Widgets Magazine
05
Mar / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലം സ്വദേശി കൊല്ലപ്പെട്ടു.... സംഭവത്തില്‍ രണ്ടു മലയാളിയടക്കം ഏഴു പേര്‍ക്ക് പരുക്ക്


 ആവേശേത്തോടെ ബി.ജെ.പി... എന്‍.ഡി.എ തൃശൂര്‍ ലോക്സഭ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി റോഡ് ഷോയോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു....


കണ്ണീര്‍ക്കാഴ്ചയായി... ആലപ്പുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം, അബുദാബിയില്‍ നിന്ന് നാട്ടിലെത്തിയിട്ട് വെറും രണ്ടു ദിവസം മാത്രം.... സങ്കടം അടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍


ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികിലെത്തുന്ന കുടുംബശ്രീയുടെ 'ലഞ്ച് ബെല്‍' പദ്ധതി ഉദ്ഘാടനം ഇന്ന് രാവിലെ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് തിരുവനന്തപുരം തമ്പാനൂര്‍ കെ.ടി.ഡി.സി ഗ്രാന്‍ഡ് ചൈത്രത്തില്‍ നിര്‍വഹിക്കും


സംസ്ഥാനത്ത് 5 വയസിന് താഴെയുള്ള 19,80,415 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്...  ഒറ്റ ദിവസം കൊണ്ട് 85.18 ശതമാനം കുഞ്ഞുങ്ങള്‍ക്ക് തുള്ളിമരുന്ന് നല്‍കി

എസ്.എഫ്.ഐ വളരുന്നു പടവലങ്ങ പോലെ... താഴേക്ക് സി.പി.എമ്മിന് അങ്കലാപ്പ്

27 NOVEMBER 2023 12:55 PM IST
മലയാളി വാര്‍ത്ത

More Stories...

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

അത്യപൂര്‍വ്വ രത്‌നങ്ങള്‍ പതിച്ച, കോടികൾ വിലവരുന്ന നെക്ലേസ്! പൊന്നുകൊണ്ട് അനുഗ്രഹിച്ച് സുൽഫത്ത്.. മമ്മൂട്ടിയും മോഹൻലാലും ഭാഗ്യയ്ക്ക് നൽകിയ വമ്പൻ സമ്മാനം; അമ്പരന്ന് ആരാധകർ..

സ്ത്രീധനമല്ല! സമ്മാനം കൊടുക്കാമല്ലോ? കാണുന്നത് പോലെ അത്ര സിംപിൾ അല്ല!! പൊടിച്ചത് കോടികൾ; ഭാഗ്യയ്ക്ക് നൽകിയത് ലക്ഷങ്ങൾ വിലയുള്ള ആ സമ്മാനം! ആരാധകർ പൊക്കി

സി.പി.എമ്മിന്റെ റിക്രൂട്ടിംഗ് സംഘടനകളില്‍ പ്രധാനപ്പെട്ടത് വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്.എഫ്.ഐ ആണ്. സംസ്ഥാനത്തെ 14 സര്‍വ്വകലാശാലകളും അടക്കിഭരിക്കുന്നത് ഇവരാണ്. സി.പി.എം ഭാവി വാഗ്ദാനങ്ങളെ കണ്ടെത്തുന്നത് എസ്.എഫ്.ഐയിലെ മികച്ച സംഘാടകരില്‍ നിന്നാണ്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അടക്കം വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ കടന്ന് വന്നവരാണ്. എസ്.എഫ്.ഐ രൂപീകരിച്ച ശേഷവും നിരവധി നേതാക്കളെ പാര്‍ട്ടിക്ക് ലഭിച്ചു. ജയ്ക്ക് സി. തോമസ് വരെ ശക്തരായ നേതാക്കള്‍ അങ്ങനെ കടന്ന് വന്നവരാണ്.  കാലിക്കറ്റ്, എം.ജി, കേരളാ യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പുകളില്‍ ഇത്തവണയും വിജയം ആവര്‍ത്തിച്ചെങ്കിലും പല തട്ടകങ്ങളിലും എസ്.എഫ്.ഐക്ക് തിരിച്ചടി കിട്ടിയിരിക്കുകയാണ്.  സംഘടനാ സംവിധാനത്തിന്റെ വീഴ്ചയാണെന്നാണ് സി പി എം വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ തെറ്റുതിരുത്തലും നേതൃതല അഴിച്ചുപണിയുമൊക്കെ ഉണ്ടാകുമെന്ന സൂചനയുണ്ട്. തുടര്‍ഭരണം പാര്‍ട്ടിയിലെന്ന പോലെ എസ്.എഫ്.ഐയേയും ബാധിച്ചു. പല നേതാക്കന്മാരും പക്വതയില്ലാതെ പെരുമാറുന്നു. പൊതുസമൂഹവും വിദ്യാര്‍ത്ഥികളും ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടെന്ന കാര്യം എസ്.എഫ്.ഐയുടെ തലപ്പത്തുള്ളവര്‍ മറക്കുന്നു. അവര്‍ തലമറന്ന് എണ്ണ തേക്കുകയാണ്.

 

 കാലിക്കറ്റ്, എംജി സര്‍വ്വകലാശാല യൂണിയനുകള്‍ക്ക് പിന്നാലെ കേരളയിലും ഇത്തവണ കെഎസ്യു വലിയ മുന്നേറ്റം നടത്തി. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ കെ.എസ്.യുവിന്റെ വിജയത്തില്‍ എസ്.എഫ്.ഐ അമ്പരന്ന് പോയി.  തിരുവനന്തപുരം ലോ കോളേജ് പോലുള്ള തട്ടകങ്ങളില്‍ എസ്എഫ്ഐ പിന്നോക്കം പോയി. ലോ കോളേജില്‍ ചില എസ്.എഫ്.ഐ നേതാക്കളും പ്രവര്‍ത്തകരും കാണിച്ച് കൂട്ടിയ കാര്യങ്ങള്‍ അനുഭാവികളായ വിദ്യാര്‍ത്ഥികള്‍ക്ക് പോലും ഇഷ്ടപ്പെട്ടില്ല. അധ്യാപകരുമായി വരെ ചില നേതാക്കള്‍ ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടായി. സംഘടനാ നേതൃത്വം അനാവശ്യമായ നിരവധി വിവാദങ്ങളുണ്ടാക്കി. സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ കാര്യങ്ങള്‍ വേണ്ടവണ്ണം പഠിക്കാതെയും മനസ്സിലാക്കാതെയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ പ്രതികരണങ്ങള്‍ തിരിച്ചടിയുണ്ടാക്കി. മഹാരാജാസ് കോളേജില്‍ ജയിച്ചവരുടെ പട്ടികയില്‍ പരീക്ഷ എഴുതാത്ത ആര്‍ഷോയുടെ പേര് വന്നത് വലിയ വിവാദമായിരുന്നു. അത് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തത് അതിലും വലിയ വിവാദമായി. റിപ്പോര്‍ട്ടര്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് സര്‍ക്കാര്‍ കേസെടുത്തു. ഇത്തരം കാര്യങ്ങളുണ്ടായാല്‍ കൈകാര്യം ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാഷ് വെല്ലുവിളിച്ചു. അടുത്ത ദിവസം മലക്കംമറിയുകയും ചെയ്തു. എന്തായാലും  പിണറായി സര്‍ക്കാര്‍ ലേഖികയ്‌ക്കെതിരെ എടുത്ത കേസ് അവസാനം കോടതി എടുത്ത് തോട്ടിലെറിഞ്ഞു. എസ്.എഫ്.ഐക്കുണ്ടായ നാണക്കേട് മറയ്ക്കാന്‍ വനിതാ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ ആരാണ് ഗൂഢാലോചന നടത്തിയതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. എസ്.എഫ്.ഐക്കെതിരെ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ ഒരു കൂട്ടം എസ്.എഫ്.ഐക്കാര്‍ ഏഷ്യാനെറ്റിന്റെ കൊച്ചി ഓഫീസില്‍ ഇരച്ചുകയറി അഴിഞ്ഞാടിയിരുന്നു. അതിനെതിരെ കേസെടുത്തെങ്കിലും ഒന്നും സംഭവിച്ചില്ല.

 എസ്.എഫ്.ഐ നേതാവായിരുന്ന കെ. വിദ്യ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി എറണാകുളം മഹാരാജാസ് കോളേജില്‍ ഇന്റര്‍വ്യൂവിന് ചെന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേസെടുത്തെങ്കിലും അതും പിണറായി സര്‍ക്കാര്‍ മുക്കി. കായംകുളം എം.എസ്.എം കോളേജില്‍ ഡിഗ്രി തോറ്റ എസ്.എഫ്.ഐ നേതാവ് ഉത്തരേന്ത്യയിലെ ഏതോ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റുമായി പി.ജിക്ക് ചേര്‍ന്നത് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. ഈ നേതാവിനെ പിന്തുണച്ച്  പി.എം ആര്‍ഷോ ആദ്യം രംഗത്തെത്തിയിരുന്നു. എന്നാല്‍ പോലീസും സര്‍വ്വകലാശാലയും നടത്തിയ അന്വേഷണത്തില്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. എം.എസ്.എം കോളജിനെതിരെ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കേരള സര്‍വകലാശാല. കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ നിന്ന് യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി വിജയിച്ച വിദ്യാര്‍ത്ഥിനിക്ക് പകരം മറ്റൊരു വിദ്യാര്‍ത്ഥി നേതാവ് ജയിച്ചെന്ന് വ്യാജ രേഖയുണ്ടാക്കിയതും ഏറെ കോളിളക്കം സൃഷ്ടിച്ചു. ഇതേ തുടര്‍ന്ന് നേതാവിനെ പുറത്താക്കിയിരുന്നു. തിരുവനന്തപുരം ജില്ലയിലെ പ്രാദേശിക സി.പി.എം നേതാവിന്റെ മകനെ സംസ്‌കൃത കോളേജിലിട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ച വിവരം ഏറെ ഞെട്ടലോടെയാണ് പാര്‍ട്ടിക്കാര്‍ പോലും കേട്ടത്. നേമത്തെ ലഹരിവിരുദ്ധ പരിപാടിക്ക് ശേഷം എസ്.എഫ്.ഐ പ്രവര്‍ത്തകരും ചില നേതാക്കളും മദ്യലഹരിയില്‍ സംഘര്‍ഷമുണ്ടാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ക്കെതിരെ നടപടിയും എടുത്തു. തുടര്‍ഭരണം കിട്ടിയതോടെ വിദ്യാര്‍ത്ഥികളുടെ കാതലായ വിഷയങ്ങളിലൊന്നും എസ്.എഫ്.ഐ ഇടപെടുന്നേയില്ല. കോളേജ്, യൂണിവേഴ്‌സിറ്റി ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് എസ്.എഫ്.ഐയുടെ മുന്‍ നേതാക്കള്‍ നടത്തുന്ന അക്രമങ്ങളെ കുറിച്ച് വ്യാപകമായ പരാതകളുയരുന്നുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നവരെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് പതിവ്. ക്യാമ്പസുകളിലും ഇക്കൂട്ടരുടെ സാനിധ്യം സജീവമാണ്. പാളയത്തെ യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് തൊട്ടപ്പന്‍ എന്ന വട്ടപ്പേരില്‍ അറിയപ്പെടുന്ന മുന്‍ എസ്.എഫ്.ഐക്കാരനും സംഘവും നടത്തിയ അക്രമങ്ങളെ കുറിച്ച് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും പേടിച്ച് ആരും പരാതി നല്‍കാന്‍ തയ്യാറായില്ല.

 പിണറായി സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയും വിദ്യാര്‍ത്ഥി സംഘടനാ സംവിധാനത്തെ ആലസ്യത്തിലും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്കും തിരിച്ചുവിട്ടെന്ന ആക്ഷേപം ശക്തമാണ്. സംഘടനാ നേതൃത്വം അനാവശ്യ വിവാദങ്ങളില്‍ ഉള്‍പ്പെട്ടതും വലിയ തിരിച്ചടിയായെന്ന വിമര്‍ശനവുമുണ്ട്. മാര്‍ക്ക് ലിസ്റ്റ് ആരോപണവും വ്യാജരേഖ വിവാദങ്ങളും നേതൃത്വത്തിനെതിരായ അവമതിപ്പുണ്ടാക്കിയിട്ടുണ്ട്. എല്ലാം വിശദമായി ചര്‍ച്ച ചെയ്ത് പോരായ്മകള്‍ പരിഹരിച്ച് സംഘടനയെ ശക്തിപ്പെടുക്കാനുള്ള നീക്കത്തിലാണ് സി പി എം.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വസ്തു തര്‍ക്കത്തെ തുടര്‍ന്ന് മാതാവിനെ കൊലപ്പെടുത്തിയ മകന്‍ ജീവനൊടുക്കി....  (49 minutes ago)

കഴിഞ്ഞ വർഷം ജൂലൈ മുതൽ ഡിസംബർ വരെ വന്ദേഭാരത് ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായ കേസുകളിൽ മാത്രം അറസ്റ്റിലായത് 45 പേർ...എഴുപത്ത് ശതമാനവും കുട്ടികൾ..!ഒറ്റദിവസം മൂന്നിടങ്ങളിൽ കല്ലേറുണ്ടായി സംഭവത്തിന് പിന്നാ  (1 hour ago)

 രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മഹാരാഷ്ട്രയിലെത്തും...  (1 hour ago)

ഏറ്റവും ലളിതമായി വളര്‍ത്തിയെടുക്കാം ചീര...  (1 hour ago)

സാങ്കേതിക സര്‍വകലാശാല മുന്‍ വിസി സിസ തോമസിനെതിരായ ഹര്‍ജിയില്‍ സര്‍ക്കാരിന് തിരിച്ചടി...ഗവര്‍ണറും സര്‍ക്കാരുമായുള്ള തര്‍ക്കത്തില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കരുത്... സര്‍ക്കാരിന്റെ ഹര്‍ജി തള്ളി സുപ്രീംകോട  (1 hour ago)

കുട്ടി നാടോടികളുടേത് തന്നെയാണെന്നാണ് ഡിഎൻഎ പരിശോധനാ ഫലം വ്യക്തമാക്കുന്നത്.... ഇതിന് പിന്നാലെ കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറാമെന്ന് കാണിച്ച് പൊലീസ് ശിശുക്ഷേമ സമിതിക്ക് റിപ്പോർട്ട് നൽകി...ഇതോടെ ആ കുടും  (2 hours ago)

 മോണ്‍സണ്‍ മാവുങ്കല്‍ വ്യാജ ഡോക്ടറാണെന്ന് അറിയാമായിരുന്നിട്ടും കെ സുധാകരന്‍ ഇത് മറച്ചുവയ്ക്കാന്‍ ശ്രമിച്ചു,... മോണ്‍സണ്‍ മാവുങ്കല്‍ ഒന്നാംപ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ രണ്ടാംപ്രതി കെപിസിസി പ്രസി  (2 hours ago)

പാലാ പൂവരണയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി... ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തത് ആകാമെന്നാണ് പ്രാഥമിക നിഗമനം  (2 hours ago)

സംസ്ഥാനത്ത് റേഷന്‍ കടകളുടെ സമയം പുനക്രമീകരിച്ചു...  (2 hours ago)

എസ്.എഫ്.ഐയെ മതഭീകരര്‍ കീഴടക്കുന്നു : ചെറിയാന്‍ ഫിലിപ്പ്  (2 hours ago)

സിദ്ധാർത്ഥന്റെ മരണത്തിൽ ന്യായീകരണവുമായി വയനാട്ടിലെ സിപിഎം നേതൃത്വം രംഗത്തു വരുമ്പോൾ സിദ്ധാർത്ഥിനെ കൊന്നതിന് പിന്നിൽ സിപിഎം കൂടുതൽ കുരുക്കിലേക്ക്....  (3 hours ago)

 വനിതാ പ്രീമിയര്‍ ലീഗില്‍ വിജയ വഴിയില്‍ തിരിച്ചെത്തി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍  (3 hours ago)

 സ്വര്‍ണവിലയില്‍ കുതിപ്പ്.... പവന് ഇന്ന് 560 രൂപയുടെ വര്‍ദ്ധനവ്, പവന്‍ 48,000ത്തിനോടടുക്കുന്നു, സാധാരണക്കാര്‍ നെട്ടോട്ടത്തില്‍  (3 hours ago)

സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (3 hours ago)

 വാക്കേറ്റത്തിനൊടുവില്‍ കൊടുംക്രൂരത... ചെങ്കോട്ടുകോണത്ത് സുഹൃത്ത് തീ കൊളുത്തിയ സ്ത്രീ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (4 hours ago)

Malayali Vartha Recommends