അശ്ലീല വെബ്‌സൈറ്റിൽ യുവതിയുടെ ഫോട്ടോയും ഫോൺ നമ്പരും പോസ്റ്റ് ചെയ്ത പ്രതിയെ രക്ഷപെടുത്താൻ ശ്രമം: ചങ്ക് പൊട്ടി യുവതി....

പത്താം ക്ലാസ്സ് ഗ്രൂപ്പിലെ ഒരംഗം യുവതിയുടെ ഫോട്ടോ ക്രോപ് ചെയ്ത് അശ്‌ളീല സൈറ്റിൽ ഇട്ട് ഫോൺ നമ്പറടക്കം പോസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിയെ രക്ഷിക്കാൻ ഇടപെടലുമായെത്തിയ സിഐയുടെ നടപടി മനഃസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. കാട്ടാക്കട സ്വദേശിയായ വീട്ടമ്മയ്‌ക്കാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. യുവതിയുടെ ഫോട്ടോയും ഫോൺ നമ്പരും അശ്ലീല വെബ്‌സൈറ്റിൽ പ്രദർശിപ്പിച്ച യുവാവിനെതിരെ പരാതിയുമായി കാട്ടാക്കട പോലീസ് സ്റ്റേഷനിൽ യുവതി സമീപിക്കുകയായിരുന്നു. പരാതി നൽകിയ യുവതിയെയും പ്രതിയെയും വിളിച്ചുവരുത്തിയ സി.ഐ പരാതി ' ഒത്തുതീർപ്പാക്കിക്കൂടെ ' എന്നാണത്രേ ചോദിച്ചത്.
തുടർന്ന് തനിക്ക് നീതി നിഷേധിക്കപെടുന്നുവെന്ന് മനസിലായ വീട്ടമ്മ റൂറൽ എസ്.പിക്ക് പരാതി നൽകിയതിന് പിന്നാലെ കേസെടുക്കുകയായിരുന്നു. കേസ് വീണ്ടും കാട്ടാക്കട പോലീസിൽ എത്തിയതോടെ നീതി തനിക്ക് ഇനി കിട്ടില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ഇവർ. ഇതോടെയാണ് മാധ്യമങ്ങളുടെ സഹായം തേടിയതും. മൂന്നുവർഷം തടവും പത്തുലക്ഷം രൂപ വരെ പിഴയും ചുമത്താവുന്ന കുറ്റം ചെയ്ത പ്രതിക്കായുള്ള പൊലീസ് ഇടപെടൽ സംശയാസ്പദമാണ്. സി.ഐക്കെതിരെ ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും യുവതി പരാതി നൽകിയിട്ടുണ്ട്.
അശ്ലീല വെബ്‌സൈറ്റിൽ യുവതിയുടെ ഫോട്ടോയും വയസും ഫോൺ നമ്പരും ഉൾപ്പെടുത്തി അശ്ലീല വാക്കുകൾ എഴുതി പോസ്റ്റ് ചെയ്യുകയായിരുന്നു. അടുത്ത ദിവസം മുതൽ പലയിടങ്ങളിൽ നിന്നും യുവതിയുടെ വാട്‌സ്ആപ്പ് നമ്പറിലേക്ക് അശ്ലീല മെസേജുകൾ വന്നു. നമ്പർ തെറ്റി വന്നതാകാമെന്ന് കരുതി നമ്പരുകൾ യുവതി ബ്ലോക്ക് ചെയ്‌തെങ്കിലും വീണ്ടും ഇത്തരം സന്ദേശങ്ങൾ ലഭിച്ചു. തുടർന്ന് വിദേശത്തുള്ള ഭർത്താവിനെ വിവരമറിയിക്കുകയായിരുന്നു.
