ഒരേ സമയം രണ്ട് വ്യത്യസ്ത രുചികൾ അറിയണം, നാവ് രണ്ടായി മുറിച്ച് യുവതി, രണ്ട് ഗ്ലാസുകളിലായി വ്യത്യസ്ത പാനീയങ്ങൾ രുചിക്കുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ...!
ഒരേ സമയം രണ്ട് വ്യത്യസ്ത രുചികൾ അറിനായി നാവ് രണ്ടായി മുറിച്ച് യുവതി. കാലിഫോർണിയ സ്വദേശിയായ ബ്രിയന്ന മേരി ഷിഹാദ് എന്ന യുവതി ആണ് ഇതിനായി ശസ്ത്രക്രിയയിലൂടെ നാവ് രണ്ടായി മുറിച്ചത്. എങ്ങനെ ഒരേ സമയം രണ്ട് രുചികൾ ആസ്വദിക്കാം എന്ന അടിക്കുറിപ്പോടെ യുവതി പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
രണ്ട് ഗ്ലാസുകളിലായി വ്യത്യസ്ത പാനീയങ്ങൾ രുചിക്കുന്നതാണ് വീഡിയോയിലുള്ളത്. ഒരേ സമയം നാക്ക് നീട്ട് രുചിക്കുന്നത് വീഡിയോയിൽ കാണാം. വീഡിയോ ഇതിനോടകം 20,0000 അധികം ആളുകൾ കണ്ടിട്ടുണ്ട്.
ഒരു ഗ്ലാസിൽ വെള്ളവും മറ്റേതിൽ സ്പ്രൈറ്റുമാണ് നിറച്ചിരിക്കുന്നത്. ഒരേ സമയം രണ്ട് ഗ്ലാസുകളിലേയും രുചി നാവ് മുറിച്ചതോടെ അറിയാൻ സാധിക്കുന്നുവെന്നാണ് യുവതി പറയുന്നത്. അതേസമയം നാക്ക് പിളർത്തുന്ന ശസ്ത്രക്രിയ ചെയ്യുന്നത് വലിയ അപകടങ്ങളുണ്ടാക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. രക്തസ്രാവം, അണുബാധ, നാഡി ക്ഷതം എന്നി രോഗങ്ങൾ ഉണ്ടാകാമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
https://www.facebook.com/Malayalivartha