പിണറായിയുടെ ആഭ്യന്തരം P.F.I യുടെ വലംകൈ. 3785 കേസുകളില്‍ ജപ്തി. വിടമാട്ടേയെന്ന് കോടതി.

പൊതുമുതല്‍ നശിപ്പിച്ചത് സംബന്ധിച്ച് കേരളത്തില്‍ വലിയ കോലാഹലങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരില്‍ നിന്ന് ്‌നഷ്ടം ഈടാക്കാന്‍ വൈകുന്നതില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിന്ന് വലിയ പഴി കേട്ടു കൊണ്ടിരിക്കുകയാണ്. കോടതി ഒരോ ദിവസവും സര്‍ക്കാരിനെ മുള്‍മുനയില്‍ നിറുത്തുന്ന കാഴ്ചയാണുള്ളത്. നഷ്ടം വരുത്തിയവര്‍ പണം അടച്ചില്ലെങ്കില്‍ അവരുടെ സ്വത്തുക്കള്‍ ജപ്തി ചെയ്ത് നഷ്ടം ഈടാക്കാന്‍ കോടതി സര്‍ക്കാരിന് അന്ത്യശാസനം നല്കിയിരിക്കുകയാണ്.
എന്നാല്‍ സിപിഎം നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ ജപ്തി നടപടികള്‍ നടത്താന്‍ ഭയപ്പെടുന്നതിന്റെ പിന്നിലെ പ്രധാന കാരണം നിയമസഭ അടികേസാണ്. നിയമസഭ അക്രമത്തില്‍ സിപിഎം നേതാക്കള്‍ വിചാരണ നേരിട്ടു കൊണ്ടിരിക്കുകയാണ്. കോടതി നഷ്ടപരിഹാരം കെട്ടിവെയ്ക്കാന്‍ പ്രതികളാക്കപ്പെട്ടവരോട് പറഞ്ഞെങ്കിലും അങ്ങനെയൊരു അക്രമം നടന്നിട്ടില്ലെന്ന വാദത്തില്‍ സിപിഎം ഉറച്ചു നില്ക്കുകയാണ്. നഷ്ടം കെട്ടി വെയ്ക്കില്ലെന്ന ഉറച്ച് നിലപാടിലാണ് സിപിഎം. പോപ്പുലര്‍ ഫ്രണ്ട് അക്രമത്തില്‍ നഷ്ടം ഈടാക്കുകയോ, ജപ്തി നടപടികള്‍ നടത്തുകയോ ചെയ്താല്‍ കോടതിയില്‍ അതൊരു കീഴ് വഴക്കമായി വരികയും സിപിഎം ന്റെ പാര്‍ട്ടി ഓഫീസുകള്‍ വരെ ജപ്തി ചെയ്യാല്‍ നടപടികളിലേയ്ക്ക ്‌വരെ കോടതി നടപടികള്‍ കടക്കുമെന്ന സൂചനയുണ്ട്.
ആ സാഹചര്യത്തിലാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താലില്‍ ഉണ്ടായ നഷ്ടം ഈടാക്കാന്‍ ജപ്തി നടപടികള്‍ നടക്കാതിരിക്കാന്‍ ആഭ്യന്തര വകുപ്പ് കലക്ടര്‍മാര്‍ക്ക് റിപ്പോര്‍ട്ടും അപേക്ഷയും കൈമാറാതിരുന്നതെന്നാണ് സൂചന. ഈ മാസം 15നു മുന്‍പ് ജപ്തി നടപടിയും തുടര്‍ന്ന് ഒരു മാസത്തിനകം റവന്യു റിക്കവറിയും പൂര്‍ത്തിയാക്കാമെന്ന് ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.വേണു കഴിഞ്ഞ തവണ കോടതിയില്‍ ഹാജരായി ഉറപ്പ് നല്‍കിയിരുന്നു. ജപ്തി വൈകിപ്പിക്കുന്നതില്‍ അതൃപ്തി വ്യക്തമാക്കി ബുധനാഴ്ച ഹൈക്കോടതി സര്‍ക്കാരിനു താക്കീതു നല്‍കിയതോടെ റിപ്പോര്‍ട്ട് നല്‍കാനുള്ള നടപടികള്‍ ആഭ്യന്തര വകുപ്പ് തിരിക്കിട്ട് ആരംഭിച്ചു.
ജപ്തി ചെയ്യാനുള്ള സ്ഥാവര ജംഗമ വസ്തുക്കളുടെ ജില്ല തിരിച്ചുള്ള റിപ്പോര്‍ട്ടും അപേക്ഷയും ആഭ്യന്തരവകുപ്പ് കലക്ടര്‍മാര്‍ക്ക് ഓണ്‍ലൈനായി കൈമാറുകയാണു ചെയ്യേണ്ടത്. ഇത് ഇന്നലെ വരെ നടന്നിട്ടില്ല. ഇന്നത്തോടെ നടപടികള്‍ പൂര്‍ത്തിയാകും എന്നാണു കരുതുന്നത്. ആഭ്യന്തര വകുപ്പില്‍ നിന്ന് അപേക്ഷ ലഭിച്ചാല്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കലക്ടര്‍മാരോട് ലാന്‍ഡ് റവന്യു കമ്മിഷണര്‍ രേഖാമൂലം നിര്‍ദേശിച്ചിട്ടുണ്ട്.
