ശിവശങ്കർ നാളെ മുഖ്യമന്ത്രിയെ കാണും..?ചൊവ്വാഴ്ച മുഖ്യമന്ത്രിയെ കാണാൻ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അദ്ദേഹത്തിൻ്റെ ഓഫീസിൽ അപ്പോയിൻമെൻ്റ് ചോദിച്ചതായി വിവരം....മുഖ്യമന്ത്രി ശിവശങ്കറെ കണ്ടേക്കും...!

ചൊവ്വാഴ്ച മുഖ്യമന്ത്രിയെ കാണാൻ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അദ്ദേഹത്തിൻ്റെ ഓഫീസിൽ അപ്പോയിൻമെൻ്റ് ചോദിച്ചതായി വിവരം ലഭിച്ചു.മുഖ്യമന്ത്രി ശിവശങ്കറെ കാണും എന്നാണ് ലഭിക്കുന്ന സൂചന. മുഖ്യമന്ത്രിയെ കാണുകയാണെങ്കിൽ ശിവശങ്കർ പറയാൻ ഉദ്ദേശിക്കുന്ന ഒരു കാര്യം ഉണ്ടെന്നാണ് മനസിലാക്കുന്നത്. അത് ഇതാണ്
സർ ഞാൻ സർവീസിൽ നിന്നും വിരമിക്കുകയാണ്. കേന്ദ്ര ഏജൻസികൾക്ക് ഇനി എന്നെ തേടിയെത്താൻ ഒരു പ്രയാസവുമില്ല. ഇതാണ് ഉദ്ദേശമെങ്കിൽ അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ അങ്ങ് ഇടപെടണം.തീർച്ചയായും തനിക്ക് ഇടപെടാൻ കഴിയില്ലെന്ന കാര്യം മുഖ്യമന്ത്രി അദ്ദേഹത്തെ അറിയിക്കും. അങ്ങനെ പറഞ്ഞാൽ ശിവശങ്കർ ഇപ്രകാരം കൂട്ടിച്ചേർക്കും.
എങ്കിൽ നടന്നതെല്ലാം ഏജൻസികളോട് എനിക്ക് പറയേണ്ടി വരും. ഇതിന് മുഖ്യമന്ത്രി പറയുന്ന മറുപടി നിർണായകമായിരിക്കും.മുഖ്യമന്ത്രിക്ക് കേന്ദ്ര ഏജൻസികളെ സ്വാധീനിക്കാൻ കഴിയും എന്ന കാര്യത്തിൽ ശിവശങ്കറിന് ഒരു സംശയവുമില്ല. കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയെ ഇതുവരെ തൊട്ടിട്ടുപോലുമില്ല. മുഖ്യമന്ത്രിയെ കേസിൻെറ എല്ലാ ഘട്ടങ്ങളിലും ഒഴിവാക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിച്ചിട്ടുണ്ട്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസുകളിലൊന്നും മുഖ്യമന്ത്രിയെ ബന്ധിപ്പിക്കാൻ കഴിയാത്തതാണ് കാരണം. സ്വർണ്ണക്കടത്തിനെ കുറിച്ച് നിരവധി കഥകൾ പ്രചരിക്കുന്നുണ്ടെങ്കിലും അതിലൊന്നും മുഖ്യമന്ത്രിക്കെതിരെ ക്യത്യമായ തെളിവുകൾ ലഭിച്ചിട്ടില്ല. ഇന്നും സ്വർണ്ണകടത്തിലുള്ള പിണറായിയുടെ റോൾ ആർക്കും വ്യക്തമല്ല. കാരണം ഒന്നിലും പിണറായി നേരിട്ട് ഇടപെട്ടിട്ടില്ല. അദ്ദേഹത്തിന് വേണ്ടി ഇടപെട്ടതെല്ലാം ശിവശങ്കറെ പോലുള്ള വിശ്വസ്തരാണ്. ഇതാണ് ശിവശങ്കറിന് വിനയാവുന്നത്.
സ്വപ്നാ സുരേഷ് നിരവധി ആരോപണങ്ങൾ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉന്നയിച്ചെങ്കിലും അതും തെളിയിക്കാനുള്ള സംഗതികൾ സ്വപ്നയുടെ കൈയിലില്ല. സ്വപ്നയെ കേരളം അവിശ്വസിച്ചു തുടങ്ങിയതും അങ്ങനെയാണ്.പലർക്കും സ്വർണ്ണ കടത്തിലുള്ള മുഖ്യമന്ത്രിയുടെ റോളിനെ കുറിച്ച് അറിയാമെങ്കിലും തെളിവില്ലാത്തതുകൊണ്ടാണ് അദ്ദേഹം ചിത്രത്തിൽ നിന്ന് മാഞ്ഞു പോയത്.
ലൈഫ് മിഷൻ കോഴ ഇടപാടിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കരന് ഇ.ഡിയുടെ നോട്ടീസ് കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. ചൊവ്വാഴ്ച കൊച്ചിയിൽ ഹാജരാകാനാണ് നിർദ്ദേശം. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
നേരത്തെ കേസിൽ സ്വപ്ന സുരേഷിന്റേയും സരിത്തിന്റേയും യുണിടാക് ഉടമ സന്തോഷ് ഈപ്പന്റേയും മൊഴി ഇ.ഡി. രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശിവശങ്കറിന് നോട്ടീസ് നൽകിയത്. എന്നാൽ, ചൊവ്വാഴ്ച താൻ വിരമിക്കുന്ന ദിവസമാണെന്ന് കാണിച്ച് സമയം മാറ്റി നൽകണമെന്ന് ശിവശങ്കർ ആവശ്യപ്പെട്ടിട്ടുണ്ട്.
യുണിടാക്കിന് ലൈഫ് മിഷൻ കരാർ ലഭിക്കാൻ ശിവശങ്കർ ഇടപെട്ടുവെന്നാണ് സ്വപ്നയുൾപ്പടെയുള്ളവർ നൽകിയ മൊഴി. ഇക്കാര്യത്തിലടക്കം ശിവശങ്കറിൽ നിന്ന് മൊഴിയെടുക്കും. ലോക്കറിൽ നിന്ന് പിടിച്ചെടുത്ത പണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ശിവശങ്കറിൽ നിന്ന് ചോദിച്ചറിയും. ലൈഫ് മിഷനിലും സർക്കാർ, സി പി എം തലങ്ങളിൽ വൻ അഴിമതി നടന്നിട്ടുണ്ട്. എന്നാൽ ഇതിലും പ്രത്യക്ഷത്തിൽ ഇടപെട്ടത് ശിവശങ്കർ തന്നെയാണ്. മുഖ്യമന്ത്രിയെ കുറ്റകൃത്യത്തിൽ ഉൾപ്പെടുത്താനുള്ള സംഗതി കേന്ദ്ര ഏജൻസികളുടെ കൈയിൽ തെളിവില്ല.
ഇനിയാണ് കളിയിലെ ക്ലൈമാക്സ്. അതായത് പന്ത് ശിവശങ്കറിൻ്റെ കൈയിൽ തന്നെയാണുള്ളത്. മുഖ്യനെതിരെ തെളിവുകൾ ആരുടെ കൈയിൽ ഇല്ലെങ്കിലും ശിവശങ്കറിൻ്റെ കൈയിലുണ്ട്. ശിവശങ്കർ വിചാരിച്ചാൽ പിണറായി അകത്താകും. തൻ്റെ കൈയിൽ തെളിവുണ്ടെന്ന് വിരമിക്കുന്ന മുൻ സെക്രട്ടറി പലരോടും പറഞ്ഞിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിക്ക് അറിയാം. അതുകൊണ്ടാണ് മുഖ്യമന്ത്രി ഇതുവരെ ശിവശങ്കറെ പ്രകോപിപ്പിക്കാത്തത്. തനിക്കെതിരെ തെളിവുകൾ ഇല്ലെന്ന് മുഖ്യമന്ത്രി കരുതിയാൽ തന്നെ ശിവശങ്കർ പറയുന്നതേ കേരളം വിശ്വസിക്കുകയുള്ളു.
