Widgets Magazine
01
Oct / 2023
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


10 വര്‍ഷത്തെ പ്രണയത്തിന് ഒടുവിൽ പ്രണയിനിയെ വിവാഹം കഴിച്ചു കൂടെ താമസിച്ചത് വെറും മൂന്നു ദിവസം . ഉടനെ വരാമെന്നുപറഞ്ഞു ഖത്തറിലേക്ക് പോയ അരുൺ ചെയ്യാത്ത തെറ്റിന് ഖത്തർ ജയിലിലായി.. നല്ല ഒരു ജീവിതം തേടി ഉറ്റവരെയും ബന്ധുക്കളെയും വിട്ട് പ്രവാസ ലോകത്തേയ്ക്ക് പറന്ന അരുണിനെ ചതിച്ചത് ജോലി ചെയ്ത സ്ഥാപനത്തിന്‍റെ ഉടമകളായ നാല് മലയാളികൾ


കെഎസ്ഇബിയുടെ അടുത്ത പണി കെഎസ്ആർടിസിക്ക്; വൈദ്യുതി ബിൽ അടയ്‌ക്കാത്തതിനെ തുടർന്ന് തമ്പാനൂർ ഡിപ്പോയിലെ ഫ്യൂസ് ഊരി... 41,000 രൂപയാണ് വൈദ്യുതി ബില്‍ ഇനത്തില്‍ കെഎസ്ആര്‍ടിസി കെഎസ്ഇബിയില്‍ അടയ്ക്കാന്‍ ഉണ്ടായിരുന്നത്....


ഗണേശ വിഗ്രഹം പുഴയിൽ ഒഴുക്കിയ കാരണം വിചിത്രം... ക്‌ളൈമാക്‌സ് ഇങ്ങനെ...


എന്തൊക്കെ നാടകങ്ങൾ കാണേണ്ടി വരും...ഇപ്പോൾ കണ്ണന്റെ സമയമാണ്.... ഇ ഡി ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഉടക്ക് വർത്തമാനം പറയുന്നു....ദില്ലി ആസ്ഥാനത്തേക്ക് എം കെ കണ്ണനേ കൊണ്ടുപോകുമോ? സാധ്യത തള്ളാനാവില്ല....ദില്ലിയിൽ ആകുമ്പോൾ പാർട്ടിയുടേയും പോലീസിന്റെയും കവചം ഇല്ല....


തന്റെ ബിസിനസ് സാമ്രാജ്യം തകര്‍ക്കാന്‍ സുഹൃത്ത് മനഃപൂർവം കഞ്ചാവ് ബാഗ് നായ വളർത്തൽ കേന്ദ്രത്തിൽ വച്ചുവെന്ന് റോബിന്‍:- അനന്തുവിനെതിരെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു...

ചക്കക്കൊമ്പന്‍ റോഡിലേക്ക് ഇറങ്ങി നില്‍ക്കുന്നത് അറിയാതെ, കാർ ഇടിച്ചു: കാ‍ർ പൊളിച്ചെടുത്ത് പരാക്രമം:- യാത്രക്കാരന് ഗുരുതര പരിക്ക്

24 MAY 2023 12:37 PM IST
മലയാളി വാര്‍ത്ത

More Stories...

കെകെ ഷൈലജയെ മാറ്റി നിര്‍ത്തുന്നത് ദേശീയ തലത്തിൽ തന്നെ വലിയ ചർച്ചയായിരുന്നു; സിപിഎം നേതൃത്വം അതൃപ്തി അറിയിച്ചു; എന്നാൽ ഷൈലജയെ പിണറായി നിഷ്കരുണം ഒഴിവാക്കി; കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതോടെ മുൻ ആരോഗ്യ മന്ത്രി കെ കെ ഷൈലജക്ക് വേണ്ടി മുറവിളി മുഴങ്ങുന്നു

