Widgets Magazine
27
Nov / 2021
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യഥാർത്ഥ കൊവിഡ് വൈറസിൽ നിന്ന് വളരെയേറെ ജനിതകമാറ്റം സംഭവിച്ച ഒമിക്രോൺ ഒരിക്കൽ രോഗം വന്നവരിലേക്ക് പകരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്... വൈറസിനെതിരെ ജാഗ്രത വേണമെന്നും കൊവിഡ് വാക്സിന്റെ രണ്ടാം ഡോസിന്റെ വിതരണം വർദ്ധിപ്പിക്കണമെന്നും പ്രധാനമന്ത്രി.. ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ച തീരുമാനം പുനപരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...


വിവാഹത്തിന് മുൻപ് കോടികളുടെ സ്വപ്നം സ്വന്തമാക്കി നയൻതാരയും വിഗ്നേഷും... ഇനി ഇരുവരും ഒന്നിച്ച് താമസം... കണ്ണുവെച്ച് ആരാധകർ


ഇത്രയും നാൾ ഞാൻ വേണ്ടന്ന് വെച്ചു.. ഇനി കിട്ടുന്ന അവസരങ്ങളൊന്നും ഞാന്‍ പാഴാക്കില്ല! ഇപ്പോള്‍ ചിന്തിച്ചപ്പോള്‍ ഒരു പ്രത്യേക ഇഷ്ടം തോന്നുന്നുണ്ട്... ഒടുക്കം ഞെട്ടിച്ച് അമൃത


വടകര റസ്റ്റ് ഹൗസില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പരിശോധന... റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ മന്ത്രിയുടെ നിര്‍ദേശം


മുല്ലപ്പെരിയാറില്‍ അടിയന്തിരമായി ഒന്നും ചെയ്യേണ്ടെന്ന് കേരള സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോള്‍ പൂഴിക്കടകനുമായി  സുപ്രീം കോടതിയെ സമീപിച്ച് തമിഴ്‌നാട്

എനിക്ക് കുഴപ്പം ഇല്ല നിങ്ങൾക്ക് വേണേൽ പിന്മാറാം.. ഇതിപ്പോൾ നിശ്ചയം അല്ലെ കഴിഞ്ഞിട്ടുള്ളൂ... കല്യാണം കഴിഞ്ഞ് ബുദ്ധിമുട്ടുന്നതിനേക്കാൾ നല്ലതല്ലേ വിവാഹനിശ്ചയം കഴിഞ്ഞതിന് പുറകെ വേർപിരിയൽ! നടി ദേവിക നമ്പ്യാരുടെ വെളിപ്പെടുത്തൽ...

23 OCTOBER 2021 11:50 AM IST
മലയാളി വാര്‍ത്ത

More Stories...

വിവാഹത്തിന് മുൻപ് കോടികളുടെ സ്വപ്നം സ്വന്തമാക്കി നയൻതാരയും വിഗ്നേഷും... ഇനി ഇരുവരും ഒന്നിച്ച് താമസം... കണ്ണുവെച്ച് ആരാധകർ

ഇത്രയും നാൾ ഞാൻ വേണ്ടന്ന് വെച്ചു.. ഇനി കിട്ടുന്ന അവസരങ്ങളൊന്നും ഞാന്‍ പാഴാക്കില്ല! ഇപ്പോള്‍ ചിന്തിച്ചപ്പോള്‍ ഒരു പ്രത്യേക ഇഷ്ടം തോന്നുന്നുണ്ട്... ഒടുക്കം ഞെട്ടിച്ച് അമൃത

വടകര റസ്റ്റ് ഹൗസില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പരിശോധന... റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

സുസ്ഥിര വികസനത്തില്‍ മാത്രമല്ല, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലും കേരളം നമ്പര്‍ വണ്‍... മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമുള്‍പ്പെടെ അനവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടും ജനക്ഷേമം ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഈ നേട്ടത്തിന്റെ അടിത്തറ പാകി എന്നത് അഭിമാനകരമെന്ന് മുഖ്യമന്ത്രി

'അപ്പന് നീ കാരണം അറ്റാക്ക് വരും', 'നിന്റെ അനിയത്തിമാരുടെ ജീവിതം കൂടെ നീ നശിപ്പിക്കുകയാണ്' എന്നെല്ലാം പറഞ്ഞ് ഇമോഷണൽ ബ്ലാക്ക്‌മെയിൽ ചെയ്ത് പീഡിപ്പിക്കുന്ന നിങ്ങളോടാണ് എനിക്ക് ചോദിക്കാനുള്ളത്. നിങ്ങൾക്ക് നിങ്ങളുടെ മക്കളെ കുറിച്ച് എന്തറിയാം..? വൈറലായി കുറിപ്പ്

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ ദേവിക വെള്ളിത്തിരയില്‍ നിന്നുമാണ് സീരിയലില്‍ സജീവമാവുന്നത്. ബാലാമണി എന്ന സീരിയലിലൂടെയാണ് അഭിനയം തുടങ്ങുന്നത്.