ശിവശങ്കർ ലൈഫ് മിഷനിൽ അനധികൃത സമ്പത്തുണ്ടാക്കിയെന്ന കണക്കുകൂട്ടലിലാണ് ഇ.ഡി. ശിവശങ്കറെ കുറിച്ച് വിശദമായ അന്വേഷണം കേന്ദ്ര ഏജൻസികൾ നടത്തിയിട്ടുണ്ട്..ലൈഫ്മിഷൻ കേസിൽ നിന്നും കോടികളാണ് ശിവശങ്കറിന് ലഭിച്ചതെന്നാണ് ഇ.ഡി.മനസിലാക്കിയത്. അഴിമതിയുമായി ബന്ധപ്പെട്ട് നിരവധിയാളുകളിൽ നിന്നും ഇ.ഡി.മൊഴി ശേഖരിച്ചിരുന്നു. ഇതിൽ നിന്നെല്ലാം ശിവശങ്കർ അനധികൃത സമ്പാദ്യമുണ്ടാക്കിയെന്ന് ഇ.ഡി. മനസിലാക്കിയിരുന്നു. എന്നാൽ അനധികൃത സമ്പാദ്യം ശിവശങ്കർ സ്വന്തമായി ഉണ്ടാക്കിയതാണോ? ഇതിലാണ് കേന്ദ്ര ഏജൻസികൾക്ക് സംശയം. ഇതിലെ സത്യം ശിവശങ്കർ പറഞ്ഞാൽ മുഖ്യമന്ത്രി അകത്താകും.
ലൈഫ്മിഷൻ അഴിമതി കേസിൽ മുഖ്യമന്ത്രിക്ക് കുരുക്ക് മുറുക്കിയാണ് ശിവശങ്കറിനെതിരെ സ്വപ്ന ഇ ഡി ക്ക് മൊഴി കൊടുത്തത്. ലൈഫ് മിഷൻ പദ്ധതിയിൽ ശിവശങ്കർ കൈപ്പറ്റിയ കോഴ മുഖ്യമന്ത്രിക്ക് വേണ്ടിയുള്ളതാണെന്ന് സ്വപ്ന സിബിഐക്ക് മൊഴി കൊടുത്തെന്നാണ് മനസിലാക്കുന്നത്. എന്നാൽ മുഖ്യമന്ത്രിയെ കോഴയുമായി ഘടിപ്പിക്കുന്ന തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനർത്ഥം കിട്ടിയ പണമെല്ലാം ശിവശങ്കറിൻെറത് എന്നാണ്. ഇല്ലെങ്കിൽ തെളിവ് ശിവശങ്കർ നൽകണം.സി ബി ഐ ക്ക് സ്വപ്ന നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കും അദ്ദേഹത്തിൻ്റെ ഓഫീസിനുമെതിരെ പ്രാഥമികമായ പരിശോധനകൾ നടത്താനുള്ള സാധ്യത തള്ളാനാവില്ല..
സംസ്ഥാന സർക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതിയിൽപ്പെടുത്തി വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് സമുച്ചയം പണിതതിൽ അഞ്ചുകോടിയോളം രൂപയുടെ കോഴ ഇടപാട് നടന്നെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ, യുഎഇ കോൺസുലേറ്റിലെ പ്രമുഖർ എന്നിവർക്കെല്ലാം അഴിമതിയിൽ പങ്കുണ്ടെന്നാണ് ഇ ഡി കണക്കുകൂട്ടുന്നത്. ഇടപാടിന് ഇടനില നിന്നത് സ്വപ്ന സുരേഷാണെന്നാണ് എഫ് ഐ ആറിൽ ഉളളത്.
