താര സംഘനയില്‍ എന്തിനുവേണ്ടിയാണ് കൂട്ടരാജി... മറ്റ് അംഗങ്ങളുടെ തീരുമാനം കണക്കിലൊടുത്തുകൊണ്ട് തന്നെയാണോ സംഘടനയുടെ പിരിച്ചുവിടല്‍ തീരുമാനം?
കഴിഞ്ഞ ദിവസം താരസംഘടനയായ അമ്മ പിരിച്ചുവിട്ടിരുന്നു. ഈ പിരിച്ചുവിടല്‍ നടപടി എന്തിനുവേണ്ടിയെന്നൊരു ചോദ്യം പൊതുവെ നിലനില്‍ക്കുന്നു. ഇത് ഒരുതരത്തില്‍ ഒളിച്ചോട്ടമല്ലേ. സംഘടനാ പധവിയില്‍ ഇരുന്ന് മുഖംനോക്കാതെ വ്യക്തമായ മറുപടി പറയാന്‍ കഴിയില്ല എന്നത് ആര്‍ക്കും മനസ്സിലാകുന്ന കാര്യമാണ്. ഇപ്പോള്‍ പൃഥ്വി രാജ് മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ അമ്മയിലെ തലപ്പത്തിരിക്കുന്ന ആര്‍ക്ക് പറയാന്‍ കഴിയും. ഇത്തരത്തിലുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് വ്യക്തമായ മറുപടി ആര്‍ക്കെങ്കിലും പറയാന്‍ സാധിക്കുമോ. ഇത്തരത്തില്‍ ഒരു സംഭവമുണ്ടായാന്‍ മുഖം നോക്കാതെ ആരുടെ പക്ഷവും ചേരാതെ വ്യക്തമായ മറുപടി പറയാന്‍ ധൈര്യമുള്ളവര്‍ ആയിരിക്കണം സംഘടയുടെ തലപ്പത്തിരിക്കാന്‍.
ഒരു സംഘനയാകുമ്പോള്‍ അതില്‍ പല സ്വഭാവമുള്ളവരും ഉണ്ടാകും. അങ്ങനെയുള്ളപ്പോള്‍ എല്ലാവരെയും ഒരുപോലെ കണ്ട് തെറ്റ് കണ്ടാല്‍ മുഖം നോക്കാതെ നടപടിയെടുക്കാന്‍ തലപ്പത്തിരിക്കുന്നവര്‍ക്ക് സാധിക്കണം. അങ്ങനെ ഒരു തീരുമാനം എടുക്കണമെങ്കില്‍ തലപ്പത്തിരിക്കുന്നവരുടെ കൈകള്‍ കറുപ്പാകാനും പാടില്ല. ഇപ്പോഴത്തെ പിരിച്ചുവിടല്‍ നടപടി സംഘടനയ്ക്ക് തന്നെ നാണക്കേടുണ്ടാക്കുന്നതാണ്. ഒരു പ്രശ്‌നം വന്നപ്പോള്‍ ആരോപിതരെ ഒഴിവാക്കി പ്രശ്‌നം നേരിടുന്നതിന് പകരം സംഘടനയെ പിരിച്ചുവിട്ടിരുക്കുന്നു. അത് ശരിയായ നടപടിയാണോ. സംഘടനയിലെ കൂടൂതല്‍ അംഗങ്ങള്‍ കുറ്റാരോപിതരാണെങ്കില്‍ പകരം വേറെ അംഗങ്ങളെ തിരഞ്ഞെടുക്കുകയാണ് വേണ്ടത്. അല്ലാതെ ഒന്നിനും ഒരഭിപ്രായമില്ലാതെ മറ്റ് അംഗങ്ങളെ കൈയ്യൊഴിഞ്ഞ അവസ്ഥ.
