500 രൂപക്ക് ടിക്കറ്റെടുത്താൽ ഒന്നാം സമ്മാനം 25 കോടി; ആര് നേടും? ബമ്പർ അടിച്ചില്ലെങ്കിലും കോടിപതിയാകാം... ഈ ട്രിക്ക് മതി!!!

ഓണക്കാലത്ത് ഭാഗ്യാന്വേഷികൾ തിക്കിത്തിരക്കിയതോടെ വൻ ആവേശത്തിലാണ് സംസ്ഥാന ലോട്ടറി വകുപ്പ്. തിരുവോണം ബബറിൽ റെക്കോര്‍ഡ് വിൽപ്പനയാണ് നടക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾ അടക്കമുള്ളവരെ ലക്ഷ്യം വച്ച് ഇത്തവണ വ്യത്യസ്തമായ പ്രചാരണ പരിപാടികളും ലോട്ടറി വകുപ്പ് സംഘടിപ്പിച്ചിട്ടുണ്ട്.
വിൽപ്പനക്ക് വച്ച അന്ന് മുതൽ ഓണം ബമ്പർ എടുക്കാൻ ആളുകൾ തിക്കിത്തിരക്കുകയാണ്. നറുക്കെടുക്കാൻ ഇനിയുമുണ്ട് ദിവസങ്ങളെങ്കിലും റെക്കോര്‍ഡുകൾ ഭേദിച്ചാണ് വിൽപ്പനക്കണക്ക്. ആദ്യഘട്ടത്തിൽ 30 ലക്ഷം ടിക്കറ്റിറക്കി. അത് മുഴുവൻ വിറ്റ് പോയപ്പോൾ വീണ്ടും ഇറക്കി. കഴിഞ്ഞ വര്‍ഷം വിറ്റത് അറുപത്താറര ലക്ഷം ടിക്കറ്റാണ്. ലോട്ടറി വകുപ്പിന് 90 ലക്ഷം ടിക്കറ്റ് വരെ വിൽപ്പനക്കെത്തിക്കാൻ കഴിയും.
500 രൂപക്ക് ടിക്കറ്റെടുത്താൽ ഒന്നാം സമ്മാനം 25 കോടിയാണ്. കൂടുതൽ പേര്‍ക്ക് പണം കിട്ടുന്ന വിധത്തിൽ ഇത്തവണ സമ്മാന ഘടനയിൽ മാറ്റം വരുത്തിയതോടെ അന്യസംസ്ഥാന തൊഴിലാളികളടക്കമുള്ളവര്‍ ധാരാളമായി ലോട്ടറി വാങ്ങാനെത്തുന്നുണ്ട്. സമ്മാന ഘടന വിവരിച്ചും ഓൺലൈൻ തട്ടിപ്പുകൾ നടന്നേക്കാമെന്ന് ഓര്‍മ്മിപ്പിച്ചും അഞ്ച് ഭാഷകളിൽ സന്ദേശവും തയ്യാറാക്കിയിട്ടുണ്ട് ലോട്ടറി വകുപ്പ്.
2023 ലെ ഓണം ബംപർ പ്രകാരം, രണ്ടാം സമ്മാനമായി 20 പേർക്ക് ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനമായി 20 പേർക്ക് 50 ലക്ഷം രൂപ വീതവും നൽകാനാണ് പുതിയ തീരുമാനം. കഴിഞ്ഞ തവണ രണ്ടാം സമ്മാനം ഒരാൾക്ക് 5 കോടിയായിരുന്നു. ഇതിൽ നിന്നാണ് ഇത്തവണ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക് നൽകുന്നത്. മൂന്നാം സമ്മാനം 50 ലക്ഷം രൂപ വീതം 20 പേർക്കാണ് നൽകുന്നത്. കഴിഞ്ഞ തവണ ഒരു കോടി വീതം 10 പേർക്കായിരുന്നു മൂന്നാം സമ്മാനം നൽകിയിരുന്നത്. മൂന്നാം സമ്മാനത്തിന്റെ തുക ഉയർത്തിയിട്ടില്ലെങ്കിലും കൂടുതൽ പേർക്ക് വീതിക്കുകയാണ് ചെയ്തത്.
നാലാം സമ്മാനം 5 ലക്ഷം രൂപ വീതം പത്ത് പേർക്കാണ് ലഭിക്കുക. അഞ്ചാം സമ്മാനം 10 പേർക്ക് 2 ലക്ഷം രൂപ വീതം ലഭിക്കും. ഈ സമ്മാനങ്ങളിൽ മാറ്റമില്ല. സമ്മാനഘടനയിൽ മാറ്റമുണ്ടായതോടെ മൊത്തത്തിലുള്ള സമ്മാനത്തുകയും വർധിച്ചു. ഇത്തവണ 125 കോടി 54 ലക്ഷം രൂപയാണ് 2023 ലെ ഓണം ബംബറിനായി നൽകുന്നത്. ഇത് മുൻവർഷത്തേക്കാൾ കൂടുതലാണ്.
ഇത്തവണയും 500 രൂപയിലാണ് ഓണം ബംബറിന്റെ ടിക്കറ്റ് നിരക്ക്. ടിക്കറ്റ് നിരക്ക് ഉയർത്തിയിട്ടും കഴിഞ്ഞ വർഷത്തെ തിരുവോണം ബമ്പർ ലോട്ടറിക്ക് വില്പന റെക്കോർഡ് നിലവാരത്തിലായിരുന്നു. കഴിഞ്ഞ വർഷം 67.5 ലക്ഷം ടിക്കറ്റുകൾ അടിച്ചപ്പോൾ 66.5 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റു പോയി. 2021ൽ ഒന്നാം സമ്മാനം 12 കോടിയും ടിക്കറ്റ് വില 300 രൂപയുമായിരുന്നു. ഇത്തവണയും ഓണം ബംപറിന് നല്ല സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
കൂട്ടം ചേര്‍ന്നുള്ള ഭാഗ്യപരീക്ഷണമാണ് ഇത്തവണ ഓണം ബമ്പറിനെ വ്യത്യസ്തമാക്കുന്നത്. ടിക്കറ്റ് വില പങ്കിട്ട് കൂട്ടമായി ടിക്കറ്റ് എടുക്കുന്നവര്‍ ഏറെയാണെന്ന് വില്‍പനക്കാരും ഏജന്‍സികളും സൂചിപ്പിച്ചു. ടിക്കറ്റ് വില വര്‍ധിപ്പിച്ചത് ഇതിനൊരു ഘടകമാണെന്ന് വിലയിരുത്തുന്നു. ചെലവ് പങ്കിടുന്നതോടെ ഒന്നിലധികം ടിക്കറ്റുകള്‍ എടുക്കാമെന്നതും നേട്ടമാണ്. വിജയസാധ്യത വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യവും ഇതിനുണ്ട്.
ഇതിനോടൊപ്പം സമീപകാലത്ത് ഒരുമിച്ച് ടിക്കറ്റ് എടുത്തവര്‍ക്ക് വമ്പന്‍ സമ്മാനം ലഭിച്ച ചരിത്രവും പ്രേരണയാകുന്നുണ്ട്. ലോട്ടറി ടിക്കറ്റുകള്‍ കൂട്ടം ചേര്‍ന്ന് അഥവാ പങ്കിട്ട് വാങ്ങുന്നതിന് തടസങ്ങളൊന്നും തന്നെയില്ല. എന്നാല്‍ സമ്മാനം വീതിച്ച് നല്‍കാനുള്ള ഉത്തരവാദിത്വം ലോട്ടറിന് വകുപ്പിനില്ല. കാരണം ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് സമ്മാനത്തുക കൈമാറാന്‍ ലോട്ടറി വകുപ്പിനും അധികാരമില്ല. അതിനാല്‍ പങ്കിട്ട് എടുക്കുന്നവര്‍ക്ക് സമ്മാനം ലഭിക്കുകയാണെങ്കില്‍ അവര്‍ കൂട്ടത്തിലുള്ള ഒരാളിനെ സമ്മാനം ഏറ്റുവാങ്ങുന്നതിനായി ചുമതലപ്പെടുത്തണം.
https://www.facebook.com/Malayalivartha