ഇട്ട് മൂടാനുള്ള സ്വതിന്റെ അഹങ്കാരം..!ലക്ഷങ്ങൾ മുടക്കി ഇലക്ട്രിക്ക് ഉപഗരങ്ങൾ വാങ്ങി നശിപ്പിക്കുക വിനോദം.. ചോദ്യം ചെയ്ത് അമ്മയുടെ ഫോൺ വറ ചട്ടിയിൽ ഇട്ട് വറത്തെടുത്തു..!തിരുവല്ല സ്വദേശിയായ അച്ചാമ്മയും കുടുംബവും 12 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മരടില്‍ അപ്പാര്‍ട്ട്‌മെന്റ് വാങ്ങി താമസം ആരംഭിച്ചത്.... 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് എബ്രഹാം മരിച്ചു... മറ്റൊരു മകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ്ആ ത്മഹത്യ ചെയ്തതു... പ്രതി വിനോദിന്റെ രീതികൾ ഇങ്ങനെ

മരടില്‍ മകന്റെ വെട്ടേറ്റ് മാതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. തുരുത്തി അമ്പലത്തിന് സമീപത്തുള്ള ബ്ലൂകൗണ്ട് അപ്പാര്‍ട്ട്‌മെന്റില്‍ കഴിഞ്ഞ ദിവസമാണ് കാഞ്ഞിരവേലില്‍ അച്ചാമ്മയെ മകന്‍ വിനോദ് എബ്രഹാം വെട്ടിക്കൊലപ്പെടുത്തിയത്. എറണാകുളം ഗവ മെഡിക്കല്‍ കോളേജില്‍ വച്ച് മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്തതിന് ശേഷം ലേക്ഷോര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള മകള്‍ വിനീത എത്തിയതിന് ശേഷം മാത്രമെ സംസ്‌കാര നടപടികള്‍ ആരംഭിക്കുക. സംഭവം നടന്ന അപ്പാര്‍ട്ട്‌മെന്റ് പൊലീസ് പൂട്ടി സീല്‍ വച്ചു. ലക്ഷങ്ങള്‍ വിലയുള്ള ഗൃഹോപകരണങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്. മുറിയാകെ അലങ്കോലപ്പെട്ട നിലയിലാണ്.
സീലിംഗ് ഫാനുകള്‍ ഉള്‍പ്പടെയുള്ളവ നശിപ്പിച്ചിട്ടുണ്ട്. അച്ചാമ്മയുടെ മൊബൈല്‍ ഫോണ്‍ കറിച്ചട്ടിയിലിട്ട് വറുത്ത് നിലയിലാണ് കണ്ടെടുത്തത്.തിരുവല്ല സ്വദേശിയാണ് അച്ചാമ്മയും കുടുംബവും 12 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മരടില്‍ അപ്പാര്‍ട്ട്‌മെന്റ് വാങ്ങി താമസം ആരംഭിച്ചത്. 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് എബ്രഹാം മരിച്ചു. മറ്റൊരു മകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആത്മഹത്യ ചെയ്തത്. പ്രതി വിനോദ് എല്‍ എല്‍ ബി ബിരുദധാരിയാണ്. എന്നാല്‍ പ്രാക്ടീസ് ചെയ്തിരുന്നില്ല. മിക്ക ദിവസങ്ങളിലും പുറത്ത് നിന്ന് ഭക്ഷണം വരുത്തുകയാണ് ചെയ്യാറ്. ഇലക്ട്രോണിക് സാധനങ്ങള്‍ വാങ്ങി നശിപ്പിക്കലായിരുന്നു വിനോദിന്റെ ശീലം.
വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. വാതില്‍ തകര്‍ക്ക് അകത്ത് കയറിയപ്പോഴാണ് അച്ചാമ്മയുടെ മൃതദേഹം കണ്ടത്. കത്തി വീശി അക്രമാസക്തനായ വിനോദിനെ കീഴപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മനോദൗര്‍ബല്യത്തിന് ചികിത്സ തേടുന്നയാളാണ് വിനോദെന്ന് പൊലീസ് പറഞ്ഞു.അതേസമയം, സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. എസ് ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് നഗരസഭ അധ്യക്ഷന്‍ ആന്റണി ആശാന്‍ പറമ്പില്‍, കൗണ്‍സിലര്‍ ഷീജ സാന്‍കുമാര്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു. മകന്‍ തന്നെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് രാവിലെ അച്ചാമ്മ ഫോണ്‍ വിളിച്ച് അറിയിച്ചിരുന്ന കൗണ്‍സിലര്‍ പറഞ്ഞിരുന്നു.
കൗണ്‍സിലര്‍ വിളിച്ചു പറഞ്ഞതു പ്രകാരം മരട് പൊലീസ് ഉച്ചയോടെ എത്തിയെങ്കിലും വീടിനകത്തു പ്രവേശിക്കാന്‍ സാധിച്ചില്ല. പ്രശ്‌നമൊന്നുമില്ലെന്നു വിനോദ് പറഞ്ഞതു വിശ്വസിച്ച് പൊലീസ മടക്കുകയായിരുന്നു. വീട്ടിനുള്ളില്‍ ശബ്ദം കേട്ടതോടെ വീണ്ടും പൊലീസ് അറിയിച്ചത് പ്രകാരം വന്നു.
വീട് തുറക്കണമെങ്കില്‍ എഴുതിത്തരണമെന്ന് പൊലീസ് പറഞ്ഞതനുസരിച്ച് റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഉടന്‍ കത്തു നല്‍കി. എന്നാല്‍ തുറക്കാന്‍ പറ്റാതിരുന്നതോടെ അഗ്‌നിരക്ഷാസേനയുടെ സഹായം തേടി. വൈകിട്ടെങ്കിലും വീട് തുറന്നിരുന്നെങ്കില്‍ അച്ചാമ്മയുടെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു എന്നാണ് അയല്‍വാസികള്‍ പറയുന്നത്.എന്നാല്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് എസ് ഐ റിജിന്‍ എം തോമസ് പറഞ്ഞത്.
'കൊലപാതകം തടയുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ല, കതക് കൊളിച്ച് വീടിനുള്ളില്‍ കയറണമെങ്കില്‍ കത്ത് വേണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. എന്തിന്റെ അടിസ്ഥാനത്തിലാണ് റസിഡന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ കത്ത് തന്നതെന്ന് വ്യക്തമല്ലെന്ന് എസ് ഐ പറഞ്ഞു. എന്നാല്‍ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ സംഭവത്തെ പറ്റി അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് പിയെ നിയോഗിച്ചിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ കെ സേതുരാമന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha