Widgets Magazine
28
Mar / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

ദക്ഷിണേഷ്യയിലെ ഏറ്റവും ക്ഷയിച്ച രാജ്യമെന്ന പദവിയിലെത്തി നില്ക്കുന്ന പാകിസ്ഥാനില്‍ കുടിവെള്ളം പോലും കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. രാജ്യത്തിന്റെ പൊതുകടം വര്‍ദ്ധിക്കുകയും കേന്ദ്രബാങ്ക് ഉള്‍പ്പടെ തകരുകയും ചെയ്ത സാഹചര്യത്തില്‍ പാകിസ്ഥാന് മൂക്കറ്റം ദാരിദ്ര്്യത്തില്‍ നിന്ന് മുന്നേറാന്‍ സാധ്യമല്ലെന്ന വസ്തുത നിലനില്ക്കുകയാണ്.

06 FEBRUARY 2023 02:11 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

ലോക നന്മയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങിയ പരമശിവൻ ..ഇന്ന് മഹാ ശിവരാത്രി

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

ദക്ഷിണേഷ്യയിലെ ഏറ്റവും ക്ഷയിച്ച രാജ്യമെന്ന പദവിയിലെത്തി നില്ക്കുന്ന പാകിസ്ഥാനില്‍ കുടിവെള്ളം പോലും കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. രാജ്യത്തിന്റെ പൊതുകടം വര്‍ദ്ധിക്കുകയും കേന്ദ്രബാങ്ക് ഉള്‍പ്പടെ തകരുകയും ചെയ്ത സാഹചര്യത്തില്‍ പാകിസ്ഥാന് മൂക്കറ്റം ദാരിദ്ര്്യത്തില്‍ നിന്ന് മുന്നേറാന്‍ സാധ്യമല്ലെന്ന വസ്തുത നിലനില്ക്കുകയാണ്. കുടിവെള്ളത്തിന് പോലും സാധാരണക്കാര്‍ തെരുവുകളില്‍ തല്ലി മരിക്കുന്ന സാഹചര്യമാണ് നിലനില്ക്കുന്നത്. പാകിസ്ഥാനെ എങ്ങനെയെങ്കിലും പ്രതിസന്ധിയില്‍ നിന്ന് കരയറ്റണമെന്നാവശ്യപ്പെട്ടു കൊണ്ട് പാക് ഭരണാധികാരികള്‍ ഐ എം എഫിനെ സമീപിച്ചിരിക്കുകയാണ്. എന്നാല്‍ പാകിസ്ഥാനിലെ തീവ്രവാദി ഗ്രൂപ്പുകള്‍ ഇപ്പോഴും അഹങ്കാരത്തില്‍ നിന്നും മോചിതരായിട്ടില്ലെന്ന് കാണാം.

മറ്റ് രാജ്യങ്ങളില്‍ നിന്നും പണം കിട്ടാന്‍ ഇരക്കരുതെന്നും ഒരു കയ്യില്‍ ആറ്റംബോംബും മറുകയ്യില്‍ ഖുറാനുമായി ചെന്നാല്‍ അവര്‍ പണം തരുമെന്നും പാകിസ്ഥാന്‍ സര്‍ക്കാരിനെ ഉപദേശിച്ച് തീവ്രവാദപാര്‍ട്ടിയായ  ടിഎല്‍പി നേതാവ് സാദ് റിസ് വി.  ഇപ്പോള്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെറീഫും മന്ത്രിമാരും സേനാമേധാവിയും സാമ്പത്തിക സഹായം തേടി വിദേശത്ത് പോയി യാചിക്കുകയാണ്. എന്തിനാണ് ഇവര്‍ ഇത് ചെയ്യുന്നതെന്ന് ഞാന്‍ ചോദിക്കുന്നു. പാകിസ്ഥാന്‍ സമ്പദ്ഘടന അപകടത്തിലാണെന്ന് അവര്‍ പറയുന്നു. എന്നാല്‍ പാകിസ്ഥാനില്‍ പ്രതസന്ധിയില്ലെന്നാണ് ടിഎല്‍പി നിലപാട്.