പിന്നീട് പരിണയം എന്ന സീരിയലിലെ കൃഷ്ണവേണി എന്ന കഥാപാത്രം ചെയ്ത് ശ്രദ്ധിക്കപ്പെട്ടു. ശേഷം ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നിലവില്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന രാക്കുയിലിലെ തുളസി എന്ന കഥാപാത്രമാണ് ദേവികയ്ക്ക് ഏറെ പ്രശംസ നേടി കൊടുത്തത്. നടി എന്നതിലുപരി അവതാരകയും നര്‍ത്തകിയും കൂടിയാണ് ദേവിക.

സംഗീത റിയാലിറ്റി ഷോയിലൂടെയാണ് വിജയ് മാധവ് ശ്രദ്ധിക്കപ്പെടുന്നത്. അതിന് ശേഷമാണ് സംഗീത സംവിധാനത്തിലേക്ക് കൂടി സജീവമാകുന്നത്. രാക്കുയില്‍ സീരിയലിന് വേണ്ടി ഗാനം ആലപിക്കാനായി വിജയ് എത്തിയിരുന്നു. ഒപ്പം ദേവികയും സീരിയലിന് വേണ്ടി പാട്ട് പാടിയിട്ടുണ്ട്. ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും പാടുകയുമൊക്കെ ചെയ്തിട്ടുണ്ട്. എന്തായാലും താരങ്ങള്‍ ജീവിതത്തില്‍ ഒന്നിക്കാന്‍ പോവുന്നതിന് ആശംസകള്‍ അറിയിച്ചാണ് ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം രംഗത്തെത്തിയിരുന്നു.

ഇരുവരുടെയും വിവാഹനിശ്ചം മാസങ്ങള്‍ക്ക് മുന്‍പാണ് നടത്തിയത്. സംഗീത ലോകത്ത് നിന്നും പരിചയപ്പെട്ടതാണെങ്കിലും ഇരുവരും അകന്ന ബന്ധുക്കള്‍ കൂടിയാണ്. പക്കാ അറേഞ്ച്ഡ് ആയി നടത്താന്‍ പോകുന്ന വിവാഹത്തെ കുറിച്ച് മുന്‍പ് ഇരുവരും തുറന്ന് സംസാരിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ ഇതുവരെ പ്രണയത്തിന്റെ ആഴങ്ങളിലേക്ക് എത്തിയിട്ടില്ലെന്ന് പറയുകയാണ് താരങ്ങളിപ്പോള്‍. വിവാഹനിശ്ചയം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം വിളിച്ചിട്ട് ഈ വിവാഹം വേണമോ എന്ന് ചോദിച്ച ആളാണ് വിജയ് എന്ന് പറയുകയാണ് ദേവികയിപ്പോള്‍.

 

 

 

നടി സ്വാസിക വിജയ് അവതാരകയായിട്ടെത്തുന്ന റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് വിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ ഇരുവരും പങ്കുവെച്ചത്. വിജയ് മാധവ് എന്ന പേര് പോലെ ജീവിതത്തിലും റൊമാന്റിക് ആണോ എന്നാണ് സ്വാസിക ചോദിച്ചത്. ഇതുവരെ അങ്ങനെയായിട്ടില്ല. മാഷ് എന്നെ വിളിക്കുമ്പോള്‍ വീട്ടില്‍ എല്ലാവരും പൊക്കോ, മുറിയില്‍ പോയിരുന്ന് സംസാരിച്ചോ എന്നൊക്കെ പറയും. വേണ്ടച്ഛാ എന്ന് പറഞ്ഞ് എല്ലവരുടെയും മുന്നില്‍ ഇരുന്നാണ് സംസാരിക്കുക. വീഡിയോ കോളിലാണെങ്കിലും അങ്ങനെയാണെന്ന് ദേവിക പറയുന്നു.

