സര്‍ക്കാരിന്റെ എറ്റവും ഉന്നതന്റെ ഉള്‍പ്പെടെ മുഖം വച്ചാണ് ഫ്‌ലെക്‌സുകള്‍ സ്ഥാപിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍തന്നെ നിയമലംഘനം നടത്തുമ്പോള്‍ ആരോടു പറയുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വാക്കാല്‍ ചോദിച്ചു. കോടതി ഇക്കാര്യത്തില്‍ ഇതുവരെ കാട്ടിയ സമചിത്തതയും ക്ഷമയും ബലഹീനതയാണെന്നാണു കരുതിയിരിക്കുന്നത്. അതല്ലെന്നു കാണിക്കേണ്ട സമയമായെന്നു കോടതി പറഞ്ഞു.

പിണറായി വിജയന്റെ ചിരിക്കുന്ന മുഖം നാട്ടുകാര്‍ കാണുന്നത് ഫ്‌ള്കസ് ബോര്‍ഡുകളിലൂടെയാണ്. മറ്റ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ജനങ്ങളോട് ചരിക്കുന്നത് പോലും കമ്മ്യൂണിസ്റ്റ് സിദ്ധാന്തമനുസരിച്ച് തെറ്റാണെന്ന് പ്രചരിപ്പിക്കുന്ന പിണറായി വിജയന്റെയും സഹമന്ത്രിമാരുടെ ചിരിക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളാണ് കഴിഞ്ഞ ദിവസം കേരള ഹൈക്കോടി പ്രതിപാദിച്ചത്. ഫ്‌ളകസ് വിഷംയ പരിഗണിച്ചതാകട്ടെ പിണറായിയുടെ ഉറക്കം കെടുത്തി കൊണ്ടിരിക്കുന്ന ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും. യാത്രപോലും മറച്ച് സ്ഥാപിക്കുന്ന ഫ്‌ളക്‌സ് മത്സരങ്ങള്‍ എല്ലാ രംഗത്തും കേരളത്തിലുണ്ട്. ലോകകപ്പ് ആരാധന മൂത്ത് നഗരങ്ങളിലും ഗ്രാമങ്ങളിലും എന്തിന് നദിയില്‍ പോലും കൂറ്റല്‍ ഫ്‌ളകസ് കട്ടൗട്ടുകള്‍ സഥാപിച്ച് അഹങ്കരിച്ചവരാണ് നമ്മള്‍ മലയാളികള്‍.
തെരുവേരങ്ങളിലും പൊതുസ്ഥലങ്ങളിലും പാര്‍ക്കുകളിലും അണിനിരത്തിയിരിക്കുന്ന ഫളക്‌സ് ബോര്‍ഡുകള്‍ എടുത്തു മാറ്റണമെന്ന ഹൈക്കോടതിയുടെ അന്ത്യശാസനം കേരളത്തിലെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നാളിതുവരെ നടപ്പിലാക്കി കണ്ടില്ല. ഫളക്‌സിലൂടെ വളരുന്ന രാഷ്ട്രീയ പ്രതിഛായ മറ്റൊരുവിധത്തിലും കിട്ടില്ലെന്ന് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മനസിലാക്കിയിരിക്കുന്നു. ഓരോ രാഷ്ട്രീയ കക്ഷിയും തങ്ങളുടെ വാര്‍ഡ് പ്രതിനിധിമുതല്‍ മുകളിലോട്ടുള്ള അതായത് ദേശീയ നേതാക്കള്‍ വരെയുള്ളവരുടെ പേരില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നിശ്ചിത ദിവസം കഴിഞ്ഞ് ഇവ എടുത്തു മാറ്റുന്ന ശീലമില്ലെന്നും നമുക്കറിയാം.
ഒരാളിനെ ഏതെങ്കിലും പാര്‍ട്ടി സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്താല്‍ അദ്ദേഹം ആ സ്ഥാനത്ത് നിന്നിറങ്ങിയാലും റോഡുവക്കിലൊക്കെ പഴയ ഫ്‌ളകസ് കാണാന്‍ കഴിയും . ഇങ്ങനെ ഫ്‌ളക്‌സ് പ്രചരണത്തിന്റെ ഏറ്റവും ഉയര്‍ന്ന അവസ്ഥയിലാണ് ഹൈക്കോടതി റോഡുവക്കിലെ ഫ്‌ളക്‌സുകളും കൊടി തോരണങ്ങളും മാറ്റണമെന്ന് ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കിയത്. നിര്‍ദ്ദേശം വന്ന് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും കോടതി ചോദിക്കുന്നു എങ്ങനെ ഫ്‌ളക്‌സുകള്‍ മാറ്റും. ഭരിക്കുന്ന ഭരണകര്‍ത്താക്കളുടെ ചിരിക്കുന്ന മുഖമാണെല്ലോ റോഡിലെല്ലാം. അതെടുക്കാന്‍ ഉദ്യോഗസ്ഥര്‍ ഭയക്കുകയാണെന്നാണ് കോടതി നിരീക്ഷണം നടത്തിയിരിക്കുന്നത്.
