Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...


കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു.. അഞ്ചുപേര്‍ അറസ്റ്റില്‍..കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു..

നടന്നത് ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം: വൈദികനെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി പെൺകുട്ടി സുപ്രീം കോടതിയിലേക്ക്

31 JULY 2021 02:20 PM IST
മലയാളി വാര്‍ത്ത

നടന്നത് ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം... പ്രതിയെ വിവാഹം കഴിക്കാൻ തയ്യാർ! റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കുവാനുള്ള അനുമതി തേടി പെണ്‍കുട്ടി സുപ്രീംകോടതിയിലേക്ക് .

കൊട്ടിയൂർ പീഡനക്കേസിൽ പ്രതിയായ മുൻ വൈദികൻ റോബിൻ വടക്കുംചേരിയെ വിവാഹം കഴിക്കണമെന്ന ആവശ്യമാണ് പെൺകുട്ടി ഉയർത്തിയിരിക്കുന്നത്. വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഇര സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞിരിക്കുന്നു . ഇരയുടെ ആവശ്യം ജസ്റ്റിസുമാരായ വിനീത് ശരൺ, ദിനേശ് മഹേശ്വരി എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് ആണ് പരിഗണിക്കുന്നത്.

ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് പ്രതിയുമായി ഉണ്ടായിരുന്നതെന്ന് ഇര നേരത്തെ തന്നെ ഹൈക്കോടതിയിൽ തുറന്നടിച്ചിരുന്നു. ഇരയേയും കുഞ്ഞിനെയും സംരക്ഷിച്ചുകൊള്ളാമെന്ന് ഫാ. റോബിൻ വടക്കുംചേരിയും ഹൈക്കോടതിയോട് പറഞ്ഞിരുന്നു. എന്നാൽ ഈ വാദം ഹൈക്കോടതി തള്ളി.

ഹൈക്കോടതി ആവശ്യം തള്ളിയതിനെ തുടർന്നാണ് ഇര സുപ്രീം കോടതിയെ സമീപീച്ചത്. തനിക്കും കുഞ്ഞിനും റോബിൻ വടക്കുംചേരിക്ക് ഒപ്പം താമസിക്കാനുള്ള അവസരമൊരുക്കി തരണമെന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. വിവാഹത്തിനായി റോബിൻ വടക്കുംചേരിക്ക് ജാമ്യം അനുവദിച്ചേ മതിയാകൂ എന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. അഭിഭാഷകൻ അലക്സ് ജോസഫാണ് ഹർജി ഫയൽ ചെയ്തത്.

സുപ്രീംകോടതിയുടെ മുൻവിധിന്യായങ്ങളുടെ അടിസ്ഥാനത്തിൽ ലൈംഗിക അതിക്രമക്കേസുകളിൽ ഒത്തുതീർപ്പുകളോ വിട്ടുവീഴ്ചയോടുള്ള സമീപനമോ സ്വീകരിക്കാനാകില്ലെന്ന് റോബിൻ വടക്കുംചേരിയുടെ ആവശ്യം തള്ളിക്കൊണ്ട് ഹൈക്കോടതി തുറന്നടിച്ച സാഹചര്യമുണ്ടായി. സംഭവം നടക്കുമ്പോൾ പെൺകുട്ടിക്ക് പ്രായ പൂർത്തിയായിരുന്നില്ല. ഇത് വിചാരണക്കോടതി കണ്ടെത്തിയിരുന്നു .

വിവാഹത്തിന് നിയമപരമായ പവിത്രത നൽകുന്നത് കേസിലെ പ്രധാനവിഷയത്തിൽ മുൻകൂർ തീരുമാനം എടുത്തതിന് തുല്യമാകുമെന്നും ഹൈക്കോടതി കണ്ടെത്തുകയുണ്ടായി. കൊട്ടിയൂർ പീഡന കേസിൽ റോബിൻ വടക്കുംചേരിക്ക് മൂന്ന് വകുപ്പുകളിലായി അറുപത് വർഷത്തെ കഠിനതടവ് ആണ് തലശേരി പോക്സോ കോടതി വിധിച്ചിരിക്കുന്നത്. പക്ഷേ മൂന്നുശിക്ഷയും ഒരുമിച്ച് 20 വർഷത്തെ കഠിന തടവ് അനുഭവിച്ചാൽ മതിയെന്ന വ്യവസ്ഥ വെച്ചിട്ടുണ്ട്. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവ വികാസങ്ങൾ അരങ്ങേറിയത്. കൊട്ടിയൂർ നീണ്ടുനോക്കി സെയിന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ആയിരുന്ന റോബിൻ വടക്കുംചേരി പള്ളിമേടയിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (5 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (6 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (6 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (7 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (7 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (8 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (8 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (8 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (8 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (9 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (9 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (9 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (9 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (10 hours ago)

KOZHIKODE കണ്ടെത്താനാവില്ലെന്ന് സന്ദേശം  (10 hours ago)

Malayali Vartha Recommends