അപകടത്തിൽ മകന് പരുക്കേറ്റെന്ന് മാത്രം പറഞ്ഞ് ബന്ധു വീട്ടിൽ എത്തിച്ചു:- രാത്രി ഫേസ്ബുക്കിൽ കണ്ടത് ആദരാഞ്ജലി നേർന്ന പോസ്റ്റ്:- ഉറക്കെ കരയാൻ പോലുമാകാതെ, മകൻ പോയ ഇടത്തേയ്ക്ക് താനും പോകുന്നുവെന്ന് ഭർത്താവിന് അവസാന സന്ദേശം:- തൊട്ട് പിന്നാലെ കിണറ്റിൽ ചാടി ആത്മഹത്യ:- പ്രിയ അധ്യാപികയുടെ വേർപാടിൽ പകച്ച് വിദ്യാർത്ഥികളും, സഹപ്രവർത്തകരും

മരണാനന്തര ജീവിതമുണ്ടോ? മരിച്ച് കഴിഞ്ഞാല്‍ എന്താണ് സംഭവിക്കുക? തുടങ്ങിയ ചോദ്യങ്ങള്‍ അലട്ടാത്ത മനുഷ്യരുണ്ടാകില്ല...മനസ്സിനെ വല്ലാതെ ഉലയ്ക്കുന്ന ഈ ചോദ്യങ്ങൾക്ക് ഉത്തരങ്ങളില്ല.എന്നാൽ അത്തരം ചോദ്യങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കയിലെ ഒരു ഡോക്ടര്‍..

ഈ പോസ്റ്റിട്ടത് മരിക്കാനായിരുന്നോ..? ആ മക്കളെ ഓർത്തുകൂടായിരുന്നോ..? കണ്ണീരോടെ ആ ചോദ്യം

500 രൂപക്ക് ടിക്കറ്റെടുത്താൽ ഒന്നാം സമ്മാനം 25 കോടി; ആര് നേടും? ബമ്പർ അടിച്ചില്ലെങ്കിലും കോടിപതിയാകാം... ഈ ട്രിക്ക് മതി!!!

ഏതാനും മാസങ്ങളായി, ചിന്നക്കനാല്‍ ശാന്തന്‍പാറ പഞ്ചായത്തുകളില്‍ കനത്ത നാശനഷ്ടം ഉണ്ടാക്കിരുന്ന ചക്കക്കൊമ്പനെ കാർ ഇടിച്ചു. ഇടുക്കി പൂപ്പാറയില്‍ വെച്ചാണ് ചക്കക്കൊമ്പനെ കാറിടിച്ചത്. അപകടത്തില്‍ ഒരു കുട്ടി അടക്കം കാര്‍ യാത്രക്കാരായ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാര്‍ ഇടിച്ചതിന് പിന്നാലെ അക്രമാസക്തനായ ചക്കക്കൊമ്പന്‍ കാര്‍ തകര്‍ക്കാനും ശ്രമിച്ചു. ചൊവ്വാഴ്ച വൈകീട്ട് ഏഴ് മണിയോടെ കൊച്ചി - ധനുഷ്‌കോടി നാഷണല്‍ ഹൈവേയോട് ചേര്‍ന്നായിരുന്നു അപകടം. ചൂണ്ടല്‍ സ്വദേശിയായ തങ്കരാജും കുടുംബവും സഞ്ചരിച്ച കാറാണ് ചക്കക്കൊമ്പനെ ഇടിച്ചത്. പൂപ്പാറയില്‍ നിന്ന് ചൂണ്ടലിലേക്ക് പോവുകയായിരുന്നു തങ്കരാജും കുടുംബവും.

ചക്കക്കൊമ്പന്‍ റോഡിലേക്ക് ഇറങ്ങി നില്‍ക്കുന്നത് അറിയാതെ തങ്കരാജും കുടുംബവും സഞ്ചരിച്ച കാര്‍ വന്നിടിക്കുകയായിരുന്നു. കാര്‍ തന്നെ ഇടിച്ച ദേഷ്യത്തില്‍ അക്രമാസക്തനായ ചക്കക്കൊമ്പന്‍ കാര്‍ ചവിട്ടി തകര്‍ക്കാനും ശ്രമിച്ചു എന്ന് പ്രദേശവാസികള്‍ പറഞ്ഞു. പാസ്റ്റർ തങ്കരാജി(72)ന്റെ തലയ്ക്ക് ഗുരുതര പരിക്കാണ് ഏറ്റത്. ഇദ്ദേഹത്തെ തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. 301 കോളനിക്ക് സമീപം വളവിൽനിന്ന ചക്കകൊമ്പനെ കാറ് ഇടിക്കുകയായിരുന്നു. ഇതോടെ കൊമ്പൻ പാസ്റ്റർ സഞ്ചരിച്ച കാറിനുമുകളിലേക്ക് ഇരുന്നു. കാറിനുള്ളിൽ ഞെരിഞ്ഞമർന്നാണ് തലയ്ക്ക് പരുക്കേറ്റത്. പരിക്കേറ്റവരെ പൂപ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.

