താലിച്ചാർത്താൻ നിമിഷങ്ങൾ ബാക്കി നിൽക്കവെ വധു മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപ്പോയി! വരന്‍റെ കുടുംബം ഞങ്ങളെ ചതിച്ചു... വരന്‍റെ വിദ്യാഭ്യാസ യോഗ്യതയില്‍ സംശയം തോന്നിയ പ്രതിശ്രുത വധു പുറത്തെടുത്തത് കിടിലൻ ബുദ്ധി... പിന്നാലെ മണ്ഡപത്തില്‍ സംഭവിച്ചത്! അമ്പരന്ന് നാട്ടുകാർ...

ഒരു കല്യാണ മണ്ഡപത്തിലെ സംഭവങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുന്നത്. കണക്കിലെ ഗുണനപ്പട്ടികയ്ക്ക് വൈവാഹിക ജീവിതത്തില്‍ വല്ല റോളും ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടെന്നാണ് ഉത്തര്‍ പ്രദേശിലെ മഹോബ ജില്ലക്കാരനായ യുവാവിന് പറയാനുള്ളത്.
ശനിയാഴ്ചയായിരുന്നു വരനും സംഘവും വിവാഹത്തിനെത്തിയത്. വരന്‍റെ വിദ്യാഭ്യാസ യോഗ്യതയില്‍ സംശയം തോന്നിയ പ്രതിശ്രുത വധു ലളിതമായ ഒരു കണക്ക് പരീക്ഷ മുന്നോട്ടു വെക്കുകയായിരുന്നു. അക്കം രണ്ടിന്‍റെ ഗുണനപ്പട്ടിക ചൊല്ലാനായിരുന്നു ആവശ്യം.
വരന്‍ പരീക്ഷയില്‍ പരാജയപ്പെട്ടതോടെ വിവാഹം മുടങ്ങി. മഹോബ ജില്ലയിലെ ധാര്‍വാര്‍ ഗ്രാമത്തിലാണ് സംഭവം.ഇരു കുടുംബത്തിലെയും അംഗങ്ങളും ഗ്രാമീണരും ചടങ്ങിനായി ഒത്തുകൂടിയിരുന്നു.
വിവാഹച്ചടങ്ങുകള്‍ തുടങ്ങാനിരിക്കേ പെണ്‍കുട്ടി മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപോകുകയായിരുന്നു. ഗണിതത്തിന്‍റെ ബാലപാഠങ്ങള്‍ പോലും അറിയാത്ത ഒരാളെ തനിക്ക് വേണ്ടെന്ന് പറഞ്ഞായിരുന്നു പെണ്‍കുട്ടി വിവാഹം വേണ്ടെന്ന് വെച്ചത്.
കുടുംബാംഗങ്ങളും സുഹൃത്തുക്കളും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 'വരന്‍റെ കുടുംബം അയാളുടെ വിദ്യാഭ്യാസ യോഗ്യത മറച്ചുവെക്കുകയായിരുന്നു. അയാള്‍ സ്കൂളിന്റെ പടി പോലും കടന്നിട്ടുണ്ടാകില്ല.
വരന്‍റെ കുടുംബം ഞങ്ങളെ ചതിച്ചു. സാമൂഹത്തിന്‍റെ കുറ്റപ്പെടുത്തലുകളും മറ്റും മാനിക്കാതെ എന്‍റെ ധീരയായ സഹോദരി വിവാഹം വേണ്ടെന്ന് വെച്ചു' -വധുവിന്‍റെ ബന്ധുവായ പെണ്‍കുട്ടി പറഞ്ഞു.
ഇരു കുടുംബങ്ങളും ചേര്‍ന്ന് വിഷയം ഒത്തുതീര്‍പ്പാക്കിയതിനാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ല. പരസ്പരം നല്‍കിയ ആഭരണങ്ങളും സമ്മാനങ്ങളും തിരികെ നല്‍കാമെന്ന വ്യവസ്ഥയിലായിരുന്നു ഒത്തുതീര്‍പ്പ്.
https://www.facebook.com/Malayalivartha