അനധികൃത ബാനറുകളും ബോര്‍ഡുകളും കൊടിതോരണങ്ങളും നീക്കംചെയ്യുന്ന വിഷയത്തില്‍ നടപടിയെടുക്കാത്തതില്‍ സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസവും വിമര്‍ശിച്ചു. സര്‍ക്കാരിന്റെ എറ്റവും ഉന്നതന്റെ ഉള്‍പ്പെടെ മുഖം വച്ചാണ് ഫ്‌ലെക്‌സുകള്‍ സ്ഥാപിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍തന്നെ നിയമലംഘനം നടത്തുമ്പോള്‍ ആരോടു പറയുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വാക്കാല്‍ ചോദിച്ചു. കോടതി ഇക്കാര്യത്തില്‍ ഇതുവരെ കാട്ടിയ സമചിത്തതയും ക്ഷമയും ബലഹീനതയാണെന്നാണു കരുതിയിരിക്കുന്നത്. അതല്ലെന്നു കാണിക്കേണ്ട സമയമായെന്നു കോടതി പറഞ്ഞു.
കോടതി ഉത്തരവുണ്ടായിട്ടും സത്യവാങ്മൂലം നല്‍കാതിരുന്നതിനു വ്യവസായ സെക്രട്ടറിയെയും കോടതി വിമര്‍ശിച്ചു. ഇന്ന് സത്യവാങ്മൂലം നല്‍കണം. ഇല്ലെങ്കില്‍ വ്യവസായ സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും നിര്‍ദേശിച്ചു. കൊച്ചിയില്‍ വ്യവസായ വകുപ്പ് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി വന്‍തോതില്‍ ബോര്‍ഡുകളും മറ്റും സ്ഥാപിച്ചെന്നും ഇവ കൊച്ചി കോര്‍പറേഷന്‍ നീക്കം ചെയ്യേണ്ട സാഹചര്യമാണെന്നും അമിക്കസ് ക്യൂറി കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ അറിയിച്ചിരുന്നു. എന്ത് അധികാരത്തിലും എന്ത് രീതിയിലുമാണു ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചതെന്നതില്‍ വ്യവസായ വകുപ്പു സെക്രട്ടറി വിശദീകരണം നല്‍കാന്‍ ജനുവരി 24ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ രണ്ടു ദിവസം കൂടി സര്‍ക്കാര്‍ സമയം തേടിയതിനെ തുടര്‍ന്നാണു കോടതി വിമര്‍ശിച്ചത്.
തിരുവനന്തപുരം നഗരസഭാ പരിധിയില്‍ കാര്യങ്ങള്‍ പരിതാപകരമാണെന്ന് അമിക്കസ് ക്യൂറി ഹരീഷ് വാസുദേവന്‍ അറിയിച്ചു. പേട്ടയില്‍ മേല്‍പാലത്തിന്റെ തുടക്കത്തില്‍ വശങ്ങളിലെ കാഴ്ച മറച്ച് രണ്ട് ഫ്‌ലെക്‌സുകള്‍ വച്ചിട്ടുണ്ട്. ഇവിടെ ഞായറാഴ്ച കാര്‍ ബൈക്കിലിടിച്ച സംഭവമുണ്ടായി. അനധികൃതമായിട്ടുള്ളവ നീക്കം ചെയ്തിട്ടും പുതിയത് സ്ഥാപിക്കുകയാണെന്നും പൊലീസ് ഇടപെട്ടില്ലെങ്കില്‍ നഗരസഭയ്ക്ക് ഒന്നും ചെയ്യാനാവില്ലെന്നും നഗരസഭയുടെ അഭിഭാഷകന്‍ അറിയിച്ചു. ഫ്‌ളക്‌സ് നിരോധിച്ചു കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും ഫ്‌ളകസ് നിര്‍മ്മാണ , അച്ചടി സ്ഥാപനങ്ങളുടെ നിലനില്പിനെ കരുതി സര്‍ക്കാര്‍ ഫ്‌ളകസുകള്‍ക്ക് വലിയ നിയന്ത്രണം ഏര്‍്‌പ്പെടുത്തിയിരുന്നില്ല.
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് കഴിഞ്ഞ ദിവസം സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. നാട്ടിലെങ്ങും പിണറായി വിജയന്റെയും മറ്റ് മന്ത്രിമാരുടെയും ചിരിക്കുന്ന മുഖമാണ് ജനം കാണുന്നത്. സാര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും , റോഡിന്റെയും തോടിന്റെയും ഉത്ഘാടനവുമെല്ലാം ഫ്‌ളക്‌സ് രൂപത്തില്‍ പ്രത്യക്ഷപ്പെടുകയാണ്. തുക അനുവദിച്ചാലും ഫ്‌ളകസ്, തറക്കല്ലിടല്‍ ഫ്‌ളകസ്, ഉത്ഘാടന ഫ്‌ളക്‌സ്, ആശംസാ ഫ്‌ളകസ്, ഇതിനെല്ലാം പുറമേയാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികളുടെ ഫ്‌ളകസ് ബോര്‍ഡുകള്‍. ഭാരത് ജോഡോ യാത്രയ്ക്കായി ഒരുക്കിയ കൂറ്റന്‍ ബോര്‍ഡുകള്‍ ഇപ്പോഴും അതേപടി തന്നെ നില്ക്കുകയാണ്. ഫ്‌ളക്‌സുകള്‍ വരുത്തുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ച് നിരവധി പഠനങ്ങള്‍ വന്നിട്ടുണ്ട്. എന്നിട്ടും കേരളത്തില്‍ മാത്രം യാതൊരു മാറ്റവുമില്ല.