ഇത്രയും കാലം ലൈഫ് മിഷൻ പദ്ധതിയിൽ ശിവശങ്കറിൻ്റെ പേര് മാത്രമാണ് പറഞ്ഞു കേട്ടിരുന്നത്. ശിവശങ്കറിൻ്റെ സ്വത്തുവിവരങ്ങൾ രഹസ്യമായി പരിശോധിച്ച സിബിഐക്ക് അസ്വാഭാവികമായ വരുമാനത്തിൻ്റെ വിവരങ്ങൾ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം സമ്പാദിച്ചതായി പറയപ്പെടുന്ന കോടികൾ എവിടെയാണെന്ന് മുക്കിയതെന്ന് സി ബി ഐ അന്വേഷിച്ച് തുടങ്ങിയത്. ഇത്തരം ഒരു അന്വേഷണത്തിന് ഒടുവിലാണ് ശിവശങ്കർ കൈപ്പറ്റിയതായി പറയപ്പെടുന്ന പണം എത്തേണ്ട സ്ഥലങ്ങളിൽ എത്തിയെന്ന് സിബിഐക്ക് സംശയം തോന്നിയത്. കേരളത്തിനകത്തും പുറത്തും സിബി ഐ വിശദമായ പരിശോധന ഇക്കാര്യത്തിൽ നടത്തിയെന്നു തന്നെയാണ് മനസിലാക്കുന്നത്. ഇതിലാണ് കൂടുതൽ വ്യക്തത വരേണ്ടത്.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വാങ്ങിയ കമ്മിഷൻ മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്നാണ് സ്വപ്ന പറയുന്നത്. കോടിക്കണക്കിന് രൂപയാണ് സ്വപ്നയിൽ നിന്നും ശിവശങ്കർ വാങ്ങിയത്. ഇതെല്ലാം ശിവശങ്കറിന് വേണ്ടിയാണെന്ന് സ്വപ്ന കരുതുന്നില്ല. സർക്കാരിൽ ചിലർക്ക് വേണ്ടിയാണെന്ന് പറഞ്ഞു കൊണ്ടാണ് ശിവശങ്കർ പണം വാങ്ങിയതെന്നാണ് സ്വപ്ന പറഞ്ഞുവെന്നാണ് വിവരം. ഇത് തീർത്തും അപ്രതീക്ഷിതമായിരുന്നു. സർക്കാരിൽ ആർക്കു വേണ്ടിയാണെന്ന് സ്വപ്ന ചോദിച്ചിട്ടില്ല. ചോദിച്ചാൽ പറയുകയുമില്ല.
സ്വർണ്ണക്കടത്ത് കേസിലെ പിന്നാലെ ലൈഫ് മിഷൻ കോഴക്കേസിലും സ്വപ്ന സുരേഷിനെയും സുഹൃത്തുക്കളെയും പ്രതിയാകളാക്കിയിരുന്നു.. കമ്മീഷൻ തുക നൽകിയെന്ന വെളിപ്പെടുത്തലിന് പശ്ചാത്തലത്തിലായിരുന്നു ഇത്. സ്വപ്നയെ സിബിഐ ജയിലിൽ ചോദ്യം ചെയ്തിരുന്നു.. സ്വപ്ന നിർദ്ദേശിച്ച സന്ദീപിന്റെ കമ്പനി അക്കൗണ്ടിലേക്ക് പണം അയച്ചതായി സന്തോഷ് ഈപ്പനും സിബിഐക്ക് മൊഴിനൽകിയിട്ടുണ്ട്. ഇത് ശിവശങ്കറിനുള്ള പണമാണെന്നാണ് സ്വപ്ന പറയുന്നത്.
പദ്ധതിയിൽ കമ്മീഷൻ തുക ലഭിച്ചതായി സ്വപ്നയും മറ്റ് ഏജൻസികളോട് സമ്മതിച്ചിട്ടുണ്ട്. ലോക്കറിൽനിന്ന് കണ്ടെത്തിയ പണം ഇതാകാനാണ് സാധ്യതയെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. നാലര കോടിയോളം രൂപയാണ് കമ്മീഷൻ ഇനത്തിൽ യൂണിടാക് നല്കിയിട്ടുള്ളത്. ഇതിൽ കോൺസുലറ്റിലെ ജീവനക്കാരൻ ഖലീദിനു നൽകിയ തുക വിദേശ കറൻസിയായിട്ടാണ്. മൂന്നു കോടിയിലധികം തുക ഇങ്ങനെ കൈമാറിയിട്ടുണ്ട്.
സന്ദീപിന്റെ കമ്പനിയായ ഐസൊമോങ്കിന്റെ അക്കൗണ്ടിലേയ്ക്ക് ഒരു കോടി രൂപ അയക്കാനായിരുന്നു സ്വപ്നയുടെ നിർദ്ദേശം. എന്നാൽ ആദ്യ ഗഡുവായി 70 ലക്ഷം രൂപയെ നൽകാൻ കഴിഞ്ഞുള്ളു എന്നാണ് സന്തോഷ് ഈപ്പൻ സിബിഐയോട് പറഞ്ഞിരിക്കുന്നത്. സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയ തുക കോൺസൽ ജീവനക്കാരനിൽ നിന്നും കിട്ടിയ വിഹിതമാണെന്ന് ഉറപ്പിക്കുമ്പോഴും അത് മാറ്റാർക്കെങ്കിലും കൈമാറാനാണോ എന്ന സാധ്യതയും തള്ളിക്കളയുന്നില്ല.