ശേഷം ഇവരെ തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ആനത്താരയോട് ചേര്‍ന്നുള്ള പ്രദേശത്ത് വെച്ചാണ് അപകടം നടന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ചക്കക്കൊമ്പന്‍ ഇവിടെ ഉണ്ടായിരുന്നു എന്ന് പ്രദേശവാസികള്‍ പറയുന്നു.

അതേസമയം അപകടത്തില്‍ ചക്കക്കൊമ്പന് പരിക്കേറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ല. ബുധനാഴ്ച നേരം പുലര്‍ന്ന ശേഷം ഇക്കാര്യം പരിശോധിക്കാനുള്ള ശ്രമങ്ങള്‍ നടത്തും എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതിനിടെ പരിക്കേറ്റിട്ടുണ്ടെങ്കില്‍ ആന അക്രമാസക്തനാകാനുള്ള സാധ്യത കൂടുതലാണ് എന്ന് വനം വകുപ്പ് അറിയിച്ചു.

ഇടുക്കിയില്‍ നാളുകളായി ഭീതി പരത്തുന്ന ഒറ്റയാനാണ് ചക്കക്കൊമ്പന്‍. ചക്ക പ്രിയനായതിനാലാണ് ചക്കക്കൊമ്പന്‍ എന്ന പേര് വന്നത്. ശാന്തന്‍ പാറ കോരം പാറ, തലക്കുളം മേഖലകളിലാണ് ചക്കക്കൊമ്പന്‍ പ്രധാനമായും വിഹരിക്കുന്നത്. ആനയുടെ ആക്രമണം ഭയന്ന് പ്രദേശവാസികള്‍ പ്ലാവുകളില്‍ ചക്ക വിരിയുന്ന ഉടന്‍ വെട്ടിക്കളയുകയാണ് ചെയ്യുന്നത്. പത്തിലധികം ആളുകളുടെ ജീവനെടുത്തിട്ടുണ്ട് ചക്കക്കൊമ്പന്‍. ഏകദേശം 35 - 45 വയസ് പ്രായം കാണും ചക്കക്കൊമ്പന്. ഇടുക്കിയിലെ മറ്റൊരു കൊമ്പനായ അരിക്കൊമ്പനെ കാട് കടത്തിയപ്പോള്‍ ചക്കക്കൊമ്പന് മദപ്പാട് ഉണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അരികൊമ്പൻ ചിന്നക്കനാലിൽ നിന്ന് പോയതോടെ കാട്ടാനകളുടെ പുതിയ തലവനായി ചക്കക്കൊമ്പൻ മാറുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. അരിക്കൊമ്പന്റെ സാമ്രാജ്യത്തിൽ അവനങ്ങനെ രാജാവായി വിലസുകയാണ്. സിമന്റ് പാലത്തെ റോഡരികിൽ കാട്ടാനക്കൂട്ടത്തോടൊപ്പം ചക്കകൊമ്പനും എത്താറുണ്ടായിരുന്നു. പ്രായം കൊണ്ടും തലയെടുപ്പുകൊണ്ടും കേമനാണ് ചക്കക്കൊമ്പൻ. പക്ഷേ കരുത്തുകൊണ്ട് ഇതുവരെ ചിന്നക്കനാലിലെ കാട്ടാനകളുടെ സാമ്രാജ്യം കയ്യടക്കിയിരുന്നത് അരികെമ്പനായിരുന്നു. തലവൻ പോയതോടെ നേതൃസ്ഥാനം ചക്കക്കൊമ്പൻ സ്വമേധയാ ഏറ്റെടുത്തിരിക്കുന്നു.