സര്‍വ്വകലാശാലയെ സംബന്ധിച്ച പരിഗണന വിഷയങ്ങളാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരിഗണിച്ചിരുന്നത്. ഗവര്‍ണര്‍ സര്‍വ്വകലാശാല പോരില്‍ സര്‍ക്കാരിനെ അദ്ദേഹം കണക്കറ്റ് വെള്ളം കുടിപ്പിച്ചു. യുജിസി നിമങ്ങള്‍ ഇഴകീറി പരിശോധിച്ച് സര്‍ക്കാരിനെ വെട്ടിലാക്കിയിരുന്നു. വിസിമാരുടെ നിയമനത്തില്‍ സര്‍ക്കാര്‍ കാണിച്ച നിയലംഘനം കണ്ടെത്തുകയും രണ്ട് വിസിമാരെ പുറത്താക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ബെഞ്ചിലേയ്ക്ക കേസ് വരുന്നുവെന്ന് കേള്‍ക്കുമ്പോള്‍ തന്നെ സര്‍ക്കാരിന് നെഞ്ചിടിപ്പ് ഏറുകയാണ്. സര്‍ക്കാരിന്റെ സര്‍വ്വകലാശാല വിഷയത്തിന്‍മേലുള്ള പൊള്ളത്തരങ്ങള്‍ ഒരോന്നോരോന്നായി അദ്ദേഹം പൊളിച്ചടുക്കി. ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണന വിഷയങ്ങള്‍ മാറുന്നതിന്റെ ഭാഗമായി സര്‍വ്വകലാശാല വിഷയങ്ങള്‍ അദ്ദേഹത്തിന്റെ പരിഗണനയില്‍ നിന്നും മാറ്റിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഫ്‌ളകസ് വിഷയത്തില്‍ സര്‍ക്കാരിനെ വീണ്ടും മുള്‍മുനയില്‍ നിറുത്തുകയാണ്.
പുനരുപയോഗിക്കാന്‍ കഴിയാത്ത ഫ്‌ലക്‌സ് പ്രകൃതിയ്ക്ക വളരെ ദോഷം ചെയ്യുന്നുവെന്നതാണെന്ന് നിരവധി പഠനങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. പ്ലാസ്റ്റിക്കിനേക്കള്‍ അപകടകാരിയായതു കൊണ്ട കത്തിച്ചു കളയാനോ ഭൂമിയില്‍ ഉപേക്ഷിക്കാനോ കഴിയില്ല. ഇത്രയധികം ഫ്‌ലക്‌സുകള്‍ അടിച്ചു പതിപ്പിക്കുമ്പോള്‍ ഇവ എന്തു ചെയ്യുന്നുവെന്ന് അന്വേഷിക്കാറുപോലുമില്ല. എന്നിട്ടും സര്‍ക്കാര്‍ പരിപാടികള്‍ക്ക് പോലും ഫ്‌ളക്‌സുകള്‍ ആവശ്യത്തിലധികം സ്ഥാപിക്കുന്നുണ്ട്. പ്ലാസ്റ്റിക് നിരോധിക്കാന്‍ മുന്നില്‍ നിന്ന ഉദ്യോഗസ്ഥര്‍ തന്നെ ഫ്‌ല്കസ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന കാഴ്ചയാണുള്ളത്.
നിയമങ്ങള്‍ പൊതുജനത്തിന് മാത്രം അനുസരിക്കാനുള്ളതാണെന്ന പൊതുധാരണയാണ് നേതാക്കളും ഭരണകര്‍ത്താക്കളും വെച്ചു പുലര്‍ത്തുന്നത്. കോടതിയോ നിയമങ്ങളോ അവര്‍ക്ക് ബാധകമല്ലെന്ന തരത്തിലാണ് അവരുടെ പ്രവര്‍ത്തനം. എന്നാല്‍ കോടതിക്ക് ഇത്തരം കാര്യങ്ങളില്‍ഡ ഇടപെടാതിരിക്കാന്‍ കഴിയില്ലെന്നതാണ് വാസ്തവം. കഴിവുള്ള ജഡ്ജിമാര്‍ എത്തുമ്പോള്‍ മാത്രമാണ് ഇത്തരം ജനോപകാര പ്രദമായ നിരീക്ഷണങ്ങളും വിധികളും ഉണ്ടാകുന്നതെന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha