Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു


ഐ ബി ഉദ്യോഗസ്ഥ പേട്ട റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം... ഐ ബി ഉദ്യോഗസ്ഥന്‍ സുകാന്തിന്റെ റിമാന്റ് 22 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു സുകാന്തിന് ജാമ്യമില്ല


രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...

പിണറായിയെ ഇന്റലിജെന്‍സ് ചതിച്ചു. വിഴിഞ്ഞം അടിപൊളി. ആ ഒന്‍പതംഗ സംഘം.

30 NOVEMBER 2022 02:46 PM IST
മലയാളി വാര്‍ത്ത
കേരള പോലീസിന്റെ ഇന്റലിജന്‍സ് സംവിധാനത്തെ കുറിച്ച് ഇൗ അവസരത്തിലെങ്കിലും ഓര്‍ക്കാതിരിക്കാനാവില്ല. കാരണം അവരുടെ കാര്യശേഷിയും അന്വേഷണ മികവും പ്രശംസിക്കാതിരിക്കാന്‍ കഴിയില്ല. സംസ്ഥാനത്ത് നടക്കാന്‍ പോകുന്നതും നടക്കാന്‍ സാധ്യതയുള്ളതുമായ എല്ലാ സംഭവങ്ങളും കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുകയും അതിനനുസരിച്ച് സര്‍ക്കാര്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടതുമാണ്. വരാന്‍ പോകുന്ന എല്ലാ വിപത്തുകളും കാണാനുള്ള മൂന്നാം കണ്ണാണ് ഇന്റലിജന്‍സ് വിഭാഗം എന്ന് പൊതുവേ ധരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തമായൊരു ഇന്റലിജന്‍സ് സംവിധാനവും നിലവിലുണ്ടെന്നാണ് കണക്കാക്കുന്നത്.

കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് നടന്ന കലാപവും പോലീസ് സ്‌റ്റേഷന്‍ ആക്രമണവും ആസൂത്രതമായിരുന്നെന്ന ഇന്റലിജന്‌സിന്റെ കണ്ടുപിടുത്തംവളരെ അതിശയത്തോടെയാണ് കാണുന്നത്. നൂറ്റി മുപ്പത് ദിവസമായി നടക്കുന്ന സമരത്തില്‍ പിണറായിയുടെ ഇന്റലിജന്‍സ് അക്രമം നടന്നതിന് ശേഷമാണോ ഇത്തരം വിവരങ്ങള്‍ അറിഞ്ഞതെന്ന് സ്വഭാവികമായും ചോദ്യം ഉയരുന്നുണ്ട്. വിഴിഞ്ഞത്ത് അക്രമികളുടെ അടിയേറ്റ് അവശനിലയില്‍ കഴിയുന്ന പോലീസുകാരോട് നീതി പുലര്‍ത്താനെങ്കിലും മുഖ്യമന്ത്രിക്ക് ശ്രമിക്കാമായിരുന്നു. പരിക്കേറ്റ് ജീവന്‍ തിരിച്ചു കിട്ടിയ പോലീസുകാരുടെ കുടുംബം അനുഭവിക്കുന്ന വേദനകള്‍ക്ക്  മുഖ്യമന്ത്രിയും അ്‌ദ്ദേഹത്തിന്റെ ഇന്റലിജന്‍സ് സംവിധാനവും മറുപടി പറയേണ്ടി വരും.
ഇന്റലിജന്‍സിനേക്കാള്‍ ബുദ്ധിയും സൂത്രവുമാണ് വിഴിഞ്ഞം അക്രമം ആസൂത്രണം ചെയ്തവര്‍ നടത്തിയതെങ്കില്‍ കേരളത്തിലെ ഇന്റലിജന്‍സ് സംവിധാനം പരിച്ചു വിടുന്നതായിരിക്കും അഭികാമ്യം. സംസ്ഥാനത്തെ ഏറ്റവും തീവ്രമായ വിഷയത്തില്‍ നടക്കുന്ന സമരത്തിന്റെ രഹസ്യങ്ങള്‍ പോലും ചോര്‍ത്തിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പോലീസ് സ്‌റ്റേഷനും തകര്‍ത്ത് പോലീസുകാരെ വാരിപെറുക്കിയിട്ട് ഇടിച്ചവശരാക്കിയ ശേഷം പുറത്തു വന്ന റിപ്പോര്‍ട്ടില്‍ മറ്റ് താല്പര്യങ്ങളുണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്. സിപിഎം താല്പര്യം സംരക്ഷിക്കാനാണോ ഇന്റലിജന്‍സ് റിപ്പോര്‍ട്ടെന്ന പേരില്‍ പുറത്തു വന്നിരിക്കുന്ന വിവരങ്ങളെന്നും സംശയമുണ്ട്.

സമരത്തിന്റെ ഭാഗമായി വന്‍ ഗൂഢാലോചന നടന്നുവെന്നും നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ) സാന്നിദ്ധ്യം ആ സമരത്തിലുണ്ടായിരുന്നുവെന്നും സംസ്ഥാന ഇന്റലിജന്‍സിന്റെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കിയിരിക്കുകയാണ്. വിദേശബന്ധമുള്ള ഒരു മുതിര്‍ന്ന വൈദികന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് തീവ്ര സമരത്തിന് ഗൂഢാലോചന നടത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഗൂഢാലോചനയില്‍ ഒന്‍പതംഗ സംഘം പ്രവര്‍ത്തിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


സമരസമിതി നേതാവ് ഫാദര്‍ യൂജിന്‍ പെരേര, മുന്‍ എബിവിപി സംസ്ഥാന സമിതി അംഗമായിരുന്ന കെ.വി.ബിജു, ട്രാവന്‍കൂര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ എ.ജെ.വിജയന്‍, തീവ്ര ഇടതുസ്വഭാവമുള്ള ഐ.ടി കണ്‍സള്‍ട്ടന്റ് പ്രസാദ് സോമരാജന്‍, വലിയതോപ്പ് സ്വദേശി ബെഞ്ചമിന്‍ ഫെര്‍ണാണ്ടസ്, ഷോഡോ മിനിസ്ട്രി സംഘടനാ നേതാവ് അഡ്വ.ജോണ്‍ ജോസഫ്, കൊല്ലം അഞ്ചല്‍ സ്വദേശി ബ്രദര്‍ പീറ്റര്‍, ആലപ്പുഴ ആര്‍ത്തുങ്കല്‍ സ്വദേശി ജാക്‌സണ്‍, പുല്ലുവിള സ്വദേശിനി സീറ്റാ ദാസന്‍ എന്നിവരാണ് വിഴിഞ്ഞം അക്രമത്തിന് പിന്നിവെ ഗൂഡാലോചന സംഘമെന്നാണ് ഇന്റലിജന്‍സ് സര്‍ക്കാരിന് നല്കിയിട്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്..

സമരത്തിന് നേതൃത്വം നല്‍കുന്ന വൈദികന് വിദേശബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാകണിക്കുന്നുണ്ട്. വൈദികന്റെ സംഘത്തിന് വിദേശ സംഘടനകളുമായി ബന്ധമുണ്ട്. ഈ വൈദികന്‍ ഡല്‍ഹിയില്‍ പോയി വന്നതിന് ശേഷമാണ് തീവ്ര പരിസ്ഥിതി സംഘടനയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 5ന് ശംഖുംമുഖത്ത് പ്രതിഷേധം സംഘടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഒക്ടോബര്‍ 29ന് ജനറല്‍ ആശുപത്രിയ്ക്ക് സമീപമുള്ള ഐക്കഫില്‍ യോഗം ചേര്‍ന്ന് മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസൈ പാക്യത്തെ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരമിരുത്താനും ഈ സംഘം പദ്ധതിയിട്ടിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.തീരദേശത്തെ ജനതയെ  വൈകാരികത സൃഷ്ടിച്ച് ഇളക്കിവിടുകയായിരുന്നു ലക്ഷ്യമെന്നും എന്നാല്‍ ഈ നീക്കത്തെ ആര്‍ച്ച് ബിഷപ്പ് തോമസ്.ജെ നെറ്റോയും മറ്റ് മുതിര്‍ന്ന വൈദികരും എതിര്‍ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അതമസമയം സമരത്തിന് നേതൃത്വം നല്‍കുന്നവരുടെ സാമ്പത്തിക ഇടപാടുകള്‍ ഇന്റലിജന്‍സ് പരിശോധിച്ചു തുടങ്ങിയിട്ടുണ്ട്. സമരസമിതിക്ക് പിന്തുണ നല്‍കുന്ന സന്നദ്ധസംഘടനകള്‍ക്ക് വിദേശഫണ്ട് ലഭിക്കുന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തടസപ്പെടുത്തി പൊലീസ് സ്റ്റേഷനടക്കം ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തില്‍ വലിയ ഗൂഢാലോചനയാണ് നടന്നിരിക്കുന്നത്. അതിന്റെ തുടര്‍ച്ചയായി ആസൂത്രിതമായി വന്‍ കലാപമുണ്ടാക്കാനുള്ള ഗൂഢാലോചനയും നടന്നിരുന്നുവെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുന്‍ അംഗങ്ങളുടെ ഗൂഢപങ്കാളിത്തം കലാപം ലക്ഷ്യം വച്ചുള്ളതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതുസംബന്ധിച്ചുള്ള പൂര്‍ണ്ണ റിപ്പോര്‍ട്ട് സംസ്ഥാന ഇന്റലിജന്‍സ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് സൂചനകള്‍.