വിദേശത്ത് പോയി ഇരക്കുന്നതിന് പകരം ് ഒരു കയ്യില്‍ ഖുറാനും മറുകയ്യില്‍ ആറ്റം ബോംബുള്ള സ്യൂട്ട് കേസും എടുത്ത് സ്വീഡനില്‍ പോകാനാണ്. എന്നിട്ട് ഖുറാന്റെ സുരക്ഷാസേനയാണ് വന്നിട്ടുള്ളതെന്ന് അവരോട് പറയണം. ഈ മുഴുവന്‍ ലോകവും നിങ്ങളുടെ കാലില്‍ അടിയറവ് പറഞ്ഞില്ലെങ്കില്‍ എന്റെ പേര് മാറ്റിക്കോളൂ'- സാദ് റിസ് വി പറഞ്ഞു. ഇദ്ദേഹത്തിന്റെ ഈ പ്രസംഗത്തിന്റെ വീഡിയോ വൈറലാണ്. മറ്റ് രാജ്യങ്ങളില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കാന്‍ ചര്‍ച്ചകള്‍ അനാവശ്യമാണെന്നും ഭീഷണികൊണ്ട് അവരെ അനുസരിപ്പിക്കാന്‍ പാകിസ്ഥാന് കഴിയുമെന്നുമാണ് ഇദ്ദേഹത്തിന്റെ അവകാശവാദം.  

തെഹ്‌റീക് ഇ ലബ്ബായിക് പാകിസ്ഥാന്‍ എന്ന അതിതീവ്രനിലപാടുള്ള പാര്‍ട്ടി ചെറിയ ബോംബ് സ്‌ഫോടനങ്ങളിലൂടെയും കലാപങ്ങളിലൂടെയും പാകിസ്ഥാന്‍ ഭരണകൂടത്തെ വിറപ്പിക്കുകയാണിപ്പോള്‍. അതിന്റെ നേതാവാണ് വിദേശരാജ്യങ്ങളില്‍ നിന്നും പണം കിട്ടാന്‍ ഇത്തരമൊരു തീവ്രവാദ വഴി ഉപദേശിച്ചിരിക്കുന്നത്.  കഴിഞ്ഞ ദിവസം ഐഎംഎഫും മറ്റ് രാജ്യങ്ങളും പാകിസ്ഥാന് സാമ്പത്തിക സഹായങ്ങള്‍ നിരസിച്ച സാഹചര്യത്തിലാണ് സാദ് റിസ് വി ഇതിന് പരിഹാരം നിര്‍ദേശിച്ചിരിക്കുന്നത്.

സബ്സിഡി നിരക്കില്‍ സര്‍ക്കാര്‍ നല്‍കുന്ന ആട്ടയ്ക്ക് വേണ്ടിയുള്ള തിക്കിലും തിരിക്കിലുംപെട്ട് പൊലിഞ്ഞത് ഒരു ജീവന്‍! പരിക്കേറ്റത് ഒരു ചെറിയ പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്ന് സ്ത്രീകള്‍ക്ക്. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ധാന്യമാവ് വാങ്ങാന്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കുന്ന ജനങ്ങള്‍. പ്രതിസന്ധി രൂക്ഷമായതോടെ ധാന്യമാവിന്റെ പാക്കറ്റുകള്‍ നേരിട്ട് ജനങ്ങള്‍ക്ക് എത്തിച്ച് നല്‍കുന്ന സര്‍ക്കാര്‍. ട്രക്കുകളില്‍ എത്തിക്കുന്നതോ നൂറോ ഇരുനൂറോ പാക്കറ്റുകള്‍ മാത്രവും. പാകിസ്താനില്‍ നിന്നുള്ള ഇത്തരം കാഴ്ചകള്‍ ലോകം കണ്ടു കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ അരക്ഷിതാവസ്ഥയ്ക്കൊപ്പം കഴിഞ്ഞവര്‍ഷത്തെ പ്രളയവും പ്രശ്നങ്ങള്‍ വിതച്ച പാകിസ്താനില്‍ ഭക്ഷ്യക്ഷാമം അതിരൂക്ഷമായി കഴിഞ്ഞു.
കാര്‍ഷിക മേഖലയെ തകര്‍ത്തെറിഞ്ഞ പ്രളയം വലിയ പ്രതിസന്ധിയാണ് പാകിസ്താനില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഒപ്പം നീണ്ടുപോകുന്ന യുക്രൈന്‍ യുദ്ധവും അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.   പണപ്പെരുപ്പം കൊണ്ട് വലയുന്ന പാകിസ്താനില്‍ ഫോസില്‍ ഇന്ധനത്തിന്റേയും വൈദ്യുതിയുടേയും ഉപയോഗത്തിനും നിയന്ത്രണം വെയ്ക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാരെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 24.5 ശതമാനമാണ് പാകിസ്താനില്‍ പണപ്പെരുപ്പം. ഡോളറുമായുള്ള പാകിസ്താന്‍ രൂപയുടെ വിനിമയമൂല്യം 30 ശതമാനത്തോളം ഇടിഞ്ഞു. സാമ്പത്തിക പ്രശ്നങ്ങള്‍ക്കൊപ്പം രാഷ്ട്രീയ അസ്ഥിരതയും കൂടിയായപ്പോള്‍ വലിയ പ്രതിസന്ധിയിലാണ് പാകിസ്താന്‍.

ഊര്‍ജപ്രതിസന്ധി കൈവിട്ടുപോയതോടെ ഷോപ്പിങ് മാളുകളും മാര്‍ക്കറ്റുകളും ഓഡിറ്റോറിയങ്ങളും നേരത്തേ അടച്ചിടുന്നത് ഉള്‍പ്പെടെയുള്ള ഊര്‍ജ സംരക്ഷണ നടപടികള്‍ പാകിസ്താന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതനുസരിച്ച് രാജ്യത്തെ ചന്തകളെല്ലാം രാത്രി എട്ടരയ്ക്ക് അടയ്ക്കും.ലോകത്ത് ഏറ്റവും കൂടുതല്‍ തേയില ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് പാകിസ്താന്‍. അതുകൊണ്ട്  ചായകുടി കുറയ്ക്കണമെന്ന്ാണ് ആവശ്യപ്പെട്ടിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം 600 ദശലക്ഷം ഡോളറിന്റെ തേയിലയാണ് രാജ്യം ഇറക്കുമതി ചെയ്തത്. ഇതിലധികവും വായ്പയെടുത്താണ് വാങ്ങിയതും.ഫോസില്‍ ഇന്ധനങ്ങള്‍ക്ക് കുറച്ചു വര്‍ഷങ്ങളായി ഉണ്ടായ വിലവര്‍ധനവ് പാകിസ്താന്റെ സാമ്പത്തികാവസ്ഥയെ കാര്യമായി ബാധിച്ചിരുന്നു. ഭക്ഷ്യക്ഷാമത്തിനൊപ്പം പാചകവാതകത്തിനും കടുത്തക്ഷാമമാണ് പാകിസ്താനില്‍.

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ശ്രീലങ്ക വീണുപോയത് അടുത്തകാലത്താണ്. അന്ന് തന്നെ പലരും പാകിസ്താന്റെ കാര്യവും ചൂണ്ടിക്കാണിച്ചിരുന്നു. ഒപ്പം കഴിഞ്ഞവര്‍ഷമുണ്ടായ മഹാപ്രളയവും പാകിസ്താന്റെ സാമ്പത്തികവളര്‍ച്ചയെ ബാധിച്ചു. രണ്ടരലക്ഷം കോടിയിലേറെ രൂപയുടെ നഷ്ടമാണ് പ്രളയം മൂലം രാജ്യത്തുണ്ടായത്. 23 ശതമാനത്തിന് മുകളിലാണ് രാജ്യത്തെ പണപ്പെരുപ്പം. ഇതു തുടരുമെന്നാണ് പ്രവചനം. 55,500 കോടി രൂപയേ പാകിസ്താന്റെ വിദേശനാണ്യ കരുതല്‍ ശേഖരത്തിലുള്ളൂ. ഒരുമാസത്തെ അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യാനേ ഇതു തികയൂ.

അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) പ്രോഗ്രാമിന് കീഴില്‍ പാകിസ്താന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഫണ്ട് വൈകുന്നതിനാല്‍ പണത്തിനായി പാകിസ്താന്‍ വലയുകയാണ്. 2019-ല്‍ വാഗ്ദാനം ചെയ്ത 50,000 കോടി രൂപയുടെ കടാശ്വാസത്തില്‍ കിട്ടാനുള്ള ബാക്കി തുകയ്ക്കായി പാകിസ്താന്‍ ധനമന്ത്രി ഇസ്ഹാഖ് ദര്‍ അന്താരാഷ്ട്ര നാണ്യനിധിയെ സമീപിച്ചിരുന്നു. ഇതുവരെ 32,000 കോടി രൂപയേ ഐ.എം.എഫ്. നല്‍കിയിട്ടുള്ളൂ. ഈ തുക എങ്ങനെ ചെലവാക്കിയെന്നതിന്റെ അവലോകനം പൂര്‍ത്തിയാകാത്തതിനാലാണ് അടുത്ത ഗഡു വൈകുന്നത്. അതിനിടെ, കഴിഞ്ഞവര്‍ഷത്തെ മഹാപ്രളയത്തില്‍ നശിച്ച പ്രദേശങ്ങളുടെ പുനരുദ്ധാരണത്തിന് ഐക്യരാഷ്ട്രസഭയോടും പാകിസ്താന്‍ 1.3 ലക്ഷം കോടി രൂപയുടെ സഹായം തേടിയിട്ടുണ്ട്. സെപ്റ്റംബറിലുണ്ടായ പ്രളയത്തില്‍ 2.5 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് പാകിസ്താന്‍ കണക്കാക്കുന്നത്.

