Widgets Magazine
16
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യാക്കാര്‍ക്കിത് അഭിമാനനിമിഷം... ശുഭാംശു ശുക്‌ളയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി


വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...


കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം: നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചു!


മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ പൊലീസ്


നിമിഷപ്രിയയുടെ കൈ പിടിച്ച് നാട്ടിലേക്ക് വരുമെന്ന് അമ്മ പ്രേമകുമാരി.... ഇനിയും കുറേയേറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്..പൊട്ടിക്കരഞ്ഞ് ഇരുവരും..ഇനിയുള്ള മണിക്കൂർ..

ചന്ദ്രയാൻ-3 ചന്ദ്രന്റെ സ്വാധീന മേഖലയിലേക്ക് പ്രവേശിച്ചു...സ്ഥിരീകരിച്ച് ഐഎസ്ആർഒ....പേടകത്തിന്റെ പ്രവർത്തനക്ഷമതയിൽ കുഴപ്പങ്ങളില്ല...പേടകം അതിന്റെ ഭ്രമണപഥം 288 കിലോമീറ്റർ 369328 കിലോമീറ്ററായാണ് ഉയർത്തിയിരുന്നത്....

03 AUGUST 2023 02:22 PM IST
മലയാളി വാര്‍ത്ത

രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 ചന്ദ്ര ഭ്രമണപഥത്തിലേക്ക് എത്തുന്നതിന് ഇനി മൂന്ന് ദിവസങ്ങൾ മാത്രം.ചൊവ്വാഴ്ച പുലർച്ചെയാണ് പേടകം ട്രാൻസ് ലൂണാർ ട്രാജക്ടറിയിൽ പ്രവേശിക്കുന്നത്. ഓഗസ്റ്റ് ഒന്നിന് രാത്രി പന്ത്രണ്ടിനും ഒന്നിനും ഇടയിലായിരുന്നു ട്രാൻസ് ലൂണാർ ഇൻജക്ഷൻ നടന്നത്. ഓഗസ്റ്റ് അഞ്ചോട് കൂടി ബഹിരാകാശ പേടകം ദീർഘവൃത്താകൃതിയിലൂള്ള ചാന്ദ്ര ഭ്രമണപഥത്തിലേക്ക് ചന്ദ്രയാൻ-3 കടക്കും. നിലവിൽ ചന്ദ്രയാൻ-3യുടെ ഭ്രമണപഥം ഉയർത്തിയിരിക്കുന്നത് 288 കിലോമീറ്റർ 3.7 ലക്ഷം കിലോമീറ്റർ എന്നിങ്ങനെയാണ്.ഈ ഭ്രമണപഥത്തിൽ നിന്നായിരിക്കും പേടകം ചന്ദ്രന്റെ സ്വാധീന വലയത്തിലേക്ക് പ്രവേശിക്കുന്നത്. ഈ വേളയിലായിരിക്കും ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള നിർണായക പ്രവർത്തനങ്ങൾ നടത്തുന്നത്. 20 മുതൽ 21 മിനിറ്റ് സമയമെടുത്താണ് കഴിഞ്ഞ ദിവസം ട്രാൻസ് ലൂണാർ ഇൻജക്ഷൻ വിജയകരമായി പൂർത്തീകരിച്ചത്.

ഈ സമയം പേടകത്തിന്റെ വേഗതയിൽ ഉൾപ്പെടെ നിർണായകമായ നീക്കങ്ങൾ വരുത്തിയതായി ഐഎസ്ആർഒ വ്യക്തമാക്കി.ഇതുവരെയും ആസൂത്രണം ചെയ്തത് അനുസരിച്ച് തന്നെയാണ് കാര്യങ്ങൾ പോകുന്നതെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് വ്യക്തമാക്കി. ഓഗസ്റ്റ് അഞ്ചിന് പേടകത്തെ 100 കിലോമീറ്റർ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് എത്തിക്കുന്നതിനായി എൽഒഐ ഉൾപ്പെടെ അഞ്ച് നിർണായക ചാന്ദ്ര നീക്കങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.ചന്ദ്രനിൽ നിന്ന് 40,000 കിലോമീറ്റർ അകലെ എത്തുമ്പോൾ മുതൽ തന്നെ പേടകത്തിന് ചന്ദ്രന്റെ ഗുരുത്വാകർഷണ സ്വാധീനം അനുഭവിച്ച് അറിയാൻ സാധിക്കും. എൽഒഐ മുഖേന ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്നതിനായി ഏകദേശം 20 മുതൽ 25 മിനിറ്റ് സമയം വരെയായിരിക്കും എടുക്കുക. ഓഗസ്റ്റ് അഞ്ചിനും 17-നും ഇടയിൽ പ്രധാനമായും നിർണായകമായ അഞ്ച് നീക്കങ്ങൾ വിജയിക്കുന്നതോടെ ലാൻഡർ റോവർ എന്നിവ അടങ്ങുന്ന ലാൻഡിംഗ് മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്നും വേർപെടും.