നാശനഷ്ടങ്ങള്‍ വരുത്തിയതിനു പരിഹാരമായി 5.20 കോടി രൂപ കെട്ടിവയ്ക്കാന്‍ കോടതി പോപ്പുലര്‍ ഫ്രണ്ടിനോട് ആവശ്യപ്പെട്ടിരുന്നു. ഇതു പാലിക്കാത്തതിനാലാണു ജപ്തി നടപടി നിര്‍ദേശിച്ചതെന്നും അതിനാല്‍ മുന്‍കൂര്‍ നോട്ടിസ് വേണ്ട എന്നുമാണു കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയത്. നാശനഷ്ടം വരുത്തിയ വ്യക്തികളുമായോ സംഘടനകളുമായോ ബന്ധപ്പെട്ട വാഹനം, വീട്, മറ്റു സ്ഥാപനങ്ങള്‍, ബാങ്ക് അക്കൗണ്ടുകള്‍, മറ്റു ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍, സ്വകാര്യ മേഖലയില്‍ നിന്നു ലഭിക്കുന്ന ശമ്പളം ഉള്‍പ്പെടെ ഉള്ള വരുമാനം തുടങ്ങി ഏതു സ്ഥാവര ജംഗമ വസ്തുക്കളും ജപ്തി ചെയ്യാന്‍ നിയമപ്രകാരം കലക്ടര്‍മാര്‍ക്ക് അധികാരമുണ്ട്. ആവശ്യമെങ്കില്‍ പൊലീസ് സഹായമോ സാന്നിധ്യമോ ഇതിന് കലക്ടര്‍മാര്‍ക്ക് തേടാനും കഴിയും.
2022 സെപ്റ്റംബര്‍ 23 ലെ മിന്നല്‍ ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങള്‍ നടന്ന പശ്ചാത്തലത്തിലാണു ഹൈക്കോടതി സ്വമേധയാ വിഷയത്തില്‍ ഇടപെട്ടത്. സ്വത്തുക്കള്‍ ജപ്തി ചെയ്ത് 23 നു സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ജില്ല തിരിച്ച് ജപ്തി വിവരങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍ ജപ്തി നടപടികളുമായി മുന്നോട്ട് പോകണ്ടെന്ന സര്‍ക്കാര്‍ നിലപാട് ഉദ്യോഗസ്ഥരെ വെട്ടിലാക്കിയിരുന്നു. കോടതി പറയുന്നതു ചെയ്യണോ സര്‍ക്കാര്‍ പറയുന്നതു ചെയ്യണോ എന്ന കാര്യത്തില്‍ ചില ഉദ്യോഗസ്ഥര്‍ക്കെങ്കിലും തീര്‍ച്ചയില്ലെന്നും ആരാണു മാസ്റ്റര്‍ എന്നു സംശയമാണെന്നും കോടതി അന്നു വിമര്‍ശിക്കുകയും ചെയ്തിരുന്നു.
സംസ്ഥാന പൊലീസ് മേധാവി, ലാന്‍ഡ് റവന്യു കമ്മിഷണര്‍, റജിസ്‌ട്രേഷന്‍ ഐജി എന്നിവരുടെ ഏകോപനത്തില്‍ റവന്യു റിക്കവറി പൂര്‍ത്തിയാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും നടപടികളുടെ ഭാഗമായി പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന എ.അബ്ദുല്‍ സത്താറിനു ഡിസംബര്‍ 31നു നോട്ടിസ് നല്‍കിയെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. 14 ജില്ലകളിലെയും സംഘടനാ ഭാരവാഹികളുടെ സ്വത്തു വിവരങ്ങള്‍ റജിസ്‌ട്രേഷന്‍ ഐജി വഴി സമാഹരിച്ചാണു നടപടി മുന്നേറുന്നത്.
മിന്നല്‍ ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങള്‍ നടന്ന പശ്ചാത്തലത്തിലാണു ഹൈക്കോടതി സ്വമേധയാ വിഷയത്തില്‍ ഇടപെട്ടത്. സ്വത്തുക്കള്‍ ജപ്തി ചെയ്ത് 23 നു സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ജില്ല തിരിച്ച് ജപ്തി വിവരങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. നാശനഷ്ടങ്ങള്‍ വരുത്തിയതിനു പരിഹാരമായി 5.20 കോടി രൂപ കെട്ടിവയ്ക്കാന്‍ കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. ഇതു പാലിക്കാത്തതു കൊണ്ടാണു ജപ്തി നടപടിക്കു നിര്‍ദേശിച്ചതെന്നും അതിനാല്‍ മുന്‍കൂര്‍ നോട്ടിസ് വേണ്ടെന്നും കോടതി വ്യക്തമാക്കി.