അരിക്കൊമ്പനെ മയക്കു വെടിവച്ച് പിടികൂടിയ ചിന്നക്കനാലിനും സിമൻറു പാലത്തിനും ഇടയിലുള്ള യൂക്കാലിത്തോട്ടത്തിൽ നിന്നും ചില ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. അരിക്കൊമ്പന്‍ വലിയ ആക്രമണങ്ങള്‍ കാണിക്കുമ്പോഴും ചക്കക്കൊമ്പന്‍ താരതമ്യേന ശാന്ത സ്വാഭാവം കാണിച്ചിരുന്നു. കാട്ടിലെയും നാട്ടിലെയും പ്ലാവില്‍ നിന്ന് ചക്ക വീഴ്ത്തി തിന്നുകയായിരുന്നു ചക്കക്കൊമ്പന്റെ ഹോബി. ഇനി ചക്കക്കൊമ്പനെയും പേടിച്ച് ജീവിക്കേണ്ടി വരുമോയെന്നതാണ് നാട്ടുകാരുടെ ഭയം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാര്‍ട്ടൂണിസ്റ്റ് സുകുമാറിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചിച്ചു  (5 hours ago)

കാർട്ടൂണിസ്റ്റ് സുകുമാറിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചിച്ചു.  (5 hours ago)

ഇ.കെ. നായനാരെപ്പോലെ ജനമനസ്സുകളോട് ചേർന്നുനിന്ന മറ്റൊരു നേതാവിനെ കേരളം കണ്ടിട്ടുണ്ടാവില്ലെന്ന് മന്ത്രി ആര്‍.ബിന്ദു.  (5 hours ago)

അതിദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ കേരളത്തിന് വന്‍ പുരോഗതി കൈവരിക്കാനായി: മുഖ്യമന്ത്രി.... കേരളം പുതിയ ഭരണസംസ്‌കാരത്തിലേക്ക് മുന്നേറുന്നു  (5 hours ago)

എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.എസിന് രാഷ്ട്രീയ സംരക്ഷണം നല്‍കുന്നത് സി.പി.എം; മുഖ്യമന്ത്രിയുടെയും എല്‍.ഡി.എഫ് നേതൃത്വത്തിന്റെയും മൗനം ദുരൂഹം; പ്രതിപക്ഷ നേതാവ്  (5 hours ago)

അറബിക്കടലിൽ കൊങ്കൺ - ഗോവ തീരത്തിന് സമീപം തീവ്രന്യൂനമർദം  (5 hours ago)

കെ.കരുണാകരന്‍ സെന്റര്‍ മന്ദിര നിര്‍മ്മാണ പ്രവര്‍ത്തന ഫണ്ടിന്റെ ഉദ്ഘാടനം ഗാന്ധിജയന്തി ദിനത്തില്‍ കെപിസിസിയില്‍  (5 hours ago)

പിടി തോമസ് സ്മാരക ഗ്രന്ഥശാലയുടെ ഉദ്ഘാടനം ഗാന്ധിജയന്തി ദിനത്തില്‍ കെപിസിസിയില്‍  (5 hours ago)

പടിയിറങ്ങിയ വിദ്യാലയങ്ങളിലേക്ക് അറിവുത്സവത്തിനായി കുടുംബബശ്രീ അംഗങ്ങള്‍ ഇന്ന് മുതൽ വീണ്ടും  (5 hours ago)

ഭാവിയിലേക്ക് കുതിപ്പിന് സിയാൽ; 7 വൻ പദ്ധതികൾ മുഖ്യമന്ത്രി അനാവരണം ചെയ്യും  (5 hours ago)

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : കൈമനം ഗാന്ധിമന്ദിരം പുന:സ്ഥാപിക്കാൻ പുരാവസ്തു ഡയറക്ടർക്ക് നിർദ്ദേശം നൽകി  (5 hours ago)

കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന: യുഡിഎഫ്-എൽഡിഎഫ് സഹകരണത്തിൻ്റെ തെളിവ്: കെ.സുരേന്ദ്രൻ  (5 hours ago)

എന്റെ തൊഴില്‍, എന്റെ അഭിമാനം 2.0 പദ്ധതി സംസ്ഥാനതല ഉദ്ഘാടനം 29 ന് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും  (5 hours ago)

മേഖലാതല അവലോകന യോഗം ഒക്‌ടോബര്‍ 3ന് ബോള്‍ഗാട്ടി പാലസില്‍​​​​​​​; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും  (5 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടുദിവസം ജില്ലയില്‍  (6 hours ago)

Malayali Vartha Recommends