Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 72 ആം ജന്മദിനത്തിന് ഇന്ത്യയിൽ എത്തിച്ചത് എട്ട് നമീബിയൻ കാട്ടുചീറ്റകളെയാണ്...ഏഴു പതിറ്റാണ്ടിനു ശേഷം ചീറ്റകളെ ഇന്ത്യൻ മണ്ണിലേക്ക് കൊണ്ടു വരുമ്പോൾ മോദി നൽകുന്ന സന്ദേശം വ്യക്തമാണ് ,അതെ,ഇന്ത്യ കുതിക്കുകയാണ്..ചീറ്റയെപോലെ...

21 SEPTEMBER 2022 03:39 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 72 ആം ജന്മദിനത്തിന് ഇന്ത്യയിൽ എത്തിച്ചത് എട്ട് നമീബിയൻ കാട്ടുചീറ്റകളെയാണ് . അഞ്ചു പെണ്ണും മൂന്നാണും..ഏഴു പതിറ്റാണ്ടിനു ശേഷം ചീറ്റകളെ ഇന്ത്യൻ മണ്ണിലേക്ക് കൊണ്ടു വരുമ്പോൾ മോദി നൽകുന്ന സന്ദേശം വ്യക്തമാണ് ,അതെ,ഇന്ത്യ കുതിക്കുകയാണ് ചീറ്റയെപോലെ

ഒരു കാലത്ത് ഇന്ത്യയിൽ ധാരാളം ഉണ്ടായിരുന്ന ജീവിയാണ് ചീറ്റപ്പുലി. എന്നാൽ പിന്നീട് ഇവ ഇന്ത്യയിൽ നിന്ന് പൂർണ്ണമായും ഇല്ലാതാക്കപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യൻ സർക്കാർ നമീബിയയിൽ നിന്ന് ചീറ്റയെ ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്.

നമീബിയയിൽ നിന്ന് ഇന്ത്യയിലെത്തിച്ച എട്ട് ചീറ്റപ്പുലികളെയും സെപ്റ്റംബർ 17-ന് തൻ്റെ ജന്മദിനത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ കുനോ നാഷനൽ പാർക്കിൽ തുറന്നുവിട്ടു. അപ്പോൾ ഇനി ചീറ്റകൾ സന്തോഷമായി കുനോ നാഷനൽ പാർക്കിൽ വിഹരിക്കട്ടെ ..നമുക്കല്പം ചരിത്രം നോക്കാം

ഇന്ത്യയിൽ ചീറ്റയ്ക്ക് വംശനാശം വന്നതായി 1952ൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. അമിത വേട്ടയാടൽമൂലമാണു ചീറ്റകൾ ഇല്ലാതായത്. ഇന്ത്യയിൽ നിന്ന് പൂർണ്ണമായും വംശനാശം സംഭവിച്ചു പോയ ഒരേയൊരു മാംസഭുക്കാണ് ചീറ്റ. രാജ്യത്ത് അവശേഷിച്ചിരുന്ന മൂന്ന് ചീറ്റകളെ മധ്യപ്രദേശിലെ കൊറിയയിലുള്ള മഹാരാജാ രാമാനുജ് പ്രതാപ് സിംഗ് ദേവ് 1947-ൽ കൊന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്.

ഇന്ത്യയിൽ ചീറ്റകളെ രാജാക്കന്മാർ വളർത്തുമൃഗങ്ങളാക്കി, വേട്ടയാടുന്നതിന് ഉപയോഗിച്ചിരുന്നു എന്നറിയാമോ ..?. ചിലർ അവയെ 'ഹണ്ടിംഗ് ലിയോപാർഡ്സ്' എന്നാണ് വിളിച്ചിരുന്നത്

മുഗളന്മാരാണ് ചീറ്റകളെ വളർത്തിയിരുന്നത് . അതിനു പിന്നിലുമുണ്ടൊരു കഥ.. ജലാലുദ്ദീന്‍ മുഹമ്മദ് അക്ബർ എന്ന അക്ബർ ചക്രവർത്തിക്ക് വെറും പതിമൂന്ന് വയസ്സുള്ളപ്പോഴാണ് ആദ്യമായി ഒരു ചീറ്റയെ നേരിൽ കണുന്നത് .