അതേസമയം പദ്ധതിയുമായി ബന്ധപ്പെട്ട് ലൈഫ് മിഷനിലെ കൂടുതൽ ഉദ്യോഗസ്ഥരെ ഇ.ഡി. ചോദ്യം ചെയ്യും. ചോദ്യം ചെയ്ത് വിട്ടയച്ച ജില്ലാ കോഡിനേറ്റർ ലിൻസ് ഡേവിഡിൽ നിന്ന് പല നിർണായക വിവരങ്ങളും ലഭിച്ചതായാണ് സൂചന. ലിൻസണെ 9 മണിക്കൂർ സിബി ഐ ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷൻ സി ഇ ഒ യു വി ജോസിനെയും ചോദ്യം ചെയ്തിരുന്നു. ലൈഫുമായിബന്ധപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്ത് പരമാവധി വിവരങ്ങൾ ശേഖരിക്കാനാണ് ഇ ഡി തയ്യാറെടുക്കുന്നത്. സന്തോഷ് ഈപ്പനെയും ദിവസങ്ങളിൽ ചോദ്യം ചെയ്യുന്നതിനായി വീണ്ടും വിളിച്ചുവരുത്തും. അങ്ങനെ വന്നാൽ ശിവശങ്കർ അകത്താവും.
ലൈഫ് അഴിമതി കേസിലെ പ്രതി യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലുകൾ വിശ്വസിക്കാമെങ്കിൽ യു എ ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് നടന്ന നിർമ്മാണങ്ങളിൽ കേരള സർക്കാരിന്റെ പിന്തുണയോടെ നടത്തിയത് കോടികളുടെ അഴിമതിയാണ്. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണോ എന്ന കാര്യത്തിൽ വ്യക്തമല്ല. എന്നാൽ ഒരു വിദേശ രാജ്യത്തിന് ഒരു സംസ്ഥാനത്ത് എത്തി കണ്ണുപൊടിയുന്ന അഴിമതികൾ നടത്താൻ അത്ര എളുപ്പമല്ല. അതിന് രാഷ്ട്രീയ പിന്തുണ കൂടിയേ തീരൂ.
തകർന്നു തരിപ്പണമായ സംസ്ഥാന ഖജനാവിലേക്ക് എത്തിനോക്കാതെ വിദേശപണത്തിൽ കണ്ണുവച്ചാൽ കോടികൾ അടിച്ചുമാറ്റാമെന്ന പുതിയ തിരിച്ചറിവാണ് സംസ്ഥാന സർക്കാരിന് ഇതിലൂടെ ലഭിച്ചത്. ഒരു പരിധി വരെ ഇത് വിജയിക്കുകയും ചെയ്തു.
ഈ സാഹചര്യത്തിൽ ലൈഫ്മിഷൻ കേസിൽ കോഴപ്പണം വാങ്ങിയ കോൺസുലേറ്റ് ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം പോകാത്തത് എന്തുകൊണ്ടാണെന്ന് യൂണീടാക് ബിൽഡേഴ്‌സ് ഉടമ സന്തോഷ് ഈപ്പൻ ചോദിക്കുന്നു. ഇവിടെയാണ് ഈപ്പന്റെ കള്ള കളി. സർക്കാരിനെ കുറിച്ച് അദ്ദേഹം ഒരക്ഷരം പോലും മിണ്ടുന്നില്ല. എല്ലാം കോൺസുലേറ്റിൽ ഒരുക്കി നിർത്താനാണ് ഈപ്പൻ ശ്രമിക്കുന്നത്. കോൺസുലേറ്റ് ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ സിബിഐക്കും കേന്ദ്ര സർക്കാരിനും താത്പര്യമില്ല. അത് രാജ്യാന്തര ബന്ധങ്ങളെ ബാധിക്കും.ഏതായാലും ചൊവ്വാഴ്ച മുതൽ മുഖ്യമന്ത്രിക്ക് വരാൻ പോകുന്നത് ഉറക്കമില്ലാത്ത രാവുകളാണ്. ഇനി പിണറായിയുടെ രാത്രികളെ ശിവ ശങ്കർ വേട്ടയാടും.
https://www.facebook.com/Malayalivartha