Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...


കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു.. അഞ്ചുപേര്‍ അറസ്റ്റില്‍..കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു..

'പഴയ കാമുകന്റെയോ കാമുകിയുടെയോ കുഞ്ഞിനെ തലോടിയിട്ടുണ്ടോ. സ്നേഹം എന്നത് മനുഷ്യർ തമ്മിലുള്ള അനേകം വികാരങ്ങളിൽ ഒന്ന് മാത്രമാവുകയും അതിനുമപ്പുറം പേരറിയാത്ത ഒരുപാട് വികാരങ്ങൾ വന്ന് ചുറ്റിപിടിക്കുകയും ചെയ്യും. കുറച്ചു നേരത്തേക്കെങ്കിലും ആ കുഞ്ഞുറങ്ങുന്നത് നിങ്ങളുടെയും ഹൃദയത്തിലായിരിക്കും...' വൈറലായി കുറിപ്പ്

13 AUGUST 2022 01:06 PM IST
മലയാളി വാര്‍ത്ത

പ്രണയം പലപ്പോഴും വിരഹവേദന സമ്മാനിക്കുമ്പോൾ അതിൽ നിന്നും മനസിനെ മാറ്റിയെടുക്കാൻ ചിലപ്പോൾ ഏറെ സമയം എടുത്തേക്കാം. എന്നിരുന്നാൽ തന്നെയും ആ പ്രണയം എന്നും മനസ്സിൽ തന്നെ ഉണ്ടാകും. എന്നാൽ പഴയ കാമുകന്റെയോ കാമുകിയുടെയോ കുഞ്ഞിനെ തലോടിയിട്ടുണ്ടോ? ഈ ചോദ്യത്തിലൂടെ ഓരോരുത്തരും അനുഭവിക്കേണ്ടിവരുന്ന വികാരത്തിന്റെ ആഴം കുറിപ്പിലൂടെ പങ്കുവയ്ക്കുകയാണ് എഴുത്തുകാരനായ ആസിഫ് തൃശൂർ. പഴയ കാമുകിയെയോ കാമുകനെയോ അല്ല നിങ്ങളവിടെ കാണുകയെന്ന് ആസിഫ് കുറിക്കുകയാണ്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

പഴയ കാമുകന്റെ/കാമുകിയുടെ കുഞ്ഞിനെ തലോടിയിട്ടുണ്ടോ. സ്നേഹം എന്നത് മനുഷ്യർ തമ്മിലുള്ള അനേകം വികാരങ്ങളിൽ ഒന്ന് മാത്രമാവുകയും അതിനുമപ്പുറം പേരറിയാത്ത ഒരുപാട് വികാരങ്ങൾ വന്ന് ചുറ്റിപിടിക്കുകയും ചെയ്യും.

പഴയ കാമുകിയെയോ കാമുകനെയോ അല്ല നിങ്ങളവിടെ കാണുക. അവരുടെ പ്രയോരിറ്റികളുടെ ഒത്ത നടുക്ക് ഒരു കുഞ്ഞു മുഖമുണ്ടാവും. എന്റേതാകേണ്ട ഒരുവനെ/ഒരുവളെ കവർന്ന ദേഷ്യത്തിലല്ല നിങ്ങളവരുടെ പങ്കാളിയെ നോക്കുക. അവർ തമ്മിലുള്ള ബന്ധം ദൃഢമാക്കുന്ന ഒരു കുഞ്ഞു നക്ഷത്രം കാണാം. അവന്റെയോ അവളുടെയോ പനിചൂടിൽ അവർ കൂട്ടിരിപ്പുകാരായിരിക്കും.അവരുടെ പ്രതീക്ഷകളുടെ സ്നേഹത്തിന്റെ വേരായിരിക്കും ആ കുഞ്ഞ്. ഒരുപക്ഷെ അന്നത്തെ കുട്ടിത്തമുള്ള പഴയ കാമുകി പക്വതയുള്ളൊരു അമ്മയായി കാണും. പഴയ ക്ഷമയില്ലാത്ത കാമുകൻ കുഞ്ഞിന്റെ വികൃതിക്ക് മുമ്പിൽ ക്ഷമക്കുള്ള ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങി നിൽപ്പുണ്ടാവും.

നിങ്ങളാ കുഞ്ഞിനെ എങ്ങനെ വെറുക്കാനാണ്. ഒന്ന് തലോടുമ്പോൾ ആരാണെന്ന ചോദ്യഭാവത്തിൽ കുഞ്ഞ് നിങ്ങളെ നോക്കും. അതിന് മറുപടി നിങ്ങൾ തിരയേണ്ടി വരില്ല, അച്ഛനോ അമ്മയോ നൽകിക്കോളും. നിങ്ങളാ കുഞ്ഞിനെ ഒന്ന് തലോടുക. എടുത്ത് നോക്കുക. വാത്സല്യത്തോടെ കാലം നെറുകിൽ ഉമ്മ വയ്ക്കുന്നത് ആ കുഞ്ഞിന്റെ ചുണ്ടിലൂടെയാണ്.

നിങ്ങളാ കുഞ്ഞിനെ ലാളിക്കുന്നത് അവരും നോക്കുന്നുണ്ടാവും. ഒരു നിമിഷം നിങ്ങൾക്കിടയിൽ ഉണ്ടായിരുന്ന ദേഷ്യം വറ്റിപോയെന്ന് വരാം. പ്രണയിക്കുന്ന കാലത്ത് ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളെ കുറിച്ച് നിങ്ങൾ തമ്മിൽ സംസാരിച്ചു കാണും.അന്ന് കൊടുക്കാൻ കരുതി വച്ച ഉമ്മകളിലൊന്ന് കൊടുക്കുക. അവരുടെ സന്തോഷങ്ങളുടെ സൂക്ഷിപ്പുകാരനെ ഭദ്രമായി തിരിച്ചു നൽകുക. ഒരു മൂലയിലൂടെ കണ്ണുനീർ ഓടിപിടച്ചു വരുന്നുണ്ടെങ്കിൽ അവർ മുമ്പിൽ നിന്ന് മായുന്നത് വരെയെങ്കിലും പിടിച്ചു നിർത്തണം. എങ്കിലും അതൊരു സുഖമുള്ള അനുഭൂതിയാണ്. കുറച്ചു നേരത്തേക്കെങ്കിലും ആ കുഞ്ഞുറങ്ങുന്നത് നിങ്ങളുടെയും ഹൃദയത്തിലായിരിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (5 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (6 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (6 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (7 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (7 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (8 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (8 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (8 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (8 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (9 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (9 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (9 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (9 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (10 hours ago)

KOZHIKODE കണ്ടെത്താനാവില്ലെന്ന് സന്ദേശം  (10 hours ago)

Malayali Vartha Recommends