1555ല്‍ പഞ്ചാബിലെ മച്ചിവാരയില്‍ സൂരികളുമായുണ്ടായ യുദ്ധത്തില്‍ മുഗള്‍ സാമ്രാജ്യത്തിനായിരുന്നു ജയം. അന്ന് സൂരികളില്‍ നിന്നും മുഗള്‍ പടനായകരിലൊരാളായ വാലി ബെഗ് പിടിച്ചെടുത്തതായിരുന്നു ഫത്തേബാസ് എന്ന ചീറ്റപ്പുലിയെ. മുഗള്‍ സാമ്രാജ്യത്തിന്റെ ഭാവി ചക്രവര്‍ത്തിക്കു മുന്നില്‍ കാഴ്ച വസ്തുവായിട്ടാണ് ഫത്തേബാസിനെ വാലിബെഗ് സമർപ്പിച്ചത്
ഫത്തേബാസിനെ ഇഷ്ടപ്പെട്ട അക്ബർ അതിനെ കോട്ടയ്ക്കുള്ളില്‍ താമസിപ്പിക്കാന്‍ തീരുമാനിച്ചു. ചീറ്റപ്പുലിയുടെ സൂക്ഷിപ്പുകാരന് ഫത്തേഖാന്‍ എന്ന സ്ഥാനപ്പേരും നല്‍കി......

ചീറ്റപ്പുലിയെ മുഗളര്‍ വിളിച്ചിരുന്നത് 'യൂസ്' എന്നായിരുന്നു. പേര്‍ഷ്യന്‍ വാക്കായിരുന്നു അത്. ഇന്ത്യയിലേയും പേര്‍ഷ്യയിലേയും (ഇറാന്‍) അറബ്യേയിലേയും കൊട്ടരാങ്ങളില്‍ ചീറ്റപ്പുലികളെ വളര്‍ത്തിയിരുന്നു. ഫത്തേബാസിന് ശേഷം അക്ബറുടെ കോട്ടയിൽ ആയിരത്തിലധികം ചീറ്റകളെത്തി.

ഇവയിൽ അക്ബറിന് പ്രിയം മദൻകലിയോടായിരുന്നു. 1571-ൽ പാകിസ്താനിലെ ലഹോറിനുസമീപം ധാരാളം ചീറ്റകളുണ്ടെന്നറിഞ്ഞ് അക്ബറും സംഘവും വേട്ടയ്ക്കിറങ്ങി. ആറു മിടുമിടുക്കൻ ചീറ്റകളെ പിടിച്ചുകൊണ്ടുവന്നു .അഴകും വേഗവുംകൊണ്ട് അക്ബറിനെ അതഭുതപ്പെടുത്തയാ മിടുക്കന് അക്ബർ പേരിട്ടു-‘മദൻ കലി’. മദൻകലിക്ക് സ്വന്തം കൈകൾകൊണ്ടായിരുന്നു അക്ബർ തീറ്റകൊടുത്തിരുന്നത്....

1572-ൽ രാജസ്ഥാനിലെ സാംഗനീറിൽ വേട്ടയ്ക്കായി ചക്രവർത്തിയിറങ്ങിയപ്പോൾ ഒരു കൃഷ്ണമൃഗത്തിനുപിന്നാലെ ഓടിയ ചിത്തരഞ്ജൻ എന്ന ചീറ്റ 25 അടി അപ്പുറത്തേയ്ക്ക് ഒന്നരക്കുന്തത്തിന്റെ ഉയരത്തിൽ പൊങ്ങിയ കൃഷ്ണമൃഗത്തിനൊപ്പം ഉയർന്നുചാടി അതിനെ പിടികൂടി... അതോടെ ചിത്തരഞ്ജനെ ചീറ്റക്കൂട്ടത്തിന്റെ രാജാവായി പ്രഖ്യാപിച്ചു. ചിത്തരഞ്ജൻ കടന്നുപോകുമ്പോൾ അകമ്പടിയായി വലിയ ചെണ്ട കൊട്ടണമെന്നും കല്പിച്ചു.......

അക്ബറിനു ശേഷം ജഹാംഹീർ 1608-ൽ അജ്‌മേർ സന്ദർശിച്ചപ്പോൾ രാജാ വീർസിങ് ദേവ് വെള്ള ചീറ്റപ്പുലിയെ ജഹാംഗീറിനു സമ്മാനിച്ചിരുന്നു എന്നും ചരിത്രം പറയുന്നു. ഇണക്കിവളർത്തുന്ന ചീറ്റകൾ ഇണചേരുന്നത് അപൂർവങ്ങളിൽ അപൂർവമാണ്...... അതുകൊണ്ടുതന്നെ അക്ബറിന്റെ കാലത്തു ആയിരത്തോളം ചീറ്റകളുണ്ടായിരുന്നിട്ടും പുത്തൻ തലമുറ ഉണ്ടായില്ല. എന്നാൽ ജഹാംഗീറിന്റെ കാലത്തു മൂന്നു ചീറ്റ കുട്ടികൾ ഒരിക്കൽ ഉണ്ടായതായി പറയുന്നുണ്ട്.

