന്ന് ആരോഗ്യപൂര്‍ണ്ണമായ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നുള്ള ദൃഢവിശ്വാസം ഉള്ളില്‍ നട്ടുവളര്‍ത്തണം. കാന്‍സറിനെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് മടങ്ങിവന്നവരുടെ കഥകള്‍ വീട്ടില്‍ എല്ലാവരും നിരന്തരം ചര്‍ച്ച ചെയ്യണം. കൂടാതെ മൂന്ന് വയസുകാരിയായ മകളുടെ വിവാഹം താന്‍ അമരക്കാരിയായി നിന്ന് നടത്തുന്നത് സ്ഥിരം ഭാവനയില്‍ കാണണം.''

നല്ലൊരു കുടുംബം അവരുടെ പിന്തുണയ്ക്ക് ഉണ്ടായിരുന്നു. അവരെല്ലാവരും അത് അക്ഷരം പ്രതി അനുസരിച്ചു. ആ യുവതിയുടെ മനസില്‍ പ്രതീക്ഷകള്‍ പൂവിട്ടു. ഒടുവില്‍ ഓപ്പറേഷന്‍ ചെയ്യുന്ന ദിവസമെത്തി. ശസ്ത്രക്രിയയ്ക്ക് വേണ്ടി അവളെ തയാറാക്കുകയായിരുന്നു നേഴ്‌സുമാര്‍. പക്ഷെ അവള്‍ ഒരു സ്വപ്‌നത്തിലായിരുന്നു. മനോഹരമായൊരു സ്വപ്‌നം. 20 വര്‍ഷത്തിന് ശേഷമുള്ള ഒരു വിവാഹച്ചടങ്ങ്. വിവാഹവസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് വധുവായി അതിസുന്ദരിയായ തന്റെ മകള്‍. ഇപ്പോള്‍ വെറും മൂന്ന് വയസ് മാത്രമുള്ള അതേ മകള്‍.

ഓപ്പറേഷന്‍ വിജയകരമായി നടന്നു. ആറ് മാസം കഴിഞ്ഞ് കീമോതെറാപ്പിയുടെ അവസാനഡോസും വിജയകരമായി പൂര്‍ത്തിയാക്കിയപ്പോള്‍ ഡോക്ടര്‍മാര്‍ അല്‍ഭുതത്തോടെ അക്കാര്യം അവളോട് പറഞ്ഞു. ''ട്യൂമര്‍ അപ്രത്യക്ഷമായിരിക്കുന്നു! ഞങ്ങളുടെ കഴിവിനേക്കാള്‍ ഉപരി നിങ്ങളുടെ മനക്കരുത്ത് തന്നെയാണ് അതിന് കാരണം.'' അവള്‍ പതിയെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നു.

''മകളുടെ കല്യാണത്തിന് വിളിക്കാന്‍ മറക്കരുത് കെട്ടോ.'' പിന്നീടൊരിക്കല്‍ കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞതുകേട്ട് അവര്‍ പൊട്ടിച്ചിരിച്ചു. അത് ആത്മവിശ്വാസത്തിന്റെ ചിരിയായിരുന്നു.
രോഗം മാറിയത് മാത്രമല്ല, ഒരു ജോലിക്ക് വേണ്ടി അലഞ്ഞുതിരിഞ്ഞ് നടന്നവര്‍ പിന്നീട് കോടികള്‍ വിറ്റുവരവുള്ള സ്ഥാപനം കെട്ടിപ്പടുത്തു. ഒന്നിനും കൊള്ളില്ലെന്ന് ലോകം വിധിയെഴുതിയവര്‍ വലിയ വിജയങ്ങള്‍ നേടി. എവിടെയൊക്കെ ചികില്‍സിച്ചിട്ടും ഫലം കിട്ടാതിരുന്ന ദമ്പതികള്‍ക്ക് കുഞ്ഞുങ്ങളുണ്ടായി. തകര്‍ന്ന ബന്ധങ്ങള്‍ ശരിയായി. ജീവിതത്തില്‍ ഒരിക്കലും നടക്കില്ലെന്ന് കരുതിയ ഒരുപാടുപേരുടെ സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിച്ചു... മന:ശക്തിയിലൂടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയ നിരവധിപ്പേരുണ്ട്.

ബോധമനസിന്റെ ശക്തി 10 ശതമാനമാണെങ്കില്‍ ഉപബോധമനസിന്റെ ശക്തി 90 ശതമാനമാണ്! അസമാന്യമായ ബുദ്ധിശക്തിയും കഴിവും ഉള്ളവര്‍ പോലും മനസിന്റെ വെറും 10 ശതമാനം ശക്തിയെ ഉപയോഗിച്ചിട്ടുള്ളു. എന്നാല്‍ ഉപബോധമനസിനെ ശാസ്ത്രീയമായി റീപ്രോഗ്രാം ചെയ്യുതിലൂടെ എത്ര വലിയ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും യാഥാര്‍ത്ഥ്യമാക്കാനാകും. നിങ്ങളുടെ എല്ലാം പ്രശ്‌നങ്ങളുടെയും പരിഹാരം കണ്ടെത്താനാകും.

