ഇത് പോലെയൊരു മരുമകളെ തന്നതിന് ദൈവത്തിനും നിങ്ങള്‍ക്കും നന്ദി. അതിന്റെ ക്രെഡിറ്റ് മോളിക്കാണ്... ഇനി എനിക്കൊരു ജന്മമുണ്ടെങ്കില് എനിക്ക് നിങ്ങളുടെ മകളെ മരുമകളായി തരണം! നടി ജോമോളുടെ അമ്മായിമ്മയുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി; നടിയുടെ സന്തോഷകരമായ ജീവിതത്തെക്കുറിച്ച് മോളിയുടെ വെളിപ്പെടുത്തല്‍

ഒരു കാലത്ത് മലയാളികളുടെ ഹിറ്റ് നടി. നിറം എന്ന ചിത്രത്തിലെ ദുഃഖ കാമുകിയായി നടി ജോമോള്‍ മലയാള മനസില്‍ ഇടം പിടിച്ചെങ്കിലും വിവാഹശേഷം സിനിമ ജീവിതത്തിൽ താരം പിൻവാങ്ങുകയായിരുന്നു. കുടുംബ ജീവിതത്തിനായിരുന്നു താരം കൂടുതൽ പ്രാധാന്യം കൊടുത്തതും.
ഇപ്പോഴിതാ നടിയുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് തുറന്നു പറയുകയാണ് ജോമോളിന്റെ 'അമ്മ മോളി.
“എന്റെ മകളെക്കുറിച്ച് ഞാന്‍ പറയുന്നത് പുകഴ്ത്തലായി പോകും. അതേ സമയം മകളുടെ ഭര്‍തൃമാതാവ് ഗീത എന്നെ രണ്ടു മൂന്ന് പ്രാവശ്യം വിളിച്ചു പറഞ്ഞു.
മോളി, ഇത് പോലെയൊരു മരുമകളെ തന്നതിന് ദൈവത്തിനും നിങ്ങള്‍ക്കും നന്ദി. അതിന്റെ ക്രെഡിറ്റ് മോളിക്കാണ്. നിങ്ങള്‍ക്കാണ് നിങ്ങളുടെ കുടുംബത്തിനാണ് എന്നൊക്കെ.
ഇനി എനിക്കൊരു ജന്മമുണ്ടെങ്കില് എനിക്ക് നിങ്ങളുടെ മകളെ മരുമകളായി തരണം, അതിനു നിങ്ങളുടെ മകളായി പിറക്കണം.
അടുത്ത ജന്മവും എനിക്ക് മരുമകളായി ഇവള് മതി.അങ്ങനെയൊക്കെ പറഞ്ഞപ്പോള്‍ ശരിക്കും കണ്ണുനിറഞ്ഞു”
https://www.facebook.com/Malayalivartha