അതിന്റെ അടിസ്ഥാനത്തില്‍ ജപ്തി നടപടികള്‍ക്കായി കഴിഞ്ഞ ദിവസം ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഇറക്കിയ ഉത്തരവിന്റൈ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ആഭ്യന്തര വകുപ്പില്‍ നിന്ന് പേരുവിവരങ്ങള്‍ ലഭിച്ചാലുടന്‍ ജപ്തി നടത്തുമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.. നാളെ വൈകിട്ട് അഞ്ച് മണിക്ക് മുന്‍പായി ജപ്തി നടപടികള്‍ പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍മാരോട് ഉത്തരവിലൂടെ നിര്‍ദേശിച്ചിട്ടുണ്ട്. പിടിച്ചെടുത്ത സ്വത്തുക്കള്‍ ലേലം ചെയ്യാനാണ് തീരുമാനം.
ഹൈക്കോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെയാണ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഉത്തരവ് പുറത്തിറക്കിയതെന്നതും ശ്രദ്ധേയമാണ്. റവന്യൂ റിക്കവറിക്ക് മുന്‍പായി നല്‍കേണ്ട നോട്ടീസ് നിലവിലെ സാഹചര്യത്തില്‍ നല്‍കേണ്ടതില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്.നഷ്ടം ഈടാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയതിന്റെ ഭാഗമായി പോപ്പുലര്‍ ഫ്രണ്ടിന്റെ 3785 പ്രവര്‍ത്തകരുടെ സ്വത്തുവിവരം ശേഖരിക്കുന്ന നടപടി തുടങ്ങി. സബ് രജിസ്ട്രാര്‍ ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവ വഴിയാണ് സ്വത്ത് വിവരം ശേഖരിക്കുന്നത്. അക്രമക്കേസില്‍ പ്രതികളായ 3785 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ പട്ടിക സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാര്‍ ഓഫിസുകളിലും എത്തിച്ചിട്ടുണ്ട്.
സ്വത്ത് വിവരം ശേഖരിക്കുന്നതിന്റെ ഭാഗമായി പ്രതികളുടെ സ്വത്തുവിവരം ജില്ലാ രജിസ്ട്രാര്‍ക്കു കൈമാറാന്‍ നേരത്തെ തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ജില്ലാ രജിസ്റ്റ്രാര്‍ ഇതു രജിസ്ട്രേഷന്‍ ഐജിക്കു കൈമാറണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഓരോ താലൂക്ക് പരിധിയിലെയും പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളിലെ പ്രതികളുടെ പട്ടിക തഹസില്‍ദാര്‍മാര്‍ക്കും കൈമാറിയിട്ടുണ്ട്. വില്ലേജ് ഓഫിസര്‍മാരോട് അന്വേഷണം നടത്തി പ്രതികളുടെ സ്വത്തുവിവരം കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. സ്വത്തുവിവരം ലഭിച്ച ശേഷം റവന്യു റിക്കവറി നടപടികള്‍ ആരംഭിക്കും.
എന്നാല്‍ നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയെങ്കിലും ആഭ്യന്തര വകുപ്പില്‍ നിന്ന് ഇതുവരെ തുക ഈടാക്കി കിട്ടാനുള്ള ഉത്തരവ് ജില്ല കളക്ടര്‍മാര്‍ക്ക് കൈമാറിയിട്ടില്ല. 3785 പേരുടെ സ്വത്തുക്കള്‍ കണ്ടുകൊട്ടുന്നത് സര്‍ക്കാരിന് രാഷ്ട്രീയമായി വലിയ ഗുണം ചെയ്യില്ല. അതു കൊണ്ട് കോടതി ഇടപെടലാണ് സ്വത്തുക്കള്‍ കണ്ട് കെട്ടാന്‍ കാരണമെന്നും സര്‍ക്കാര്‍ അവരെ സഹായിച്ചു എന്നു വരുത്തി തീര്‍ക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേസ് നീട്ടികൊണ്ടു പോകാന്‍ തയ്യാറായതെന്ന് പറയപ്പെടുന്നു. നിയമസഭ കയ്യാങ്കളി കേസ്, നിരവധി സിപിഎം സമരങ്ങളിലെ പൊതുമുതല്‍ നശിപ്പിച്ച കേസുകളും കോടതി പരിഗണനയിലാണ്. ഹര്‍ത്താല്‍ ജപ്തിക്ക് പിന്നാലെ കോടതി അതെല്ലാം വലിയ വിഷയമായെടുത്താല്‍ സിപിഎം വളരെ വലിയ വില നല്‌കേണ്ടി വരും. അത് രാഷ്ട്രീയമായും സിപിഎമ്മിന് വലിയ നഷ്ടമായിരിക്കും.
https://www.facebook.com/Malayalivartha