Widgets Magazine
16
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യാക്കാര്‍ക്കിത് അഭിമാനനിമിഷം... ശുഭാംശു ശുക്‌ളയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി


വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...


കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം: നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചു!


മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ പൊലീസ്


നിമിഷപ്രിയയുടെ കൈ പിടിച്ച് നാട്ടിലേക്ക് വരുമെന്ന് അമ്മ പ്രേമകുമാരി.... ഇനിയും കുറേയേറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്..പൊട്ടിക്കരഞ്ഞ് ഇരുവരും..ഇനിയുള്ള മണിക്കൂർ..

പേരക്കുട്ടിയെ കൊണ്ട് പോകാൻ ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ അന്നേ രക്ഷപ്പെടുത്തിയെനേ... തലയ്ക്ക് വെട്ടേറ്റ് സുനന്ദയെ ആശുപത്രിയിൽ പ്രവേശിച്ചപ്പോ മഹേഷ് ഒരുപാട് മർദ്ദിച്ചിരുന്നതായി പറഞ്ഞു: വിദ്യയുടെ കുടുംബം പറയുന്നു...

16 JUNE 2023 01:52 PM IST
മലയാളി വാര്‍ത്ത

മാവേലിക്കരയില്‍ ആറു വയസുകാരി മകൾ നക്ഷത്രയെ കൊലപ്പെടുത്തി, അറസ്റ്റിലായ മഹേഷിന്റെ ക്രൂരതയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. വിദ്യയുടെ മരണം അസുഖത്തെ തുടർന്നെന്നായിരുന്നു ആലോചന വന്ന പോലീസുകാരിയോട് മഹേഷ് പറഞ്ഞിരുന്നത്. തിരുവനന്തപുരം സ്വദേശിയായ പൊലീസുകാരി ഹരിപ്പാട് പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളാണ്. മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപെട്ടാണ് വിവാഹം ഉറപ്പിക്കലിൽ വരെ എത്തിയത്. ഇതിനിടയിൽ മഹേഷിന്റെ 'അമ്മ' സുനന്ദ പോലീസുകാരിയോട് വിദ്യയുടെ മരണം ആത്മത്യ ആയിരുന്നെന്ന് പറയുകയും ചെയ്തു.

ഇതേ തുടർന്ന് മഹേഷും അമ്മയും വഴക്കുണ്ടാവുകയും, വീട്ടീന്ന് പുറത്താക്കുകയും ചെയ്തു. മഹേഷിന് സ്വഭാവത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി 'അമ്മ' ഒരിക്കലും പറഞ്ഞിരുന്നില്ലെന്ന് വിദ്യയുടെ കുടുംബം ചൂണ്ടിക്കാട്ടുന്നു. മഹേഷിന്റെ അമ്മയെ ചോദ്യം ചെയ്താൽ നക്ഷത്രയുടെയും, വിദ്യയുടെയും മരണങ്ങൾ തെളിയുമെന്ന് ഇവർ പറയുന്നു. മഹേഷിനെയും അമ്മയെയും ചോദ്യം ചെയ്യണമെന്ന് എസ്പി ഓഫീസിലും, സി. ഐയ്ക്കും, ഡി വൈ എസ് പിയ്‌ക്കും എഴുതി കൊടുത്തിട്ടുണ്ടെന്ന് വിദ്യയുടെ സഹോദരൻ പറഞ്ഞു.

മഹേഷിന്റെ 'അമ്മ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ട്. വെറുതെയാണ് മാനസിക രോഗമുണ്ടെന്ന് പറയുന്നത്. മകളെ ഇരുത്തുന്ന പൂജ ഉണ്ടായിരുന്നു. ആ ചടങ്ങിന് നക്ഷത്രയെ അയക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അത് ചെവികൊണ്ടില്ലെന്ന് വിദ്യയുടെ 'അമ്മ' പ്രതികരിച്ചു. മൂന്ന് നാല് മാസമായി മകളുടെ വീട്ടിലേയ്ക്ക് മാറി താമസിക്കുന്നത് അറിഞ്ഞതോടെ സുനന്ദയോട് കാര്യം അന്വേഷിച്ചപ്പോൾ, മഹേഷിന് പഠിക്കാൻ ഉള്ളതുകൊണ്ട് മാറി നിൽക്കുന്നുവെന്നായിരുന്നു മറുപടി.

മാവേലിക്കര ആശുപത്രിയിൽ സുനന്ദയെ തലയ്ക്ക് വെട്ടേറ്റ് പ്രവേശിച്ചപ്പോ തന്നെ മഹേഷ് ഒരുപാട് മർദ്ദിച്ചിരുന്നതായി സുനന്ദ പറഞ്ഞുവെന്നും വിദ്യയുടെ 'അമ്മ' പറഞ്ഞു. അന്നേ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും സുനന്ദ അത് മറച്ചുവച്ച് മകളുടെ വീട്ടിലേയ്ക്ക് താമസം മാറി.

