മുന്‍ വര്‍ഷങ്ങളിലെ നിയമന ക്രമക്കേടിനെക്കുറിച്ച പരാതിപോലും പരിഗണിക്കാതെയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. മേയറുടെ കത്തിന്റെ യഥാര്‍ഥ പകര്‍പ്പ് കണ്ടെത്താനായിട്ടില്ല

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറുടെ നിയമനക്കത്ത് വിവാദത്തില്‍ അന്വേഷണം വിജിലന്‍സ് അവസാനിപ്പിച്ചു. യഥാര്‍ഥ കത്ത് കണ്ടെത്താനാകാതെ ഇഴഞ്ഞ് ക്രൈംബ്രാഞ്ച് അന്വേഷണവും അവസാനിപ്പിക്കുന്ന ഘട്ടത്തിലാണ്..ആരംഭ ശൂരത്വം എന്ന നിലക്ക് അന്വേഷണം പ്രഖ്യാപിച്ച സി.പി.എമ്മാകട്ടെ എന്ത് അന്വേഷണം ഏത് അന്വേഷണം എന്ന നിലയിലുമായി.
കോര്‍പറേഷനിലെ 295 തസ്തികകളിലേക്ക് പാര്‍ട്ടി അംഗങ്ങളുടെ പട്ടിക ആവശ്യപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്‍ സി.പി.എം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന് എഴുതിയതെന്ന് പറയുന്ന കത്താണ് വിവാദത്തിന് ആധാരം.കത്ത് തന്റേതല്ലെന്നും അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് മേയര്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ചിന്റെ പ്രാഥമികാന്വേഷണം നടന്നു.
അതിന് പിന്നാലെയാണ് വിജിലന്‍സിന് പരാതി എത്തിയത്. സ്‌പെഷല്‍ യൂനിറ്റ് എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണത്തിനായിരുന്നു വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ നിര്‍ദേശം.പ്രാഥമികാന്വേഷണത്തിനുശേഷം അവസാനിപ്പിക്കുന്ന നിലയിലേക്കാണ് വിജിലന്‍സ് നീങ്ങുന്നത്.
മേയറുടെ വിവാദ കത്ത് പ്രകാരം കോര്‍പ്പറേഷനില്‍ നിയമനം നടന്നിട്ടില്ലെന്നും അതിനാല്‍ സര്‍ക്കാരിന് സാമ്പത്തിക നഷ്ടവും സംഭവിച്ചിട്ടില്ല.അതിനാല്‍ വിജിലന്‍സ് അന്വേഷണ പരിധിയില്‍ ഇത് വരില്ലെന്നും പോലീസ് അന്വേഷണമാണ് ഉചിതമെന്നും വിജിലന്‍സ് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
മുന്‍ വര്‍ഷങ്ങളിലെ നിയമന ക്രമക്കേടിനെക്കുറിച്ച പരാതിപോലും പരിഗണിക്കാതെയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. മേയറുടെ കത്തിന്റെ യഥാര്‍ഥ പകര്‍പ്പ് കണ്ടെത്താനായിട്ടില്ല. കത്തെഴുതിയില്ലെന്നാണ് മേയറുടെ മൊഴി.കത്തില്‍ ഒപ്പിട്ടെന്ന് പറയുന്ന ദിവസം മേയര്‍ ഡല്‍ഹിയിലായിരുന്നു.
യഥാര്‍ഥ കത്ത് കണ്ടെത്തി ഒപ്പ് ശരിയാണോയെന്ന് തെളിഞ്ഞാലേ അന്വേഷണം നിലനില്‍ക്കൂ. അതിന് വേണ്ടത് പൊലീസ് അന്വേഷണമാണ്. ആ സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണ പരിധിയില്‍ ഈ വിഷയം വരില്ലെന്നാണ് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടെന്നറിയുന്നു.
സമാനരീതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണവും. ഹൈകോടതിയില്‍ നിലനില്‍ക്കുന്ന കേസിന്റെ പുരോഗതികൂടി നോക്കി മുന്നോട്ട് പോകാനാണ് ക്രൈംബ്രാഞ്ച് നീക്കം.പരാതിക്കാരിയായ മേയര്‍, കോര്‍പറേഷന്‍ ജീവനക്കാര്‍ എന്നിവരുടെയെല്ലാം മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍, ആനാവൂര്‍ നാഗപ്പന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തുന്ന ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്നും അവര്‍ പറയുന്നു.