എന്തുകൊണ്ടാണ് എന്റെ ജീവിതത്തില്‍ പരാജയങ്ങള്‍ വിട്ടൊഴിയാത്തത്? എന്ന് നിങ്ങളില്‍ പലരും ചിന്തിച്ചിട്ടുണ്ടാകും. നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് കാരണം സാഹചര്യങ്ങളോ ചുറ്റുമുള്ളവരോ അല്ല. മനസില്‍ അടിഞ്ഞുകൂടിക്കിടക്കുന്ന മാലിന്യങ്ങളാണ്. അവ മാറ്റി മനസിനെ ശുദ്ധീകരിച്ചാല്‍ മാത്രമേ ഉപബോധമനസിന്റെ ശക്തി നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താനാകൂ. എല്ലാ ഉയര്‍ച്ചകളും തുടങ്ങുന്നത് മനസില്‍ നിന്നാണ്. എല്ലാ തകര്‍ച്ചകളുടെയും തുടക്കവും അവിടെ നിന്നുതന്നെ.
സ്വന്തം മനസിന്റെ ശക്തി തിരിച്ചറിഞ്ഞ്, അതിന്റെ അധിപനായി മാറി, നിങ്ങള്‍ ലക്ഷ്യം വെക്കുന്നത് എത്ര വലിയ കാര്യമോ ആകട്ടെ അത് ജീവിതത്തില്‍ നേടാനുള്ള അപൂര്‍വ്വ അവസരം ഇതാ. ലൈഫ്‌ലൈന്‍ നടത്തുന്ന മൈന്‍്ഡ് മാസ്റ്ററി സൗജന്യപരിശീലനത്തില്‍ പങ്കെടുക്കാന്‍ അവസരം.

കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിഷയങ്ങള്‍
$ നിങ്ങളുടെ ഇപ്പോഴുള്ള മനസിന്റെ രൂപരേഖ അഥവാ ബ്ലൂപ്രിന്റ് മാറ്റിവരച്ച് വിജയത്തിന്റെ രൂപരേഖ സൃഷ്ടിക്കുന്നു.
$ മനസ്സ് റീപ്രോഗ്രാം ചെയ്യുന്നു
$ ആകര്‍ഷണനിയമത്തിന്റെ അല്‍ഭുതശക്തി തിരിച്ചറിയാന്‍ സഹായിക്കുന്നു
$ അഫര്‍മേഷനിലൂടെയും മെഡിറ്റേഷനിലൂടെയും ജീവിതത്തില്‍ ആഗ്രഹിക്കുന്നതെന്തും നിങ്ങളെ നേടാന്‍ പ്രാപ്തമാക്കുന്നു
$ ജീവിതലക്ഷ്യം വ്യക്തമായി ആസൂത്രണം ചെയ്ത് ജീവിതത്തിനു പുതിയ രൂപം നല്‍കുന്നു
$ സമ്പത്തിനെക്കുറിച്ചുള്ള ഇപ്പോഴത്തെ മനോഭാവം പോസിറ്റീവായി നവീകരിക്കുന്നു
$ സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള പുതിയ രീതികള്‍ പഠിപ്പിക്കുന്നു
$ സംതൃപ്തമായ കുടുംബ ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള പുതിയ രീതികള്‍ പരിചയപ്പെടുത്തുന്നു.
$ വികാരങ്ങളെ നിയന്ത്രിക്കാന്‍ പരിശീലിപ്പിക്കുന്നു
$ ശരീരവും മനസും ആത്മാവും റീചാര്‍ജ് ചെയ്യാന്‍ ഒരു അവസരം
$ബിസിനസ് വിജയത്തിന് അനുയോജ്യമായ മനോഘടന രൂപപ്പെടുത്തുന്നു.
$ ബിസിനസിനെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ പറഞ്ഞു തരുന്നു
$ കടങ്ങള്‍ ഒഴിവാക്കി സാമ്പത്തിക ഭദ്രത എങ്ങനെ കൈവരിക്കാമെന്നു പഠിപ്പിക്കുന്നു
$ സംതൃപ്തമായ ജീവിതം നയിക്കാനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കുന്നു
$ രോഗമില്ലാതെ ജീവിക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് പരിശീലിപ്പിക്കുന്നു.
്$ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതെങ്ങനെ എന്ന് പഠിപ്പിക്കുന്നു
$ ഇ.സ്.പി വര്‍ധിപ്പിച്ചു ലക്ഷ്യം നേടുന്നതിന് സഹായിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിക്കാന്‍ ഇനി ഏതാനും മിനിറ്റുകള്‍ മാത്രം ബാക്കി....മോക്ക് പോളിങ് ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി... ചിലയിടങ്ങളില്‍ വിവിപ  (5 minutes ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്... വോട്ട് ചെയ്യാന്‍ പോകുന്നവരും വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കാതെ സൂക്ഷിക്കണം, 12 ജില്ല  (18 minutes ago)

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ...എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്  (33 minutes ago)

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു....  (1 hour ago)

കണ്ണീരടക്കാനാവാതെ.... ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരുക്ക്  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു  (1 hour ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (2 hours ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (2 hours ago)

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (12 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (14 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (14 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (15 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (15 hours ago)

ദൃശ്യങ്ങൾ പുറത്ത്  (15 hours ago)

Malayali Vartha Recommends