രാഷ്ട്രീയ അസ്ഥിരതയാണ് പാകിസ്താന്‍ എല്ലാക്കാലവും നേരിടുന്ന വലിയ പ്രതിസന്ധി. ഒരു പാകിസ്താന്‍ പ്രധാനമന്ത്രിയും ആ കസേരയില്‍ കാലാവധി തികച്ചിട്ടില്ല. ഭരണാധികാരികള്‍ പുറത്താക്കപ്പെടുകയോ വധിക്കപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്യുകയാണ് അവിടെ പതിവ്. ഭരണമാറ്റം നയംമാറ്റംകൂടിയാകുമ്പോള്‍ പ്രതിസന്ധികള്‍ ശമനമില്ലാതെ തുടരും. ഒപ്പം അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരും സൈന്യത്തിന്റെ ഇടപെടലുകളും ആ രാജ്യത്തിന് എല്ലാക്കാലത്തും വലിയ വെല്ലുവിളിയാണ്. ദാരിദ്ര്യം, തൊഴിലില്ലായ്മ, വിദേശ കടങ്ങള്‍, നിക്ഷേപം ആകര്‍ഷിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് എന്നിവയെല്ലാം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തളര്‍ത്തുന്നുണ്ട്.

കടം തിരിച്ചടവ് മുടങ്ങുന്നത് രാജ്യാന്തര ഏജന്‍സികളെയും വിദേശ രാജ്യങ്ങളെയും പാകിസ്താന് കടം കൊടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നുണ്ട്. കടം കൊടുത്താല്‍ തന്നെ തിരിച്ചടക്കാനുള്ള കഴിവില്ലെന്നാണ് വിലയിരുത്തല്‍. പെട്രോളടക്കമുള്ള ഇന്ധനങ്ങള്‍ക്ക് സബ്സിഡി നല്‍കിയിരുന്ന പാകിസ്താന്‍ കടം ലഭിക്കാനായി സബ്സിഡി എടുത്തുമാറ്റിയിരുന്നു. ഇതോടെ പെട്രോള്‍ വിലയില്‍ വലിയ വര്‍ധനവുണ്ടായി.  കടം കൊടുക്കാന്‍ ലോക രാജ്യങ്ങള്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് പാകിസ്ഥാന്‍ ആറ്റംബോബ് കാട്ടി ഭീഷണിപ്പെടുത്തി പണം വാങ്ങണമെന്നുള്ള നിര്‍ദ്ദേശം പുറത്തു വിട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (1 hour ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (1 hour ago)

ആസ്തി ഇങ്ങനെ  (1 hour ago)

ഞെട്ടലോടെ നാട്ടുകാർ...!  (1 hour ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (1 hour ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (2 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (2 hours ago)

കട്ടിയുളള മോരാണ് സുരേഷേട്ടന് ഏറെ ഇഷ്ടം; മൂന്നു നേരവും കിട്ടിയാൽ അത്രയും സന്തോഷം; നടൻ സുരേഷ് ഗോപിയ്ക്ക് കട്ടിയുളള മോര് ഏറെയിഷ്ടം എന്ന് നടൻ സുരേഷ് ഗോപി  (2 hours ago)

ഇന്റിഗോ വിമാനത്തിന്റെ ചിറക് എയ‍ർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഉര‌ഞ്ഞു; അലറി വിളിച്ച് യാത്രക്കാർ; സംഭവത്തിൽ അന്വേഷണം തുടങ്ങി സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ  (2 hours ago)

ഇന്ന് മുതൽ ഏപ്രിൽ 01 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില; സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്നു; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ  (2 hours ago)

മടിയില്‍ കനമുള്ളവരേ വഴിയില്‍ ഭയക്കേണ്ടതുള്ളൂ, പിണറായി സകുടുംബം ജയിലിലേക്കോ? കടലാസ് പുലിയായിരുന്ന ഇ.ഡിയെ പുലിക്കുട്ടിയാക്കിയത് നരേന്ദ്രമോദി  (2 hours ago)

തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി കെ.കെ.ഷൈലജയെയും തോമസ് ഐസക്കിനെയും അപമാനിക്കണം, മുഖ്യമന്ത്രിയുടെ ഐഡിയ വിജയത്തിലേക്ക്, സിപിഎമ്മിനുള്ളിൽ തന്നെ പരാജയപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി എം.വി ഗോവിന്ദനെ അറി  (3 hours ago)

കോട്ടയത്ത് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം, സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ  (3 hours ago)

ലോൺ തരപ്പെടുത്താമെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്നും പണം തട്ടിയെടുത്തു, ഓൺലൈൻ ലോൺ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കള്‍ അറസ്റ്റിൽ  (3 hours ago)

പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി കടത്തിക്കൊണ്ടു പോയി, കോട്ടയത്ത് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ  (3 hours ago)

Malayali Vartha Recommends