പേരക്കുട്ടിയെ കൊണ്ട് പോകാൻ ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ അന്നേ രക്ഷപ്പെടുത്തിയെനെ എന്ന് വിദ്യയുടെ പിതാവ് പറയുന്നു. ഇതിനിടെ നക്ഷത്രയുടെ കുഴിമാടത്തിൽ എത്തി മാപ്പ് പറയണമെന്ന് മഹേഷ് പോലീസിനോട് ആവശ്യപ്പെട്ടതായി ചിലർ വിളിച്ച് പറഞ്ഞെന്ന് കുടുംബം പറയുന്നു. ഒരിക്കലും മഹേഷിന് മാപ്പ് നൽകില്ലെന്നും വീട്ടിൽ കയറ്റില്ലെന്നും കുടുംബം പറയുന്നു. ജാമ്യം കിട്ടി മഹേഷ് പുറത്തിറങ്ങിയാൽ കൈകാര്യം ചെയ്യുമെന്നാണ് മഹേഷിന്റെ നാട്ടുകാരുടെ പ്രതികരണവും.

അതിനിടെ സ്വന്തം മകളെ അതിക്രൂരമായി കൊലപ്പെടുത്തിയ പിതാവ് ശ്രീമഹേഷിന് കോടതി ജാമ്യം നിഷേധിച്ചു. നക്ഷത്രയെ കൊലപ്പെടുത്തിയ കേസിൽ അച്ഛന്റെ ജാമ്യ ഹർജി മാവേലിക്കര കോടതി തള്ളി. മാവലിക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിക്ക് ജാമ്യം നിരസിച്ചത്. പ്രധാനമായും രണ്ട് കാര്യങ്ങൾ മുൻനിർത്തിയായിരുന്നു പ്രോസിക്യൂഷൻ വാദം. ഇത് ശരിവച്ചാണ് മാവലിക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കളഞ്ഞത്.

പ്രതിക്ക് ആത്മഹത്യ പ്രവണതയുണ്ടെന്നും ഇപ്പാഴത്തെ അവസ്ഥയിൽ ജാമ്യത്തിൽ വിടുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് പ്രോസിക്യൂഷൻ പ്രധാനമായും വാദിച്ചത്. നിഷ്ഠൂരമായ കൊല നടത്തിയ ആളെ ജാമ്യത്തിൽ വിട്ടയക്കുന്നത് ജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടമാക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. പ്രോസിക്യൂഷൻ വാദം ശരിവച്ച കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. നിഷ്ടൂരമായ കൊലപാതകമാണ് പ്രതി നടത്തിയതെന്നും കോടതി ശരിവെച്ചു.

നക്ഷത്രയെ അച്ഛൻ കൊലപ്പെടുത്തിയത് കൃത്യമായ ആസുത്രണത്തിലൂടെയന്നതടക്കമുള്ള വിവരങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. മകളെ കൊലപ്പെടുത്താനായി പ്രത്യേകം മഴു തയ്യാറാക്കിയെന്നതടക്കമുള്ള വിവരങ്ങളാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. വനിതാ കോൺസ്റ്റബിളുമായുള്ള പുനർവിവാഹം മുടങ്ങിയതിൽ കടുത്ത നിരാശയിലായിരുന്നു ശ്രീ മഹേഷെന്നും ഈ നിരാശയെ തുടർന്നാണ് മകളെ കൊലപ്പെടുത്താൻ പ്ലാൻ ചെയ്തതെന്നുമാണ് പൊലീസ് കണ്ടെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൈക്കപകടത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു  (5 minutes ago)

പവന് 360 രൂപയുടെ കുറവ്  (15 minutes ago)

വിനീത കുട്ടഞ്ചേരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (17 minutes ago)

ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്..  (25 minutes ago)

കുഞ്ഞിനെ ശ്മാശനത്തിലെത്തിച്ച് ചിതയിൽ വയ്ക്കുന്നതിനിടെ നിതീഷിന്റെ ഫോണിൽ 'ആ കോൾ'.! മൃതദേഹവുമായി ചിതറിയോടി കുടുംബം; വിപഞ്ചികയുടെ കുടുംബത്തെ അറിയിക്കാതെ നടത്തുന്ന നീക്കം...?  (29 minutes ago)

കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍  (36 minutes ago)

നിമിഷപ്രിയയുടെ മോചനം: ഒദ്യോഗിക വിധിപകര്‍പ്പ് കിട്ടി,  (45 minutes ago)

യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി...  (55 minutes ago)

കോണ്‍സുലേറ്റിൽ നിതീഷിന്റെ പൊട്ടിക്കരച്ചിൽ തന്തയെയും സഹോദരിയെയും തൂക്കും..!അറസ്റ്റ് ഉടൻ..!  (1 hour ago)

പക്ഷാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി  (1 hour ago)

യാത്രക്കിടെ വിമാനത്തില്‍ കുഴഞ്ഞു വീണ  (1 hour ago)

ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനേയും സെമിയില്‍ റയല്‍ മാഡ്രിഡിനെയും  (1 hour ago)

അര്‍ജുന്റെ ഓര്‍മ്മകളില്‍.... കേരളത്തെ കണ്ണീരിലാഴ്ത്തിയ ഷിരൂര്‍ ദുരന്തത്തിന് ഇന്ന് ഒരു വയസ്  (1 hour ago)

പുതുക്കിയില്ലെങ്കില്‍ ആധാറുമായി ബന്ധിപ്പിച്ച വിവിധ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടുന്നതില്‍ കുട്ടികള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകാം  (1 hour ago)

രണ്ടാമത്തെ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം  (1 hour ago)

Malayali Vartha Recommends