പ്രതിശ്രുത വരനെ മാഷ് എന്ന് വിളിക്കുന്നതിനെ കുറിച്ചും ഇരുവരും സംസാരിച്ചിരുന്നു. പത്ത് വര്‍ഷം മുന്‍പ് ഞങ്ങള്‍ പരിചയപ്പെട്ടപ്പോള്‍ മുതല്‍ പുള്ളിക്കാരി അങ്ങനെ വിളിച്ച് തുടങ്ങിയതാണ്. പരിണയം ചെയ്യുന്നതിനിടയില്‍ എന്നോട് പാടുന്നോ ദേവികയെന്ന് ചോദിച്ചിരുന്നു. അന്ന് ആഗ്രഹം കൊണ്ട് പാട്ട് പഠിക്കാനായി പോയത് വിജയിയുടെ അടുത്തേക്കാണ്. പുള്ളിയാണെങ്കില്‍ വലിയ ദേഷ്യവും അഹങ്കരാവുമായി ഇരിക്കുന്നു. എങ്ങനെയാണ് മുഖത്ത് നോക്കി വിജയ് ഏട്ടാ എന്ന് വിളിക്കുന്നത്. മോശമല്ലേ എന്ന് കരുതി.

 

 

 

അന്ന് പാട്ട് പഠിപ്പിച്ച് തരുന്നതല്ലേ, മാഷേന്ന് വിളിക്കാമെന്ന് കരുതി. അങ്ങനെ വിളിച്ച് ശീലിച്ചതാണ്. വിവാഹനിശ്ചയം കഴിഞ്ഞപ്പോള്‍ ഇനി ഏട്ടായെന്ന് വിളിക്കണമെന്നൊക്കെ എല്ലാവരും എന്നോട് പറഞ്ഞിരുന്നു. അങ്ങനെ വിളിക്കണമോ എന്ന് ചോദിച്ചപ്പോള്‍ വേണ്ടെന്നാണ് വിജയ് പറഞ്ഞതെന്നും ദേവിക വ്യക്തമാക്കുന്നു. മാഷേ എന്നുള്ള വിളി ഒരു വെറൈറ്റിയാണെന്നാണ് വിജയിയും പറയുന്നത്.

റിയാലിറ്റി ഷോയ്ക്ക് ശേഷം ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പെട്ടെന്ന് പ്രശസ്തനായതിന്റെ ഞെട്ടലായിരുന്നു. അന്ന് ആരാധികമാരൊക്കെ ഉണ്ടായിരുന്നു. ആര് പാടിയാലും പാട്ടുകാര്‍ക്ക് ഒരു പ്രത്യേക സ്‌നേഹം ലഭിക്കുമെന്നും വിജയ് പറയുന്നു. അങ്ങനെ എങ്കില്‍ ദേവികയ്ക്ക് മുന്നെ എത്ര പ്രണയം ഉണ്ടായിരുന്നെന്ന് സ്വാസിക ചോദിച്ചു.

'എന്റെ സ്വഭാവം വെച്ച് പ്രണയം വര്‍ക്കൗട്ടാവില്ല. ആദ്യമായി പ്രണയിച്ചത് ദേവികയെ ആണോ എന്ന ചോദ്യത്തിന് 'ദേവിക നമ്പ്യാരുമായി പ്രണയം വര്‍ക്കൗട്ടായിട്ടില്ല. ഇനി വേണം പ്രണയിക്കാനെന്നും വിജയ് പറയുന്നു. യാദൃശ്ചികമായി ഞങ്ങള്‍ ഇങ്ങനെ എത്തിയതാണ്. കമ്യൂണിക്കേറ്റ് ചെയ്തപ്പോള്‍ കൊള്ളാമെന്ന് തോന്നി. ഞാന്‍ പെട്ടെന്ന് കല്യാണം കഴിക്കുമെന്ന് തീരുമാനിച്ചിട്ടില്ലായിരുന്നു.

എനിക്ക് ഇപ്പോഴും സെറ്റായി വരുന്നേയുള്ളൂ. എന്‍ഗേജ്മെന്റിന് ഒന്നോ രണ്ടോ മാസം മുന്‍പായാണ് വിവാഹത്തെക്കുറിച്ച് തീരുമാനിച്ചത്. ദേവിക തന്നെയാണ് വിവാഹത്തെ കുറിച്ച് പറഞ്ഞത്. എന്തെങ്കിലുമാവട്ടെ മാഷേ, നമുക്ക് കല്യാണം കഴിക്കാം എന്നായിരുന്നു പുള്ളിക്കാരി പറഞ്ഞത്. ഞാന്‍ ഇങ്ങനെയൊക്കെയാണ്, ഓക്കെയാണെങ്കില്‍ നോക്കാം.

പിന്നെ വന്നതിന് ശേഷം മറ്റ് വര്‍ത്തമാനങ്ങളൊന്നും പറയരുതെന്ന് ദേവിക പറഞ്ഞതായി വിജയ് സൂചിപ്പിച്ചു. പിന്നാലെ നിങ്ങള്‍ക്ക് പറ്റുമോ ഇല്ലയോ എന്നാലോചിക്ക് എന്നായിരുന്നു മാഷ് തന്നോട് പറഞ്ഞതെന്ന് ദേവിക പറയുന്നു. എന്‍ഗേജ്മെന്റ് കഴിഞ്ഞതിന് ശേഷം പിറ്റേ ദിവസം വിളിച്ചിട്ട് മാഷ് ഇത് കലങ്ങുന്നില്ല എന്നാണ് പറഞ്ഞത്.

 

 

എനിക്ക് കുഴപ്പമൊന്നുമില്ലെന്ന് ഞാന്‍ പറഞ്ഞു. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഡിസൈഡ് ചെയ്യാം, ഇതിപ്പോ എന്‍ഗേജ്മെന്റല്ലേ കഴിഞ്ഞിട്ടുള്ളൂ.. എന്നും വിജയ് പറഞ്ഞു. മാഷേ എന്‍ഗേജ്മെന്റ് കഴിഞ്ഞ് ഫോട്ടോയൊക്കെ എല്ലാവരും കണ്ടതല്ലേയെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അത് കുഴപ്പമില്ല, കല്യാണം കഴിഞ്ഞ് ബുദ്ധിമുട്ടുന്നതിനേക്കാള്‍ നല്ലതല്ലേ എന്നായിരുന്നു വിജയിയുടെ മറുപടിയെന്ന് ദേവിക പറയുന്നു.

തീരുമാനമെടുക്കും മുന്‍പ് ചിന്തിക്കുക. ചിന്തിച്ചതിന് ശേഷം പിന്നെ വിഷമിക്കാന്‍ നില്‍ക്കരുത്. ഹാപ്പിനെസും സാമാധാനവുമാണ് നമുക്ക് വേണ്ടത്. അതില്ലാതെ എന്തുണ്ടായിട്ടും കാര്യമില്ല. കിടന്നാല്‍ അപ്പോള്‍ ഉറങ്ങാന്‍ പറ്റണം. എന്നുമാണ് താന്‍ ദേവികയോട് പറഞ്ഞിട്ടുള്ളതെന്ന് വിജയ് പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗതാഗത കുരുക്കിനിടയില്‍ യാത്രക്കാരന്റെ കണ്ണില്‍ പെട്ടത് ആള്‍താമസമില്ലാത്ത വീടിന്റെ പിന്‍ഭാഗത്ത് നട്ടു വളര്‍ത്തിയ കഞ്ചാവ് ചെടികള്‍  (1 minute ago)

കേരളത്തിലെ പൊലീസുകാർക്ക് പണിവരാൻ പോകുന്നുണ്ട് കേട്ടോ!! പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​രീ​ക്ഷി​ക്കാ​ന്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​നു നി​ര്‍​ദേ​ശം; ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കി​ട​യി​ല്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്  (8 minutes ago)

അതാണവവന്റെ രീതി, അതാണവന്റെ ഇഷ്ടം... പ്രണവിന്റെ ജീവിതത്തെ കുറിച്ച് അമ്മ പറയുന്നത്  (10 minutes ago)

​സ്ത്രീധനം വാങ്ങുന്നവരും കൊടുക്കുന്നവരും ഇതൊന്നു കണ്ടു പഠിച്ചാൽ കൊള്ളാമായിരുന്നു! മാതാപിതാക്കളോട് സ്ത്രീധനമായി 75​ ​ല​ക്ഷം വേണമെന്ന് പറഞ്ഞ് വാങ്ങി: സ്ത്രീധന തുക ​ബാ​ലി​കാ​ ​ഹോ​സ്റ്റല്‍ നി​ര്‍​മ്മാ​ണ​ത  (1 hour ago)