 

 

ടിപ്പു സുൽത്താൻ 16 ചീറ്റകളെ വളർത്തിയിരുന്നതായി രേഖകളുണ്ട്. ടിപ്പുവിന്റെ പതനശേഷം ഇതിൽ മൂന്നെണ്ണത്തിനെ ഇംഗ്ലണ്ടിലേക്ക് കിങ് ജോർജ്‌ മൂന്നാമന്റെ കൊട്ടാരത്തിലേക്ക് കൊണ്ടുപ്പോയി

ഏതാനും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് വരെ ഉപേക്ഷിക്കപ്പെട്ട് കിടന്ന ഇന്ത്യയിലെ പുല്‍മേടുകള്‍ ചീറ്റകളുടെ വാസകേന്ദ്രമായിരുന്നു. രാജാക്കന്‍മാരുടെ വേട്ടയാടലിനൊപ്പം ഇത്തരം തുറസ്സായഭൂമി കൃഷിയിടങ്ങളായി മാറ്റിയപ്പോള്‍ ചീറ്റയുടെ വംശനാശം തുടങ്ങി .ബ്രിട്ടീഷ്‌ഭരണകാലത്തും ചീറ്റകൾ വ്യാപകമായി വേട്ടയാടപ്പെട്ടു. ചീറ്റകളെ കൊല്ലുന്നവർക്ക് ബ്രിട്ടീഷ് സർക്കാർ പണം കൊടുത്തിരുന്നു. 1870 മുതൽ 1925 വരെ 70 ചീറ്റകളെ കൊന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്

ഇപ്പോൾ മോഡി ഇന്ത്യയിലേക്ക് കൊണ്ടുവന്ന ചീറ്റകൾ ഏഷ്യൻ ചീറ്റയല്ല, ആഫ്രിക്കൻ ചീറ്റയാണ് . ഏഷ്യൻ ചീറ്റ എന്ന വംശം നിലവിൽ ഇറാനിൽമാത്രമാണുള്ളത്. ആകെ ഇരുപതിൽത്താഴെമാത്രമേ ചീറ്റകളുള്ളൂ എന്നതിനാൽ ചീറ്റയെ ഇന്ത്യക്ക് കൈമാറാൻ ഇറാൻ തയ്യാറായില്ല...

. ആഫ്രിക്കൻ ഭൂപ്രദേശത്തിന് ഏതാണ്ട് സമാനമായ കാലാവസ്ഥയാണ് മധ്യപ്രദേശിലെ കുനോയിൽ എന്നതിനാൽ ചീറ്റകൾക്ക് പ്രശ്നമുണ്ടാകില്ല എന്നാണു വന്യജീവി സ്പെഷ്യലിസ്റ്റായ അഡ്രിയൻ ട്രോഡിഫ് പറഞ്ഞത്

കുനോ ദേശീയ ഉദ്യാനത്തിന് ചുറ്റുമായി സഹേരിയ എന്ന ആദിവാസി സമൂഹത്തിന്റെ 54 ഗ്രാമങ്ങളാണ് ഉള്ളത് കൃഷിയും കന്നുകാലി വളര്‍ത്തലും കൂലിപ്പണിയുമായി കഴിയുന്നവരാണിവര്‍. ... ചീറ്റയെത്തുന്നതോടെ വന്യജീവി ടൂറിസത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാകും കുനോ. അതോടെ ടൂറിസം സഹേരിയക്കാര്‍ക്ക് ഉപജീവനമാര്‍ഗ്ഗമാകും എന്നും അതോടെ ഗ്രാമവാസികൾ ചീറ്റകളെ സ്നേഹിക്കും എന്നുമാണ്ഇപ്പോഴത്തെ കണക്ക് കൂട്ടൽ

മോദി ഓരോ സമയത്തും തന്റെ പ്രവർത്തിയിലൂടെ ഓരോ സന്ദേശങ്ങൾ നൽകാറുണ്ട്.. ഇപ്പോൾ ചീറ്റയെ ഇന്ത്യയിലേയ്ക്ക് എത്തിച്ചതും തരുന്ന സന്ദേശം ഇത് തന്നെയാണ് ...ഇന്ത്യ കുതിക്കുകയാണ്, ചീറ്റയെപോലെ .. നയിക്കാൻ അമരത്തു താൻ ഉണ്ട് എന്ന് തന്നെ ആണ് മോദി നൽകുന്ന സന്ദേശം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (3 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (3 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (4 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (4 hours ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (4 hours ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (4 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (5 hours ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (6 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (6 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (7 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (7 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (7 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (8 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (8 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (9 hours ago)

Malayali Vartha Recommends