കേസന്വേഷണത്തില്‍ മികവ് കാണിക്കുന്ന കേരള പോലീസിന്, കേസ് അട്ടിമറിക്കാനുള്ള 'നിര്‍മിതബുദ്ധി'യും ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് കത്തുവിവാദത്തിലെ അന്വേഷണം.
നിയമനത്തിന് പാര്‍ട്ടിപ്പട്ടിക തേടി തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറുടെയും സ്ഥിരംസമിതി അധ്യക്ഷന്റെയും പേരില്‍ പ്രചരിച്ച രണ്ടുകത്തുകളിലാണ് ക്രൈംബ്രാഞ്ചും വിജിലന്‍സും അന്വേഷണംനടത്തുന്നത്. 'കത്ത് കാണാനില്ലെന്ന' വലിയ കണ്ടുപിടിത്തം നടത്തിയ ക്രൈംബ്രാഞ്ച് സംഘം, കത്ത് സാമൂഹികമാധ്യമത്തില്‍ ആദ്യമിട്ട സി.പി.എം. ഏരിയാ കമ്മിറ്റി അംഗത്തിന്റെ ഏഴയലത്തു പോകാതെയാണ് റിപ്പോര്‍ട്ടുതയ്യാറാക്കിയത്.
24 മണിക്കൂറിനുള്ളില്‍ തെളിയിക്കാവുന്ന കേസാണ് വലിച്ചിഴച്ച് ഇല്ലാതാക്കാന്‍ പോലീസ് ശ്രമിക്കുന്നത്. 295 പേരെ നിയമിക്കുന്നതിന് പാര്‍ട്ടിക്കാരുടെ പട്ടിക തേടി സി.പി.എം. ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന് നല്‍കാന്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ പേരില്‍ തയ്യാറാക്കിയ കത്താണ് പുറത്തുവന്ന ഒന്ന്. ഇത് തയ്യാറാക്കിയത് മേയറല്ലെന്ന് അവരും, തനിക്ക് കിട്ടിയിട്ടില്ലെന്ന് ആനാവൂരും പറഞ്ഞിട്ടുണ്ട്. ഇതിനുശേഷമാണ് ക്രൈംബ്രാഞ്ച് അന്വേഷണംതുടങ്ങുന്നത്.
കത്ത് വിവാദം അന്വേഷിച്ചാല്‍ മതിയെന്ന നിര്‍ദേശം മാത്രമാണ് ക്രൈംബ്രാഞ്ചിന് കിട്ടിയത്. അതിനാല്‍, കേസെടുത്തിട്ടില്ല. മേയര്‍, ആനാവൂര്‍, മേയറുടെ ഓഫീസിലെ രണ്ടു ജീവനക്കാര്‍ എന്നിങ്ങനെ നാലുപേരുടെ മൊഴിയെടുത്താണ് 'കത്ത് കാണാനില്ല' എന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് എത്തിയത്.
സി.പി.എം. പാര്‍ട്ടി അംഗങ്ങള്‍ മാത്രമുള്ള ഒരു വാട്‌സാപ്പ് ഗ്രൂപ്പിലാണ് ഈ കത്ത് ആദ്യംവന്നത്. അത് പോസ്റ്റ്ചെയ്തത് ഏരിയാ കമ്മിറ്റി അംഗമാണ്. വിവാദമായപ്പോള്‍ ഗ്രൂപ്പില്‍നിന്ന് ഡിലീറ്റ് ചെയ്തു. മേയറും ആനാവൂരും മേയര്‍ ഓഫീസിലെ ജീവനക്കാരും തങ്ങള്‍ക്ക് അറിവില്ലെന്ന് നിഷേധിച്ച കത്തെങ്ങനെ സി.പി.എം. ഏരിയാകമ്മിറ്റി അംഗത്തിന് ലഭിച്ചെന്ന് കണ്ടെത്താന്‍ അദ്ദേഹത്തോട് ചോദിക്കുകയാണ് പ്രാഥമികമായ മാര്‍ഗം. അതുചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല.
https://www.facebook.com/Malayalivartha