ഭര്‍ത്താവ് വീട്ടിലിട്ടാത്ത സമയത്ത് അമ്മായിയഛന്റെ ലീലാവിലാസം... ഭര്‍തൃപിതാവിനെതിരേ 21കാരിയുടെ പരാതി  (1 hour ago)

പ്രകാശന്റെ സ്വഭാവം മാറിയാലെങ്കിലും രൂപ മാറുമോ?? ഇതിപ്പോൾ വൻ നെഗറ്റീവ് ആണല്ലോ കിരണിന്റെ അമ്മ: കല്യാണിയെ ഇങ്ങനെ ക്രൂശിക്കണോ??  (1 hour ago)

വേദികയുടെ ഗർഭം പാളി പോയി!! സാന്ത്വനം വീണ്ടും ഒന്നാമതെത്തി, ഹരി തമ്പിയുടെ വീട്ടിൽ പോയതോടുകൂടി കഥ മാറി; റേറ്റിങ്ങിൽ സാന്ത്വനം വീണ്ടും ഒന്നാമത്  (2 hours ago)

ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 312; രോഗമുക്തി നേടിയവര്‍ 5144, കഴിഞ്ഞ 24 മണിക്കൂറിനിടെ 54,309 സാമ്പിളുകള്‍ പരിശോധിച്ചു, ഡബ്ല്യു.ഐ.പി.ആര്‍. പത്തിന്  (2 hours ago)

യുഎഇയ്ക്കും സൗദിക്കും പിന്നാലെ വിലക്ക് കൽപ്പിച്ച് ഒമാനും; ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാനിലേക്ക് പ്രവേശന വിലക്ക്! നവംബര്‍ 28 മുതല്‍ തീരുമാനം പ്രാബല്യത്തില്‍, 14 ദിവസത്തിനിടെ ഈ ഏഴ് രാ  (2 hours ago)

ഗൾഫ് രാഷ്ട്രങ്ങൾ മുൾമുനയിൽ; വിപണികള്‍ വീണ്ടും നിശ്ചലമാകുമെന്ന ആശങ്കയിൽ ലോകം, അതിര്‍ത്തികള്‍ അടയ്ക്കുമെന്ന് ഗള്‍ഫ്, യൂറോപ്പ് രാജ്യങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞ  (2 hours ago)

ഗജനി വില്ലനാണെങ്കിലും പെട്ടെന്ന് ഒഴിവാക്കരുത് ; അമ്മയറിയാതെ വില്ലന്മാരെല്ലാം അടിപൊളിയാണ്; ത്രില്ലടിപ്പിക്കുന്ന കൊലപാതകം; ഗജനിയുടെ റോൾ ഇവിടെ തീരുമോ? ; അമ്മയറിയാതെ മഹാ എപ്പിസോഡ് ത്രില്ലിംഗ് പ്രൊമോ കണ്ടത  (2 hours ago)

'കുപ്പയില്‍ നിന്ന് ഒരു കുപ്പി കണ്ടെടുത്തു. പതിവുപോലെ ജീവനക്കാരെ ചാടിച്ചു. അനന്തരം, സ്റ്റേറ്റ് കാറില്‍ യാത്രയായി. തുലാവര്‍ഷ കാലമാണ്. മിന്നലും ഇടിയും എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം. കരുതിയിരിക്കുക...'  (2 hours ago)

ഒമിക്രോണ്‍ ജാഗ്രതയോടെ കേരളവും: വാക്‌സിന്‍ എടുക്കാന്‍ ബാക്കിയുള്ളവര്‍ എത്രയും വേഗമെടുക്കണം, മന്ത്രി വീണാ ജോര്‍ജ്  (3 hours ago)

ഗുജറാത്തിൽ ചരക്ക് കപ്പലുകള്‍ കൂട്ടിയിടിച്ച്‌ അപകടം, എണ്ണ ചോര്‍ച്ച ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍  (3 hours ago)

കോവിഡ് മഹാമാരിക്കാലത്ത് പൊതുവിദ്യാഭ്യാസവകുപ്പ് പ്ലസ് വൺ പരീക്ഷകൾ നടത്തി ഫലം പ്രഖ്യാപിച്ചത് ഒട്ടേറെ കടമ്പകൾ മറികടന്ന്; വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഉദ്യോഗസ്ഥർക്കും പൊതുസമൂഹത്തിനും  (3 hours ago)

Malayali Vartha Recommends