 

രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3 ചന്ദ്രന്റെ സ്വാധീന മേഖലയിലേക്ക് പ്രവേശിച്ചുവെന്ന് സ്ഥിരീകരിച്ച് ഐഎസ്ആർഒ. പേടകത്തിന്റെ പ്രവർത്തനക്ഷമതയിൽ കുഴപ്പങ്ങളൊന്നും തന്നെയില്ലെന്നും ഐഎസ്ആർഒയുടെ ട്വീറ്റിൽ പറയുന്നു. ഭൂമിയുടെ ഭ്രമണപഥത്തിൽ പ്രദക്ഷിണം പൂർത്തിയാക്കിയതിന് ശേഷമായിരുന്നു പേടകം ചന്ദ്രനെ ലക്ഷ്യം വെച്ച് നീങ്ങിയത്. നിലവിൽ പേടകം അതിന്റെ ഭ്രമണപഥം 288 കിലോമീറ്റർ 369328 കിലോമീറ്ററായാണ് ഉയർത്തിയിരുന്നത്. ഇതിന് ശേഷമാണ് ചന്ദ്രന്റെ സ്വാധീന വലയത്തിലേക്ക് പ്രവേശിക്കാൻ ചന്ദ്രയാൻ-3 യ്‌ക്കായത്.ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നും ചന്ദ്രനിലേക്ക് പേടകത്തെ നയിക്കുന്നതിന് വേണ്ടിയുള്ള പ്രൊപ്പൽസീവ് ടെക്‌നിക്കായ ലൂണാർ ഇൻജക്ഷൻ നൽകിയിരുന്നു. ഓഗസ്റ്റ് ഒന്നിന് രാത്രി 12-നും പുലർച്ചെ ഒന്നിനും ഇടയിലാണ് പ്രവർത്തനം നടത്തിയത്.

 

ഏകദേശം 20 മുതൽ 21 വരെ മിനിറ്റ് എടുത്താണ് പ്രവർത്തനം പൂർത്തിയ്‌ക്കിയത്. 2023 ജൂലൈ 14-നാണ് ചന്ദ്രയാൻ-3യുടെ വിക്ഷേപണം.ചൊവ്വാഴ്ചയാണ് ചന്ദ്രന്റെ സ്വാധീന മേഖലകളിലേക്കുള്ള കുതിപ്പ് ചന്ദ്രയാൻ-3 ആരംഭിക്കുന്നത്. ഭ്രമണപഥത്തിലേക്ക് എത്തിക്കുന്നതിനായി പേടകത്തിന്റെ ലിക്വിഡ് എൻജിനാണ് പ്രവർത്തിക്കുക. ഇതിന് ശേഷം നാല് തവണയാകും പേടകം ചന്ദ്രനെ വലം വയ്‌ക്കുന്നത്. ഓരോ ലൂപ്പിലും ചന്ദ്രോപരിതലത്തോട് കൂടുതൽ അടുക്കുകയായിരിക്കും. പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തുന്നതോടെ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്നും ലാൻഡർ വേർപെടും. ഓഗസ്റ്റ് 23-ന് വൈകുന്നേരം 5.47-ഓടെ സോഫ്റ്റ് ലാൻഡിംഗ് നടത്താനാകുമെന്നാണ് പ്രതീക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പവന് 360 രൂപയുടെ കുറവ്  (12 minutes ago)

വിനീത കുട്ടഞ്ചേരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (14 minutes ago)

ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്..  (22 minutes ago)

കുഞ്ഞിനെ ശ്മാശനത്തിലെത്തിച്ച് ചിതയിൽ വയ്ക്കുന്നതിനിടെ നിതീഷിന്റെ ഫോണിൽ 'ആ കോൾ'.! മൃതദേഹവുമായി ചിതറിയോടി കുടുംബം; വിപഞ്ചികയുടെ കുടുംബത്തെ അറിയിക്കാതെ നടത്തുന്ന നീക്കം...?  (26 minutes ago)

കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍  (33 minutes ago)

നിമിഷപ്രിയയുടെ മോചനം: ഒദ്യോഗിക വിധിപകര്‍പ്പ് കിട്ടി,  (42 minutes ago)

യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി...  (52 minutes ago)

കോണ്‍സുലേറ്റിൽ നിതീഷിന്റെ പൊട്ടിക്കരച്ചിൽ തന്തയെയും സഹോദരിയെയും തൂക്കും..!അറസ്റ്റ് ഉടൻ..!  (1 hour ago)

പക്ഷാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി  (1 hour ago)

യാത്രക്കിടെ വിമാനത്തില്‍ കുഴഞ്ഞു വീണ  (1 hour ago)

ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനേയും സെമിയില്‍ റയല്‍ മാഡ്രിഡിനെയും  (1 hour ago)

അര്‍ജുന്റെ ഓര്‍മ്മകളില്‍.... കേരളത്തെ കണ്ണീരിലാഴ്ത്തിയ ഷിരൂര്‍ ദുരന്തത്തിന് ഇന്ന് ഒരു വയസ്  (1 hour ago)

പുതുക്കിയില്ലെങ്കില്‍ ആധാറുമായി ബന്ധിപ്പിച്ച വിവിധ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടുന്നതില്‍ കുട്ടികള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകാം  (1 hour ago)

രണ്ടാമത്തെ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം  (1 hour ago)

നിമിഷപ്രിയയുടെ കാര്യത്തിൽ അവസാനം ട്വിസ്റ്റ്.. "തൂക്കിക്കൊല്ലണമെന്ന്" യമനിൽ യുദ്ധം...!  (1 hour ago)

Malayali Vartha Recommends