 പിഎഫ്‌ഐ മുന്‍ പ്രവര്‍ത്തകര്‍ സ്ഥിരമായി വിഴിഞ്ഞത്തും സമരപ്പന്തലിലും എത്തുന്ന വിവരം ഇന്റലിജന്‍സ് ശേഖരിച്ചു. നിലവില്‍ സ്ഥിതി ശാന്തമാണെങ്കിലും പെട്ടെന്ന് പ്രകോപനം ഉണ്ടായാല്‍ വീണ്ടും സംഘര്‍ഷം ഉണ്ടാകുമെന്നും സ്ഥിതി വഷളാകുമെന്നും മുന്നറിയിപ്പുണ്ട്.പോപ്പുലര്‍ ഫ്രണ്ടിന്റെ പരിസ്ഥിതി സംഘടനയായിരുന്ന ഗ്രീന്‍ മൂവ്മെന്റിലെ മുന്‍ അംഗങ്ങളാണ് സമരത്തില്‍ നുഴഞ്ഞുകയറി കലാപങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇടതുപക്ഷ വിരുദ്ധ പരിസ്ഥിതി സംഘടനകള്‍, മാവോയിസ്റ്റ് ഫ്രോണ്ടിയര്‍ ഓര്‍ഗനൈസേഷന്‍, തീവ്ര ഇസ്ലാമിക ചിന്താഗതിക്കാര്‍ തുടങ്ങിയവരും വിഴഞ്ഞത്ത് വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഇടപെടിലുകള്‍ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പൊലീസുകാരെ വരെ ക്രൂരമായി ആക്രമിക്കാന്‍ ഇവര്‍ ശ്രമിച്ചതും ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങളസുടെ ഭാഗമായിട്ടാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനിടയില്‍ തുറമുഖ നിര്‍മ്മാണം മുടക്കാന്‍ ക്വാറികള്‍ കേന്ദ്രീകരിച്ച് സമരം നടത്താനുള്ള ശ്രമങ്ങളും നടന്നു വരുന്നുണ്ട്. ക്വാറികളില്‍ നിന്നും പാറ കിട്ടാത്ത സാഹചര്യമുണ്ടായാല്‍ അത് വിഴിഞ്ഞം പദ്ധതിയെ കാര്യമായി ബാധിക്കുമെന്ന് ഈ സംഘം കരുതുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്വാറികളില്‍ സമരം നടത്തുന്നതുമായി ബന്ധപ്പെട്ട് പശ്ചിമഘട്ടത്തിലെ ജനങ്ങളെ സംഘടിപ്പിച്ച് പുതിയ സമരപരമ്പരയ്ക്ക് രൂപം നല്‍കാനും ഈ സംഘം പദ്ധതിയിട്ടിരുന്നു. ഈ ഗുരുതര സാഹചര്യം മനസിലാക്കിയാണ് വിഴിഞ്ഞം സുരക്ഷയ്ക്ക് പ്രത്യേക പൊലീസ് സംഘം രൂപീകരിച്ച് ഡിഐജി നിശാന്തിനിക്ക് ചുമതല നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നാണ് സൂചനകള്‍. മാത്രമല്ല സമരത്തിന്റെ ഭാഗമായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഡിജിപിയോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ വിഴിഞ്ഞത്തെ സംഭവത്തിന്റെ വിശദ വിവരം എന്‍.ഐ.എയും സംസ്ഥാനത്തോട് തേടിയിട്ടുണ്ട്.

വിഴിഞ്ഞത്ത് അക്രമം പൊട്ടിപുറപ്പെടുന്നതിന് മുന്‍പ് സര്‍ക്കാരും പോലീസും സമരക്കാരെ വളരെ നിസാരമായി കണ്ടതാണ് പ്രശ്‌നം വഷളാക്കിയത്. സമരക്കാരുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്താതിരുന്നത് ഇത്തരം തീവ്രസംഘടനകളുടെ സാന്നിധ്യം കൊണ്ടാണെന്നറിയുന്നു. എന്നാല്‍ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ പേരില്‍ സര്‍ക്കാരും പോലീസും കാട്ടി കൂട്ടിയ അക്രമങ്ങള്‍ പിണറായിയ്ക്കും സംഘത്തിനും ഓര്‍മ്മയുണ്ടായിരിക്കണം.


യുവതി പ്രവേശവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ നരനായാട്ട് ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്.ഇരുമുടികെട്ടുമായി മലകയറാന്‍ പോയവര തെീവ്രവാദികളെന്ന് മുദ്രകുത്തി പോലീസ് മൃഗീയമായി മര്‍ദ്ദിക്കുകയായിരുന്നു. വിഴിഞ്ഞത്ത് പോലീസ് നോക്കി നില്‌ക്കെയാണ് ജനക്കൂട്ടം പോലീസ് സ്‌റേറഷന്‍ തകര്‍ക്കുകയും അതിനകത്തുണ്ടായിരുന്ന പോലീസുകാരെ അടിച്ചു കൊല്ലാന്‍ ശ്രമിച്ചതും. എന്നിട്ടും നാളിതുവരെ ഒരാളിനെ പോലും അതിന്റെ പേരില്‍ പോലീസ് കസ്റ്റഡിയില്‍ പോലും എടുത്തിട്ടില്ല. യുവതി പ്രവേശനത്തിനെതിരെ നടത്തിയ സമരത്തില്‍ വീട്ടമ്മമാര്‍ ഉള്‍പ്പടെയുള്ളവരെ ഇപ്പോഴും പ്രതികളാക്കപ്പെട്ടിരിക്കുകയാണ്. പിണറായി സര്‍ക്കാരിന്റെ മതപ്രീണനത്തിനേറ്റ തിരിച്ചടിയാണ് വിഴിഞ്ഞത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നാണ് അഭിപ്രായം ഉയരുന്നത്.

അതിജീവന സമരം നടത്തുന്നവരെ തീവ്രവാദികളായി ചിത്രീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് സമരസമിതിയുടെ വിലിയിരുത്തല്‍.           

     
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോഡുമായി പോകുന്നതിനിടെ ലോറിയുടെ ബ്രേക്ക്...  (4 minutes ago)

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച  (5 minutes ago)

സ്വര്‍ണവില കുറഞ്ഞു  (34 minutes ago)

നാളെ പഠിപ്പുമുടക്ക്  (53 minutes ago)

വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് കോടതി  (1 hour ago)

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച ...  (1 hour ago)

പ്രതിദിന കണക്കില്‍ മലയാള ചിത്രങ്ങളേക്കാള്‍ മുന്നില്‍ ഹോളിവുഡ് ചിത്രങ്ങള്‍ ....  (1 hour ago)

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു  (1 hour ago)

മലയാളി വനിത മക്കയില്‍ മരിച്ചു...  (2 hours ago)

ഹാര്‍ബര്‍ ഗേറ്റിന് സമീപം പുഴയില്‍ മൃതദേഹം കണ്ടെത്തി...  (2 hours ago)

ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തി...  (2 hours ago)

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മലയോരമേഖലയിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം....  (2 hours ago)

കെഎസ്ആര്‍ടിസി ബസ് പണിമുടക്ക്  (3 hours ago)

സിബിയെ കാപ്പ ചുമത്തി ജയിലിലടക്കാന്‍ കോടതി ഉത്തരവ്.  (3 hours ago)

ബൈക്കില്‍ കഞ്ചാവുമായി വന്ന യുവാക്കളെ  (3 hours ago)

Malayali Vartha Recommends