വിവിധ രാജ്യങ്ങളിൽ നിന്ന് അശ്ലീല സന്ദേശങ്ങൾ മൊബൈൽ ഫോണിലേക്ക് പ്രവഹിക്കാൻ തുടങ്ങിയപ്പോഴാണ് വീട്ടമ്മയും വിദേശത്തും ഭർത്താവും അന്വേഷണം തുടങ്ങിയത്. അശ്ലീല വെബ്സൈറ്റിലും വാട്സാപ്പ് ഗ്രൂപ്പിലും സ്വന്തം ഫോട്ടോയും ഫോൺനമ്പറും കണ്ട് യുവതി കുടുംബവും ഞെട്ടി. ജനുവരി 31ന് പൊലീസിൽ പരാതിയും നൽകി. കുടുംബം സ്വന്തം നിലയ്ക്ക് നടത്തിയ അന്വേഷണം ചെന്നെത്തിയത് പത്താം ക്ളാസിൽ ഒപ്പം പഠിച്ചവരുടെ വാട്സാപ്പ് ഗ്രൂപ്പിലാണ്.
ഈ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് ക്രോപ്പ് ചെയ്ത പടമാണ് വെബ്സൈറ്റിലുള്ളതെന്ന് കണ്ടെത്തിയ യുവതി, സംശയം തോന്നിയ ആളുടെ വിവരങ്ങളും പൊലീസിന് നൽകി. ഇതിനിടെ, പ്രതി നേരിട്ട് എത്തി യുവതിയോടും കുടുംബത്തോടും കുറ്റസമ്മതം നടത്തി മാപ്പ് അപേക്ഷിച്ചു. ഇക്കാര്യം കാട്ടാക്കട സി.ഐയെ അറിയിച്ചപ്പോൾ വിചിത്രമായ മറുപടി ലഭിച്ചതെന്ന് യുവതി പറയുന്നു.
പ്രതിക്ക് യുവതിയോടുള്ള വ്യക്തിവൈരാഗ്യം പോലും അന്വേഷിക്കാതെ കേസ് ഒത്തുതീർപ്പാക്കാനാണ് സി.ഐ ഉൾപ്പെടെ ശ്രമിച്ചത്. താൻ സുഹൃത്തിന്റെ മകളുടെ വിവാഹത്തിനെടുത്ത ഗ്രൂപ്പ് ഫോട്ടോയിൽ നിന്നാണ് തന്റെ ചിത്രം ക്രോപ്പ് ചെയ്‌ത് ഇത്തരത്തിൽ ദുരുപയോഗം ചെയ്‌തിരിക്കുന്നതെന്നും ഇതിലുള്ള മറ്റ് ഏഴുപേരെയും ചോദ്യം ചെയ്യണമെന്നും യുവതി കാട്ടാക്കട പൊലീസിനോട് ആവശ്യപ്പെട്ടു.
ഇക്കൂട്ടത്തിൽ ഒരാളെ താൻ സംശയിക്കുന്നതായി പൊലീസിനോട് പറയുകയും അയാളുടെ പേരും ഫോൺ നമ്പരും നൽകുകയും ചെയ്‌തു. എന്നാൽ ഗുരുതരമായ സൈബർ കുറ്റകൃത്യം നടന്നെന്ന് ബോദ്ധ്യപ്പെട്ടിട്ടും ആറാം തീയതിയാണ് പ്രതിയെ പൊലീസ് വിളിച്ചുവരുത്താൻ പോലും തയ്യാറായത്.
ഇതിനിടെ പ്രതിയും കുടുംബാംഗങ്ങളും യുവതിയുടെ വീട്ടിലെത്തി കുറ്റസമ്മതം നടത്തുകയും മാപ്പ് നൽകണമെന്ന് അപേക്ഷിക്കുകയും ചെയ്‌തതായി യുവതിയും ബന്ധുക്കളും പറയുന്നു. ഇക്കാര്യവും കാട്ടാക്കട സി.ഐയെ അറിയിച്ചു. എന്നാൽ പ്രതിയെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്യുന്നതിന് പകരം കാട്ടാക്കട സി.ഐ കേസ് ഒത്തുതീർപ്പാക്കാൻ നിർദ്ദേശിക്കുകയായിരുന്നു. മൂന്നുവർഷം തടവും പത്തുലക്ഷം രൂപ വരെ പിഴയും ചുമത്താവുന്ന കുറ്റം ചെയ്ത പ്രതിക്കായുള്ള പൊലീസ് ഇടപെടലും സംശയാസ്പദമാണ്. കേസെടുക്കാൻ തയ്യാറാകാത്തതിനെ കുറിച്ച് കാട്ടാക്കട സി.ഐ പ്രതികരിച്ചില്ല.
https://www.facebook.com/Malayalivartha