ഇത് ഇപ്പോള്‍ സിനിമാ മേഖലയ്ക്കകത്തുള്ള പ്രശ്‌നം. ഈ ഒരു പ്രശ്‌നത്തിന് വ്യക്തമായ ഒരു പരിഹാരം കാണാന്‍ പറ്റാത്ത സംഘടയില്‍ എന്ത് വിശ്വസിച്ചാണ് മറ്റ് അംഗങ്ങള്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതും പുതിയ അംഗങ്ങള്‍ ചേരേണ്ടതും. സിനിമയിലെ അംഗങ്ങള്‍ക്ക് പുറത്തുനിന്നും എന്തെങ്കിലും ഒരു പ്രശ്‌നമുണ്ടായാല്‍ ഇവരെ സഹായിക്കാന്‍ താരസംഘടനയുണ്ടാകുമോ. അതോ ഇത്തരത്തില്‍ ഞാനൊന്നുമറിഞ്ഞില്ലേ, നാമനാരായണാ എന്ന മട്ടില്‍ ഇരിക്കുമോ.
ഇപ്പോള്‍ സംഘടനയ്‌ക്കെതിരെയും ആരോപണവിധേയര്‍ക്കെതിരെയും നിരവധി താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. എനിക്ക് അമ്മയില്‍ അംഗത്വമെടുക്കണമെന്ന് തോന്നിയില്ല. അംഗത്വം എടുത്തത് കൊണ്ട് എനിക്കെന്തെങ്കിലും പ്രശ്‌നം വന്നാല്‍ അവര്‍ ഇടപെടുമെന്ന് അവരുടെ പ്രവര്‍ത്തനം കൊണ്ട് തോന്നിയില്ലെന്നാണ് നടി ഐശ്വര്യ ലക്ഷമി പറയുന്നത്.
എക്‌സിക്യൂട്ടിവ് കമ്മറ്റി പിരിച്ചു വിട്ട തീരുമാനം ഒരുമിച്ചല്ലെന്നും രാജിവച്ചിട്ടില്ലെന്നും എക്സിക്യൂട്ടിവ് കമ്മറ്റി അംഗമായിരുന്ന നടി സരയു പറഞ്ഞു. രാജിവെക്കുന്നത് ഒളിച്ചോട്ടത്തിന് തുല്യമാണെന്നാണ് സരയു
പറയുന്നത്. ഇതിന് എല്ലാവര്‍ക്കും ചീത്തപ്പേരുണ്ടാവും. മറുപടിയില്ലാതെ ഒളിച്ചോടരുത്. അമ്മയിലെ വനിതാ അംഗങ്ങള്‍ക്ക് നേരെ ഉയര്‍ന്ന അധിക്ഷേപവും ആരോപണത്തിനും മറുപടി പറയാതെ പോവുന്നത് വനിതാ അംഗമെന്ന നിലയില്‍ വ്യക്തിപരമായി ചീത്തപ്പേരുണ്ടാക്കുന്നതാണെന്ന് സരയു പറഞ്ഞു. അമ്മ എക്സിക്യൂട്ടിവ് കമ്മിറ്റി പിരിച്ചു വിട്ടതില്‍ പ്രതികരണവുമായി നടി അനന്യയും രംഗത്തെത്തി. വ്യക്തിപരമായി തനിക്ക് എതിര്‍പ്പ് ഉണ്ടായിരുന്നു. ഭൂരിപക്ഷത്തിന്റെ തീരുമാനം കമ്മറ്റി പിരിച്ചു വിടണം എന്നായിരുന്നു. അതിനൊപ്പം നില്‍ക്കുന്നു എന്നും അനന്യ കൂട്ടിച്ചേര്‍ത്തു.
പൊതുവെ പുറത്തുവരുന്ന താരങ്ങളുടെ മറുപടിയില്‍ നിന്നും ആര്‍ക്കും ഇത്തരത്തില്‍ ഒരു പിരിച്ചുവിടലില്‍ യോജിപ്പില്ലായെന്നുതന്നെയാണ്. ഈ പിരിച്ചുവിടല്‍ തലപ്പത്തിരുന്നവരെ പിണക്കാതിരിക്കാനുള്ള ഒരു സിനിമാ തന്ത്രം എന്നെ പറയാന്‍ കഴിയൂ. എന്തുകൊണ്ട് ആരോപണവിധേയര്‍ മാത്രം രാജിവച്ച് പ്രശ്‌നത്തെ നേരിടണമെന്ന് അമ്മ സംഘടന പറഞ്ഞില്ല.
https://www.facebook.com/Malayalivartha